For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖം കടി സമ്മാനിക്കുന്ന ദുരിതം ചില്ലറയല്ല

|

നഖം കടിക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? എന്നാല്‍ അത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗാവസ്ഥകളും നിങ്ങള്‍ക്കുണ്ടാവുന്നതിന് ഈ നഖം കടി ഒരു കാരണമായിരിക്കാം. എന്നാല്‍ ഇത്തരം ശീലങ്ങള്‍ പലര്‍ക്കും മാറ്റാന്‍ സാധിക്കാത്തതായിരിക്കും. വളരെയധികം കഷ്ടപ്പെട്ടായിരിക്കും ഇത്തരം ശീലങ്ങള്‍ നമ്മളില്‍ പലരും മാറ്റിയെടുക്കുന്നത് തന്നെ. എന്നാല്‍ നഖം കടിക്കുന്നവര്‍ക്ക് വളരെയധികം തലവേദന ഉണ്ടാക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ട്. ഇവയില്‍ പലതും നമ്മളെ മരണത്തിലേക്ക് വരെ തള്ളിയിടാന്‍ സാധ്യതയുള്ളതാണ്.

<strong>Most read: കുഴഞ്ഞുവീണ് മരണത്തിന് പിന്നിലെ അറിയാക്കാരണങ്ങള്‍</strong>Most read: കുഴഞ്ഞുവീണ് മരണത്തിന് പിന്നിലെ അറിയാക്കാരണങ്ങള്‍

എത്രയൊക്കെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും ഒരിക്കലും നല്ല ശീലങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ പറ്റുന്ന ഒന്നല്ല നഖം കടി. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിലൂടെ നമ്മളെ തേടിയെത്തുന്നത്. എത്രയൊക്കെ വേണ്ടെന്ന് വെക്കാന്‍ ശ്രമിച്ചാലും അതെല്ലാം പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന വെല്ലുവിളി ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ശീലങ്ങളില്‍ പല വിധത്തിലാണ് ഇത് ബാധിക്കുന്നത്. നഖം കടിക്കുമ്പോള്‍ അനാരോഗ്യകരമായ പല അവസ്ഥകളും നിങ്ങളില്‍ ഉണ്ടാവുന്നു. എന്തൊക്കെയെന്ന് നോക്കാം.

അണുബാധയുണ്ടാവുന്നു

അണുബാധയുണ്ടാവുന്നു

നഖം കടിക്കുന്നവരുടെയെല്ലാം വിരല്‍ കണ്ടാല്‍ നമുക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. കാരണം അവരുടെയെല്ലാം വിരലിന്റെ അറ്റം കടിച്ചു പൊട്ടിച്ച തരത്തിലാണ് ഉണ്ടാവുന്നത്. വിരലുകളില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത നഖം കടിയിലൂടെ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് വിരലിന്റെ അഗ്രചര്‍മ്മങ്ങളെ പ്രശ്നത്തിലാക്കുന്നു. നഖം വായില്‍ വെച്ച് കടിക്കുമ്പോള്‍ ഉമിനീര്‍ നിങ്ങളുടെ തൊലിക്കടിയിലേക്ക് ഇറങ്ങിച്ചെന്ന് അണുബാധക്ക് കാരണമാകുകയും ചെയ്യും. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളുടെ ആരോഗ്യത്തെ കൊണ്ട് ചെല്ലുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണ് ഇതെല്ലാം.

 വൈകല്യങ്ങള്‍

വൈകല്യങ്ങള്‍

നഖം കടിക്കുന്നതിലൂടെ നഖത്തിന്റെ വൈകല്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയാണ് ഇവിടെ പറയുന്നത്. അതുകൊണ്ട് തന്നെ നഖത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നഖം കടിക്കാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. നഖം കടിക്കുമ്പോള്‍ നഖത്തിന് പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. നിരന്തരമായി ഇത് ചെയ്യുന്നതിലൂടെ നഖത്തിന്റെ പുറം പാളിയില്‍ കേടുപാടുകള്‍ സംഭവിക്കുന്നു. നിങ്ങളുടെ നഖത്തിന് മാട്രിക്സ് എന്ന് പറയുന്ന ഒരു പാളിയുണ്ട്. നഖം കടിക്കുന്നതിലൂടെ മാട്രിക്സിന് കേട് പാട് സംഭവിക്കുന്നു. ഇത് നഖത്തിന് വിവിധ തരത്തിലുള്ള വൈകല്യവും നഖം പൊട്ടിപ്പോവുന്നതിനും കാരണമാകുന്നു. അതുകൊണ്ട് ഒരു കാരണവശാലും നഖം എന്നത് ഒരു ചെറിയ സംഗതിയായി കണക്കാക്കരുത്. വളരെയധികം ശ്രദ്ധിക്കണം നഖം കടിക്കുന്നവര്‍ എന്നതാണ് സത്യം.

നഖത്തിലെ മുറിവുണ്ടാവുന്നു

നഖത്തിലെ മുറിവുണ്ടാവുന്നു

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും നഖത്തിലെ അണുബാധയും മുറിവും എല്ലാം ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. നഖവും വിരലും ചേരുന്ന ഭാഗത്തായി മുറിവുണ്ടാവാനുള്ള സാധ്യതയും നഖം കടിക്കുന്നതിലൂടെ വളരെ കൂടുതലാണ്. വേദന, നഖത്തിനടിഭാഗത്തായി വീക്കം, എന്നിവയെല്ലാം ഉണ്ടാവുന്നു. അതുകൊണ്ട് ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ അല്‍പം ഗുരുതരമായി മാറും എന്ന കാര്യം മറക്കരുത്. ആരോഗ്യസംരക്ഷണത്തിന് വേണ്ടി ഇത്തരത്തിലുള്ള ശീലങ്ങളില്‍ അല്‍പം വിട്ടു വീഴ്ച ചെയ്യേണ്ടത് അത്യാവശ്യമാണ്.

വയറിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍

വയറിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍

വയറിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇത് മൂലം ഉണ്ടാവുന്നുണ്ട്. നഖം കടിക്കുന്നവരില്‍ ഇത്തരം അനാരോഗ്യകരമായ അവസ്ഥകള്‍ അല്‍പം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ ശീലം അവസാനിപ്പിക്കുകയാണ് ചെേയ്യണ്ടത്. വയറിന് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടാവാനും നഖം കടി കാരണമാകും. നഖത്തില്‍ നമ്മള്‍ കാണാതെ തന്നെ നിരവധി ബാക്ടീരിയകള്‍ വയറിന് പണി തരും. ഇത് വയറിന്റെ ആരോഗ്യത്തെയും ഇല്ലാതാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യവും ഇത്തരത്തില്‍ നഖം കടിയുമായി ബന്ധപ്പെട്ട ഒന്നാണ്. പല്ലിന്റെ ആരോഗ്യത്തിന് വിലങ്ങ് തടിയാവുന്ന അവസ്ഥയാണ് പലപ്പോഴും നഖം കടിയില്‍ ഉള്ളത്. കാരണം നഖം കടിക്കുന്നതിലൂടെ വളഞ്ഞ പല്ലുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. മാത്രമല്ല പല്ലുകളുടെ ആരോഗ്യത്തിനും പല്ലിന് മോണക്കും കേട്പാട് സംഭവിക്കാതിരിക്കാനും നഖം കടി ഒഴിവാക്കുന്നതാണ് നല്ലത്. പല്ല് പൊന്തി വരുന്നതിനും ഈ നഖം കടി കാരണമാകുന്നു. മോണയില്‍ ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 അരിമ്പാറ പകരാന്‍

അരിമ്പാറ പകരാന്‍

ചര്‍മ പ്രശ്‌നങ്ങളില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് അരിമ്പാറ. അതിനെ മറ്റ് സ്ഥലങ്ങളിലേക്ക് പകരാനും അരിമ്പാറ കാരണമാകുന്നുണ്ട്. അരിമ്പാറ പോലുള്ള പ്രശ്നങ്ങള്‍ പകരാന്‍ നഖം കടി കാരണമാകും. വിരലില്‍ അരിമ്പാറ ഉണ്ടെങ്കില്‍ അത് ചുണ്ടിലേക്കും മറ്റും പകരാന്‍ നഖം കടി കാരണമാകുന്നു. അതുകൊണ്ട് ഇത്തരം നഖം കടി സമ്മാനിക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടത് അത്യാവശ്യമാണ്. ചര്‍മ പ്രശ്‌നങ്ങള്‍ക്ക് കൂടി ഇത് പലപ്പോഴും കാരണമാകുന്നു.

വായ്നാറ്റം

വായ്നാറ്റം

വായ് നാറ്റം ഒരാളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വായ് നാറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍. എന്നാല്‍ അതിന്റെ പ്രധാന കാരണം ഒരു പക്ഷേ നഖം കടിക്കുന്നതായിരിക്കും. നഖം കടിക്കുന്നതിലൂടെ വായ്നാറ്റം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഇതിലൂടെ ഉമിനീരില്‍ ബാക്ടീരിയകള്‍ വര്‍ദ്ധിക്കുകയും അത് വായ്‌നാറ്റം എന്ന പ്രതിസന്ധിയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

 നെയില്‍ പോളിഷ്

നെയില്‍ പോളിഷ്

നഖം ഭംഗിയായി സൂക്ഷിക്കാന്‍ പലരും നെയില്‍ പോളിഷ് ഇടാറുണ്ട്. എന്നാല്‍ നെയില്‍ പോളിഷ് ഇടുന്നതിലൂടെ അത് ആരോഗ്യത്തിന് ഭീഷണിയാവുന്ന അവസ്ഥയിലേക്ക് എത്തുന്നതിനെപ്പറ്റി ആലോചിച്ച് നോക്കൂ. നഖം കടിക്കുന്നതിലൂടെ നെയില്‍ പോളിഷെന്ന വിഷത്തിനെ വയറ്റിലേക്ക് വിടുന്നു. ഇത് പിന്നീട് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വയറു വേദനയും മറ്റും ഇതിന്റെ സമ്മാനമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

dangerous side effects of nail biting

We have listed some dangerous side effects of nail bitting, read on.
Story first published: Friday, December 21, 2018, 13:43 [IST]
X
Desktop Bottom Promotion