For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇങ്ങനെ കുടിച്ചാല്‍ നാരങ്ങാവെള്ളം മുട്ടന്‍ പണി തരും

നാരങ്ങാവെള്ളം ഇങ്ങനെ കുടിച്ചാല്‍ ദോഷം

|

നാരങ്ങാവെള്ളം ആരോഗ്യത്തിന് ഏറെ ഉത്തമമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനു മുതല്‍ ചര്‍മത്തിനു വരെ സംരക്ഷണം നല്‍കുന്ന, ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. തടി കുറയ്ക്കാന്‍ വെറും വയറ്റില്‍ നാരങ്ങാവെള്ളവും തേനും ലോകം മുഴുവന്‍ അംഗീകരിച്ചിട്ടുള്ളതുമാണ്.

വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും എല്ലാം ധാരാളം അടങ്ങിയ ഇത് ശരീരത്തിലെ കൊഴുപ്പു കളയുവാന്‍ മികച്ചതാണ്. ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനുമെല്ലാം അത്യുത്തമവും.

2018ലെ അവസാന അമാവാസി നാളെ, 9 രാശിയ്ക്കു നിര്‍ണായകം2018ലെ അവസാന അമാവാസി നാളെ, 9 രാശിയ്ക്കു നിര്‍ണായകം

എന്നാല്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ നാരങ്ങാവെള്ളം ദോഷം ചെയ്യുമെന്നറിയാമോ, തോന്നുന്ന വിധത്തില്‍ ഇത് ഉപയോഗിയ്ക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക. പല ആന്തരികാവയവങ്ങളേയും ഇതു കേടു വരുത്തുകയും ചെയ്യും. ഗുണത്തിനു പകരം ഗുണം ലഭിയ്ക്കില്ലെന്നു മാത്രമല്ല, പാര്‍ശ്വഫലമായി ഇതു പ്രവര്‍ത്തിയ്ക്കുകയും ചെയ്യും. ഇതു കൊണ്ടു തന്നെ നാരങ്ങാവെള്ളം കുടിയ്ക്കാം. എന്നാല്‍ കുടിയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇതല്ലെങ്കില്‍ ആരോഗ്യം നന്നാക്കുവാന്‍ നോക്കി അപകടം ക്ഷണിച്ചു വരുത്തുകയാകും, ഫലം.

വെള്ളം പോലും ചേര്‍ക്കാതെ

വെള്ളം പോലും ചേര്‍ക്കാതെ

നാരങ്ങാനീര് തടി കുറയ്ക്കട്ടെ എന്നു കരുതി വെള്ളം പോലും ചേര്‍ക്കാതെ പുളിയോടെ ഇതു പിഴിഞ്ഞു കുടിയ്ക്കുവരും ഉണ്ട്. ഇത് തടി കുറയ്ക്കുകയല്ല, പല ദോഷങ്ങളും ശരീരത്തിനു വരുത്തുകയാണ് ചെയ്യുന്നത്. ഇതിലെ സിട്രിക് ആസിഡ് നേര്‍പ്പിയ്ക്കാതെ ശരീരത്തില്‍ എത്തുന്നത് പല അവയവങ്ങള്‍ക്കും കേടാണ്. ഇതു വെള്ളം ചേര്‍ക്കാതെ ഒരിക്കലും ഉപയോഗിയ്ക്കരുത്.

നാരങ്ങവെള്ളം

നാരങ്ങവെള്ളം

നാരങ്ങവെള്ളം കുടിയ്ക്കാം. ഇത് സ്ഥിരമായി ഉപയോഗിയ്ക്കുന്നവരുണ്ട്. ഉദ്ദേശം ദാഹം തീര്‍ക്കുകയാകില്ല, തടി കുറയ്ക്കുക പോലുളള ലക്ഷ്യങ്ങള്‍ക്കാകും. അതും ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു നാരങ്ങയും രണ്ടു നാരങ്ങയുമല്ലൊം പിഴിഞ്ഞു കുടിയ്ക്കുന്നവരുണ്ട്. എന്നാ്ല്‍ ഇത് അമിതമായ അളവാണ്. നാലോ അഞ്ചോ തുള്ളി നാരങ്ങാനീര് എന്നതാണ് നല്ലത്. പ്രത്യേകിച്ചും രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കുമ്പോള്‍.

പെപ്റ്റിക് അള്‍സര്‍

പെപ്റ്റിക് അള്‍സര്‍

ഇത് ആല്‍ക്കൈനാണെങ്കിലും അമിതമായി വയറ്റില്‍ എത്തുന്നത് വയറിന്റെ ലൈനിംഗിന് കേടാണ്. ഇത് പെപ്റ്റിക് അള്‍സര്‍ പോലുളള പ്രശ്‌നങ്ങള്‍ക്കു കാരണമാകും. അള്‍സറിനുള്ള പ്രധാനപ്പെട്ടൊരു കാരണമാണിത്. വയറിന്റെ ലൈനിംഗ് കേടു വന്നാല്‍ അള്‍സര്‍ സാധ്യത വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. വയറില്‍ അള്‍സള്‍ പ്രശ്‌നങ്ങളുള്ളവര്‍ ഇത് അമിതമായി കുടിച്ചാല്‍ വയറിന് അസ്വസ്ഥതയുണ്ടാകും. അസിഡിറ്റി പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ ഇതു കാരണമാകും.

ആസിഡ് റിഫ്‌ളക്‌സ്

ആസിഡ് റിഫ്‌ളക്‌സ്

ആസിഡ് റിഫ്‌ളക്‌സ് എന്നറിയപ്പെടുന്ന ഗ്യാസ്‌ട്രോ ഈസോഫാഗര്‍ റിഫ്‌ളക്‌സ് അസുഖത്തിനുളള ഒരു പ്രധാന കാരണമാണ്. അമിതമായ നാരങ്ങാനീരും നേര്‍പ്പിയ്ക്കാത്ത നാരങ്ങനീരുംനെഞ്ചെരിച്ചില്‍ എന്നു നാം വിശേഷിപ്പിയ്ക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ക്ക് നാരങ്ങാവെള്ളം അല്ലെങ്കില്‍ നാരങ്ങാനീര് സ്ഥിരമാക്കന്നതു ദോഷമേ വരുത്തൂ.

മൈഗ്രേനുള്ള

മൈഗ്രേനുള്ള

അമിതമായ നാരങ്ങാനീര് മൈഗ്രേനുള്ള കാരണവുമാകാറുണ്ട്. ഇതിലെ തൈറാമിന്‍ എന്ന അമിനോആസിഡാണ് കാരണമാകുന്നത്. ഈ അമിനോആസിഡ് പെട്ടെന്നു തന്നെ രക്തം തലച്ചോറിലേയ്‌ക്കെത്താനുള്ള കാരണമാകുന്നു. ഇത് മൈഗ്രേന് കാരണമാകും. നെഞ്ചെരിച്ചില്‍ എന്നു നാം വിശേഷിപ്പിയ്ക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ക്ക് നാരങ്ങാവെള്ളം അല്ലെങ്കില്‍ നാരങ്ങാനീര് സ്ഥിരമാക്കന്നതു ദോഷമേ വരുത്തൂ.

ഡയൂററ്റിക്കാണ്‌

ഡയൂററ്റിക്കാണ്‌

ശരീരത്തിന്‌ ആവശ്യമായ അളവില്‍ സോഡിയം പ്രധാനമാണ്‌.ചെറുനാരങ്ങ ഡയൂററ്റിക്കാണ്‌. ഇത്‌ കുടിയ്‌ക്കുന്നത്‌ മൂത്രവിസര്‍ജനം വര്‍ദ്ധിപ്പിയ്‌ക്കും ശരീരത്തില്‍ നിന്നും അമിതമായ മൂത്രം പോകുന്നത്‌ സോഡിയവും അമിതമായി നഷ്ടപ്പെടാന്‍ കാരണമാകും. മൂത്രം അമിതമായി പോകുന്നത്‌ ശരീരത്തില്‍ നിന്നും കൂടുതല്‍ അളവില്‍ വെള്ളം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടാക്കും. ഇത്‌ ഡീഹൈഡ്രേഷന്‌ കാരണമാകും.നാരങ്ങാവെള്ളം ശരീരത്തിലെ നിര്‍ജലീകരണം നടയുന്നതാണെങ്കിലും ഇതിനൊപ്പം മൂത്ര വിസര്‍ജനവും വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ ചിലപ്പോള്‍ ഫലമുണ്ടാക്കിയെന്നു വരില്ല. മാത്രമല്ല, വെള്ളം കുറവു കുടിയ്ക്കുന്നവരാണെങ്കില്‍ പ്രത്യേകിച്ചും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒന്നോ രണ്ടോ നുള്ള് ബേക്കിംഗ് സോഡ അഥവാ അപ്പക്കാരം ചേര്‍ത്തു കുടിച്ചാല്‍ നാരങ്ങാവെള്ളത്തിന്റെ ദോഷം തീര്‍ക്കാം. അതായത് അസിഡിക്കായ നാരങ്ങാവെള്ളത്തെ ഇത് ആല്‍ക്കലൈനാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു മുഴുവന്‍ നാരങ്ങയെന്നത് യാതൊരു വിധത്തിലും ഉപയോഗിയ്ക്കരുത്. പ്രത്യേകിച്ചും രാവിലെ വെറുംവയറ്റില്‍. കാരണം വെറുംവയറ്റില്‍ വയറ്റിലെത്തുന്ന വസ്തുക്കള്‍ക്ക് ശരീരത്തില്‍ പെട്ടെന്ന് ഇഫക്ടുണ്ടാക്കാന്‍ സാധിയ്ക്കുന്നു. അസിഡിക്കായ നാരങ്ങ നേരിട്ടു വയറ്റില്‍ എത്തുന്നതും ഇത്തരം ദോഷങ്ങള്‍ക്കു കാരണമാകും.

കിഡ്‌നി

കിഡ്‌നി

നാരങ്ങയുടെ തൊണ്ടില്‍ ഓക്‌സലേറ്റ്‌ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ ഉള്ളിലെത്തിയാല്‍ കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതു കാരണമാകും. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നാരങ്ങാനീര് അമിതമായി ഉപയോഗിയ്ക്കുന്നത് നിര്‍ത്തണം. എന്നു കരുതി ഉപയോഗിയ്ക്കരുതെന്നല്ല, മിതമായി ഉപയോഗിയ്ക്കുക. നേര്‍പ്പിച്ചു മാത്രം ഉപയോഗിയ്ക്കുക. ഇത് സ്ഥിരം ശീലമാക്കണമെന്നുമില്ല.

പല്ലിന്റെ ആരോഗ്യത്തിനും

പല്ലിന്റെ ആരോഗ്യത്തിനും

പെട്ടെന്നു തടി കുറയ്ക്കാന്‍ നാരങ്ങാനീരു മാത്രം കുടിയ്ക്കുന്നവരുമുണ്ട്. ഇങ്ങനെ ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിനും ദോഷമാണ്. ഇതിലെ സിട്രിക് ആസിഡ് പെട്ടെന്നു തന്നെ പല്ലുകളിലെത്തി പല്ലിന്റെ ഇനാമലിനെ ബാധിയ്ക്കുന്നു. ഇത് പല്ലു പെട്ടെന്നു ദ്രവിയ്ക്കാനും പല്ലു കേടാകാനുമെല്ലാം കാരണമാകുന്നു. ഇതു പോലെ വായില്‍ വ്രണങ്ങളും മറ്റുമുണ്ടെങ്കില്‍ നാരങ്ങ ഇവയ്ക്കു ദോഷമാകുന്നു. ഇത് വായിലെ മുറിവുകളില്‍ വേദനയുണ്ടാക്കുന്നു. ഇവ ഉണങ്ങാനും പ്രയാസമാകുന്നു.

ദിവസവും

ദിവസവും

ദിവസവും 120 മില്ലിയേക്കാള്‍ കൂടുതല്‍ നാരങ്ങാനീരു കഴിയ്ക്കരുതെന്നു പറയും. ഇത് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മാര്‍ക്കുമെല്ലാം ബാധകമാണ്. നാരങ്ങാനീര് വെള്ളം ചേര്‍ക്കാതെ ഒരിക്കലും നേരിട്ടു കുടിയ്ക്കരുത്. ഒരു സ്പൂണ്‍ ആണെങ്കില്‍ പോലും ഇതു ദോഷം ചെയ്‌തെന്നു വരും.

English summary

Dangerous Effects Of Lemon Juice In Excess

Dangerous Effects Of Lemon Juice In Excess, Read more to know about,
X
Desktop Bottom Promotion