For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറയാന്‍ വറുത്ത ജീരകവും ഒരുപിടി വേപ്പിലയും

വയര്‍ കുറയ്ക്കും വറുത്ത ജീരക, വേപ്പിലക്കൂട്ട്‌

|

വയറും തടിയുമെല്ലാം ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഒപ്പം സൗന്ദര്യ പ്രശ്‌നങ്ങളുമാണ്. പ്രത്യേകിച്ചും വയറ്റിലെ കൊഴുപ്പ്. മറ്റേതു ഭാഗത്തെ കൊഴുപ്പിനേക്കാള്‍ വേഗത്തില്‍ വന്ന് അടിയുന്ന കൊഴുപ്പാണിത്. അതേ സമയം പോകാന്‍ ഏറെ ബുദ്ധിമുട്ടും. വയറ്റിലെ കൊഴുപ്പു മറ്റേതു ഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരവുമാണ്.

വയറ്റിലെ കൊഴുപ്പു കളയാന്‍ പരസ്യത്തില്‍ കാണുന്ന മരുന്നുകള്‍ വാങ്ങി വഞ്ചിതരാകരുത്. കാരണം ചിലപ്പോള്‍ പ്രയോജനം നല്‍കുമെങ്കിലും പാര്‍ശ്വഫലമായി ഒരു പിടി രോഗങ്ങള്‍ കൂടി സമ്മാനിയ്ക്കുന്ന ഒന്നാകും, ഇതു പലപ്പോഴും. സൗന്ദര്യം കൂട്ടാന്‍ ശ്രമിച്ചു രോഗിയാകാന്‍ ആരും ശ്രമിയ്ക്കരുത്.

വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന പല അടുക്കളക്കൂട്ടുകളും തടി കുറയ്ക്കാന്‍ സഹായിക്കും. യാതൊരു പാര്‍ശ്വഫലമോ അമിത വിലയോ ഇല്ലെന്നു മാത്രമല്ല, ആരോഗ്യപരമായ മറ്റു ഗുണങ്ങള്‍ നല്‍കുന്ന കാര്യത്തിലും ഇവ ഏറെ സഹായകങ്ങളാണ്.

ഇത്തരത്തില്‍ ഒന്നാണ് ജീരകവും കറിവേപ്പിലയും. ജീരകം വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ആരോഗ്യ ഗുണങ്ങളില്‍ സമ്പന്നമാണ്. ഇതില്‍ കുര്‍കുമിന്‍ എന്ന പേരില്‍ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇതാണ് വയര്‍ കുറയ്ക്കാന്‍ ഏറെ സഹായകമാകുന്ന ഒന്ന്. ദഹനത്തിനും പ്രതിരോധ ശേഷി നല്‍കുന്നതിനും ടോക്‌സിനുകള്‍ നീക്കുന്നതിനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നള്‍ക്കുമെല്ലാം ഏറെ ഗുണകരമാണ് ഇത്.

കറിവേപ്പിലയും കറിയ്ക്കു രുചിയും മണവും നല്‍കാന്‍ സഹായിക്കുന്ന ഒന്നെന്നതിനേക്കാള്‍ അപ്പുറത്തായി ആരോഗ്യ സമ്പുഷ്ടമാണ്. ആരോഗ്യപരമായ പല ഗുണങ്ങളും അടങ്ങിയ ഒന്നാണിത്. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല അസുഖങ്ങള്‍ക്കുമുളള പരിഹാരവും.

കറിവേപ്പിലയും ജീരകവും പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ വയര്‍ ചാടുന്നതും കൊഴുപ്പടിയുന്നതുമെല്ലാം തടയാന്‍ സാധിയ്ക്കും. ഏതു തരത്തിലാണ് വയര്‍ കുറയ്ക്കാന്‍ ഇത സഹായിക്കുന്നതെന്നു നോക്കൂ.

ജീരകം

ജീരകം

ജീരകം നല്ല ശുദ്ധമായതു നോക്കി വാങ്ങുക. ഒരു ടേബിള്‍ സ്പൂണ്‍ ജീരകം, രണ്ടു ഗ്ലാസ് വെള്ളം, ഒരു പിടി കറിവേപ്പില എന്നിവയാണ് ഈ പ്രത്യേക ചേരുവ തയ്യാറാക്കാന്‍ വേണ്ടത്. ഇതില്‍ തേനും നാരങ്ങനീരും കൂടി ചേര്‍ക്കും.

ജീരകം വറുക്കണം

ജീരകം വറുക്കണം

ജീരകം ഉണങ്ങിയ ഒരു ചീനച്ചട്ടിയിലോ തവയിലോ ഇട്ടു ചുവക്കനെ വറുക്കണം. ചെറിയ ചൂടില്‍ വേണം, വറുക്കുവാന്‍. കൂടുതല്‍ ചൂടെങ്കില്‍ ഇതു കരിഞ്ഞു പോകും. ചുവന്ന നിറമായാല്‍ ഇതിലേയ്ക്ക് വെള്ളം ഒഴിയ്ക്കുക. ഇതിലേയ്ക്ക് ഒരു പിടി കറിവേപ്പിലയും കഴുകി വൃത്തിയാക്കി ചേര്‍ക്കുക. ഇത് തീ കുറച്ച് നല്ലപോലെ തിളച്ച് ഒരു ഗ്ലാസ് വരെയാകണം. എങ്കിലേ ജീരകത്തിന്റെയും കറിവേപ്പിലയുടേയും ഗുണം ഇതിലേയ്ക്കിറങ്ങൂ.

ഈ പാനീയം

ഈ പാനീയം

ഈ പാനീയം ഊറ്റി വാങ്ങുക. ഇതിലേയ്ക്ക് ചൂടാറുമ്പോള്‍ അര മുറി ചെറുനാരങ്ങ, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തുക. ഇത് കുടിയ്ക്കാം. ഇതു രാവിലെ വെറുംവയററില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. അടുപ്പിച്ച് ഇത് ഒരു മാസമെങ്കിലും കുടിയ്ക്കുന്നതു ഗുണം നല്‍കും.

നാരങ്ങ

നാരങ്ങ

ഇതില്‍ ചേര്‍ക്കുന്ന മറ്റു ചേരുവകളായ നാരങ്ങയും തേനും ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കിയും കൊഴുപ്പു നീക്കിയും തടി കുറയ്ക്കാന്‍ നാരങ്ങ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്.

തേന്‍

തേന്‍

ശരീരത്തിലെ കൊഴുപ്പു നീക്കുന്നതില്‍ ഏറെ സമ്മതി നേടിയ ഒന്നാണ് തേന്‍. തേന്‍, നാരങ്ങാക്കൂട്ട് പലരും തടി കുറയ്ക്കാന്‍ വെറുംവയറ്റില്‍ കഴിയ്ക്കുന്ന ഒന്നാണ്. ശരീരത്തിലെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിച്ചാണ് തേനും ഈ ഗുണം നല്‍കുന്നത്.

വയര്‍ കുറയാന്‍ വറുത്ത ജീരകവും ഒരുപിടി വേപ്പിലയും

വയറ്റിലെ കൊഴുപ്പു മാത്രമല്ല, ശരീരത്തിലെ ആകെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നാണ് മുകളില്‍ പറഞ്ഞ, ജീരക, കറിവേപ്പില വെള്ളം. ഇത് കൊളസ്‌ട്രോള്‍, പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലതാണ്. ജീരകവും കറിവേപ്പിലയുമെല്ലാം ഈ ഗുണങ്ങള്‍ അടങ്ങിയതാണ്. ഇതു കൊണ്ടു തന്നെ ഹൃദയാരോഗ്യവും മെച്ചപ്പെടും.

ശരീരത്തിന് നല്ല പ്രതിരോധ ശേഷി

ശരീരത്തിന് നല്ല പ്രതിരോധ ശേഷി

ശരീരത്തിന് നല്ല പ്രതിരോധ ശേഷി നല്‍കുന്ന ഒരു മരുന്നു കൂടിയാണ് ഈ പാനീയം. ഇത് ദിവസവും കുടിയ്ക്കുന്നത് അലര്‍ജി, കോള്‍ഡ്. ചുമ എന്നിവയില്‍ നിന്നുളള മോചനമാണ് നല്‍കുക.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനു ചേര്‍ന്ന നല്ലൊന്നാന്തരം മരുന്നാണ്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനു ചേര്‍ന്ന നല്ലൊന്നാന്തരം മരുന്നാണ്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനു ചേര്‍ന്ന നല്ലൊന്നാന്തരം മരുന്നാണ് ഈ പ്രത്യേക ജീരക വെള്ളം.ഇത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കുന്നു.

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമാണ് ജീരകവും വേപ്പിലയും ഇത് അനീമിയ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക് നല്ലൊരു മരുന്നായി ഉപയോഗിയ്ക്കാം. ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കുന്ന ഇത് രക്തപ്രവാഹം സ്ഥിരപ്പെടുത്തി ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും സഹായിക്കുന്നു. ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ക്യാന്‍സറുകള്‍ക്കെതിരെ

ക്യാന്‍സറുകള്‍ക്കെതിരെ

ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ നല്ലൊരു ഘടകമാണ് ജീരകം.ക്യാന്‍സറിന് എതിരെയുള്ള പ്രതിരോധ ഔഷധമാണ് ജീരകം എന്നു പറയാം. പ്രത്യേകിച്ചും കുടല്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ക്കെതിരെ. ഇതിലെ തൈമോക്വനോണ്‍, ഡൈ തൈമോക്വയ്‌നോണ്‍, തൈമോള്‍ തുടങ്ങിയവയെല്ലാം ക്യാന്‍സറിനെ ചെറുക്കുന്ന ഘടകങ്ങളാണ്. കറിവേപ്പില, നാരങ്ങ എന്നിവയും തേനുമെല്ലാം ടോക്‌സിനുകള്‍ നീക്കുന്നതിനാല്‍ ഈ ഗുണമുള്ളവയാണ്.

രക്തശുദ്ധി നല്‍കാന്‍

രക്തശുദ്ധി നല്‍കാന്‍

രക്തശുദ്ധി നല്‍കാന്‍ ഉത്തമാണ് ഈ പാനീയം. രക്തവര്‍ദ്ധനവിനും നല്ലതു തന്നെ. രക്തശുദ്ധി നല്‍കുന്നതിനു കൊണ്ടു ചര്‍മത്തിനുണ്ടാകുന്ന രോഗങ്ങളെടക്കം പലതില്‍ നിന്നും രക്ഷപ്പെടാം. നാരങ്ങയും തേനും വേപ്പിലയുമല്ലൊം ഇതിന് ഉത്തമമാണ്

English summary

Cumin Curry Leaves Special Drink To Reduce Belly Fat

Cumin Curry Leaves Special Drink To Reduce Belly Fat, Read more to know about,
Story first published: Friday, November 16, 2018, 10:41 [IST]
X
Desktop Bottom Promotion