വ്യായാമത്തില്‍ ഈ തെറ്റുകള്‍ ചെയ്യാറുണ്ടോ?

Posted By: Samuel P Mohan
Subscribe to Boldsky

നിങ്ങള്‍ക്ക് ആരോഗ്യമുളള ശരീരം ആഗ്രഹിക്കുന്നു എങ്കില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യണം, അതായത് ആരോഗ്യകരമായ ഭക്ഷണവും അതിനൊടൊപ്പം വല്‍ക്കൗട്ടും ചെയ്യണം.

നമുക്കറിയാം വ്യായാമമാണ് ശരീരഭാരം കുറയാനും അതു പോലെ മസിലുകള്‍ വയ്ക്കാനും കാരണം. വാസ്ഥവത്തില്‍ വ്യായാമം നിങ്ങളുടെ ശരീരത്തിന് ഏറ്റവും മികച്ചതും അതു പോലെ പല രോഗങ്ങള്‍ തടയാനും കാരണമാകുന്നു.

ആരോഗ്യമുളള ശരീരം ദീര്‍ഘകാലം നിലനിര്‍ത്താനായി അനുയോജ്യമായ ഭക്ഷണവും അതു പോലെ പതിവ് വ്യായാമവും ചെയ്യുക.

ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നവര്‍ക്ക് മികച്ച ഫലം

ലഭിക്കില്ല എങ്കില്‍ അതിനു പിന്നില്‍ നിങ്ങള്‍ മനസ്സിലാക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്.

ജിമ്മില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട വ്യായാമങ്ങള്‍ ഇവിടെ പറയാം.

 സുഹൃത്തുക്കളെ കണ്ടെത്താന്‍

സുഹൃത്തുക്കളെ കണ്ടെത്താന്‍

വ്യായാമങ്ങള്‍, സുംബ ക്ലാസ് എന്നിവയിലെല്ലാം നിങ്ങളുടെ മനസ്സിനിണങ്ങിയ സുഹൃത്തുക്കളെ കണ്ടെത്താന്‍ എളുപ്പമാണ്. അവരുമായി സംസാരിക്കുന്ന സമയം നിങ്ങളുടെ വ്യായാമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിയാനും അതു പോലെ നിങ്ങളുടെ സമയം പാഴാക്കുകയും ചെയ്യുന്നു. ഇൗ ശീലം നിങ്ങളുടെ വ്യായാമത്തിന്റെ തീവ്രത കുറയ്ക്കുന്നു. കൂടാതെ നിങ്ങള്‍ ധാരാളം സമയം ഇല്ലാതാക്കുകയും ചെയ്യുന്നു.

വാര്‍മിംഗ് അപ്പ്

വാര്‍മിംഗ് അപ്പ്

ഏത് വ്യായാമത്തിന്റേയും ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളില്‍ ഒന്നാണ് ഇത്. ഈ ചെറിയ വ്യായാമങ്ങള്‍ നിങ്ങളുടെ തീവ്രമായ വ്യായാമത്തിനു വേണ്ടി തയ്യാറെടുക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ പേശികള്‍ കൊളുത്തിപ്പിടിക്കുന്നതില്‍ നിന്നും നിങ്ങളെ സഹായിക്കുന്നു.

ഉപകരണം ദുരുപയോഗം ചെയ്യുന്നു

ഉപകരണം ദുരുപയോഗം ചെയ്യുന്നു

ജിമ്മില്‍ പല തരത്തിലുളള വ്യായാമ മെഷീനുകള്‍ ഉണ്ട്. നിങ്ങള്‍ അവിടെ ഒരു തുടക്കക്കാരനാണെങ്കില്‍ ഉപകരണങ്ങളുടെ ഉപയോഗം മനസ്സിലാക്കാന്‍ ഒരു പരിശീലകന്റെ സഹായം നിങ്ങള്‍ക്ക് ആവശ്യമാണ്. ഇല്ലെങ്കില്‍ നിങ്ങളുടെ വ്യായമം ഫലപ്രദമാകില്ല.

ഭാരം എടുത്താല്‍ മാത്രം പോര

ഭാരം എടുത്താല്‍ മാത്രം പോര

പലപ്പോഴും ഭാരം കുറക്കാനായി ട്രെഡ്മില്‍, ക്ലൈിംഗ് മുതലായവ വ്യായാമങ്ങള്‍ പലരും ചെയ്യാറുണ്ട്. എന്നാല്‍ വ്യായാമത്തിലൂടെ ഭലപ്രദമായ രീതിയില്‍ ഭാരം കുറയണമെങ്കില്‍ വെയിറ്റ്-ലിഫ്റ്റിംഗും കാര്‍ഡിയോയും സംയോജനകമായിരിക്കണം. ഇതില്‍ ഏതെങ്കിലും ഒന്നു മാത്രം ചെയ്താല്‍ ശരീര ഭാരം കുറയില്ല.

റൂട്ടീനുകള്‍ ആസൂത്രണം ചെയ്യുക

റൂട്ടീനുകള്‍ ആസൂത്രണം ചെയ്യുക

നിങ്ങള്‍ വ്യായാമം ചെയ്യാന്‍ ആരംഭിക്കുമ്പോള്‍, ആഴ്ചയിലെ എല്ലാ ദിവസവും സ്ഥിര വ്യായാമ പ്ലാന്‍ ഉണ്ടായിരിക്കണം, അത് മുന്‍ കൂട്ടി ആസൂത്രണം ചെയ്യണം. അങ്ങനെ നിങ്ങള്‍ ജിമ്മില്‍ പോകുന്ന സമയത്ത് നിങ്ങള്‍ ചെയ്യേണ്ടത് എന്താണെന്ന് കൃത്യമായി അറിയാം. ഈ രീതി നിങ്ങളുടെ വ്യായാമത്തിന് കൂടുതല്‍ തീവ്രത ഉണ്ടാക്കും.

അധിക വ്യായാമം ചെയ്യല്‍

അധിക വ്യായാമം ചെയ്യല്‍

വേഗത്തില്‍ ഫലം കാണാനായി നിങ്ങള്‍ കര്‍ശനമായ ഒരു വ്യായാമ മുറകള്‍ ചെയ്യുന്നു. എന്നാല്‍ ഇതില്‍ നിങ്ങളുടെ ശരീരം വീണ്ടെടുക്കാന്‍ സമയം ആവശ്യമാണ്. ഇങ്ങനെയുളള വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് ഭലപ്രദമായില്ലെന്നു വരാം. അതിനാല്‍ നിങ്ങളുടെ ശരീരത്തിന്റെ പരിമിധികള്‍ മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

നിങ്ങളുടെ റൂട്ടീന്‍ മാറ്റിയില്ലെങ്കില്‍

നിങ്ങളുടെ റൂട്ടീന്‍ മാറ്റിയില്ലെങ്കില്‍

നിങ്ങള്‍ ഒരേ വ്യായാമം തന്നെ ദിവസങ്ങളോളം മാസങ്ങളോളം ചെയ്താല്‍, പ്രത്യേകിച്ച് ജിമ്മില്‍, അതിന് ഫലപ്രദമാകില്ല. കാരണം, നിങ്ങളുടെ പേശികള്‍ വ്യായാമ പതിപ്പിന് ട്യൂണ്‍ ചെയ്ത് ഒരു പോയിന്റ് കഴിഞ്ഞ് കഠിനമായി അധ്വാനിക്കുന്നത് നിര്‍ത്തുകയാണ്. അതിനാല്‍ വ്യായാമ രീതികള്‍ മാറ്റുക.

വ്യായാമങ്ങള്‍ നഷ്ടമാക്കരുത്

വ്യായാമങ്ങള്‍ നഷ്ടമാക്കരുത്

നിങ്ങള്‍ സ്ഥിരമായി ചെയ്യുന്ന വ്യായാങ്ങള്‍ പ്രത്യേകിച്ചും ജിമ്മില്‍ പോയി ചെയ്യുന്നത്, ഒരിക്കലും നഷ്ടമാക്കരുത്. പിന്നീട് മികച്ച ഫലങ്ങള്‍ ലഭിക്കാന്‍ പ്രയാസമാണ്.

വെളളം കുടിക്കാമോ

വെളളം കുടിക്കാമോ

സാധാരണ ഒരു മനുഷ്യന്‍ 2 ലിറ്റര്‍ വെളളമെങ്കിലും പ്രതിദിം കുടിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. ജിമ്മില്‍ നിങ്ങള്‍ വര്‍ക്ക്ഔട്ട് തുടങ്ങുന്നതിനു മുന്‍പും വര്‍ക്ക്ഔട്ട് കഴിഞ്ഞതിനു ശേഷവും വെളളം കുടിക്കുന്നത് അറിയാവുന്ന ഒരു കാര്യമാണ്. എന്നിരുന്നാലും നമ്മളില്‍ പലരും വര്‍ക്കൗട്ടിനിടയില്‍ വെളളം കുടിക്കാറുണ്ട്. ഇടവേളകളില്‍ കുടിക്കുന്ന വെളളം നിങ്ങളുടെ വര്‍ക്കൗട്ടിന് ഊര്‍ജ്ജം പകരാന്‍ സഹായിക്കുന്നു, കൂടാതെ പേശികളുടെ വേഗതയും വീണ്ടെടുക്കാം.

Read more about: health exercise
English summary

Common Workout Mistakes To Avoid

Common Workout Mistakes To Avoid, read more to know about
Story first published: Saturday, March 3, 2018, 19:04 [IST]