For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിന്റെ ശരീരത്തില്‍ ക്യാന്‍സര്‍കോശങ്ങള്‍,ലക്ഷണമിതാ

ക്യാന്‍സര്‍ വരുന്നതിന് മുന്‍പ് തന്നെ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാരണം കൂടുതല്‍ ശ്രദ്ധിക്കുമ്പോഴാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ്. അതിന് കാരണം നമ്മുടെ തന്നെ ചില ശീലങ്ങളാണ്. ഇതിലൂടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മുടെ ശീലങ്ങളില്‍ നിന്ന് തന്നെയാണ് ഉണ്ടാക്കുന്നത്.

സ്ത്രീകളിലും പുരുഷന്‍മാരിലും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ വെറും നിസ്സാരമായി കണക്കാക്കേണ്ട. കാരണം ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ പുരുഷനിലായാലും സ്ത്രീയിലായാലും കാണുന്നത് അല്‍പം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം രോഗങ്ങള്‍ മാരകമായിക്കൊണ്ടിരിക്കുന്ന അവസ്ഥ നിരവധിയാണ് നമുക്ക് ചുറ്റും. അതുകൊണ്ട് തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷനെയാണ് ബാധിക്കുന്നത്.

ഇത് ഒരു തുള്ളി മതി കൊളസ്‌ട്രോള്‍ പൂര്‍ണമായുംമാറുംഇത് ഒരു തുള്ളി മതി കൊളസ്‌ട്രോള്‍ പൂര്‍ണമായുംമാറും

പുരുഷ ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ ഉണ്ടെങ്കില്‍ അത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ പുറമേ കാണിക്കുന്നു. എന്നാല്‍ അത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് മാറുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചിലതുണ്ട്. നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പുരുഷ ശരീരത്തില്‍ കാണിക്കുന്ന ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ചെറിയ രീതിയില്‍ കണക്കാക്കരുത്. പുരുഷ ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ ഉണ്ടെന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചര്‍മ്മത്തിനു താഴെ മുഴകള്‍

ചര്‍മ്മത്തിനു താഴെ മുഴകള്‍

ചര്‍മ്മത്തിന് താഴെ അസാധാരണമായ രീതിയില്‍ മുഴകളും തടിപ്പുകളും കണ്ടെത്തിയാല്‍ ഒരു കാരണവശാലും അത് അവഗണിക്കാന്‍ പാടില്ല. ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണന്നെ് കരുതി അവഗണിക്കരുത്. കാരണം ചിലപ്പോള്‍ ഇത് ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെന്ന സൂചന നല്‍കുന്നതായിരിക്കാം.

വയറ്റിലെ അസ്വസ്ഥതകള്‍

വയറ്റിലെ അസ്വസ്ഥതകള്‍

വയറ്റിലുണ്ടാവുന്ന അസ്വസ്ഥതകള്‍ ഭക്ഷണത്തിന്റേയും ദഹനസംബന്ധമായ പ്രശ്‌നങ്ങളുടെയോ ഫലമാണ് എന്ന് കരുതി അവഗണിക്കരുത്. കാരണം പലപ്പോഴും ഇത്തരത്തില്‍ നമ്മള്‍ നല്‍കുന്ന അവഗണനയാണ് പല വിധത്തില്‍ ഗുരുതരമാവാനുള്ള വയറ്റിലെ ക്യാന്‍സര്‍, കുടല്‍ ക്യാന്‍സര്‍ എന്ന അവസ്ഥയിലേക്ക് എത്തുന്നത്.

മലത്തോടൊപ്പം രക്തം

മലത്തോടൊപ്പം രക്തം

മലത്തോടൊപ്പം രക്തം കണ്ടാലും കാര്യങ്ങള്‍ ഗുരുതരമാണെന്ന് കണക്കാക്കണം. കാരണം ഇത് പലവിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. സ്വയം തന്നെ ശരീരം ക്യാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മലത്തോടൊപ്പം രക്തം കാണുന്നത്.

മൂത്രത്തില്‍ രക്തം കാണുന്നത്

മൂത്രത്തില്‍ രക്തം കാണുന്നത്

മൂത്രത്തില്‍ രക്തം കാണുന്നതാണ് മറ്റൊന്ന്. ഇത് കണ്ടാലും കാര്യങ്ങള്‍ ഗുരുതരമായിട്ട് തന്നെ കണക്കാക്കേണ്ടതാണ്. പ്രോസ്‌റ്റേറ്റ് സംബന്ധമായ പ്രശ്‌നങ്ങള്‍ അത് പിന്നീട് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് എത്തരുതെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക.

 വര്‍ദ്ധിച്ച് വരുന്ന ചുമ

വര്‍ദ്ധിച്ച് വരുന്ന ചുമ

പല കാരണങ്ങള്‍ കൊണ്ടും ചുമ ഉണ്ടാവാം. എന്നാല്‍ ചിലര്‍ക്ക് എത്രയൊക്കെ മരുന്ന് കഴിച്ചാലും ചുമ മാറാത്ത അവസ്ഥയാണെങ്കില്‍ ഡോക്ടറെ ഒന്ന് സമീപിക്കുന്നത് നല്ലതാണ്. കാരണം ഇത് പലപ്പോഴും ശ്വാസകോശാര്‍ബുദത്തിലേക്കാണ് നിങ്ങളെ നയിക്കുന്നത്. അതിലുപരി അത് കഫത്തില്‍ രക്തം കൂടി കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

സഹിക്കാനാവാത്ത പുറം വേദന

സഹിക്കാനാവാത്ത പുറം വേദന

സഹിക്കാനാവാത്ത പുറം വേദന നിങ്ങളില്‍ ഉണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ചിലരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ മുന്നോടിയായി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും നേരത്തെ ഡോക്ടറെ കാണുന്നതാണ് നല്ലത്.

ലൈംഗികാവയവങ്ങളില്‍ തടിപ്പ്

ലൈംഗികാവയവങ്ങളില്‍ തടിപ്പ്

പുരുഷന്‍മാരില്‍ ലൈംഗികാവയവത്തില്‍ വേദനയോ തടിപ്പോ ഉണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കാം. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ശരീരത്തില്‍ പിടിമുറുക്കി എന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ചികിത്സ തേടാന്‍ ശ്രദ്ധിക്കുക.

ചര്‍മ്മത്തിലെ മാറ്റങ്ങള്‍

ചര്‍മ്മത്തിലെ മാറ്റങ്ങള്‍

പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് സ്‌കിന്‍ ക്യാന്‍സര്‍ ഉണ്ടാവുന്നതെങ്കിലും പുരുഷന്‍മാരിലും ഇതിന്റെ സാധ്യത തള്ളിക്കളയാനാവില്ല. ചര്‍മ്മത്തിലെ തടിപ്പ്, മറുകുകള്‍, മറുകുകളില്‍ ഉണ്ടാവുന്ന മാറ്റം എന്നിവയെല്ലാം പല വിധത്തില്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളാണ് കാണിക്കുന്നത്.

 വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

ഭക്ഷണം കഴിക്കുമ്പോള്‍ അത് വിഴുങ്ങാനുള്ള ബുദ്ധിമുട്ടാണ് മറ്റൊന്ന്. മാത്രമല്ല ഛര്‍ദ്ദിക്കാന്‍ വരുന്നതും അസാധാരണമായ രീതിയില്‍ തടി കുറയുന്നതും എല്ലാം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങാം.

 നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

ഒരു ചെറിയ നെഞ്ചെരിച്ചില്‍ പോലും ഒരു കാരണവശാലും അവഗണിക്കരുത്. കാരണം ഇത് പോലും പലപ്പോഴും ക്യാന്‍സര്‍ ആയി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. വയറ്റിലെ ക്യാന്‍സര്‍, തൊണ്ടയിലെ ക്യാന്‍സര്‍ എന്നിവയെല്ലാം പലപ്പോഴും ഇതിന്റെ ഫലമാണ്.

English summary

Common early warning signs of cancer in men

Stomach pain is one of the prominent signs of stomach cancer. Here are some cancer symptoms you should never ignore, read on
Story first published: Friday, March 2, 2018, 16:07 [IST]
X
Desktop Bottom Promotion