മുതിർന്നവരിലെ കാലുവേദനയുടെ കാരണങ്ങൾ

Subscribe to Boldsky

നാലിൽ മൂന്നു അമേരിക്കക്കാർക്കും സാധാരണ കാലിലെ പ്രശ്ങ്ങൾ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.അതിനാൽ നിങ്ങൾ ഒറ്റയ്ക്കല്ല.ഇത് വളരെ വേദനാജനകവും ബുന്ധിമുട്ടു ഉണ്ടാക്കുന്നതുമായ കാര്യമാണ്.

ഇതിൽ ഭൂരിഭാഗം പേരും ഇത് അറിവില്ലായ്‍മ കൊണ്ടോ,ശരിയായ സംരക്ഷണം അല്ലാതെയോ അവഗണിക്കുകയോ ആണ് പതിവ്.കാലിന് പ്രശ്‌നം ഇല്ലാത്ത വളരെ കുറച്ചുപേരെ ഉള്ളൂ.കാലിന്റെ പ്രശ്‌നം തിരിച്ചറിഞ്ഞു പരിഹരിച്ചാൽ സന്തോഷത്തോടും ആരോഗ്യത്തോടും ജീവിക്കാം.

കാലിലെ വലിയ വിരലിന്റെ അറ്റത്തു മുഴച്ചിരിക്കുന്നതായി കാണുന്നത് ജോയിന്റിന്റെ അലൈൻമെന്റിലുള്ള വ്യത്യാസമാണ്.ഇത് പെരുവിരലിൽ ക്രമേണ കാണുന്നു.ഇത് സമ്മർദ്ദമോ വാതമോ ഉണ്ടെങ്കിൽ കൂടുതൽ വേദനയുണ്ടാക്കുകയും ഒപ്പം കാലിലെ മറ്റു ജോയിന്റുകളെയും ബാധിക്കുകയും ചെയ്യും.

ആന്റി ഇൻഫ്ളമേറ്ററി മരുന്നുകളും പാഡുകളും ,വീതിയുള്ള ബോക്സ് ഷൂസും ഹീലിന്റെ ഉയരം കുറവുമെല്ലാം ഇത് പരിഹരിക്കാൻ സഹായിക്കും.കസ്റ്റം ഷൂ ഇൻസേർട്ട് കാലിന്റെ മൊത്തം അസ്ഥിരതയെ കുറച്ചു വിരലിന്റെ വീക്കത്തെ കുറയ്ക്കാൻ സഹായിക്കും.ചെറിയ ചികിത്സകൾ പരാജയപ്പെട്ടാൽ സർജറി വഴി ഇത് പരിഹരിക്കാവുന്നതാണ്

ഉരസലും സമ്മർദ്ദവും ആണിരോഗവും അഥവാ കോൺസും കല്ലൂസസും ഉണ്ടാക്കുന്നു.ഇത് ചർമ്മത്തെ ബാധിക്കുകയും വൃത്തത്തിൽ ചെറിയ വേദനയും സമ്മർദ്ദവും ഉള്ള അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.കല്ലൂസാസ് കാലിന്റെ ഹീലിൽ അല്ലെങ്കിൽ പാദത്തിലാണ് ഉണ്ടാകുന്നത്.പാഡുകൾ ഇതിന്റെ വേദന കുറയ്ക്കാൻ സഹായിക്കും.ചിലപ്പോൾ രോഗി കസ്റ്റം ഷൂ ഇൻസെർട്ടോ സർജറിയോ ചെയ്യേണ്ടി വരും.

ചുവപ്പും ,വീക്കവും ,പെട്ടെന്നുള്ള വേദനയുമാണ് സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ.ഇത് വലിയ ജോയിന്റ് മുതൽ പെരുവിരൽ വരെയുണ്ടാകും.ഇത് കാലിലും ,പാദത്തിലും ,കാൽ കണ്ണിലും എല്ലാം ഉണ്ടാകാം.ശരീരത്തിൽ യൂറിക്കാസിഡിന്റെ അളവ് കൂടുമ്പോൾ അത് യോയിന്റുകളിൽ ക്രിസ്റ്റലൈസ്‌ ആകുകയും വേദനയുണ്ടാകുകയും ചെയ്യുന്നു.ദിവസങ്ങളോ ആഴചകളോ നീണ്ട കഠിനമായ വേദന ഇതിൽ അനുഭവപ്പെടാം.

ആന്റി ഇൻഫ്ളമേറ്ററി മരുന്ന് കഴിച്ചോ കോർട്ടിസോൺ ഇൻജെക്ഷൻ വഴിയോ വേദന കുറയ്ക്കാം.ഭക്ഷണക്രമീകരണം നടത്തിയും യൂറിക്കാസിഡിന്റെ അളവ് കുറയ്ക്കുന്ന മരുന്ന് കഴിച്ചും ഇത് നിയന്ത്രിക്കാവുന്നതാണ്.ഓരോ രോഗിക്കും യോജിച്ച ചികിത്സാരീതി ഡോക്ടർ നിശ്ചയിക്കും.ഇത് ചികിത്സിക്കാതിരുന്നാൽ ജോയിന്റുകളെ കൂടുതലായി ബാധിക്കുകയും അവസാനം സർജറിയിൽ എത്തിച്ചേരുകയും ചെയ്യും.

ആണിരോഗം

ആണിരോഗം

കാലിന്റെ സോളിൽ ഉണ്ടാകുന്ന ഒരു വൈറൽ അണുബാധയാണ് ആണിരോഗം.പൊതുവായ പൂളുകളും ഷവറും വഴി ഇത് പകരുന്നതുമാണ്.ഇത് വൃത്താകൃതിയിൽ പടർന്ന് വലുതാകുന്നതും വേദനയുള്ളതുമായ ഒരു രോഗമാണ്.ഇവ വലിയ അപകടകാരിയല്ല എന്നാലും ഡോക്ടർ നോക്കി ചികിത്സിക്കുന്നതാണ് ഉത്തമം.സാലിസിലിക് ആസിഡ്,പൊളിക്കൽ,തണുപ്പിക്കാൻ,ലേസർ ,സർജറി തുടങ്ങിയ ചികിത്സകൾ ഇതിനായുണ്ട്.ഇവ ആവശ്യാനുസരണം ഡോക്ടർ നിർദ്ദേശിക്കുന്നതാണ്.

അത്‌ലറ്റ്സ് ഫൂട്ട്

അത്‌ലറ്റ്സ് ഫൂട്ട്

ഇത് ഒരു ഫംഗൽ അണുബാധയാണ്.പിളർപ്പ്,ചുവപ്പ് ,ചൊറിച്ചിൽ,പുകച്ചിൽ,ചിലപ്പോൾ പൊള്ളിയതുപോലെ വരണ്ടും കാണപ്പെടും.ഇത് കുറച്ചു ശ്രദ്ധിക്കേണ്ട കാര്യമാണ്.നേരിട്ടുള്ള സമ്പർക്കം മൂലമോ,സ്പാ,ലോക്കർ റൂം ,പൂൾ എന്നിവിടങ്ങളിൽ ചെരുപ്പില്ലാതെ നടക്കുന്നത് വഴിയോ ഇതുണ്ടാകാം.ഈ ഫംഗസ് ആഴത്തിൽ വ്യാപിക്കുകയും വായു സമ്പർക്കം ഇല്ലാത്ത ഷൂസിന്റെ നനഞ്ഞ ഭാഗത്തു ഇരുന്ന് വളരുകയും ചെയ്യും.ആന്റി ഫംഗൽ ലോഷനോ,മരുന്ന് കഴിക്കുകയോ വഴി ഇത് പരിഹരിക്കാം.രണ്ടു മൂന്നു ജോഡി ഷൂസ് വാങ്ങി ഉപയോഗിക്കുക വഴി ഇത് വരാതെ തടയാനാകും.

വിരലിലെ ഫംഗസ്

വിരലിലെ ഫംഗസ്

അണുബാധ വളരെ മൈക്രോസ്കോപിക് ആയ ഫംഗസ് നഖത്തിന്റെയോ അതിനടുത്ത ചർമ്മത്തിലെയോ വിടവിലൂടെ കയറി അണുബാധയുണ്ടാക്കുന്നു.ഈ ഫംഗസ് അണുബാധ നഖത്തെ നിറവ്യത്യാസവും ,കട്ടിയുള്ളതുമാക്കുന്നു.ചികിത്സിച്ചില്ലെങ്കിൽ ഇത് മറ്റു വിരലുകളിലും ബാധിക്കുന്നു.നനഞ്ഞ സ്ഥലങ്ങളായ ഷൂസ്,പൂൾ ,സ്പാ,ജിം എന്നിവിടങ്ങളിൽ നിന്നും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഇത് പകരാം.ഇത് അത്‌ലറ്റ് ഫൂട്ടിൽ നിന്നോ,നഖത്തിലെ മുറിവിലൂടെയോ ഫംഗസ് ഉള്ളിൽ കടക്കുന്നു..ആന്റി ഫംഗൽ ക്രീം വഴിയോ മരുന്ന് കഴിച്ചോ ലേസർ തെറാപ്പി വഴിയോ ഇത് മാറ്റാവുന്നതാണ്

ഹാമ്മർ റ്റൊ

ഹാമ്മർ റ്റൊ

കാൽവിരലുകളുടെ പേശികളുടെ നിയന്ത്രണം നഷ്ട്ടപ്പെടുമ്പോൾ വിരലിലെ ജോയിന്റുകൾ ചുരുങ്ങുന്നു.ഇത് വളരെ വേദനയുള്ളതാണ്.കാലിലെ പ്രവർത്തനങ്ങളുടെ അപാകതയുള്ളവരിലും ഉചിതമല്ലാത്ത പാദരക്ഷകൾ ഉപയോഗിക്കുന്നവരിലും ഇത് കാണുന്നു.കാൽവിരലിലെ മധ്യത്തിലെ ജോയിന്റ് താഴേക്ക് വളയുന്നു.കാല്പാദത്തിനു മുകളിലേക്ക് വിരൽ നിൽക്കും.വൈഡർ റ്റോ ബോക്സുള്ള അനുയോജ്യമായ ഷൂസ്,കസ്റ്റം ഓർത്തൊട്ടിക് ഷൂ ഇൻസേർട്,പതിവായി കലാസ്‌ ട്രിമ്മിംഗ് ,സർജറി എന്നിവയാണ് ഇതിന്റെ പരിഹാരമാർഗങ്ങൾ

കുഴിനഖം

കുഴിനഖം

ഈ നഖം ചർമ്മത്തിന് അകത്തേക്ക് വളരുന്നതിനാൽ വേദനയും ,ചുവപ്പ്,വീർക്കൽ ,അണുബാധ എന്നിവയുണ്ടാകുന്നു.നഖം ചെറുതായി മുറിക്കുക,വിരലിൽ പരിക്ക് പറ്റുക,പകമല്ലാത്ത ഷൂസ് ധരിക്കുക എന്നിവ വഴി ഇതുണ്ടാകാം.ചിലർക്ക് പെരുവിരൽ വീർത്തിരിക്കും.രൂക്ഷമല്ലാത്തത് ആണെങ്കിൽ കാല് എപ്സം ഉപ്പിട്ട ചൂടുവെള്ളത്തിൽ മുക്കി വച്ചിരുന്നോ ,ആന്റി ബയോട്ടിക് ഓയിന്മെന്റ് പുരട്ടിയോ ബാന്റായിഡ് കെട്ടിയോ പരിഹരിക്കാവുന്നതാണ്,അല്ലെങ്കിൽ സർജറി ചെയ്തു ആ ഭാഗത്തെ നഖം താൽക്കാലികമായോ സ്ഥിരമായോ മാറ്റി പരിഹരിക്കാവുന്നതാണ്.

ഫ്ലാറ്റ് ഫൂട്ട്

ഫ്ലാറ്റ് ഫൂട്ട്

കാൽപ്പാദം പൂർണ്ണമായും തറയിലേക്ക് തൊട്ടു വരികയും ഭാരം വഹിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.പാരമ്പര്യം മൂലമോ, അപകടം വഴിയോ ,പോസ്റ്റീരിയൽ റ്റിബിയൽ ടെണ്ടൻ ഡിസ്‌ഫങ്ക്ഷന് വഴിയോ ഇതുണ്ടാകാം.സപ്പോർട്ടീവ് ഷൂ,കസ്റ്റം ഓർത്തോട്ടിക് ഷൂ ഇൻസേർട്,സർജറി എന്നിവ വഴി ഇത് പരിഹരിക്കാം

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Common Causes Of Leg Pain

    Constant and severe leg pain can affect a person's daily activities to a great extent, as they will not be able to move with ease, making them slower. So, it is extremely important to pay attention to the type of leg pain you are suffering from and take treatments accordingly.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more