For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഴഞ്ഞുവീണ് മരണത്തിന് പിന്നിലെ അറിയാക്കാരണങ്ങള്‍

|

കുഴഞ്ഞ് വീണു മരണം എന്നത് പലരും കേട്ടിട്ടുള്ള ഒന്നാണ്. ഇന്നത്തെ കാലത്ത് കുഴഞ്ഞ് വീണ് മരണങ്ങള്‍ വളരെ കൂടുതലാണ്. നിരവധി പ്രസിദ്ധരായ വ്യക്തികള്‍ കുഴഞ്ഞ് വീണ മരണത്തിന്റെ ഇരകളായിട്ടുണ്ട്. ഏറ്റവും ഒടുവിലായി പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ ഗീതാനന്ദന്‍ മാഷിന്റേയും വേര്‍പാട് ഇത്തരത്തില്‍ തന്നെയായിരുന്നു. എന്നാല്‍ എന്തുകൊണ്ട് നമ്മളില്‍ ഇത് സംഭവിക്കുന്നു എന്നത് പലര്‍ക്കും അറിയാത്ത ഒരു കാരണമാണ്.

അടങ്ങി ഒതുങ്ങി ശരീരം അനങ്ങാതിരിക്കുന്നവരാണ് പലപ്പോഴും ഇത്തരം മരണങ്ങള്‍ക്ക് പാത്രമാവുന്നത് എന്നാണ് നാം കേട്ടിട്ടുള്ളത്. എന്നാല്‍ കായികാധ്വാനം കൂടുതല്‍ ഉള്ളവരില്‍ പോലും ഇത്തരം മരണങ്ങള്‍ ഉണ്ടാവുന്നത് നമ്മളെ അല്‍പം ഭയപ്പെടുത്തുന്നതാണ്.

<strong>Most read: രുചിയില്ല, പക്ഷേ ഉടലിനും ഉയിരിനും ഈ ഭക്ഷണം</strong>Most read: രുചിയില്ല, പക്ഷേ ഉടലിനും ഉയിരിനും ഈ ഭക്ഷണം

എന്താണ് ഇതിന് പിന്നിലുള്ള കാരണം എന്ന് പലര്‍ക്കും അറിയില്ല. പെട്ടെന്നൊരു സമയത്ത് തളര്‍ന്ന് വീഴുകയും തലകറങ്ങി വീഴുകയും പിന്നീട് പതിയേ മരണത്തിലേക്കെത്തുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. കുഴഞ്ഞ് വീഴുന്നത് കൊണ്ട് പെട്ടെന്ന് സംഭവിക്കുന്ന മരണം എല്ലാവരേയും ആശങ്കയില്‍ ആക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ പലപ്പോഴും മരണത്തില്‍ നിന്ന് വരെ നമുക്ക് പലരേയും രക്ഷിക്കാന്‍ സാധിക്കുന്നു.

പ്രായം ഒരു പ്രധാന ഘടകം

പ്രായം ഒരു പ്രധാന ഘടകം

സ്‌കൂള്‍ അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ ഒരു കുട്ടി തല കറങ്ങി വീഴുന്നത് നമ്മുടെയെല്ലാം അനുഭവമാണ്. എന്നാല്‍ അല്‍പം മധ്യവയസ്സില്‍ നില്‍ക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ തലകറങ്ങി അല്ലെങ്കില്‍ കുഴഞ്ഞു വീഴുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥ അല്‍പം പ്രായമായവരില്‍ ഉണ്ടാവുമെങ്കില്‍ അതിന് പിന്നിലെ പ്രധാന കാരണം പലപ്പോഴും ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങള്‍ തന്നെയായിരിക്കാം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയിലേക്കാണ് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്.

ബോധം നഷ്ടപ്പെടുന്നത്

ബോധം നഷ്ടപ്പെടുന്നത്

എല്ലാ കുഴഞ്ഞ് വീഴ്ചയിലും ഒരിക്കലും ബോധം പൂര്‍ണമായും നഷ്ടപ്പെടുന്നില്ല. ഇതാണ് ആദ്യം തിരിച്ചറിയേണ്ടത്. കുഴഞ്ഞ് വീണ ഒരാള്‍ക്ക് ബോധം നഷ്ടപ്പെടുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും ഇതെല്ലാം നിര്‍ജ്ജലീകരണം കാരണം സംഭവിക്കുന്നതാണ്. എന്നാല്‍ എല്ലാ കുഴഞ്ഞ് വീണ് മരണങ്ങളും ഇത്തരം കാരണങ്ങള്‍ കൊണ്ടേ ആയിരിക്കില്ല. എന്താണ് ഇതിനെല്ലാം പിന്നിലുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍

പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇതിന് പിന്നില്‍ ഉണ്ട്. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ കുഴഞ്ഞ് വീണ് മരണം പലപ്പോഴും പ്രതിസന്ധികള്‍ നല്‍കുന്ന ഒന്നാണ്. ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയുന്നത്, ജോലികള്‍ അതികഠിനമായി പോകുമ്പോള്‍, പടികള്‍ കയറുമ്പോള്‍ എല്ലാം ഹൃദയം സ്മാര്‍ട്ടാണോ അല്ലയോ എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ഹൃദയസ്തംഭനവും കുഴഞ്ഞ് വീണ് മരണവും

ഹൃദയസ്തംഭനവും കുഴഞ്ഞ് വീണ് മരണവും

ഹൃദയസ്തംഭനവും കുഴഞ്ഞ് വീണ് മരണവും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ്. നെഞ്ചിലെ വേദനയോട് കൂടി ആരംഭിക്കുന്ന അവസ്ഥയില്‍ പലപ്പോഴും അത് തീവ്രമായി വരുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ പിന്നീട് കുറയുകയും അല്‍പസമയം കഴിയുമ്പോള്‍ കൂടുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. ഇത് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലെങ്കില്‍ അത് പലപ്പോഴും മരണത്തിലേക്കാണ് നമ്മളെ നയിക്കുന്നത്.

തലയിലേല്‍ക്കുന്ന ക്ഷതങ്ങള്‍

തലയിലേല്‍ക്കുന്ന ക്ഷതങ്ങള്‍

തലയിലേല്‍ക്കുന്ന ക്ഷതങ്ങളാണ് പലപ്പോഴും ഇത്തരം പ്രതിസന്ധി ഉണ്ടാക്കുന്ന മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ തലയിലേല്‍ക്കുന്ന ക്ഷതങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളോട് അനുബന്ധിച്ച് കുഴഞ്ഞ് വീഴല്‍ ഉണ്ടായാല്‍ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് ഒരിക്കലും മടിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

 ജീവിത ശൈലി രോഗങ്ങള്‍

ജീവിത ശൈലി രോഗങ്ങള്‍

പ്രമേഹവും പ്രഷറും കൊളസ്‌ട്രോളും വര്‍ദ്ധിക്കുമ്പോള്‍ അതിനെ പരിഹരിക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ മരണത്തിലേക്ക് എത്തിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം വരുന്നത് കുഴഞ്ഞു വീഴുന്ന മരണത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അല്ലെങ്കില്‍ അതുണ്ടാക്കുന്ന അവസ്ഥ ജീവന്‍ വരെ നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്.

ഇയര്‍ബാലന്‍സ്

ഇയര്‍ബാലന്‍സ്

പലരേയും അപകടത്തിലാക്കുന്ന ഒന്നാണ് ഇയര്‍ബാലന്‍സ് തെറ്റുന്നത്. ഇത് പലപ്പോഴും കുഴഞ്ഞ് വീഴുന്നതിലേക്ക് നയിക്കുന്നുണ്ട്. തലകറക്കത്തോടെയാണ് ഇത് തുടങ്ങുന്നത്. ഇത്തരം പ്രശ്‌നം പതിയേ മാറുമെങ്കിലും വളരെയധികം ശ്രദ്ധിക്കണം. ഇതൊരിക്കലും മുന്‍കരുതലുകള്‍ സ്വീകരിക്കാതെ നിസ്സാരമായി വിടരുത്. ആവശ്യമായ മുന്‍കരുതലുകളോടെ ഇത് സങ്കീര്‍ണമാവാതെ നോക്കണം.

രക്തയോട്ടം കുറയുന്നത്

രക്തയോട്ടം കുറയുന്നത്

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നതാണ് മറ്റൊരു കാര്യം. ഇത്തരം അവസ്ഥയിലും പലപ്പോഴും കുഴഞ്ഞ് വീഴുന്നത് ഉണ്ടാവാം. രക്തക്കുഴലുകളിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതിലൂടെയാണ് ഇത്തരം അവസ്ഥകള്‍ സംജാതമാവുന്നത്. ഇത് മരണകാരണമാവില്ലെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അല്ലെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

English summary

causes of collapsing and sudden death

In this article we explain some causes of collapse and sudden unexpected death, read on.
Story first published: Thursday, December 20, 2018, 16:52 [IST]
X
Desktop Bottom Promotion