For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയത്തെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍

By Johns Abraham
|

ഇന്ന് എല്ലാവരെയും ആശങ്കപ്പെടുത്തുന്ന ഒന്നാണ് ഹൃദയത്തിന്റെ ആരോഗ്യം ചെറിയ ഒരു നെഞ്ചുവേദന ഉണ്ടായാല്‍ പോലും നമ്മുക്കിന്ന് വളരെയധികം ടെന്‍ഷനാണ്. എന്നാല്‍ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ യാതൊന്നും ചെയ്യാന്‍ നാം തയ്യറല്ല താനും.

fd

ജീവിശൈലി തന്നെയാണ് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം തകര്‍ക്കുന്നതിലുള്ള പ്രധാന കാരണം .ഹൃദയത്തിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ചോക്കളേറ്റിന്റെ അമിത ഉപയോഗം

ചോക്കളേറ്റിന്റെ അമിത ഉപയോഗം

ഹൃദയാരോഗ്യത്തെ തകര്‍ക്കുന്നതില്‍ പ്രധാന വില്ലന്മാരില്‍ ഒരാളാണ് ചോക്കളേറ്റ്. ഇതില്‍ അടങ്ങിയിരിക്കുന്ന മധുരവും കൊഴുപ്പും ഒരുപോലെ ഹൃദയത്തെ ഇല്ലായ്മ ചെയ്യുന്നു. ചോക്കളേറ്റിന്റെ ഉപയോഗം ഇന്നത്തെ സമൂഹത്തില്‍ വളരെ കൂടുതലാണ്. പലപ്പോഴും പലരും വിശപ്പടക്കാന്‍ പോലും ചോക്കളേറ്റ് ഉപയോഗിക്കുന്നു.

ഇത് ഹൃദയാരോഗ്യത്തെ കാര്യമായി ബാധിക്കും. വല്ലപ്പോഴും ചോക്കളേറ്റ് ഉപയോഗിക്കുന്നവരെക്കുറിച്ചല്ലട്ടോ പറയുന്നത് . ദിനംപ്രതി ഒരു ഭക്ഷണം എന്നോണം ചോക്കളേറ്റ് ഉപയോഗിക്കുകയും അത് ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുകയും ചെയ്യുന്നവരുടെ ഹൃദയാരോഗ്യം ചോക്കളേറ്റ് തീര്‍ച്ചയായും അവര്‍ന്നെടുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ചില പുതിയ പഠനങ്ങളില്‍ ഡാര്‍ക്ക് ചോക്കളേറ്റിന്റെ ഉപയോഗം ഹൃദയത്തെ സംരക്ഷിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ചിപ്‌സ് ആരോഗ്യകരമായ ഭക്ഷണപദ്ധതിക്ക് ഒരു നല്ല സുഹൃത്തല്ല. അവയില്‍ കലോറി, കൊഴുപ്പ്, സോഡിയം എന്നിവയില്‍ വളരെ ഉയര്‍ന്നതാണ്. ഉരുളക്കിഴങ്ങ് ചിപ്‌സ് ഉണ്ടാക്കനായി ഉപയോഗിക്കുന്ന എണ്ണയും മറ്റും കാലപഴക്കം ചെന്നവയാവാം ഇത് വളരെയധികം അപടം വിതയ്ക്കുന്ന ഒന്നാണ്.

കൂടാതെ ഇത്തരം ചിപ്‌സുകളിലെ ഉപ്പിന്റെ അമിത ഉപയോഗവും ഫുഡ് കെമിക്കലുകളുടെ സാന്നിധ്യവും ഹൃദയത്തിന്റെ ആരോഗ്യത്തെ പൂര്‍ണ്ണമായി തകര്‍ക്കുന്നവയാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഗുരുതരമായ അപകടസാധ്യതയുണ്ട്. നിങ്ങളുടെ ഹൃദയം സംരക്ഷിക്കെണ്ടതിന് ഇത്തരം ചിപ്‌സുകളുടെ ദിനം പ്രതിയുള്ള ഉപയോഗിത്തില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലത്.

പാന്‍കേക്കുകളും സിറപ്പുകളും

പാന്‍കേക്കുകളും സിറപ്പുകളും

നമ്മുടെ ഗ്രാമങ്ങളില്‍ അത്ര സുപരിചിതമല്ലെങ്കിലും നഗരങ്ങളില്‍ ഇത്തരം പാന്‍കേക്കുകളുടെയും സിറപ്പുകളുടെയും ഉപയോഗം വളരെ കൂടുതലാണ്. ഭക്ഷണത്തിന് രുചിപകരാനും പാനീയങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്ന ഇത്തരം സിറപ്പുകളും പൂണ്ണമായും കെമിക്കലുകള്‍ കൊണ്ട് ഉണ്ടാക്കുന്നതാണ്. കാര്യം ഭക്ഷണത്തില്‍ ഉപയോഗിച്ചാന്‍ രുചികരമാണെങ്കിലും നമ്മുടെ ഹൃദയത്തെ തകര്‍ക്കാന്‍ ഇത് വഴിവയ്ക്കും.

നമ്മള്‍ സാധാരണ ബേക്കറിയില്‍ നിന്നും മറ്റും വാങ്ങുന്ന മധുരമുള്ള കേക്കുകളുടെ കാര്യമല്ല ഇവിടെ പ്രധാനമായും പറയുന്നത്. വിദേശങ്ങളില്‍ വ്യാപകമായും നമ്മുടെ നാട്ടിലും ഭക്ഷണമായി കഴിക്കുന്ന തരം കേക്കുകള്‍ മാര്‍ക്കറ്റില്‍ കിട്ടാറുണ്ട്. തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ അടുക്കളയിലെ പാചകം പൂര്‍്ണ്ണമായും ഒഴിവാക്കുന്ന നമ്മള്‍ മാര്‍ക്കറ്റില്‍ നിന്ന് കിട്ടുന്ന ഇത്തരം പാന്‍ കേക്കുകകളും സിറപ്പുകളും ഭക്ഷത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തെ പൂര്‍ണ്ണമായു തകര്‍ക്കും.

അസ്സംസ്‌കൃത സൂപ്പ്

അസ്സംസ്‌കൃത സൂപ്പ്

നമ്മുടെ നാട്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോലും ഇന്ന് സുലഭമായിട്ടുള്ള ഒന്നാണ് അസ്സംസ്‌കൃത സൂപ്പുകള്‍. സാധാരണരീതിയില്‍ സൂപ്പ് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ് ഇത്തരം അസ്സംസ്‌കൃത സൂപ്പുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണം.

കൂടതല്‍ കാലം കെടുകൂടാതെ ഇരിക്കാനും കൂടുതല്‍ രുചിലഭിക്കാനുമെല്ലാം വ്യാപകമായി വിഷാംശമുള്ള കെമിക്കലുകള്‍ ഉപയോഗിക്കുന്ന ഇത്തരം അസ്സംസ്‌കൃത സൂപ്പുകള്‍ ഹൃദയത്തെ തകര്‍ക്കുന്ന പ്രധാന വില്ലനാണ്.

 സോഡ

സോഡ

നിങ്ങളുടെ തളികയില്‍ ഇഞ്ചുകള്‍ ചേര്‍ക്കുന്നത് വെറും തണുപ്പാണ്. നിങ്ങളുടെ ഹൃദയത്തെ കൃത്യമായി പമ്പു ചെയ്യുന്നത് തടയാന്‍ ഇത് സാധ്യതയുണ്ട്. 'കുടിക്കുന്ന സോഡയ്ക്ക് ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ട്,' സോഡ ഇന്‍സുലിന്‍ സ്‌പൈക് പ്രോത്സാഹിപ്പിക്കുന്നു, ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു, ഇത് ഒരു ഉപാപചയ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഭൗമോപരിതലത്തില്‍ സോഡയ്ക്ക് പോസ്ഫറിക്കിന്റെ അംശം ഉണ്ട്, ഇത് ഓസ്റ്റിയോപൊറോസിസ് പ്രോത്സാഹിപ്പിക്കാനും ക്യാന്‍സര്‍ കാരണമാകാം. രക്തചംക്രമണത്തെ ബാധിക്കുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നതിനും ഇത് കാരണമാകുന്നു.

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡ്

ഭക്ഷണത്തിന് നമ്മള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് വൈറ്റ് ബ്രെഡ്. കുറഞ്ഞ വിലയും കൈകാര്യം ചെയ്യാനുള്ള എളുപ്പവുമാണ് പലരെയും ബ്രെഡിലേക്ക് ആകര്‍ഷിക്കുന്ന പ്രാധാന കാരണം. എന്നാല്‍ പുതിയ പല പഠനങ്ങളും പറയുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ വൈറ്റ് ബ്രെഡ് കാര്യമായി തന്നെ ബാധിക്കുന്ന എന്നാണ്.

വൈറ്റ് ബ്രെഡ് ഉപയോഗിക്കുന്ന മൈദ അടക്കമുള്ള വസ്തുക്കള്‍ തന്നെയാണ് ഇതിന് പ്രധാനകാരണം. കൂടുതല്‍ കാലം ഫ്രഷ് ആയി ഇരിക്കാനും രുചിക്കും വേണ്ടി വൈറ്റ് ബ്രെഡ് ചേര്‍ക്കുന്ന വസ്തുക്കള്‍ നമ്മുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടുകയും ഇത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു.

ബിസ്‌ക്കറ്റ്

ബിസ്‌ക്കറ്റ്

നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബേക്കറി ഉല്പന്നങ്ങളില്‍ ഒന്നാണ് ബിസ്‌കറ്റ്. ദിവസേന ബിസ്‌കറ്റ് ഉപയോഗിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. രുചിക്കും മണത്തിനുമായി ബിസ്‌കറ്റില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ നമ്മുടെ ആരോഗ്യത്തെ തകര്‍ക്കുന്നു.

കൂടാതെ സവിശേഷമായ യാതൊരുവിധ ഗുണങ്ങളും പ്രധാനം ചെയ്യാന്‍ കഴിവില്ലാത്ത ബിസ്‌ക്കറ്റുകള്‍ നമ്മുടെ ആരോഗ്യത്തെ തകര്‍ക്കാന്‍ മാത്രമെ ഉപകരിക്കൂ. വില കുറവായതിനാലും കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ എണ്ണം ലഭിക്കും എന്നതിനാലും ബിസ്‌കറ്റുകളെ ആശ്രയിക്കുന്ന നമ്മുടെ ചിന്താഗതികളില്‍ മാറ്റം ഉണ്ടാകണം. കൂടാതെ ഓട്‌സ് ബിസ്‌കറ്റ് പോലെ ആരോഗ്യത്തെ ബാധിക്കാത്ത തരം ബിസ്‌കറ്റുകളെ ആശ്രയിക്കുകയും ചെയ്യാം.

 ഐസ്‌ക്രീം

ഐസ്‌ക്രീം

ശരീരത്തിന് ആവശ്യമില്ലാത്ത കൊഴുപ്പിന്റെ വലിയൊരു ശേഖരമാണ് ഐസ്‌ക്രീമുകള്‍ ഇത് ജീവിതത്തില്‍ നിന്നും പാടെ ഉപേക്ഷിക്കുന്നതാണ് നമ്മുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും നല്ലത്.

വല്ലപ്പോഴും ഐസ്‌ക്രീം ഉപയോഗിക്കുന്നവരെക്കുറിച്ചല്ല പറയുന്നത്. ഐസ്‌ക്രീം ജീവിതത്തിന്റെ തന്നെ ഭാഗമായി കാണുന്നവര്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിര്‍ബന്ധമായും അത് ഉപേക്ഷിക്കുക തന്നെ വേണം

English summary

cause-heart-disease

changing lifestyle is the main reason for increase in heart diseases among us.
Story first published: Sunday, July 1, 2018, 22:40 [IST]
X
Desktop Bottom Promotion