ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് പലരേയും പേടിപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എത്രയൊക്കെ ചികിത്സിച്ചാലും പിന്നേയും വരുമെന്ന ധാരണയില്‍ തന്നെയാണ് പലരും ജീവിക്കുന്നതും. എന്നാല്‍ ക്യാന്‍സര്‍ ഗുരുതരമാക്കുന്നത് രോഗനിര്‍ണയം നടത്തുന്നതിന് അനുസരിച്ചാണ്. പലപ്പോഴും കൃത്യമായ സമയത്ത് രോഗനിര്‍ണയം നടത്താന്‍ കഴിയാത്തതാണ് ക്യാന്‍സര്‍ ഗുരുതരാവസ്ഥയിലേക്കും മരണ കാരണത്തിലേക്കും എത്തുന്നതിന് പ്രധാന കാരണം. എന്നാല്‍ കൃത്യമായ രോഗനിര്‍ണയം നടത്തി രോഗം വരുന്നതിന് മുന്‍പുള്ള ചില ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് പൂര്‍ണമായും രോഗത്തില്‍ നിന്ന് മോചനം നല്‍കുന്നതിന് സഹായിക്കുന്നു.
ഇവര്‍ ഇഞ്ചി ഉപയോഗിച്ചാല്‍ കാര്യം ഗുരുതരം
എന്നാല്‍ പലപ്പോഴും ലക്ഷണങ്ങള്‍ ശ്രദ്ധിക്കാത്തതും തിരിച്ചറിയപ്പെടാതെ പോവുന്നതുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ കൃത്യമായി മനസ്സിലാക്കി അറിഞ്ഞ് വേണം പെരുമാറേണ്ടത്. എന്നാല്‍ മാത്രമേ അത് നിങ്ങളില്‍ ക്യാന്‍സര്‍ ഉണ്ടോ എന്തൊക്കെയാണ് ലക്ഷണങ്ങള്‍ ഏത് അവസ്ഥയില്‍ എത്തി എന്നെല്ലാം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ശരീരം കാണിക്കുന്ന താഴെ പറയുന്ന ലക്ഷണങ്ങള്‍ ഒരിക്കലും ശ്രദ്ധിക്കാതെ വിടരുത്.
ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്
പലരിലും അനുഭവപ്പെടുന്ന ഒന്നാണ് ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്. എന്നാല്‍ ടഇത് വെറും തൊണ്ട വേദനയെന്ന് കരുത് തള്ളിക്കളയാന്‍ പാടില്ല. കാരണം ഇത് പലപ്പോഴും തൊണ്ടയിലെ ക്യാന്‍സറോ അന്നനാളത്തിലെ ക്യാന്‍സറോ ആയി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ഇടക്കിടെയുള്ള പനി
ഇടക്കിടെയുള്ള പനിയും ശ്രദ്ധിക്കണം. യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെങ്കില്‍ പോലും ഇടക്കിടെയുണ്ടാവുന്ന പനിയെ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. പനിയും ശരീര വേദനയും ഉണ്ടെങ്കില്‍ അത് രോഗലക്ഷണമായി കണക്കാക്കി ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.
ശ്വാസമെടുക്കുമ്പോഴുള്ള ബുദ്ധിമുട്ട്
ഭക്ഷണം വിഴുങ്ങാന്‍ മാത്രമല്ല ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ശ്രദ്ധിക്കേണ്ടതാണ്. ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടല്ലാതെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതീവ ശ്രദ്ധ നല്‍കേണ്ട ഒന്നാണ് ഇത്.
വയറ് വീര്‍ത്തിരിക്കുന്നത്
വയറു വീര്‍ത്തിരിക്കുന്നത് പലപ്പോഴും ഭക്ഷണം കഴിക്കുന്നത് കൊണ്ട് മാത്രമല്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടും ഇതുണ്ടാവാം. സ്ത്രീകളില്‍ അണ്ഡാശയ അര്‍ബുദമുണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മാത്രമല്ല അടിവയറ്റില്‍ ശക്തമായ വേദനയും നീര്‍ക്കെട്ടും ഉണ്ടാവുന്നു.
നെഞ്ചെരിച്ചില്‍
നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മരുന്നും ഒറ്റമൂലികളും കഴിക്കുന്നതിനു മുന്‍പ് തുടര്‍ച്ചയായുള്ള നെഞ്ചെരിച്ചില്‍ ക്യാന്‍സര്‍ ലക്ഷണം കൊണ്ടാണെന്ന് കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. അന്നനാളത്തിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് നെഞ്ചെരിച്ചില്‍.
മലശോധനയിലെ പ്രശ്‌നങ്ങള്‍
മലശോധന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ മൂലമുണ്ടാവാം. എന്നാല്‍ ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന വയറിളക്കമോ അതോടനുബന്ധിച്ച പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനു മുന്‍പ് ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കുക. കാരണം മലശോധനയിലെ പ്രശ്‌നങ്ങള്‍ ക്യാന്‍സറിന്റെ കാരണമാകുന്നു.
അസാധാരണമായ മുഴകള്‍
സ്തനങ്ങള്‍, വയര്‍, കഴുത്ത്, കക്ഷം എന്നീ ശരീരഭാഗങ്ങളില്‍ അസാധാരണമായ മുഴകളോ തടിപ്പുകളോ ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. സ്തനാര്‍ബുദ ലക്ഷണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ലക്ഷണങ്ങളാണ് മുകളില്‍ പറഞ്ഞത്.
പാടുകളും കാക്കപ്പുള്ളികളും
ശരീരത്തില്‍ കാക്കപ്പുള്ളികള്‍ ധാരാളം ഉണ്ടാവുന്നു. എന്നാല്‍ ശരീരത്തിലെ കാക്കപ്പുള്ളികള്‍ വലുതാവുകയോ നിറവ്യത്യാസം സംഭവിക്കുകയോ ചെയ്താല്‍ അത് അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരിക്കാം അത്.
നഖത്തിലെ മാറ്റങ്ങള്‍
ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ഒന്നാണ് നഖങ്ങളില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ജീവന് തന്നെ ഭീഷണി ഉണ്ടാക്കുന്ന ഒന്നായിരിക്കും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
ശ്വാസകോശത്തില്‍ അര്‍ബുദം വളരുന്നുവോ, ഒരുനിമിഷം
ക്യാന്‍സര്‍,ലിവര്‍,കിഡ്നി,തടി ഈ വെള്ളം പരിഹാരം
ക്യാന്‍സര്‍ അറിയാന്‍ ഇതാണ് ലക്ഷണങ്ങള്‍
ശരീരത്തില്പതുക്കെ ക്യാന്‍സര്‍ വളരുന്നോ,നാവ് പറയും
തൊണ്ടയിലെ ക്യാന്‍സര്‍,തുടക്കലക്ഷണങ്ങള്‍
സ്‌കിന്‍ ക്യാന്‍സറെങ്കില്‍ ലക്ഷണങ്ങളില്‍ ആദ്യമിത്
ഒരു പിടി രോഗങ്ങള്‍ക്കു പരിഹാരം വാട്ടര്‍ തെറാപ്പി
ഈ ലക്ഷണം അവഗണിയ്ക്കരുത്, ക്യാന്‍സറാകാം
ഗര്‍ഭാശയ ക്യാന്‍സര്‍ തിരിച്ചറിയൂ,
കാല്‍നഖത്തിലെ കറുപ്പ് ക്യാന്‍സര്‍ ലക്ഷണം?
ആണിന്റെ ശരീരത്തില്‍ ക്യാന്‍സര്‍കോശങ്ങള്‍,ലക്ഷണമിതാ
ക്യാന്‍സറിനെ തോല്‍പ്പിക്കാന്‍ ഇവ ഒരു മാസം
ഭക്ഷണംകുറക്കണ്ട, ഇവയൊക്കെ കഴിച്ച് കുറക്കാം 5കിലോ