വേവിച്ച ആപ്പിള്‍ ദിവസവും ഒരെണ്ണം തടി കുറക്കാന്‍

Posted By:
Subscribe to Boldsky

തടി കൂടുന്നത് പലരേയും അലട്ടുന്ന വലിയ ഒരു പ്രശ്‌നമാണ്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കഠിനമായ വ്യായാമമുറകളും ഭക്ഷണ നിയന്ത്രണങ്ങളും നടത്തുന്നവരാണ് പലരും. എന്നാല്‍ ഇത്തരത്തില്‍ പരിചയമില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പല തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത്.

അതുകൊണ്ട് തന്നെ ഇതെല്ലാം അമിതവണ്ണത്തിലേക്കും കുടവയറിലേക്കും നയിക്കുന്നു. വണ്ണം കുറക്കാന്‍ നോക്കി മനസ്സു മടുത്തവരാണ് നിങ്ങളെങ്കില്‍ ഇനി വ്യായാമവും മറ്റൊന്നും ഇല്ലാതെ തന്നെ തടി കുറക്കാം. ഇനി ഇത്തരത്തിലുള്ള വ്യായാമമുറകളും മറ്റും ചെയ്യുന്നതിന് മുന്‍പ് അല്‍പം ആലോചിക്കാം. ഭക്ഷണം കഴിച്ച് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാം. തടിയും വയറും തലവേദനയാവുമ്പോള്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ എളുപ്പമുള്ള ഒന്നാണ് ഇനി പറയുന്നത്.

കുടവയര്‍പോവും, പ്രമേഹം പൂര്‍ണമായും മാറ്റും പാനീയം

തടി കുറക്കാനും വയറൊതുക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവ കഴിക്കുന്ന രീതിയാണ് ശ്രദ്ധിക്കേണ്ടത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് അമിതവണ്ണവും ചാടിയ വയറും. തടി കുറക്കാന്‍ ജിമ്മില്‍ പോയി കഷ്ടപ്പെടുന്നതെല്ലാം ഇനി വെറും പഴങ്കഥ മാത്രമാക്കി മാറ്റാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്ത് നമുക്ക് അമിതവണ്ണമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം എന്ന് നോക്കാം.

വേവിച്ച ആപ്പിള്‍

വേവിച്ച ആപ്പിള്‍

വേവിച്ച ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ദിവസവും ആപ്പിള്‍ കഴിക്കുന്നത് തന്നെ പല രോഗങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്നു. എന്നാല്‍ വേവിച്ച് കഴിക്കുമ്പോള്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. വേവിച്ച ആപ്പിളില്‍ ഫൈബറിന്റെ അളവ് വര്‍ദ്ധിക്കുന്നു. മാത്രമല്ല അയേണ്‍ സമ്പുഷ്ടമായതു കൊണ്ട് തന്നെ വിളര്‍ച്ചയുണ്ടാവില്ല. ഇത് അമിതവണ്ണത്തേയും ചാടിയ വയറിനേയും ഇല്ലാതാക്കി ആരോഗ്യം സംരക്ഷിക്കുന്നു. ദിവസവും ഒരു വേവിച്ച ആപ്പിള്‍ കഴിച്ച് ശീലമാക്കുക. വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ നിങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

ആപ്പിളും തേനും

ആപ്പിളും തേനും

വേവിച്ച ആപ്പിള്‍ ഉടച്ച് അതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ്. വേവിച്ച ആപ്പിളില്‍ ഒരു സ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് കഴിക്കാം. എന്നും രാവിലെ വെറും വയറ്റിലാണ് കഴിക്കേണ്ടത്. ഇത് എല്ലാ വിധത്തിലും തടിയും വയറും കുറച്ച് ആരോഗ്യം നല്‍കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു വേവിച്ച ആപ്പിളും തേനും.

പാവക്ക പുഴുങ്ങികഴിക്കാം

പാവക്ക പുഴുങ്ങികഴിക്കാം

ധാരാളം അയേണ്‍ അടങ്ങിയിട്ടുള്ള ഒന്നാണ് പാവക്ക. ഇത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിപ്പിക്കുന്നു. പാവക്ക ചെറിയ കഷ്ണങ്ങളാക്കി ഉപ്പിട്ടി വേവിച്ച് ദിവസവും കഴിക്കാം. ഇത് എല്ലാ വിധത്തിലും ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും ഭക്ഷണത്തോടൊപ്പം ശീലമാക്കുക. ഇത് എല്ലാ വിധത്തിലും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

മല്ലിയില ജ്യൂസ്

മല്ലിയില ജ്യൂസ്

മല്ലിയില പല കറികളിലും നമ്മുടെ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. എന്നാല്‍ മല്ലിയില ജ്യൂസ് രൂപത്തില്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മല്ലിയില ജ്യൂസ് ആക്കുമ്പോള്‍ അതില്‍ രണ്ട് തുള്ളി ചെറുനാരങ്ങ നീരും ചേര്‍ക്കാം. ഇത് എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ്സ് കഴിക്കാം. അമിതവണ്ണവും ശരീരത്തിലെ കൊഴുപ്പും ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നു മല്ലിയില ജ്യൂസ്. മാത്രമല്ല ഇത് കിഡ്‌നിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചും തടി കുറക്കാവുന്നതാണ്. വെള്ളത്തിലോ അല്ലെങ്കില്‍ ആപ്പിള്‍ ജ്യൂസിലോ ചേര്‍ത്ത് ദിവസവും കഴിക്കാം. ഇത് പല വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തടി കുറക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇത് ആരോഗ്യപരമായുണ്ടാവുന്ന പല വിധത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

 കുരുമുളക്

കുരുമുളക്

കുരുമുളകും കറുവപ്പട്ടയും പൊടിച്ച് ഇത് അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി കഴിക്കാം. രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഇത് ദിവസവും കഴിക്കാം. എല്ലാ വിധത്തിലും ഇത് തടിയും വയറും കുറക്കാന്‍ സഹായിക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

തേന്‍

തേന്‍

തേന്‍ തടി കുറക്കുന്ന കാര്യത്തില്‍ എന്നും മുന്നിലാണ്. ദിവസവും രാവിലെ തണുത്ത വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറക്കുന്നു. തടി കുറച്ച് വയറ്റിലെ കൊഴുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

വേവിച്ച തക്കാളി

വേവിച്ച തക്കാളി

വേവിച്ച തക്കാളി കൊണ്ടും തടിയും വയറും കുറക്കാം. വേവിച്ച തക്കാളി ദിവസവും കുരുകളഞ്ഞ് കഴിക്കാം. ഇത് ശരീരത്തിലെ തടി കുറക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. എന്നും രാവിലെ ബ്രേക്ക്ഫാസ്റ്റിനോടൊപ്പം കഴിക്കുന്നത് ശീലമാക്കുക. ഇത് എല്ലാ വിധത്തിലും ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

English summary

boiled apple for weight loss

Boiled apples are low in calories, and eating this fruit every day can help you lose weight.
Story first published: Friday, February 2, 2018, 16:25 [IST]
Subscribe Newsletter