For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊലി പുറത്തുണ്ടാകുന്ന കുമിളകൾ ; കാരണങ്ങൾ

|

തൊലിക്കു മീതെ പലപ്പോഴും ഒരു പോളം പോലെ ഉണ്ടാകാറുണ്ട്. ഇതിൽ പഴുപ്പ്, സീറം,പ്ലാസ്മ അല്ലെങ്കിൽ രക്തം നിറഞ്ഞിരിക്കും. ഈ പോളം അല്ലെങ്കിൽ കുമിള പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. തൊലി കൂട്ടിയുരസി ഉണ്ടാകാം.

gg

കടുത്ത തണുപ്പ് കൊണ്ടോ പൊള്ളൽ കൊണ്ടോ ഉണ്ടാകാം. രാസപദാർത്ഥങ്ങളുമായുള്ള സമ്പർക്കം കൊണ്ടുണ്ടാകാം. ചിലപ്പോൾ ഈ പോളങ്ങൾ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാവാനും മതി.

പോളങ്ങളെ പൊട്ടിക്കരുത്

പോളങ്ങളെ പൊട്ടിക്കരുത്

പോളങ്ങൾ അല്ലെങ്കിൽ കുമിളകൾ തൊലിയുടെ ഏറ്റവും മേലെയുള്ള പാളിയിലാണ് ഉണ്ടാകുന്നത് ഇവയുടെ ഉദ്ദേശ്യം താഴെയുള്ള പാളികളേയും കോശങ്ങളേയും സംരക്ഷിക്കുക എന്നുള്ളതാണ്. ഇവ രോഗാവസ്ഥ താഴേക്ക് പടരാതെ സംരക്ഷിക്കുന്നു.

ഈ കുമിളകളെ അല്ലെങ്കിൽ പോളങ്ങളെ പൊട്ടിക്കരുത്. അവ തനിയെ ഉണങ്ങുന്നതാണ് നല്ലത്. ഇവ താഴെയുള്ള കോശങ്ങൾക്ക് സംരക്ഷണവലയം തീർക്കുന്നു. ഇത് മാറ്റിയാൽ ആ മുറിവിനു അന്തരീക്ഷവുമായി സമ്പർക്കമുണ്ടാവുകയും അത് പഴുക്കാൻ തുടങ്ങുകയും ചെയ്യും. പഴുപ്പ് താഴേക്ക് ബാധിക്കും. ഈ കുമിളകളെ ഒരു ബാൻഡ് എയിഡ് കൊണ്ടു മൂടി സംരക്ഷിക്കുക. അവ തനിയെ ഉണങ്ങിപ്പോകും.

 പൊതിഞ്ഞ് സംരക്ഷിക്കുക

പൊതിഞ്ഞ് സംരക്ഷിക്കുക

ഇനി ഈ കുമിളകൾ തനിയെ പൊട്ടിപ്പോയാൽ അതിനു മുകളിലുള്ള മൃതകോശങ്ങൾ മാറ്റരുത്. പഴുപ്പ് തനിയെ ഒലിച്ചു പോകാൻ അനുവദിക്കുക. വീര്യം കുറഞ്ഞ സോപ്പുപയോഗിച്ച് അവിടം മെല്ലെ കഴുകി വൃത്തിയാക്കുക. പോളവും അതിനു ചുറ്റുമുള്ള ഭാഗവും അണുവിമുക്തമായ പഞ്ഞിയും പാഡുമുപയോഗിച്ച് പൊതിഞ്ഞ് സംരക്ഷിക്കുക. ഹൈഡ്രോകോളോയിഡ് ഡ്രസ്സിങ് കൂടുതൽ ബുദ്ധിമുട്ടുണ്ടാകാതെ സംരക്ഷിക്കുകയും മുറിവ് വേഗം ഉണക്കുകയും ചെയ്യും.

രക്തം നിറഞ്ഞിരിക്കുന്ന പോളങ്ങൾ കൂടുതൽ വേദനാജനകമാണ്. ത്വക്കിന്റെ ഉപരിതലത്തിനടുത്തുള്ള ചെറിയ രക്തക്കുഴലുകൾ പൊട്ടിയാൽ ത്വക്കിലെ പാളികൾക്കിടയിലേക്ക് രക്തം പടർന്നു കയറും. ഇത് ഒരു പോളം പോലെ ആയിത്തീരും. ഇതിൽ രക്തം നിറഞ്ഞിരിക്കും. ഇത്തരത്തിൽ രക്തം നിറഞ്ഞിരിക്കുന്ന പോളങ്ങൾ കൂടുതൽ വേദനാജനകമാണ്. െഎസ് പാക്ക് വെച്ചാൽ വേദനക്ക് ശമനം കിട്ടും. പോളക്ക് മുകളിൽ ഒരു ടവൽ ഇട്ട് അതിനു മുകളിൽ െഎസ് പാക്ക് വെക്കുക. െഎസ് പാക്ക് പോളവുമായി നേരിട്ട് സമ്പർക്കത്തിൽ വരരുത്.

 ഈ പോളകൾ അല്ലെങ്കിൽ കുമിളകൾ പല കാരണങ്ങൾ കൊണ്ടു ഉണ്ടാവും.

ഈ പോളകൾ അല്ലെങ്കിൽ കുമിളകൾ പല കാരണങ്ങൾ കൊണ്ടു ഉണ്ടാവും.

ഉരസൽ അല്ലെങ്കിൽ തുടർച്ചയായ സമ്പർക്കം കൊണ്ടുണ്ടാകാം. ഇതിന് പല ഉദാഹരണങ്ങൾ ഉണ്ട്. ഒരു സംഗീതോപകരണം തുടർച്ചയായി വായിക്കുമ്പോൾ കയ്യിൽ കുമിളകൾ ഉണ്ടാകാം. കയ്യിലോ കാലിലോ ഇവയുണ്ടാകാം. കയ്യും കാലുമാണ് ഏറ്റവുമധികം ഉരസലിനു വിധേയമാകുന്നത്. നടക്കുന്നത്, ഓടുന്നത്, സംഗീതോപകരണം വായിക്കുന്നത് ഒക്കെ ഇതിനുദാഹരണമാണ്. പുതിയ ഷൂസ് ഇടുമ്പോൾ വരുന്ന പോളങ്ങൾ ഒരു ഉദാഹരണമാണ്.

പൊള്ളലുകൊണ്ട് ഈ പോളങ്ങൾ ഉണ്ടാകാം. ഈ പോളകൾ എപ്പോൾ ഉണ്ടാകുന്നു എന്നതിനെ ആശ്രയിച്ചാണ് പൊള്ളലിന്റെ ഡിഗ്രി നിശ്ചയിക്കുന്നത്. സെക്കന്റ് ഡിഗ്രി പൊള്ളലുകളിൽ പോളങ്ങൾ ഉടനടി രൂപപ്പെടും. ഫസ്റ്റ് ഡിഗ്രി പൊള്ളലിൽ സംഭവം നടന്ന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് പോളങ്ങൾ ഉണ്ടാകാം.

ത്വക്കിന്റെ പ്രതിരോധമാർഗ്ഗമാണ്

ത്വക്കിന്റെ പ്രതിരോധമാർഗ്ഗമാണ്

ഈ പോളങ്ങൾ താഴെയുള്ള കോശങ്ങളെ സംരക്ഷിക്കാനുള്ള ത്വക്കിന്റെ പ്രതിരോധമാർഗ്ഗമാണ്.ഈ പോളകൾ ചിലപ്പോൾ അപൂർവ്വം അവസരങ്ങളിൽ ത്വക്കിന്റെ അണുബാധക്കും അൾസറുണ്ടാകുന്നതിനും കാരണമാകുന്നു.

രാസപദാർത്ഥങ്ങളുമായുള്ള സമ്പർക്കം കൊണ്ട് പലപ്പോഴും പോളങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനെ കോൺടാക്ട് ഡെർമാറ്റൈറ്റിസ് എന്നു പറയുന്നു. മേക്കപ്പ് സാധനങ്ങൾ, ഡിറ്റർജന്റ്സ്, സോൾ വെന്റ്സ്, ഇലക്ട്രോപ്ലേറ്റിങ്ങിൽ ഉപയോഗിക്കുന്ന നിക്കൽ സൾഫോറ്റ്, പെറു ബാൽസാം, ചെറുപ്രാണികളുടെ കുത്ത് അല്ലെങ്കിൽ കടി, മസ്റ്റാർഡ് ഗ്യാസ് ഇവയെക്കെ കുമിളകൾ അല്ലെങ്കിൽ പോളങ്ങൾ ഉണ്ടാകുന്നു.

ചില രോഗങ്ങൾ കൊണ്ട് പോളങ്ങൾ വരാറുണ്ട്.

ചില രോഗങ്ങൾ കൊണ്ട് പോളങ്ങൾ വരാറുണ്ട്.

ചിക്കൻ പോക്സ് - ഇതിൽ പോളങ്ങൾ ദേഹം മുഴുവൻ പടരും.

ഹെർപ്പിസ് - ഹെർപ്പിസ് സിപ്ളക്സ് വൈറസ് ഉണ്ടാകുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണം പോളങ്ങളുടെ കൂട്ടമാണ്.

ബൂലസ് ഇംപെറ്റിഗോ - ഇത് രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിൽ കാണപ്പെടുന്നു. ഇതിൽ കൈകളിലും കാലിലും വയറിലും കാണപ്പെടുന്നു.

എക്സിസിമ - ഈ രോഗത്തിൽ മറ്റ് രോഗലക്ഷണങ്ങൾക്കൊപ്പം പോളങ്ങൾ കാണപ്പെടുന്നു.

പെംഫിഗസ് - ഇത് ഒരു അപൂർവ്വമായ പ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ്. ത്വക്കിലെ ഒരു പ്രധാനപ്പെട്ട പാളികളെ തമ്മിൽ ബന്ധിപ്പിക്കുന്ന മോളിക്യൂളിനെ പ്രതിരോധ വ്യവസ്ഥ ആക്രമിക്കുകയും ത്വക്കിലെ പാളികൾ തമ്മിൽ ബന്ധമില്ലാതെയാക്കുകയും ചെയ്യും. ഏറ്റവും മുകളിലെ പാളിയായ എപ്പിഡെർമിസിനെ ഇത് അടർത്തി മാറ്റുന്നു.

ഡൈഷിഡ്രോസിസ് എന്ന രോഗത്തിൽ വേഗത്തിൽ പകരുന്ന കൊച്ചു കൊച്ചു തെളിഞ്ഞ പോളങ്ങൾ ഉണ്ടാകുന്നു.

ബുലസ് പെംഫിഗോയിഡ് ത്വക്കിനെ ബാധിക്കുന്ന ഒരു രോഗമാണ്. പ്രായമായവരിൽ ഇത് വളരെ സാധാരണയാണ്.

ഡെർമാറ്റൈറ്റിസ് ഹെർപ്പെറ്റിഫോമിസ് ഈ രോഗം ഹെർപ്പിസിനു സമാനമാണ് കാഴ്ചയിൽ. ക്യൂട്ടേനിയസ് റേഡിയേഷൻ സിൻഡ്രോം റേഡിയേഷൻ കൊണ്ടുണ്ടാകുന്ന രോഗമാണിത്. എപ്പിഡെർമോലിസ് ബുലോസ ഇത് ഒരു പാരമ്പര്യ രോഗമാണ്. ത്വക്കിലും മ്യുക്കസ് പാളികളിലും അണുബാധയുണ്ടാകുന്നു.

കൂടാതെ ചില പോളങ്ങൾ രോഗങ്ങളുടെ പേരുമായി അറിയപ്പെടുന്നു. ഉദാഹരണത്തിന് ചിക്കൻ പോക്സ് , ഷിംഗിൾസ് ബ്ലിസ്റ്റേഴ്സ് പിന്നെ എക്സെസിമ ബ്ലിസ്റ്റേഴ്സ് എന്നിവ.

 കയ്യിലും കാലിലും കാണുന്ന പോളങ്ങൾ

കയ്യിലും കാലിലും കാണുന്ന പോളങ്ങൾ

ബ്ലിസ്റ്റേഴ്സ് അല്ലെങ്കിൽ പോളങ്ങൾ എങ്ങനെ ഉണ്ടാവുന്നു എന്നു നോക്കാം. ഏറ്റവും പ്രാഥമികമായ കാരണം ഉരസൽ കൊണ്ടാകുന്നതാണ്. ഉരസലിനു ഏറ്റവും അധികം വിധേയമാകുന്ന ത്വക്കിന്റെ പാളി സ്ട്രാറ്റം സ്പിനോസം ആണ്. ഈ പാളി മുറിയുന്നതോടെ താഴെയുള്ള കോശങ്ങളിൽ നിന്നും പ്ലാസ്മ പോലുള്ള ദ്രവം പുറത്തേക്ക് വരുന്നു. മുറിഞ്ഞ ഭാഗത്ത് ഈ ദ്രവം നിറയുന്നു. ഇത് പുതിയ കോശവളർച്ചയെ സഹായിക്കുന്നതാണ്.

പോളം ഉണ്ടായി ആറു മണിക്കൂറിനുള്ളിൽ അതിന്റെ താഴെയുള്ള കോശങ്ങൾ അമിനോ ആസ്ഡും ന്യൂക്ലിയോസൈഡ്സും ശേഖരിച്ച് പ്രോട്ടീനും ഡിഎൻഎയും നിർമ്മിക്കുന്നു. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ പുതിയ കോശങ്ങൾ ഉണ്ടാകുന്നു. 48 മണിക്കൂറിനുള്ളിൽ പുതിയ തൊലി കാണാറാകും. ഇതോടെ ഇവിടെ കെട്ടിനിന്ന ദ്രവം കോശത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നു. അതോടെ നീരും കുറയുന്നു.

കയ്യിലും കാലിലും കാണുന്ന പോളങ്ങൾ തൊലി ആഴത്തിൽ കീറിയിട്ടുണ്ടാവുന്നതാണ്. ഇവ നേർവ് എൻഡിനടുത്താവുമ്പോൾ കൂടുതൽ വേദനയുണ്ടാകും.

കാലിലുണ്ടാകുന്ന പോളങ്ങൾ തടയാൻ നല്ല പാകത്തിലുള്ള സുഖപ്രദമായ ചെരുപ്പുകളും വൃത്തിയുള്ള സോക്സും ധരിക്കണം. ഹൈഹീൽഡ് ധരിക്കുമ്പോൾ പോളങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നനവുള്ള കാലിലും പോളങ്ങൾ വരും. ഈർപ്പം വലിച്ചെടുക്കുന്ന സോക്സ് ധരിക്കുക. അല്ലെങ്കിൽ ഇടക്കിടെ സോക്സ് മാറ്റുക. വ്യായാമത്തിനും സ്പോർട്സിനും പ്രത്യേകമായി ഡിസൈൻ ചെയ്ത സോക്സ് ധരിക്കുക.

Read more about: health tips ആരോഗ്യം
English summary

-blisters-come-from

Blister appearing on body are usual . It can be filled with pus, serum, plasma or blood. This Blister or bubble may be present for a number of reasons.
Story first published: Friday, June 29, 2018, 16:33 [IST]
X
Desktop Bottom Promotion