For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോ​ഗ്യത്തിന് പ്രോട്ടീൻ ഷെയ്ക്കുകൾ

|

ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതി പലപ്പോഴും പ്രോട്ടീന്‍ കുറവിന് കാരണമാകുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഭക്ഷണം തന്നെയാണ് ഏക ശരണം. പക്ഷേ എന്തുകൊണ്ടും ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് പ്രോട്ടീന്‍ സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ ഉറപ്പ് വരുത്തണം. ഇന്ന് ഒരുപാട് പേര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രോട്ടീന്‍ കുറവ്. അത് നമുക്ക് വരുത്തുന്ന കഷ്ട്ടപ്പാട് ചില്ലറയല്ല. ശരീരത്തിന്‍റെ നിര്‍മ്മാണ പ്രക്രിയയിലെ ഒരു സുപ്രധാന ഘടകമാണ് പ്രോട്ടീന്‍. ഇത് ശരീരത്തിന്‍റെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും പ്രധാനമാണ്. വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍ക്ക് പ്രോട്ടീന്‍ വളരെ പ്രധാനമാണ്.ശരീരത്തിന്റെ വളര്‍ച്ചക്കും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ് പ്രോട്ടീന്‍. ഇത് ലഭിക്കാതെ വരുമ്പോള്‍ ശരീരത്തിന് ക്ഷീണമുണ്ടാകുന്നു.

പ്രോട്ടീൻ പൗഡറിന്റെ ഉപയോഗം വ്യാപകമാകുന്ന കാഴ്ചയാണിന്നു കാണാനാകുന്നത്. പ്രോട്ടീൻ പൗഡറിനെ സംബന്ധിച്ച് വാങ്ങുമ്പോൾ ശ്രദ്ധ‍‍ിക്കേണ്ട പ്രധാന കാര്യം അതിലെ ചേരുവകള‍‍ാണ്. അതു പോലെ റെഗുലേറ്ററി ബോഡിയുടെ അംഗീകാരം ഉണ്ടോ എന്നും നോക്കണം. അംഗീകൃത വിൽപനശാലകളിൽ നിന്നു വാങ്ങുന്നതാണ് നല്ലത്. ലൈസൻസ് ഉള്ള സ്ഥാപനത്തിൽ നിന്നു വാങ്ങുമ്പോൾ കുറച്ചു കൂടി സുരക്ഷിതത്വം ഉറപ്പാക്കാം. പ്രോട്ടീൻ ഷെയ്ക്കുകളുടെ ​ഗുണങ്ങൾ അനവധിയാണ്, വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവയെല്ലാം ആരോഗ്യത്തിൻറെ അത്യാവശ്യ ഘടകങ്ങളാണ്. ഇതിൽ പ്രോട്ടീന് ശരിയായ ശരീരവളര്‍ച്ചയില്‍ പ്രത്യേക സ്ഥാനമുണ്ട്. അമിനോ ആസിഡുകളുടെ കലവറയായ പ്രോട്ടീൻ ആരോഗ്യം നിലനിർത്തുന്നതിന് ശരീരത്തിന് അത്യന്താപേക്ഷിതമാണ്. പ്രോട്ടീന്‍ ഷെയ്ക്കുകള്‍ ഉണ്ടാക്കുന്നത് പൊതുവേ പാല്‍, മുട്ട, സോയ എന്നിവ ചേർത്താണ്. ഇത് നിങ്ങളുടെ ശരീരത്തിലെ അവയവങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

 ശരീരഭാരം ഉയർത്താനും ഊർജം നിലനിർത്താനും

ശരീരഭാരം ഉയർത്താനും ഊർജം നിലനിർത്താനും

മസില്‍ ബോഡി ആഗ്രഹിച്ചു പ്രോട്ടീന്‍ പൗഡര്‍ സ്ഥിരമായി കഴിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടി വരികയാണ്. ഭക്ഷണത്തില്‍ നിന്നും സുലഭമായി ലഭിക്കുമെങ്കില്‍ പോലും കുഞ്ഞിനു തൂക്കം വര്‍ദ്ധിക്കുവാന്‍ വേണ്ടി പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്ന ഗര്‍ഭിണികളും കുറവല്ല.

പ്രോട്ടീൻ പൗഡർ ഷെയ്ക്ക് നല്ല പോഷകാഹാര മൂല്യങ്ങൾ ഉള്ളതിനാൽ വളരെ പ്രായോഗികമാണ്. വളരെ കഠിനമായി വർക്കൗട്ട് ചെയ്യുന്നുണ്ടെങ്കിലും സാധാരണ കഴിക്കുന്ന ആഹാരത്തിൽ നിന്ന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ മസിലുകൾക്ക് പുഷ്ടി ലഭിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

 തൈരിലെ പ്രോട്ടീൻ

തൈരിലെ പ്രോട്ടീൻ

തൈരിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഗ്രീക്ക് യോഗര്‍ട്ട് എന്ന പ്രത്യേകയിനം തൈരില്‍. തൈര് സാലഡിലും മറ്റും ചേര്‍ത്തു കഴിയ്ക്കൂ. പ്രോട്ടീന്‍ ലഭിയ്ക്കും. ഇവ വെയ്ത് പ്രോട്ടീൻ എന്നറിയപ്പെടുന്നു. നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയുടെ ആരോഗ്യത്തെ സഹായിക്കുന്നതരം നല്ല ബാക്‌ടീരിയ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പേശികളുടെ ബലം കൂട്ടുകയും ചെയ്യാം.

 കേസീൻ പ്രോട്ടീൻ ഷെയ്ക്ക്

കേസീൻ പ്രോട്ടീൻ ഷെയ്ക്ക്

ഇത് പാലിൽ നിന്നുള്ള പ്രോട്ടീനാണ്. കാത്സ്യം കൂടിയ ഷെയ്ക്ക് നിങ്ങളുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കും. നിങ്ങളുടെ പ്രഭാതഭക്ഷണത്തിനൊപ്പം ഈ ഷെയ്ക്ക് കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ എന്തുകൊണ്ടും നല്ലതായിരിക്കും. മുടി,ചര്‍മം, എല്ല് തുടങ്ങിയവക്കെല്ലാം ഉത്തമമാണ് ഈ ഷെയ്ക്ക്.

സൂപ്പർ ഹെൽത്തി ഷെയ്ക്കുകൾ

സൂപ്പർ ഹെൽത്തി ഷെയ്ക്കുകൾ

ഭക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാവരും അല്‍പം ശ്രദ്ധാലുക്കളാണ്. എന്നാല്‍ പ്രോട്ടീന്‍ കുറയുന്നതോടെ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഭക്ഷണത്തോടുള്ള ആര്‍ത്തി ഇത്തരത്തില്‍ പ്രോട്ടീന്‍ കുറവാണ് എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല മധുരത്തോടുള്ള ആഗ്രഹവും വളരെ കൂടുതലായിരിക്കും. അതിനാൽ ഇത്തരം സൂപ്പർ ഷെയ്ക്കുകളിലൂടെ ആരോ​ഗ്യത്തെ കൈപ്പിടിയിലൊതുക്കാം.

ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീന് പകരമാണ് പ്രോട്ടീൻ ഷേക്കുകൾ എന്ന് കരുതരുത്. കഴിക്കുന്ന പ്രോട്ടീനിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെങ്കിലും അവ കൃത്രിമമായി നിർമ്മിക്കുന്നവയും ഒരിക്കലും സ്വാഭാവിക ഭക്ഷണത്തെക്കാൾ മികച്ചവയുമല്ല. അതിനാൽ, പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നതിനൊപ്പം പ്രോട്ടീൻ ഷേക്കുകളും ഉപയോഗിക്കുന്നതായിരിക്കും മനോഹരമായ ഒരു ശരീരം സ്വന്തമാക്കുന്നതിനുള്ള ശരിയായ വഴി. നമ്മുടെ ശരീര വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഒരു പോഷകമാണ് പ്രോട്ടീൻ (മാംസ്യം). അതുകൊണ്ട‍ാണ് അതിനെ നമ്മുടെ ശരീരത്തിന്റെ ബിൽഡിങ് ബ്ലോക്ക് എന്നു വിളിക്കുന്നത്. മറ്റൊരു അർഥത്തിൽ പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ കൂടുതൽ കോശങ്ങളും പേശികളും ഉണ്ടാകാൻ പ്രോട്ടീൻ‌ ആവശ്യമാണ്. അതിനാൽ ആവശ്യമറി‍ഞ്ഞ് ഉപയോ​ഗിക്കുക.

 ഉയർന്ന ജലാംശം ഉള്ള പ്രോട്ടീൻ ഷേക്

ഉയർന്ന ജലാംശം ഉള്ള പ്രോട്ടീൻ ഷേക്

വർക് ഒൗ‌ട്ട് കഴിയുന്ന ഉടനെ പ്രോട്ടീൻ ഷേക്കുകൾ കുടിക്കാം. വളരെ വേഗത്തിൽ ദഹിക്കുന്നതും കോശങ്ങളെ ജലാംശമുള്ളതാക്കുന്നതും ആകണമിവ. ഏകദേശം മൂന്നു കപ്പു വെള്ളം ഉപയോഗിച്ചു നേർപ്പിച്ചതായിരിക്കണം. ഉയർന്ന ജലാംശം ഉള്ള പ്രോട്ടീൻ ഷേക് ആമാശയത്തിൽ നിന്നു ചെറുകുടലിൽ പ്രവേശിച്ചു പെട്ടെന്നു ദഹിക്കുകയും അതു ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെ‍‍യ്യുന്നു. ഏകദേശം ഒരു മണിക്കൂറിനുശേഷം പ്രോട്ടീൻ അടങ്ങിയ ആഹാരം (മുട്ട, മുട്ട വെള്ള, ചിക്കൻ, മീൻ) കഴിക്കുക. വെജിറ്റേറിയൻ ആഹാരംശീലിച്ചവർ പനീർ, പയറുവർഗങ്ങൾ, പരിപ്പുവർഗങ്ങൾ, സോയ എന്നിവ ഉൾപ്പെടുത്താം.

ചില ഫ്ര‍‍ഞ്ച‍് ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടത് ഈ രണ്ടു പ്രോട്ടീനും മിക്സ് ചെയ്യുമ്പോൾ കൂടുതൽ ആരോഗ‍്യഗുണങ്ങൾ ഉണ്ടെന്നാണ്. ഇതിനു കാരണം കെയ്സീൻവളരെ താമസിച്ചും സ്ഥിരമായും ശരീരത്തിലേക്ക് അമിനോആസിഡ് നൽകുന്നു. എന്നാൽ വേയ് പ്രോട്ടീൻ വളരെ പെ‌‌ട്ടെന്നു ശരീരത്തിലേക്ക് ആഗിരണം ചെ‍‍യ്യപ്പെ‌ടുകയും ശരീരത്തിനു പെട്ടെന്നു വേണ്ട അമിനോആസിഡ് നൽകുകയും ചെയ്യുന്നു.

പ്രമേഹം, കൊളസ്ട്രോൾ

പ്രമേഹം, കൊളസ്ട്രോൾ

പ്രോട്ടീൻ പൗഡർ ഉപയോഗിക്കാനൊരുങ്ങുന്ന വ്യക്തി അതു തനിക്ക് ആവശ്യമുണ്ടോ അല്ലെങ്കിൽ തനിക്ക് ആവശ്യയമുള്ള അളവെത്ര എന്നു ചിന്തിക്കണം. അതെക്കുറിച്ച് വൈദഗ്ധ്യമുള്ള ട്രെയിനറോടും സംസാരിക്കണം. പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നവർ അതിന്റെ ഉപ‍യോഗയോഗ്യമായ കാലാവധിയെക്കുറിച്ചും അറിഞ്ഞിരിക്കണം. ശരീരഭാരത്തിനും ഉദ്ദേശിക്കുന്ന പേശ‍‍ീവികാസത്തിനും അനുസൃതമായാണ് പ്രോട്ടീൻ കഴിക്കേണ്ടത്. പ്രൊഫഷണൽ ബോഡി ബിൽഡർമാർ സാധ‍ാരണഗതിയിൽ നാലിരട്ടി പ്രോട്ടീൻ ഉപയോഗിക്കാറുണ്ട്. സാധ‍ാരണക്കാർക്ക് അത്രയും ആവശ്യമുണ്ടോ എന്ന്ചിന്തിക്കണം. ആവശ്യമുള്ള അളവിൽ മാത്ര ംകഴിക്കുക എന്നതും പ്രധാനമാണ്.

പ്രമേഹം, കൊളസ്ട്രോൾ പ്രശ്നങ്ങളുള്ളവരും അമിത അളവിൽ പ്രോട്ടീൻ പൗഡർ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വൃക്കത്തകരാറുള്ളവരിൽ പ്ര‍ശ്നങ്ങളുടെ സങ്കീർണത കൂടാം. സ്വാഭാവിക വേയ് പ്രോട്ടീൻ സാധാരണഗതിയിൽ കുഴപ്പമുണ്ടാക്കാറില്ല. എന്നാൽ പ്രോട്ടീൻ പൗഡ‍റിൽ ക്രിയാറ്റിനിനോ സ്റ്റിറോയ്ഡോ ചേർന്നിട്ടുണ്ടെങ്കിൽ അത് അനാരോഗ്യകരമാണ്. അതിനാൽ ഇത്തരം വസ്തുക്കളെ അകറ്റി നിർത്തി ​ഗുണകരമായവ തിരഞ്ഞെടുക്കാം.

Read more about: health tips ആരോഗ്യം
English summary

best-protein-shakes-for-weight-gain

Know about some shakes which helps you to improve your health and increase protein
Story first published: Thursday, July 26, 2018, 18:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more