കുടല്‍ ക്ലീനാക്കും മിനിറ്റുകള്‍കൊണ്ട് ഒറ്റമൂലി ഇതാ

Posted By:
Subscribe to Boldsky

ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് കുടല്‍. ദഹന വ്യവസ്ഥയുടെ നിലനില്‍പ്പിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കുടല്‍. എന്നാല്‍ കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടന്നില്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങള്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കില്ല. കുടലിന് ദഹന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാതിരുന്നാല്‍ മലബന്ധം, തലവേദന,ഗുരുതര രോഗങ്ങള്‍, ഉറക്കക്കുറവ് എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

നെല്ലിക്ക നീരില്‍ ഇഞ്ചിചതച്ച് കുടിക്കൂ,വയറൊതുക്കും

കുടല്‍ വൃത്തിയാക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ടോക്‌സിന്‍ പുറത്ത് പോയാല്‍ മാത്രമേ ആരോഗ്യകരമായ ബാക്ടീരിയകള്‍ കുടലില്‍ വളരാന്‍ സഹായിക്കുകയുള്ളൂ. മനുഷ്യ ശരീരത്തില്‍ കുടല്‍ രണ്ടായി വിഭജിച്ചിരിക്കുന്നു. വന്‍കുടലും ചെറുകുടലും. നമ്മുടെ ദഹന പ്രക്രിയയിലെ അവസാന ഭാഗം നിര്‍വ്വഹിക്കുന്ന ദഹനേന്ദ്രിയമാണ് വന്‍കുടല്‍. കുടലില്‍ ഏറ്റവും അധികം പ്രതിസന്ധിയുണ്ടാക്കുന്ന ഒന്നാണ് കുടലിലെ ക്യാന്‍സര്‍. കുടല്‍ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വെള്ളം കുടിക്കാം

വെള്ളം കുടിക്കാം

വെള്ളം കുടിച്ചാല്‍ മാറാത്ത രോഗങ്ങള്‍ ഒന്നുമില്ല. അതുപോലെ തന്നെയാണ് കുടല്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെള്ളം. ദിവസം കുറഞ്ഞത് 10-12 ഗ്ലാസ്സ് വെള്ളം കുടിക്കണം. വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെ ദോഷകരമായ വിഷാംശങ്ങളെയും, മാലിന്യങ്ങളെയും പുറന്തള്ളുന്നതിന് സഹായിക്കുന്നു. മാത്രമല്ല നിര്‍ജ്ജലീകരണം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ ജ്യൂസ്

കുടല്‍ ക്ലീന്‍ ചെയ്യാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ ജ്യൂസ്. പതിവായി ആപ്പിള്‍ ജ്യൂസ് കുടിക്കുന്നത് മലശോധന സുഗമമാക്കുകയും വിഷാംശങ്ങളെ നീക്കുകയും, കരളിന്റെയും ദഹനവ്യൂഹത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

പച്ചക്കറി ജ്യൂസുകള്‍

പച്ചക്കറി ജ്യൂസുകള്‍

പച്ചക്കറി ജ്യൂസുകള്‍ ധാരാളം കഴിക്കാന്‍ ശ്രമിക്കുക. ഇലക്കറികളില്‍ ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യുന്ന പലതും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍, മിനറല്‍, അമിനോ ആസിഡ്, എന്‍സൈം എന്നിവയെല്ലാം ശരീരത്തിന് കരുത്തും ആരോഗ്യവും നല്‍കും.

തൈര്

തൈര്

തൈര് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഒരു പ്രോബയോട്ടിക് ആഹാരമായ തൈര് നല്ല ബാക്ടീരിയകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇത് ദഹനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല കുടല്‍ സംബന്ധമായ ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ തൈര് സഹായിക്കുന്നു. തൈരിലെ കാല്‍സ്യത്തിന്റെ ഉയര്‍ന്ന അളവ് കുടലില്‍ കോശങ്ങള്‍ ഒരു പാളിയായി രൂപപ്പെടുന്നത് തടയും.

ചണവിത്ത്

ചണവിത്ത്

ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമായ ചണവിത്ത് ആന്റി ഓകസിഡന്റുകളും പ്രകൃതിദത്ത ഫൈബറും അടങ്ങിയതാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുടലിനെ ശുദ്ധീകരിക്കാന്‍ സഹായിക്കും. ക്യാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം എന്നിവ തടയാനും ഇത് ഉത്തമമാണ്.

ഉപ്പ്

ഉപ്പ്

ഉപ്പ് കുടലിന്റെ ആരോഗ്യത്തിന് പല വിധത്തില്‍ സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. രാവിലെ ആദ്യം തന്നെ ഇത് ചൂടോടെയോ, തണുപ്പിച്ചോ കുടിക്കുക. അഞ്ച് മിനുട്ടിന് ശേഷം കിടന്ന് മൃദുവായി കുടലിന്റെ ഭാഗത്ത് വയറ്റില്‍ മസാജ് ചെയ്യുക. ഇത് കുടലിലെ ടോക്‌സിനെ പുറന്തള്ളുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

വിഷാംശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനൊപ്പം കുടല്‍ ശുദ്ധീകരിക്കാനും കറ്റാര്‍ വാഴ ഉത്തമമാണ്. ഇതിലെ ഔഷധ ഘടകങ്ങള്‍ കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുക വഴി ആരോഗ്യത്തിന് പല വിധത്തില്‍ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം നല്‍കുന്നു. വയറു വേദന, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം ഇത് പരിഹാരം നല്‍കുന്നു.

ഇഞ്ചി

ഇഞ്ചി

എളുപ്പത്തില്‍ ലഭ്യമാകുന്ന ഇഞ്ചി വയര്‍ ചീര്‍ക്കല്‍ കുറച്ച് കുടലിന്റെ പ്രവര്‍ത്തനം സജീവമാക്കുകയും മാലിന്യങ്ങളും, ദോഷകരമായ വിഷാംശങ്ങളും പുറന്തള്ളുകയും ചെയ്യും. ദഹനരസങ്ങളെ ഉത്തേജിപ്പിക്കാന്‍ ഇത് ഫലപ്രദമാണ്. ഇഞ്ചി അരിഞ്ഞോ, ചതച്ച് നീരെടുത്തോ കഷ്ണങ്ങളാക്കിയോ എല്ലാം ഉപയോഗിക്കാവുന്നതാണ്.

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാവുന്നതാണ്. ഇത് കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങള്‍ ഫലപ്രദമായി പുറത്ത് പോവുന്നതിന് ഫൈബര്‍ നല്ലതാണ്. അതേ സമയം കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവുമാണ് ഫൈബര്‍ സമ്പുഷ്ടമായ ആഹാരങ്ങള്‍.

പഴങ്ങള്‍

പഴങ്ങള്‍

റാസ്ബെറി, പിയര്‍, ആപ്പിള്‍ തുടങ്ങിയ പഴങ്ങളും, ആര്‍ട്ടിചോക്‌സ്,കടല, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളും ഫൈബര്‍ സമ്പുഷ്ടമാണ്. ധാന്യങ്ങള്‍, പയര്‍,കശുവണ്ടി എന്നിവയും ഉയര്‍ന്ന തോതില്‍ ഫൈബര്‍ അടങ്ങിയവയാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

ഒരു നാരങ്ങയുടെ നീര് അല്‍പം ഉപ്പ്, തേന്‍ എന്നിവ ചേര്‍ത്ത് ഒരു ഗ്ലാസ്സ് ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ക്കുക. രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കുക. ഇത് കുടല്‍ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്നു.

English summary

Best home remedies to cleanse your colon naturally

In this article some home remedies for colon cleansing and flush out toxins in your body, read on.
Story first published: Monday, March 19, 2018, 16:35 [IST]