For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിച്ചാല്‍ ഒരുപാടുണ്ട് നേട്ടങ്ങള്‍

|

നമ്മുടെ ചുറ്റു വട്ടങ്ങളില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫല വർഗ്ഗമാണ് പാഷന്‍ ഫ്രൂട്ട്. മുട്ടയുടെ ആകൃതിയും മിനുസമുള്ള പുറം തോടോടും കൂടിയ പാഷന്‍ ഫ്രൂട്ട് ഇന്ന് വലിയ തോതില്‍ ഉല്പാുദിപ്പിക്കുന്ന ഒരു ഫല വർഗ്ഗം കൂടിയാണ്.

h

കുഴമ്പ് രൂപത്തിലുള്ള ഉള്ളിലെ മാംസള ഭാഗമാണ് പാഷന്‍ ഫ്രൂട്ടിനെ മറ്റ് പഴങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത് . ഉഷ്ണ മേഖലകളില്‍ ധാരാളമായി വളരുന്ന ഇവ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് തീർത്തും അനുയോജ്യമായ ഫലം കൂടിയാണ്. കാലാവസ്ഥാ ഭേദമില്ലാതെ തന്നെ ഭക്ഷ്യ യോഗ്യമാണ് പാഷന്‍ ഫ്രൂട്ട്.

ധാതുക്കളുടെ കലവറ

ധാതുക്കളുടെ കലവറ

ശീതള പാനീയങ്ങളുണ്ടാക്കുന്നതിനും ശരീരത്തെ തണുപ്പിക്കുന്നതും മാത്രമല്ല പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കുക. ഇതില്‍ ഉപരിയായി പാഷന്‍ ഫ്രൂട്ട് ജ്യൂസില്‍ ഒരുപാട് പോഷക ഗുണങ്ങളും നമ്മുടെ ആരോഗ്യത്തിന് അനിവാര്യമായ വിറ്റാമിനുകളും വലിയ തോതില്‍ അടങ്ങിയിട്ടുണ്ട്.

പൊതുവായി പാഷന്‍ ഫ്രൂട്ട് രണ്ട് തരത്തിലാണ് ഉള്ളത്. കടും ചുവപ്പ് നിറമുള്ളവ വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, വിറ്റാമിന്‍ ബി 2, കോപ്പര്‍ എന്നീ ധാതുക്കളുടെ കലവറ കൂടിയാണ്. ഇളം മഞ്ഞ നിറത്തിലുള്ളവ ശരീരത്തിന് ആവശ്യമായ ആല്ഫാട കരോട്ടിനുകളാല്‍ സമൃദ്ധമാണ്. ഇളം മഞ്ഞ നിറത്തിലുള്ള പാഷന്‍ ഫ്രൂട്ട് സാധാരണയായി ജ്യൂസ് ഉണ്ടാക്കാനാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ തയ്യാറാക്കുന്ന പാഷന്‍ ഫ്രൂട്ട് ജ്യൂസിന് കടും മഞ്ഞ നിറമോ ഓറഞ്ച് നിറമോ ആയിരിക്കും. പുളിപ്പ് കലർന്ന മധുരമാണ് പാഷന്‍ ഫ്രൂട്ട് ജ്യൂസിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

 പാഷന്‍ ഫ്രൂട്ട് ജ്യൂസ് ഉണ്ടാക്കുന്ന വിധം:

പാഷന്‍ ഫ്രൂട്ട് ജ്യൂസ് ഉണ്ടാക്കുന്ന വിധം:

എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാനാകുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട് ജ്യൂസ്. ശരീരത്തിനെ പെട്ടന്ന് തണുപ്പിക്കുന്നതിനോടൊപ്പം മറ്റ് ജ്യൂസുകളില്‍ നിന്ന് വ്യത്യസ്തമായ സ്വാദും പാഷന്‍ ഫ്രൂട്ടിന്റെ പ്രത്യേകതയാണ്. ജ്യൂസ് ഉണ്ടാക്കുന്നതിന് മുൻപ് പാഷന്‍ ഫ്രൂട്ട് വൃത്തിയായി കഴുകേണ്ടതുണ്ട്. എന്തെന്നാല്‍ പെട്ടെന്നുള്ള ഈർപ്പ നഷ്ടം കുറക്കുന്നതിനായി പുറന്തോടില്‍ മെഴുക് സാധാരണയായി പുരട്ടാറുണ്ട്.

ഏകദേശം 15-20 മിനിട്ട് സമയം കൊണ്ട് ഉണ്ടാക്കാവുന്ന സ്വാദേറിയ ഒരു പാനീയമാണ് പാഷന്‍ ഫ്രൂട്ട് ജ്യൂസ്. ഇതിനായി ആദ്യം അഞ്ചോ ആറോ പഴുത്ത് പാകമായ പാഷന്‍ ഫ്രൂട്ട് എടുക്കുക. ജ്യൂസ് ഉണ്ടാക്കാന്‍ തിരഞ്ഞെടുക്കുന്ന പാഷന്‍ ഫ്രൂട്ട് കേടില്ലാത്തത് ആണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. നീളത്തില്‍ മുറിച്ച ശേഷം പാഷന്‍ ഫ്രൂട്ടിനുള്ളിലെ മാംസള ഭാഗത്തെ സ്പൂണിന്റെ അഗ്ര ഭാഗം ഉപയോഗിച്ച് ജ്യൂസ് നന്നായി കലക്കാന്‍ ഉപയോഗിക്കുന്ന ജാറിലേക്കു മാറ്റുക . ശേഷം ആവശ്യത്തിന് വെള്ളം ചേര്ത്ത് നന്നായി കലര്ത്തുക. ഇത് മാംസള ഭാഗത്തില്‍ അടങ്ങിയിരിക്കുന്ന പാഷന്‍ ഫ്രൂട്ടിന്റെ കറുത്ത കുരുക്കളെ വേർതിരിക്കും . മിക്സ് ചെയ്യുമ്പോൾ ശ്രദ്ധിച്ചു ചെയ്യുക , അല്ലാത്ത പക്ഷം ഈ കുരുക്കള്‍ പൊട്ടാനും വീണ്ടും വേർതിരിക്കാൻ ആകാത്ത വിധം ജ്യൂസിനൊപ്പം കൂടിക്കലരുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.

അതിന് ശേഷം വെള്ളത്തിന്റെയും പാഷന്‍ ഫ്രൂട്ടിന്റെ വേര്തിരിച്ച മാംസള ഭാഗത്തിന്റെയും മിശ്രിതം അരിച്ച് മറ്റൊരു പാത്രത്തില്‍ ആക്കുക. വീണ്ടും ആവശ്യാനുസരണം തണുത്ത വെള്ളം ചേര്ത്ത് ശേഷം പഞ്ചസാരയോ പഞ്ചസാരയ്ക്ക് പകരമായി മധുരത്തിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കളോ ചേര്ക്കുയക. വെള്ളത്തിന്റെ അളവ് രുചിച്ച് നോക്കി ക്രമീകരിക്കാവുന്നതാണ്. ഇതിന് ശേഷം ജ്യൂസിനെ മറ്റൊരു പാത്രത്തിലാക്കി അവശ്യാനുസരണം തണുപ്പിക്കാവുന്നതാണ്. ഏകദേശം അഞ്ച് മുതല്‍ ആറെണ്ണം വരെയുള്ള പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ച് 2- 21/2 ലിറ്റര്‍ വരെ അളവില്‍ ജ്യൂസ് ഉണ്ടാക്കാന്‍ കഴിയും. ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കുകയാണെങ്കില്‍ പരമാവധി അഞ്ച് ദിവസത്തോളം ഈ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. പാഷന്‍ ഫ്രൂട്ടിന്റെ മാംസള ഭാഗത്തെയേയും വെള്ളത്തെയും തമ്മില്‍ കലർത്താനുള്ള ഉപകരണം ഇല്ലാത്ത സാഹചര്യത്തില്‍ പാത്രത്തിലേക്ക് അരിച്ച ശേഷം നമ്മള്‍ സാധാരണയായി ഉപയോഗിക്കാറുള്ള സ്പൂൺ ഉപയോഗിച്ചും ജ്യൂസ് കലര്ത്താ വുന്നതാണ്. ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കുന്ന സാഹചര്യങ്ങളില്‍ വെള്ളവും പാഷന്‍ ഫ്രൂട്ടിന്റെ മാംസള ഭാഗവും തമ്മില്‍ വേര്തിരിയാറുണ്ട് , ഇതിനെ ഒഴിവാക്കാന്‍ ജ്യൂസ് സൂക്ഷിച്ചിരിക്കുന്ന പാത്രം കുലുക്കുകയോ വീണ്ടും കലർത്തുകയോ ചെയ്താല്‍ മതിയാകും.

 പാഷന്‍ ഫ്രൂട്ട് ജ്യൂസിന്റെ ആരോഗ്യ പരമായ ഗുണങ്ങളും നേട്ടങ്ങളും:

പാഷന്‍ ഫ്രൂട്ട് ജ്യൂസിന്റെ ആരോഗ്യ പരമായ ഗുണങ്ങളും നേട്ടങ്ങളും:

നേരത്തെ സൂചിപ്പിച്ച പോലെ വെറുമൊരു ഫലം എന്നതിലുപരി ഒരുപാട് ആരോഗ്യ പരമായ നേട്ടങ്ങള്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസിനുണ്ട്. ശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറ ആണ് പാഷന്‍ ഫ്രൂട്ട്. പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഏകദേശം 1771 ഐ.യു വിറ്റാമിന്‍ എ യും 1035 എം സി ജി ബീറ്റാ കരോട്ടിനുമാണ് ലഭിക്കുന്നത്. ഇളം മഞ്ഞ പാഷന്‍ ഫ്രൂട്ടിന്റെ മാംസളമായ ഭാഗത്തില്‍ തന്നെ ഏകദേശം 2329 ഐ യു വിറ്റാമിന്‍ എ യും 1297 എം സി ജി ബീറ്റാ കരോട്ടിനും ഉണ്ടെന്നാണ് കണക്ക്. ഇനി പാഷന്‍ ഫ്രൂട്ട് ജ്യൂസിന്റെ പ്രധാനപ്പെട്ട ചില ആരോഗ്യ പരമായ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. മറ്റെന്തിലും ഉപരി പാഷന്‍ ഫ്രൂട്ട് ജ്യൂസ് നല്ലൊരു ശീതള പാനീയമാണ്. പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തെ തണുപ്പിക്കുകയും വയറെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് നല്ലൊരു ഒറ്റമൂലി കൂടിയായി പ്രവർത്തിക്കുന്നു . ഇത് ശരീരത്തിലെ നാഡീ ഞരമ്പുകള്ക്ക് വിശ്രമം നല്കുൂകയും നിങ്ങളെ ആശ്വാസവാനാക്കുകയും ചെയ്യുന്നു.

2. പാഷന്‍ ഫ്രൂട്ട് ജ്യൂസ് വിസര്ജ്ജന പ്രക്രിയയെ കൂടുതല്‍ സുഗമമാക്കുന്നു. പാഷന്‍ ഫ്രൂട്ടിനെ നല്ലൊരു വയറിളക്ക മരുന്നായും ഉപയോഗിക്കാറുണ്ട്. ഉദര സംബന്ധമായ പ്രശ്നങ്ങള്ക്ക് നല്ലൊരു ഒറ്റമൂലിയായും മലബന്ധ പ്രശ്നങ്ങള്‍ നേരിടുന്നവര്ക്ക് നല്ലൊരു പരിഹാര മാർഗ്ഗവും കൂടിയാണ് ഇത്. പാഷന്‍ ഫ്രൂട്ട് ജ്യൂസ് ദിവസേന നാലു മുതല്‍ ആറ് വരെ ഔൺസും കൃത്യമായി കഴിക്കുന്നത് അമ്ലാതിപ്രസരം, ഉദരാശയ സംബന്ധിയായ അസുഖങ്ങള്‍,അൾസർ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കും.

3. പാഷന്‍ ഫ്രൂട്ട് ജ്യൂസിലെ ആല്ക്ക ലോയിഡിന്റെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നതാണ്. അത് കൂടാതെ നല്ലൊരു വേദന സംഹാരി ആയും പ്രായമായവരില്‍ കൂടുതലായി കാണുന്ന ഞരമ്പ് വലിവിനെ അകറ്റാനുള്ള മാർഗ്ഗമായും പാഷന്‍ ഫ്രൂട്ട് ജ്യൂസ് ഉപയോഗപ്പെടുത്താവുന്നതാണ്.

4. നേരത്തേ സൂചിപ്പിച്ച പോലെ ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ വിറ്റാമിന്‍ എ യുടെ സമൃദ്ധമായ കലവറയാണ് ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷന്‍ ഫ്രൂട്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനുകള്‍ കരളിലെത്തുമ്പോള്‍ ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു . ഇത് അർബുദം , ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ചെറുക്കുന്നതിനോടൊപ്പം ഉയർന്ന രക്ത സമ്മര്ദ്ദദത്തെ അതി ജീവിക്കാനും സഹായിക്കുന്നു.

5. പാഷന്‍ ഫ്രൂട്ടിലെ ബീറ്റാ കരോട്ടിനുകള്‍ മനുഷ്യ ശരീരത്തിന് ഏറെ അനിവാര്യമാണ്. ഇവ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് സഹായിക്കുന്നതിനോടൊപ്പം ശരീര കോശങ്ങളുടെ നിർമ്മാണത്തിലും കണ്ണുകളെ സംരക്ഷിക്കുന്നതിലും പങ്ക് വഹിക്കുന്നു. അതോടൊപ്പം തന്നെ സന്ധിവാതം, നാഡീ സംബന്ധമായ പാരിക്‌സൺ പോലുള്ള അസുഖങ്ങളെയും വന്ധ്യത, വിഷാദം എന്നിവയെയും ചെറുക്കാന്‍ സഹായിക്കുന്നു. സാധാരണയായി വിറ്റാമിന്‍ എ യുടെ അളവ് കൂടുന്നത് ശരീരത്തെ മോശമായി ബാധിക്കുമെങ്കിലും ബീറ്റാ കരോട്ടിനുകള്‍ അത്തരത്തില്‍ പ്രവർത്തിക്കാറില്ല .

 ഫ്രൂട്ട് ജ്യൂസ് നല്ലൊരു ഔഷധമാണ്

ഫ്രൂട്ട് ജ്യൂസ് നല്ലൊരു ഔഷധമാണ്

6. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 2, ഫോലേറ്റ്, കോളിന്‍ എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന്‍ ഫ്രൂട്ട്. വിറ്റാമിന്‍ ബി ശ്ലേഷ്മ ചർമത്തെ സംരക്ഷിക്കുകയും ദഹനേന്ദ്രിയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം മാനസിക ശാരീരിക പ്രവർത്തനങ്ങളെ സുഗമം ആക്കുകയും ശരീരത്തിലെ കൊഴുപ്പ് നിയന്ത്രണ വിധേയമാക്കി നില നിലനിർത്തുകയും രക്ത ചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

7. ആധുനിക ജീവിത ശൈലികളിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ ഉറക്കമില്ലായ്മയ്ക്കും മെച്ചപ്പെട്ട പരിഹാര മാര്ഗ്ഗുമാണ് ഇത്. പാഷന്‍ ഫ്രൂട്ടിന്റെ ശീതീകരണ സ്വഭാവം ശരീരത്തെ ശാന്തമാക്കുന്നു. ഉറങ്ങുന്നതിന്രു മുൻപ് ഒരു ഗ്ലാസ് പാഷന്‍ ഫ്രൂട്ട് ജ്യൂസ് നല്ല ഉറക്കത്തിന് നിങ്ങളെ സഹായിക്കും.

8. ശ്വാസ കോശ രോഗികൾക്കും പാഷന്‍ ഫ്രൂട്ട് ജ്യൂസ് നല്ലൊരു ഔഷധമാണ്. ആസ്ത്മയുടെ രോഗ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസിന് കഴിയും. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങള്‍ ആസ്ത്മയ്ക്ക് കാരണം ആയേക്കാവുന്ന ഹിസ്റ്റമിന്‍ പോലുള്ളവയെ ശക്തമായി പ്രതിരോധിക്കുന്നു.

9. വിറ്റാമിന്‍ സി ധാരാളം ആയി അടങ്ങിയിരിക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തില്‍ ഒരു ആന്റി ഓക്സിഡന്റ് ആയാണ് പ്രവര്ത്തി ക്കുന്നത്. ഇത് ശരീരത്തെ അസുഖങ്ങളില്‍ നിന്നും പകർച്ച വ്യാധികളില്‍ നിന്നും സംരക്ഷിക്കുന്നു. ഇതിനോടൊപ്പം ശരീരത്തിനെ പെട്ടെന്ന് ഉണ്ടായേക്കാവുന്ന മുറിവുകളില്‍ നിന്ന് സംരക്ഷിക്കുകയും വേഗത്തില്‍ മുറിവുണക്കാനുള്ള ശേഷി ശരീര കോശങ്ങളെ പുനർനിർമിക്കുന്നതിലൂടെ സാധ്യമാക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ വെറുമൊരു ഫല വര്‍ഗ്ഗം എന്നതിലുപരി ഒരു ഔഷധമെന്ന നിലയില്‍ പാഷന്‍ ഫ്രൂട്ടിനെ വ്യത്യസ്തമാക്കുന്ന നേട്ടങ്ങള്‍ ഒരുപാടാണ്.

Read more about: health tips ആരോഗ്യം
English summary

best-benefits-of-passion-fruit

As the pulp of the fruit is in liquid form , it is also used as an ingredient in other fruit juices. Passion fruit helps us to control blood pressure, depression and infertility .
Story first published: Tuesday, August 14, 2018, 14:52 [IST]
X
Desktop Bottom Promotion