For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരം കുറയ്ക്കാൻ ഉലുവ ചായ

By Johns Abraham
|

നമ്മുടെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യങ്ങളില്‍ ഒന്നാണ് ഉലുവ. കറികള്‍ക്ക് രുചിപകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. ഹുല്‍ബഹ് എന്ന് അറബി വാക്കില്‍ നിന്നാണ് ഉലുവ എന്ന വാക്ക് രൂപംകെണ്ടത്.

t

ആയുര്‍വേദ മരുന്നുകളുടെ നിര്‍മ്മാണത്തിലും വ്യാപകമായി ഉപയോഗിക്കുന്ന ഉലുവ ഹിന്ദിയില്‍ മേത്തി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയാണ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉലുവ ഉല്പാദിപ്പിക്കുന്ന രാജ്യം. കാശ്മീര്‍, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഉലുവ വ്യാപകമായി കൃഷി ചെയ്യുന്നത്.

ഉലുവയുടെ ഗുണങ്ങള്‍ ; ഹൃദയത്തെ സംരക്ഷിക്കാന്‍ ഉലുവ

ഉലുവയുടെ ഗുണങ്ങള്‍ ; ഹൃദയത്തെ സംരക്ഷിക്കാന്‍ ഉലുവ

ഹൃദയാരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് ഉലുവ. ഉലുവയില്‍ അടങ്ങിയിരിക്കുന്ന പോളിസാക്കറൈഡ് എന്ന് മൂലകമാണ് ഉലുവയെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ശരീരത്തിലെ ചീത്ത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു.

കൂടാതെ ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഉലുവ ഇതുവഴി രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. മലബന്ധത്തെ ഇല്ലാതെയാക്കുന്നതിനും വയറ്റിനെ മറ്റ് അസ്വസ്തതകളെ നീക്കം ചെയ്യാനും ഉലുവ വളരെയധികം ഫലപ്രദമാണ്. കരളിനെ ശുദ്ധീകരിക്കാനും രക്തം ശുദ്ധമാക്കാനും സഹായിക്കുന്ന ഉലുവയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യത്തിന്റെയും വിറ്റാമിനുംകളുടെയും ഗുണങ്ങള്‍ വാര്‍ദ്ധക്യത്തിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

അസിഡിറ്റിക്ക് പരിഹാരം

അസിഡിറ്റിക്ക് പരിഹാരം

ഉലുവ അസിഡിറ്റി, നെഞ്ചെരിച്ചില്‍ മുതലായവയക്ക് ഫലപ്രദമായ പ്രതിവിധിയാണ്. ഭക്ഷണത്തിന് മുന്‍പ് ഉലുവപ്പൊടി വെള്ളത്തില്‍ കലര്‍ത്തിക്കുടിക്കുന്നത് അസിഡിറ്റി സംബന്ധമായ അസ്വസ്തകള്‍ പരിഹരിക്കാന്‍ സഹായിക്കുന്നവയാണ്.

പെണ്ണത്തടിക്ക് പരിഹാരം

പെണ്ണത്തടിക്ക് പരിഹാരം

ഉലുവയില്‍ ധാരളമായി അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുകയും ശരിരത്തിലെ അമിത വണ്ണത്തെ ഇല്ലാതെയാക്കാനും സഹായിക്കുന്നു.

കൂടാതെ വൃക്കകളില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്നത് തടയുന്ന ഉലുവ മൂത്രത്തില്‍ കല്ലിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉലുവ ഫലപ്രദമായ ഒരു പ്രതിവിധിയാണെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

മുടിയെ സംരക്ഷിക്കുന്നു

മുടിയെ സംരക്ഷിക്കുന്നു

മുടിയുടെ ആരോഗ്യത്തിന് ഉലുവ മികച്ച ഒരു പ്രതിവിധിയാണ്. ഉലുവയിലടങ്ങിയ പ്രോട്ടീനുകള്‍ മുടിവളര്‍ച്ചയ്ക്കു സഹായകം. താരന്‍ അകറ്റുന്നതിനും ഉലുവ കൊണ്ട് ഒരു പ്രയോഗമുണ്ട്. രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഉലുവ നന്നായരച്ചു കുഴന്പു രൂപത്തിലാക്കി തലയില്‍ പുരട്ടുക. അര മണിക്കൂറിനുശേഷം കഴുകിക്കളയാം.

നിരവധി ഗുണങ്ങള്‍ ഉള്ള ഉലവയും ഉണര്‍വ്വം ഉന്മേഷവും പ്രധാന്യം ചെയ്യുന്ന തേയിലയും ഉപയോഗിച്ച് ഒരു ചായ ഉണ്ടാക്കായില്‍ അത് എത്രത്തോളം ഗുണപ്രദമായിരിക്കും. രുചിയും ഗുണവും കൂടി ചേര്‍ന്ന് ഉലുവചായ ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്ന നിരവധി മൂലകങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. ഉലുവ കറികളിലും മറ്റും ചേര്‍ത്ത് കഴിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ഉലുവയുടെ ഗുണങ്ങള്‍ ലഭിക്കാന്‍ രുചികരമായ ഉലുവ ചായ സഹായിക്കുന്നു.

 ....ഉലുവ ചായ എങ്ങനെ ഉണ്ടാക്കാം?

....ഉലുവ ചായ എങ്ങനെ ഉണ്ടാക്കാം?

ചായ ഉണ്ടാക്കുക എന്നത് ലളിതമാണ്. നിങ്ങള്‍ക്ക് ഏതാനും ഉലുവ വിത്തുകള്‍ വേണം. താഴെ കൊടുത്തിരിക്കുന്ന പ്രക്രിയ പിന്തുടരുക:

വിത്ത് ഒരു ചണകത്തില്‍ അല്ലെങ്കില്‍ ചാന്തിലാക്കി മാറ്റുക

കെറ്റില്‍ വെള്ളം തിളപ്പിക്കുക. തേയില അല്ലെങ്കില്‍ ഒരു പാത്രത്തില്‍ ഒഴിക്കു

പൊടിച്ച് ഉലുവ വിത്തുകള്‍ ചേര്‍ക്കുക. കൂടുതല്‍ രുചിയ്ക്കായി ഉലുവ ചായയില്‍ ഏലക്ക ചേര്‍ക്കുന്നവരുമുണ്ട്.

ഏകദേശം 3 മിനിറ്റ് മൂടിവയ്ക്കുക

തേനോ പഞ്ചസാരയോ ചേര്‍ത്ത് മധുരം ചേര്‍ത്ത് കഴിക്കാം.

ചൂടോ തണുപ്പോ ഇഷ്ടമുള്ളരീതിയില്‍ ഉലുവചായ കുടിക്കാന്‍ സാധിക്കും.

ഉലുവ ചായയുടെ ഗുണങ്ങള്‍

ഉലുവ ചായയുടെ ഗുണങ്ങള്‍

ശരീരത്തിലെ നീരിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു

ശരീരത്തിലെ എതെങ്കിലും സന്ധികള്‍ക്കോ മസിലുകള്‍ക്ക് നീരോ വീക്കമോ ഉണ്ടെങ്കില്‍ അവയുടെ ശക്തി കുറയ്ക്കാനും ശരീരത്തില്‍ നീക്കം ചെയ്യാനും ഉലുവ ചായ സഹായിക്കുന്നു.

ശരീരഭാരം കൂറയ്ക്കാന്‍ സഹായിക്കുന്നു.

ശരീരത്തിന്റെ ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല ഉപധികളില്‍ ഒന്നാണ് ഉലുവ ചായ. ഇത് ദിവസവും കുടിക്കുന്നവരില്‍ പെണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നു

ശരീരത്തില്‍ നിന്ന് കൊഴുപ്പിന്റെ അംശം കുറയ്്ക്കാന്‍ ഉലുവ വളരെയധികം സഹായിക്കുന്ന. ഉലുവയില്‍ ധാരളമായി അടങ്ങിയിരിക്കുന്ന നാരുകളാണ് ഇതിന് സഹായിക്കുന്നത്.

പ്രമേഹത്തെ പ്രതിരോധിക്കുന്നു

പ്രമേഹത്തെ ചെറുക്കുന്നതിന് ഇന്ന് ഉലുവ ചായ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് .

തലച്ചോറിന് ഉണര്‍വ്വ് നല്‍കുന്നു.

ഉലുവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റസ് മനുഷ്യന്റെ തലച്ചോറിന് ഉണര്‍വ്വ് നല്‍കാന്‍ അത്യുത്തമാണ്.

പുരുഷന്മാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

പുരുഷന്മാരിലെ ശരീരിക ക്ഷീണം ഇല്ലാതെയാക്കുന്നതിനും ലൈംഗീക ഉത്തേജനം വര്‍ദ്ധിപ്പിക്കുന്നതിനും ഉലുവ വളരെയധികം ഫലപ്രദമാണ്.

ശരീരത്തിലം വിഷബാധയെ കുറയ്ക്കുന്നു

ശരീരത്തിലം വിഷബാധയെ കുറയ്ക്കുന്നു

ശരീരത്തിലെ വിഷാംശത്തെ ഇല്ലാതെയാക്കുന്നതിന് സഹായിക്കുന്ന ഉലുവ പരാമ്പര്യമായി നമ്മുടെ നാട്ടുവൈദ്യങ്ങളിലെ സ്ഥിരം സാന്നിധ്യാണ് ഉലുവ.

മുലപ്പാലിന്റെ ഗുണവും അളവും വര്‍ദ്ധിപ്പിക്കുന്നു

മുലയൂട്ടുന്ന സ്രീകളിലെ മുലപ്പാലിന്റെ ഗുണവും അളവും വര്‍ദ്ധിപ്പിച്ച് കുട്ടിക്ക് നല്ല പോഷകാംശമുള്ള പാല് കൊടുക്കാന്‍ ഉലുവ സഹായിക്കുന്നു.

ശ്വാസോച്ഛ്വാസത്തിലെ തടസ്സം നീക്കം ചെയ്യുന്നു

ശ്വാസകോശ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ക്കും ഉലുവ ചായ ഫലപ്രധമായി പ്രതിവിധിയാണ്. സ്ഥിരമായ ഉലുവചായ കുടിക്കുന്നവരില്‍ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറവായിരിക്കും.

ശരീരത്തിലെ ആന്റിഓക്‌സിഡന്റിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

ശരീരത്തിന്റെ ഉണര്‍വ്വിനും ഉന്മേഷത്തിനും സഹായിക്ുന്ന ആന്റിഓക്‌സിഡന്റിന്റെ ശരീരത്തിലെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഉലുവ ശരീരത്തിന് ഉന്മേഷം നല്കാന്‍ വളരെയധികം സഹായിക്കുന്നു.

ചര്‍മ്മത്തെ സംരക്ഷിക്കുക

ചര്‍മ്മത്തെ പ്രായക്കൂടുതലില്‍ നിന്നും പ്രസരിപ്പ് കുറവില്‍ നിന്നും സംരക്ഷിക്കുന്ന ഉലുവ ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

ശരീരത്തിന്റെ ദഹനപ്രക്രിയയെ ത്വരുതപ്പെടുത്തുന്നു

മലബന്ധത്തെ ഇല്ലാതെയാക്കുന്നതിനും വയറ്റിനെ മറ്റ് അസ്വസ്തതകളെ നീക്കം ചെയ്യാനും ഉലുവ വളരെയധികം ഫലപ്രദമാണ്. ഉലുവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകളാണ് ഉലുവയെ ഇതിന് സഹായിക്കുന്നത്

ഉലുവ ചായയുടെ പാര്‍ശ്വഫലങ്ങള്‍

ഉലുവ ചായയുടെ പാര്‍ശ്വഫലങ്ങള്‍

1. ഗര്‍ഭകാലത്തെ പ്രശ്‌നങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ ഉലുവ തേയില കഴിക്കുന്നത് ഗര്‍ഭാശയ സങ്കോചത്തിലേക്ക് നയിച്ചേക്കാം. അതിനാല്‍, അത് ഒഴിവാക്കുക.

2. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന.

3. അലര്‍ജികള്‍

ഉലുവചായ കുടിക്കാന്‍ താ്‌ല്പര്യം ഉണ്ടെങ്കില്‍ ഇത്തരം അലര്‍ജിയുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കുടിക്കുക.

Read more about: health tips ആരോഗ്യം
English summary

benefits-of-fenugreek-tea-how-to-make

Fenugreek is an aromatic spice that helps lot for keeping your heart healthier,
X
Desktop Bottom Promotion