വെളുത്തുള്ളിച്ചായ ശീലമാക്കൂ വെറുംവയറ്റില്‍

Posted By:
Subscribe to Boldsky

ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍ എണ്ണിയാല്‍ തീരില്ല. വെളുത്തുള്ളി അടുക്കളയിലെ പ്രധാനിയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. കാഴ്ചയില്‍ ചെറുതാണെങ്കിലും നിങ്ങളുടെ ആരോഗ്യത്തിന് സഹായകമാവുന്ന പല തരത്തിലുള്ള ഗുണങ്ങള്‍ വെളുത്തുള്ളിക്കുണ്ട്. വെളുത്തുള്ളി ഭക്ഷണത്തോടൊപ്പവും പച്ചക്കും എല്ലാം കഴിക്കുന്നവരുണ്ട്. ഇവരെല്ലാം ഇതിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് അറിഞ്ഞ് കൊണ്ട് തന്നെയാണ് വെളുത്തുള്ളി ശീലമാക്കുന്നത്.

ആയുസ്സിന്റെ പുസ്തകം തിരുത്തുന്ന ശീലം

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് വെളുത്തുള്ളി എന്ന കാര്യത്തില്‍ സംശയം വേണ്ട.മനുഷ്യ ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും വെളുത്തുള്ളിയില്‍ ഉണ്ട്. ആന്റി ഓക്‌സിഡന്റിനെ കൂടാതെ സള്‍ഫേറ്റുകളും വെളുത്തുള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അര്‍ബുദ സാധ്യത വരെ ഇല്ലാതാക്കുന്നു. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും കൊളസ്‌ട്രോളിനെ നിലക്ക് നിര്‍ത്തുന്നതിനും സഹായിക്കുന്നു. എന്നാല്‍ വെളുത്തുള്ളി വെളുത്തുള്ളി ചായയാക്കി കഴിക്കുമ്പോള്‍ അത് അല്‍പം കൂടി ഗുണങ്ങള്‍ നമുക്ക് നല്‍കുന്നു. ഏത് പ്രശ്‌നങ്ങള്‍ക്കും നമ്മള്‍ ആദ്യം ചികയുന്നത് പലപ്പോഴും വെളുത്തുള്ളിയാണ്. വെളുത്തുള്ളിയില്‍ അത്രക്കധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ളത് കൊണ്ട് തന്നെയാണ് അത്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ സഹായിക്കുന്നത്. വെളുത്തുള്ളിച്ചായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ഗ്ലാസ്സ് വെള്ളം, ഒരു തുടം വെളുത്തുള്ളി അല്‍പം ഇഞ്ചി, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ കൊണ്ട് എങ്ങനെ വെളുത്തുള്ളിച്ചായ തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കേണ്ട വിധം

തയ്യാറാക്കേണ്ട വിധം

വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ച് ഇതിലേക്ക് വെളുത്തുള്ളി അല്ലികള്‍ ചെറുതായി അരിഞ്ഞ് നല്ലതു പോലെ ഇട്ട് തിളപ്പിക്കാം. നല്ലതു പോലെ തിളച്ച ശേഷം ബാക്കിയുള്ള ചേരുവകളും ചേര്‍ക്കാം. വാങ്ങി വെച്ചതിനു ശേഷം മാത്രമേ തേന്‍ ചേര്‍ക്കാന്‍ പാടുകയുള്ളൂ. ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള വെളുത്തുള്ളി ചായ തയ്യാര്‍.

 ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. എത്ര വലിയ ദഹനസംബന്ധമായ പ്രശ്‌നമാണെങ്കില്‍ പോലും അതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു വെളുത്തുള്ളിച്ചായ. ഇത് ദിവസവും രാവിലെ ഒരു കപ്പ് കഴിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള വായുക്ഷോഭവും മറ്റ് പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.

ആര്‍ത്തവം വൈകുമ്പോള്‍

ആര്‍ത്തവം വൈകുമ്പോള്‍

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പല പെണ്‍കുട്ടികളും അനുഭവിക്കുന്ന ഒന്നാണ്. എന്നാല്‍ ആര്‍ത്തവം വൈകുകയോ അമിതമായ രക്തസ്രാവമോ ഉണ്ടാവുകയോ ആണെങ്കില്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളിച്ചായ.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

ഇന്നത്തെ ജീവിതശൈലി കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഉള്ള സമ്മാനമാണ് പലപ്പോഴും ബിപി. ഇതിനെ കൃത്യമായ അളവില്‍ ആക്കാന്‍ സഹായിക്കുന്നു വെളുത്തുള്ളിച്ചായ. വെളുത്തുള്ളിച്ചായ കൊണ്ട് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ബിപി കൃത്യമാക്കാനും സഹായിക്കുന്നു.

കൃമിശല്യം

കൃമിശല്യം

പലരും പ്രത്യേകിച്ച് കുട്ടികളില്‍ കൃമിശല്യം വളരെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു വെളുത്തുള്ളിച്ചായ. കുട്ടികള്‍ക്ക് വെളുത്തുള്ളിച്ചായ നല്‍കുന്നതിന് പകരംജീരകവും വെളുത്തുള്ളിയും വേവിച്ച കൊടുത്താല്‍ മതി. ഇത് കുട്ടികളിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

നെഞ്ചെരിച്ചില്‍ പരിഹാരം

നെഞ്ചെരിച്ചില്‍ പരിഹാരം

നെഞ്ചെരിച്ചില്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്കും നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. വെളുത്തുള്ളി കൊണ്ട് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. വെളുത്തുള്ളിച്ചായ സ്ഥിരമാക്കിയാല്‍ അത് എല്ലാ വിധത്തിലുള്ള നെഞ്ചെരിച്ചില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വെളുത്തുള്ളി മികച്ചതാണ്. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. രോഗങ്ങള്‍ക്ക് വരാനുള്ള അവസ്ഥ പോലും ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

 ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും വെളുത്തുള്ളിച്ചായ മുന്നിലാണ്. ഹൃദയത്തിലെ ബ്ലോക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ദിവസവും വെളുത്തുള്ളിച്ചായ കുടിക്കുന്നത് ശീലമാക്കുക.

ആന്‍റി ബാക്ടീരിയല്‍ ആന്‍റി വൈറല്‍

ആന്‍റി ബാക്ടീരിയല്‍ ആന്‍റി വൈറല്‍

ബാക്ടീരിയകളോടും വൈറസിനോടും ഫംഗസിനോടും രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുളളിയോളം പോന്ന ഔഷധമില്ല. ഇ-കോളി, സാല്‍മൊണല്ല തുടങ്ങിയ രോഗാണുക്കളെ ഇല്ലാതാക്കി ഭക്ഷ്യ വിഷബാധക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും വെളുത്തുള്ളിക്ക് കഴിയും.

English summary

Benefits of Drinking Garlic Tea Every Morning

We have talked about the wonderful benefits of consuming garlic on an empty stomach. But now in this article explain the health benefits of garlic tea every morning, take a look.