മാന്‍ജിഫെറ ഇന്‍ഡിക (Mangifera Indica) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഫലവൃക്ഷസസ്യമായ മാവിന്റെ ജന്മദേശം ഇന്ത്യയാണ്. ഇന്ന് ലോകത്തെവിടെയും ഈ ഫലവൃക്ഷത്തെ കാണുവാന്‍ കഴിയും. വൈവിധ്യമാര്‍ന്ന ഇനം മാവുകള്‍ എല്ലാ ദേശങ്ങളിലും ഇപ്പോള്‍ സുലഭമാണ്. മാങ്ങ എന്ന് മലയാളത്തില്‍ വിളിക്കുന്ന ഇതിന്റെ ഫലം കൈപ്പിടിയിലൊതുങ്ങുന്ന വലിപ്പം മുതല്‍ ചെറിയ തേങ്ങയോളം വലിപ്പത്തില്വരെ കാണപ്പെടുന്നു. നേരിയ വൃത്താകൃതിയിലും അണ്ഡാകൃതിയിലുമാണ് മാങ്ങകള്‍ കാണപ്പെടുന്നത്. നന്നായി വിളഞ്ഞുപഴുത്ത മാങ്ങയെ മാമ്പഴം എന്ന് പറയുന്നു. യഥാര്‍ത്ഥ ഫലങ്ങള്‍ (true fruits) എന്ന വിഭാഗത്തില്‍പ്പെടുന്ന മാമ്പഴം ഒരു മാംസളഫലംകൂടിയാണ് (fleshy fruit).
മാമ്പഴത്തിന്റെ മധുരമൂറുന്ന മാംസളഭാഗമാണ് നാം കഴിക്കാറുള്ളത്. അതിനുശേഷം മാങ്ങയണ്ടിയെ വലിച്ചെറിയുകയോ, ചിലപ്പോള്‍ മുളച്ചുവരുന്നതിനുവേണ്ടി എവിടെയെങ്കിലും പാകുകയോ ചെയ്യും. എന്നാല്‍ മാമ്പഴം മാത്രമല്ല, അതിന്റെ വിത്തും വളരെ ഉപയോഗപ്രദമാണ്.
മാങ്ങയണ്ടിയുടെ പോഷകമൂല്യം
പോഷകങ്ങളുടെയും, ജീവകങ്ങളുടെയും, ധാതുക്കളുടെയും നല്ലൊരു ശ്രോതസ്സാണ് മാങ്ങയണ്ടി. 100 ഗ്രാം മാങ്ങയണ്ടിയില്‍ എത്രത്തോളം പോഷകമൂല്യമുണ്ട് എന്ന് പരിശോധിക്കാം.
1. ജലം 2 ഗ്രാം
2. മാംസ്യം 36 ഗ്രാം
3. മൊത്തം കൊഴുപ്പ് 13 ഗ്രാം
4. ആഷ് 2 ഗ്രാം
5. കാര്‍ബോഹൈഡ്രേറ്റ് 24 ഗ്രാം
6. നാരുഘടകങ്ങള്‍ 02 ഗ്രാം
7. മഗ്നീഷ്യം 34 മി.ഗ്രാം
8. കാല്‍സ്യം 21 മി.ഗ്രാം
9. ഫോസ്ഫറസ് 20 മി.ഗ്രാം
10. പൊട്ടാസ്യം 158 മി.ഗ്രാം
11. സോഡിയം 7 മി.ഗ്രാം
12. ജീവകം ബി1 08 മി.ഗ്രാം
13. ജീവകം ബി2 03 മി.ഗ്രാം
14. ജീവകം ബി6 19 മി.ഗ്രാം
15. ജീവകം ബി12 12 മൈക്രോ ഗ്രാം
16. ജീവകം സി 56 മി.ഗ്രാം
17. ജീവകം എ 27മൈക്രോ ഗ്രാം
18. ജീവകം ഇ 3 മി.ഗ്രാം
19. ജീവകം കെ 59 മൈക്രോ ഗ്രാം
മുകളില്‍ പറഞ്ഞിരിക്കുന്ന പട്ടിക മാങ്ങയണ്ടിയിലെ ശരീരത്തിനാവശ്യമായ പോഷകഗുണങ്ങളെ വെളിവാക്കുന്നു. ചില പ്രത്യേകമായ ആരോഗ്യഗുണങ്ങളും ഇതില്‍നിന്നും നമുക്ക് ലഭിക്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം.
വിളര്‍ച്ച
(anemia)
ശരീരത്തിലെ ഹിമോഗ്ലോബിന്റെ അളവ് താരതമ്യേന കുറഞ്ഞിരിക്കുന്ന അവസ്ഥയാണ് വിളര്‍ച്ച. ശരീരത്തിലെ ഓക്സിജന്റെ വിതരണം ഇതുകാരണം മന്ദീഭവിക്കുന്നു. ഹീമോഗ്ലോബിനാണ് ഓക്സിജന്‍ രക്തത്തില്‍ ബന്ധിക്കപ്പെട്ട് നിലകൊള്ളുന്നതിന്റെ അടിസ്ഥാനം. വിളര്‍ച്ച ഏറ്റവും കൂടുതലായി അനുഭവിക്കുന്നത് സ്ത്രീകളാണ്.
കണ്പോളകള്ക്ക് അടിയിലെ വിളറിയ നിറവും, വളരെവേഗം ക്ഷീണം ബാധിക്കുന്നതും, തലവേദനയുണ്ടാകുന്നതും വിളര്‍ച്ചയുടെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ എല്ലായ്പോഴും വിളര്ച്ചയുടേത് ആകണമെന്നില്ല. അത് സ്ഥിരീകരിക്കണമെങ്കില്‍ ഡോക്ടറുടെ സഹായം ആവശ്യമാണ്. മാങ്ങയണ്ടിയുടെ ഉപഭോഗത്തിലൂടെ സ്വാഭാവികമായിത്തന്നെ വിളര്‍ച്ചയെ നേരിടാനാകും. ദീര്‍ഘകാലം വിളര്‍ച്ചയെ അകറ്റിനിറുത്തുവാന്‍ മാങ്ങയണ്ടിക്ക് കഴിയും.
ഗര്‍ഭിണികള്‍
മാങ്ങയണ്ടിയുടെ പോഷകഗുണങ്ങള്‍ ഗര്‍ഭിണികള്‍ക്ക് വളരെയധികം പ്രയോജനപ്രദമാണ്. അതുപോലെതന്നെ ഗര്‍ഭാശയത്തിലെ ഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കുക
മാങ്ങയണ്ടി ഉപയോഗിച്ചുകൊണ്ടുള്ള പഥ്യാഹാരക്രമം ശരീരഭാരം ലഘൂകരിക്കുന്നതിനുവേണ്ടി ചിട്ടപ്പെടുത്തിയെടുക്കുവാനാകും. പ്രതീക്ഷിക്കുന്നതുപോലെയുള്ള ഫലം വളരെവേഗംതന്നെ ലഭ്യമാണ്. മാങ്ങയണ്ടിയുടെ ചാറ് പിഴിഞ്ഞെടുത്ത് സേവിക്കുന്നത് അമിതമായ ഭാരം കുറയ്ക്കുകയും, കൊളസ്ട്രോളിന്റെ അളവിനെ നിയന്ത്രിക്കുകയും, രക്തചംക്രമണത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.
ചര്‍മ്മസംരക്ഷണം
വളരെയധികം നിരോക്സീകാരികള്‍ മാങ്ങയണ്ടിയില്‍ അടങ്ങിയിരിക്കുന്നു. മുഖക്കുരു പോലയുള്ള വീക്കങ്ങള്‍ ഒഴിവാക്കുവാനും, മുഖത്തെ ചുളിവുകളും പ്രായത്തഴമ്പുകളും അകറ്റുവാനും മാങ്ങയണ്ടി അരച്ചെടുത്ത കുഴമ്പ് ഉപയോഗിക്കാം.
കേശപരിചരണവും താരനും
മാങ്ങയണ്ടിയിലെ ഔഷധഗുണം കേശപരിപാലനത്തിനും താരനകറ്റുന്നതിനും ഉത്തമമാണ്. ഇതിനെ നന്നായി അരച്ചുണ്ടാക്കിയ കുഴമ്പ് തലയില്‍ പുരട്ടിയശേഷം കുറച്ചുസമയം അങ്ങനെ വച്ചേക്കുക. തുടര്‍ന്ന് കഴുകിക്കളയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിയിഴകള്‍ക്ക് ഉറപ്പ് ലഭിക്കുകയും താരന് ക്രമേണ മാറുകയും ചെയ്യും.
ഭക്ഷണമായും, ചര്‍മ്മത്തില്‍ പുരട്ടുവാനുള്ള ലേപനമായും മാങ്ങയണ്ടിയെ ഉപയോഗപ്പെടുത്താം. ശരീരത്തിന്റെ ആന്തരികതലത്തിലും ബാഹ്യതലത്തിലും അഭൂതപൂര്‍വ്വമായ ഗുണങ്ങളാണ് ഇതില്‍നിന്നും ലഭ്യമാകുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
പൈല്‍സ് മാറ്റാം ഒരു കഷ്ണം കറ്റാര്‍ വാഴ കൊണ്ട്
ചൂടുവെള്ളത്തിന്റെ മേന്മയറിയാം 1മാസം വെറുംവയറ്റില്‍
ആണ്‍കരുത്തു വര്‍ദ്ധിപ്പിയ്ക്കാന്‍ ഒറ്റ ആഴ്ച
20 ദിവസം,20 വഴി, വയറും തടിയും കളയാം
1 ആഴ്ചയില്‍ വയര്‍ കുറയ്ക്കും ഈ പാനീയം.......
ഒരുപിടി വെളുത്തുള്ളി കിടക്കാന്നേരം, ബിപി മാറ്റാം
മുഖക്കുരു മായ്ക്കാൻ ടൂത്ത്പേസ്റ്റ് സഹായിക്കും