നാരങ്ങ വെറും നാരങ്ങയല്ല- ആരും ശ്രദ്ധിക്കാത്ത ഗുണങ്ങള്‍

Posted By: Pradeep Kumar N
Subscribe to Boldsky

മനുഷ്യ ശരീരം സൂക്ഷിച്ച് വച്ചിട്ടുള്ള ആയിരക്കണക്കിന് കൗതുക വാർത്തകളിൽ ഒന്നാണ് ജലത്തിന്റെ അളവ്. എകദേശം 60 ശതമാനത്തോളം വരുമത്. സ്കൂളിൽ നമ്മളിത് മാർക്കിന് വേണ്ടി കാണാപാഠമാക്കും. എന്നാൽ നമ്മൾ കാണാത്തിലേറെയാണ് ജലത്തിന്റെ സ്വാധീനം. ശരീരത്തെ ഊർജ്ജസ്വലമായി നിലനിർത്താനും വിഷാംശങ്ങൾ പുറന്തള്ളാനും ദിവസേന 8 ഔൺസ് അതായത് 2 ലിറ്ററോളം വെള്ളം കുടിക്കേണ്ടതുണ്ട്.

lemon

പച്ച വെള്ളം കുടിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ചായ, കാപ്പി, ജ്യൂസ് എന്ന രീതിയിൽ ആവശ്യമായ വെള്ളം കുടിക്കാവുന്നതാണ്. എന്നാൽ മേൽ പറഞ്ഞത് എല്ലാർക്കും പറഞ്ഞിട്ടുള്ളതല്ല. മിക്കവർക്കും മധുരം ഒഴിവാക്കാൻ കഴിയാത്തത് കൊണ്ട് ശരിരത്തിൽ പഞ്ചസാരയുടെ അളവ് കൂടും. ഇനി മറ്റൊരു വഴി പറഞ്ഞ് തരാം. സാദാ വെള്ളത്തിൽ അൽപം നാരങ്ങ പിഴിഞ്ഞ് കുടിയ്‌ക്കുക. ഇത് വഴി പലതുണ്ട് പ്രയോജനങ്ങൾ.

lem

നാരങ്ങ ഒരു നല്ല ആന്റി ഓക്സിഡന്റാണ്. അതായത് നമ്മുടെ കോശങ്ങൾക്ക് ദോഷകരമായ രാസപദാർത്ഥങ്ങളെ നീക്കാൻ നാരങ്ങ സഹായിക്കും. പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, വിറ്റമിൻ എ, ബി, സി, ഡി എന്നിങ്ങനെ ശരീരത്തിന് ആവശ്യം വേണ്ട ഘടകങ്ങളും നാരങ്ങയിലുണ്ട്. നാരങ്ങയുടെ നേട്ടങ്ങൾ വിശദമായി നോക്കാം.

lem

സൗന്ദര്യ ഉൽപ്പന്നങ്ങൾ വാങ്ങി പണം കളയണ്ട.

‌സൗന്ദര്യ സംരക്ഷണത്തിനായി നമ്മളൊക്കെ വാങ്ങാറുള്ള പല ഉൽപ്പന്നങ്ങളിലെയും ഘടകങ്ങൾ പ്രകൃത്യാ തന്നെ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. വിറ്റമിൻ സി, ഫ്ലവനോയ്ഡ് പോലെയുള്ള ആന്റി ഓക്സിഡന്റ്സ് ത്വക്കിന് കൂടുതൽ മിനുസത നൽകുന്നു. എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നാരങ്ങ നീര് ശരീരത്തിൽ നേരിട്ട് പുരട്ടി വെയിൽ കൊള്ളാൻ ശ്രമിച്ചാൽ വിപരീത ഫലമാണ് ഉണ്ടാവുക. വേദനാജനകമായ സൺ ബേണിലാവും അത് അവസാനിക്കുക.

lem

ദഹന സഹായി

‌നാരങ്ങയിലെ സിട്രിക് ആസിഡ് ഉമിനീരിനെ കൂടുതൽ കാര്യക്ഷമമാക്കുന്നു. അങ്ങനെ ദഹനപ്രക്രിയയുടെ ആരംഭത്തിൽ തന്നെ നാരങ്ങ അതിന്റെ കഴിവ് പുറത്തെടുക്കുന്നു. പിന്നീട് ദഹനസ്രവങ്ങളെ ഉത്തേജിപ്പിക്കാനും നാരങ്ങ സഹായിക്കുന്നു.

‌മലബന്ധം പ്രശ്നമായിട്ടുള്ളവർക്കും നാരങ്ങ ഒരു അനുഗ്രഹമാണ്. വിസർജനം കൂടുതൽ ആയാസരഹിതമാക്കാൻ ഇത് സഹായിക്കുന്നു. നെഞ്ചരിച്ചിൽ ഉള്ളവർ ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുൻപ് ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ 2 ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് കുടിച്ചാൽ നല്ല ആശ്വാസം ലഭിക്കും.

lem

അണുബാധയ്‌ക്കെതിരെ പോരാടാം

തണുപ്പുള്ള സമയത്ത് നമ്മുടെ ശരീരത്തിൽ ജലദോഷ, പകർച്ചപ്പനി അണുബാധയേൽക്കാൻ സാധ്യത കൂടുതലാണ്. ആ സമയങ്ങളിൽ നാരങ്ങാവെള്ളം കുടിയ്‌ക്കുക വഴി പ്രതിരോധ ശേഷി കൂട്ടാൻ സാധിക്കും. നാരങ്ങായിലെ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റ്‌സുമാണ് ഇതിന് സഹായിക്കുന്നത്.

lem

തടി കുറയ്ക്കാൻ ഒരു കൈ സഹായം

നാരങ്ങായിലെ സിട്രിക് ആസിഡ് തടി കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം. സിട്രിക് ആസിഡ് നമ്മുടെ ശരീരത്തിലെ മെറ്റാബോളിക്കൽ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നു. അതോടെ കാലറി, സംഭരിച്ച് വച്ചിട്ടുള്ള കൊഴുപ്പ് എന്നിവയുടെ അളവ് കുറയുകയും ചെയ്യുന്നു.

lem

പ്രമേഹരോഗ നിയന്ത്രണം

നാരങ്ങയിലെ വിറ്റാമിൻ സി രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണത്തെ കുറയ്‌ക്കുന്നു . അത് വഴി പ്രമേഹ രോഗ നിയന്ത്രണത്തിനും നാരങ്ങ സഹായകരമാകുന്നു.

English summary

Benefits of Lime Water

Lime, a type of citrus fruit, is an excellent source of antioxidants. Antioxidants protect your body by preventing or stopping damage caused by free radicals, or chemicals that harm cells.