For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോകുമിന്റെ ആരോഗ്യഗുണങ്ങൾ

ഗാർസിനെ ഇൻഡിക്ക,അഥവാ കൊക്കും എന്ന പഴത്തിനു ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട്

|

അമ്മയായ പ്രകൃതി ജീവിതത്തിലെവെല്ലുവിളികൾ എല്ലാം ചികിത്സിച്ചു ഭേദമാക്കും എന്ന് പറയുന്നത് സത്യമാണ്.പ്രകൃതിയാൽ സുഖപ്പെടാത്ത ഒരു കാര്യവും ഇല്ല.നമ്മൾ ഏതു ചെടി എടുത്താലും അതിന് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ടാകും.ഗാർസിനെ ഇൻഡിക്ക,അഥവാ കൊക്കും എന്ന പഴത്തിനു ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട്.

kokum

ഈ ഫലം പല വിധത്തിൽ കഴിക്കാവുന്നതാണ്.എങ്ങനെ കഴിച്ചാലും ആരോഗ്യഗുണങ്ങൾ നമുക്ക് ലഭിക്കും.

ഈ ലേഖനത്തിൽ കോകുമിന്റെ ആരോഗ്യഗുണങ്ങളെപ്പറ്റി പറയുന്നു
ഇതിന്റെ ഗുണങ്ങളെപ്പറ്റി പറയുന്നതിന് മുൻപ് ഈ ചെടിയെപ്പറ്റി നമുക്ക് സംസാരിക്കാം.ഇന്ത്യയിലെ പടിഞ്ഞാറു ഭാഗത്തു കാണുന്ന പഴം തരുന്ന ഒരു ചെടിയാണിത്.ഹ്റക്കെ ഇന്ത്യയിലെ കടലോര ഭാഗത്തും ഈ ചെടി കാണാറുണ്ട്.5 മുതൽ 8 വിത്തുകൾ വരെ കാണുന്ന ഈ പഴത്തിന്റെ വ്യാസം ഒന്നര ഇഞ്ചാണ്.പഴുത്തു കഴിഞ്ഞാൽ ഇതിന്റെ തോല് മാറ്റാവുന്നതാണ്.പൾപ്പിൽ നിന്നും ഒരു ജ്യൂസ് വരും.കൂടുതൽ നാൾ ഇരിക്കാനായി വെയിലിൽ ഉണക്കിയാൽ മതി.കൊക്കുമിന്റെ ആരോഗ്യഗുണങ്ങൾ ചുവടെ കൊടുക്കുന്നു

kokum

പോഷകമൂല്യം

കൊക്കുമിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.സിട്രിക് ആസിഡ്,മാലിക് ആസിഡ്,അസെറ്റിക് ആസിഡ്,ഹൈഡ്രോ സിട്രിക് ആസിഡ്,അസ്കോര്ബിക് ആസിഡ് തുടങ്ങിയവ ഇതിൽ അടങ്ങിയിരിക്കുന്നു.ഇതിൽ കാര്ബോഹൈഡ്രേറ്റും നാരുകളും ഉണ്ട്.ഇത് കഴിച്ചാൽ പ്രതിരോധ ശേഷി കൂടും.ഗർഭീണികൾ കഴിച്ചാൽ കുഞ്ഞിന്റെ വളർച്ചയ്ക്ക് നല്ലതാണ്.
kokum

ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ

ആന്റി അലർജിക് ഗുണങ്ങൾ കൊക്കുമിന് ഉള്ളതിനാൽഇത് പുരട്ടുന്നത് അലർജിക്കും കുരുക്കൾക്കും നല്ലതാണ്.സൂര്യാഘാതം ഏൽക്കുന്നവർ ഇത് കഴിക്കുന്നത് നല്ലതാണെന്നു ചില ഡോക്ടർമാർ പറയുന്നു.ഇത് പ്രകൃതി ദത്തമായതിനാൽ കുട്ടികൾക്കും നല്ലതാണ്.പൊള്ളൽ ചികിത്സിക്കാനും ഉത്തമമായ ഒരു മാജിക് ചെടിയാണിത്.
kokum


ദഹനത്തിന് നല്ലതാണ്

വയറിലെ പ്രശനങ്ങൾ കാരണം സിട്രിക് പഴങ്ങൾ കഴിക്കാൻ സാധിക്കാത്ത നിരവധി ആളുകൾ ഉണ്ട്.അവർക്ക് വയറിനു പറ്റിയ പഴമാണ് കൊക്കും.ഇത് ദഹനം മെച്ചപ്പെടുത്തി വിശപ്പ് കൂട്ടും.മലബന്ധം ,അതിസാരം എന്നിവ ഉള്ളവർക്ക് മികച്ച പഴമാണിത്

kokum

അണുബാധയിൽ നിന്നും സംരക്ഷിക്കുന്നു

മനുഷ്യർക്ക് പല വിധത്തിൽ അണുബാധ ഉണ്ടാകാറുണ്ട്.ഫംഗലോ അല്ലാതെയോ .പ്രകൃതി ദത്തമായ ആന്റി ഓക്സിഡന്റും ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ള ഈ പഴം വളരെ മികച്ചതാണ്.എല്ലാ അണുബാധയും വിഷാംശവും അകറ്റാൻ കഴിവുള്ള പഴമാണിത്.

kokum


പ്രായക്കുറവ് ഉണ്ടാക്കുന്നു

35 വയസ്സ് കഴിഞ്ഞവർക്ക് പ്രായം കൂടുതൽ തോന്നാതിരിക്കാൻ ഈ പഴം നല്ലതാണ്.ഇക്കാലത്തെ ടെൻഷനും സമ്മർദ്ദവു൦ മാലിന്യങ്ങളും കൂടുതൽ മൃതകോശങ്ങൾ ഉണ്ടാക്കുന്നു.ആന്റി ഏജിങ് ഗുണങ്ങൾ ഉള്ള കൊക്കും നൽകുന്ന ആന്റി ഓക്‌സിഡന്റുകൾ ഇവയെല്ലാം പരിഹരിക്കാൻ മികച്ചതാണ്.

kokum

ആയുർവേദ ഗുണങ്ങൾ

ആർത്തവ ചികിത്സയ്ക്ക് ആയുർവേദത്തിലെ വേദിക് സയൻസിൽ ഇതിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്.വാതത്തിന്റെ വേദന,ചെവി വേദന,ഡെർമാറ്റിറ്റിസ് ,വയറിലെ പ്രശ്‍നങ്ങൾ ,ആർത്തവ തടസ്സം എന്നിവയ്‌ക്കെല്ലാം വെയിലിൽ ഉണക്കിയ കൊക്കും ഉപയോഗിക്കുന്നു.പാദത്തിന്റെ വീണ്ടുകീറലിനും ഇത് ഉത്തമമാണ്

Read more about: health tips ആരോഗ്യം
English summary

Benefits of Kokum

Kokum is a tree with a dense canopy of green leaves and red-tinged tender emerging leaves. It is indigenous to the Western Ghats region of India, along the western coast. The tree is large and handsome.
X
Desktop Bottom Promotion