For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചി വെള്ളത്തിന്റെ ഗുണങ്ങള്‍

ഇഞ്ചിയുടെയും ഇഞ്ചി വെള്ളത്തിന്റെയും ഗുണങ്ങളും ഉപയോഗവും

By Archana V
|

ദക്ഷിണകിഴക്കന്‍ ഏഷ്യയാണ്‌ ജന്മദേശമെങ്കിലും ലോക വ്യാപകമായി ഭക്ഷണത്തിലും ഔഷധത്തിലും ഇഞ്ചി ഉപയോഗിക്കുന്നുണ്ട്‌. നമ്മുടെ ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത രാസവസ്‌തുക്കള്‍ ഇഞ്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.

ging

ഇഞ്ചി ചായ എന്ന പേരിലും അറിയപ്പെടുന്ന ഇഞ്ചി വെള്ളം ഇഞ്ചിയുടെ ഗുണങ്ങള്‍ ആസ്വദിക്കാനുള്ള മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌. ഇഞ്ചി വെള്ളത്തിന്റെ ഗുണങ്ങള്‍, ഉപയോഗങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ എന്നിവ എന്തെല്ലാമാണന്ന്‌ മനസിലാക്കാം.

ഗുണങ്ങള്‍

ഗുണങ്ങള്‍

മറ്റ്‌ ഔഷധ സസ്യങ്ങളെ പോലെ തന്നെ ഇഞ്ചിയുടെയും ഇഞ്ചി വെള്ളത്തിന്റെയും ഗുണങ്ങളും ഉപയോഗവും മനസിലാക്കുന്നതിനും തെളിവുകള്‍ നല്‍കുന്നതിനും കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്‌. ആരോഗ്യകരവും ഫലപ്രദവുമാണന്ന്‌ ഉറപ്പ്‌ നല്‍കാന്‍ കഴിയാത്ത നിരവധി ഉപയോഗങ്ങള്‍ ഇഞ്ചിയുമായി ബന്ധപ്പെട്ട്‌ പറയുന്നുണ്ട്‌. പരിമിതമായ ഗവേഷണങ്ങളിലൂടെ തന്നെ ഇഞ്ചിയുടെ നിരവധി ഗുണങ്ങളും സാധ്യതകളും കണ്ടെത്തിയിട്ടുണ്ട്‌.

പ്രതിജ്വലനം

പ്രതിജ്വലനം

ശരീരത്തിന്റെ സ്വാഭാവികമായ സ്വരക്ഷ പ്രക്രിയയാണ്‌ പ്രതിജ്വലനം. രോഗാണുക്കള്‍, രാസവസ്‌തുക്കള്‍, മോശം ആഹാരക്രമം എന്നിവ ശരീരത്തില്‍ ശക്തമായ കോശജ്വലനം ഉണ്ടാവാന്‍ കാരണമാകുന്നു. ഇത്‌ ശരീരത്തിന്‌ ഹാനികരമാണ്‌. പല ആളുകളിലും കോശജ്വലനം അനുഭവപ്പെടുന്നത്‌ സാധാരണ അനുഭവമാണ്‌. വിട്ടുമാറാത്ത കോശജ്വലനത്തെ എതിരിടുന്നതിന്‌ ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും മികച്ച ആഹാരക്രമം ശീലിക്കുകയും വേണം. ഇഞ്ചി കഴിക്കുന്നതിലൂടെ കോശജ്വലനത്തെ പ്രതിരോധിക്കാന്‍ കഴിയും. അലര്‍ജിയുടെ പ്രതിപ്രവര്‍ത്തനം കുറയ്‌ക്കാന്‍ ഇഞ്ചിക്ക്‌ കഴിയുമെന്ന്‌ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. കോശജ്വലനത്തിന്‌ ഇതില്‍ വലിയ പങ്കുണ്ട്‌. ദിവസവും ഇഞ്ചി സപ്ലിമെന്റുകള്‍ കഴിക്കുന്നവര്‍ക്ക്‌ വ്യായാമ ശേഷമുള്ള പേശീ വേദന കുറവായിരിക്കും എന്ന്‌ പഠനത്തില്‍ പറയുന്നുണ്ട്‌. കോശജ്വലനം മൂലം പേശീ വേദന ഉണ്ടാകാം.

ആന്റി ഓക്‌സിഡന്റ്‌

ആന്റി ഓക്‌സിഡന്റ്‌

ഹൃദ്രോഗം, പാര്‍കിന്‍സണ്‍സ്‌ , അല്‍ഷിമേഴ്‌സ്‌ , ഹണ്ടിങ്‌ടണ്‍ കാന്‍സര്‍ പോലുള്ള നാഡിനശീകരണ രോഗങ്ങള്‍, വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ എന്നവയെ പ്രതിരോധിക്കാന്‍ ഇഞ്ചിയുടെ ആന്റി ഓക്‌സിഡന്റ്‌ ഗുണങ്ങള്‍ സഹായിച്ചേക്കാം.

ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങള്‍ക്ക്‌ സമ്മര്‍ദ്ദമുണ്ടാകാനും നശിക്കാനും കാരണമാകുന്ന പ്രതിപ്രവര്‍ത്തന ഓക്‌സിജന്‍ ഗണത്തെ

( ആര്‍ഒഎസ്‌) പ്രതിരോധിക്കും. നിങ്ങളുടെ ശരീരം സ്വാഭാവികമായും ആര്‍ഒഎസ്‌ നിര്‍മ്മിക്കും, എന്നാല്‍ അമിതമായ മദ്യപാനം, പുകവലി , വിട്ടുമാറാത്ത സമ്മര്‍ദ്ദം പോലുള്ള ചില ജീവിത ശൈലികള്‍ കൂടുതല്‍ ആര്‍ഒഎസ്‌ ഉണ്ടാകാന്‍ കാരണമാകും. ഇഞ്ചി വെള്ളം പോലെ ആന്റിഓക്‌സിഡന്റ്‌ അടങ്ങിയ പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നത്‌ ആര്‍ഒഎസിന്റെ പ്രതികൂല പാര്‍ശ്വഫലങ്ങളെ നേരിടാന്‍ സഹായിക്കും,

കിഡ്‌നിയുടെ തകരാറ്‌ സംഭവിക്കുന്നത്‌ തടയാനും സാവധാനത്തിലാക്കാനും ഇഞ്ചിക്ക്‌ കഴിയും എന്ന്‌ ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. മുഴകളുടെ വളര്‍ച്ച സാവധാനത്തിലാക്കാനും ഇഞ്ചിക്ക്‌ കഴിയും. ചിലതരം അര്‍ബുദങ്ങള്‍ നിയന്ത്രിക്കാനുള്ള ശേഷിയും ഇഞ്ചിക്ക്‌ ഉണ്ടെന്ന്‌ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ദഹനക്കേടും മനംപുരട്ടലും പ്രതിരോധിക്കും

ദഹനക്കേടും മനംപുരട്ടലും പ്രതിരോധിക്കും

ദഹനക്കേട്‌ , ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവയില്‍ നിന്നും രക്ഷ നേടാന്‍ പലരും ഇഞ്ചിയെ ആശ്രയിക്കാറുണ്ട്‌. ഇത്‌ എത്രത്തോളം ഫലപ്രദമാണന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഹൃദ്രോഗത്തിന്‌ കാരണമാകുന്ന ആര്‍ജിനേസ്‌ പ്രവര്‍ത്തനം, എല്‍ഡിഎല്‍ ( ചീത്ത) കൊളസ്‌ട്രോള്‍ , ട്രൈഗ്ലിസറൈഡ്‌സ്‌ എന്നിവ നിയന്ത്രിക്കാന്‍ ഇഞ്ചിക്ക്‌ കഴിയുമെന്ന്‌ അടുത്തിടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. എലികളിലാണ്‌ ഇത്‌ സംബന്ധിച്ച്‌ പഠനം നടത്തിയത്‌.

ശരീര ഭാരം കുറയ്‌ക്കാന്‍

ശരീര ഭാരം കുറയ്‌ക്കാന്‍

ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയ്‌ക്ക്‌ ഒപ്പം ശരീരത്തിന്റെ ഭാരം കുറയ്‌ക്കാന്‍ ഇഞ്ചി വെള്ളവും സഹായിക്കും. ഇഞ്ചി എലികളിലെ പൊണ്ണത്തടി നിയന്ത്രിക്കുന്നതായി പഠനം കാണിച്ചു തരുന്നു. ഭക്ഷണത്തിന്‌ ശേഷം ചൂട്‌ ഇഞ്ചിവെള്ളം കുടിക്കുന്നവര്‍ക്ക്‌ ദീര്‍ഘ നേരം വയര്‍ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നതിലൂടെയും അമിതമായി കഴിക്കാനുള്ള തോന്നല്‍ തടയാന്‍ കഴിയും.

ജലാംശം നിലനിര്‍ത്തും

ജലാംശം നിലനിര്‍ത്തും

ഇഞ്ചി വെള്ളത്തില്‍ ചേര്‍ത്ത്‌ കഴിക്കുന്നതിനാല്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ കഴിയും. ആരോഗ്യത്തിന്റെ എല്ലാ ഘടകങ്ങളെയും പിന്തുണയ്‌ക്കുന്നതിന്‌ ജലാംശം ഉണ്ടായിരിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. നമ്മളില്‍ പലരും ദിവസവും ആവശ്യമായത്ര വെള്ളം കുടിക്കുന്നവരല്ല. ഓരോ ദിവസവും ഒരു ഗ്ലാസ്സ്‌ ഇഞ്ചിവെള്ളം കുടിച്ചു കൊണ്ട്‌ തുടങ്ങുക. അല്ലെങ്കില്‍ മറ്റൊരു സമയം കണ്ടെത്തി കൃത്യമായി കുടിക്കുക. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇത്‌ സഹായിക്കും.

ദോഷങ്ങള്‍

ദോഷങ്ങള്‍

മറ്റ്‌ ഔഷധങ്ങള്‍ അല്ലെങ്കില്‍ സപ്ലിമെന്റുകളെ പോലെ ഇഞ്ചിയുടെയും മറ്റ്‌ മരുന്നുകളോടുള്ള പ്രവര്‍ത്തനം അത്ര പര്യപ്‌തമായിരിക്കില്ല. ഇഞ്ചിയുടെ പാര്‍ശ്വഫലങ്ങള്‍ കുറവാണ്‌ , എന്നാല്‍ അമിതമായി കഴിച്ചാല്‍ താഴെ പറയുന്ന പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടേക്കാം

നെഞ്ചെരിച്ചല്‍

വായുക്ഷോഭം

വയറ്‌ വേദന

വയില്‍ എരിച്ചില്‍

ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

ഏത്‌ രൂപത്തിലാണെങ്കിലും ദിവസം 4 ഗ്രാമില്‍ കൂടുതല്‍ ഇഞ്ചി കഴിക്കരുത്‌ . ഹൃദ്രോഗങ്ങള്‍, പ്രമേഹം, കരള്‍സഞ്ചിയില്‍ കല്ല്‌ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇഞ്ചി ഒരു സപ്ലിമെന്റായി കഴിക്കുന്നതിന്‌ മുമ്പ്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ശസ്‌ത്രക്രിയയ്‌ക്ക്‌ തയ്യാറെടുക്കുന്നവരും മറ്റും ഇഞ്ചി കഴിക്കുന്നതു കൊണ്ടുള്ള സുരക്ഷ പ്രശ്‌നങ്ങളെ കുറിച്ച്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

English summary

Benefits Of Ginger

A ginger plant is rich in natural chemicals that can promote your health and wellness.Ginger water, also known as ginger tea, is one way to enjoy the benefits of ginger. Read on to learn more about ginger water benefits, uses, and side effects.
Story first published: Monday, March 19, 2018, 18:33 [IST]
X
Desktop Bottom Promotion