കറ്റാർവാഴ ജ്യൂസിന്റെ ഗുണങ്ങൾ

Posted By: Jibi Deen
Subscribe to Boldsky

കറ്റാർ വാഴ ജ്യൂസ് നിങ്ങൾക്ക് നല്ലതാണോ?ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് മോശമായിത്തോന്നാം.എന്നാൽ കറ്റാർ വാഴ ജ്യൂസിന്റെ ഗുണങ്ങൾ ധാരാളമാണ്.ഇത് എങ്ങനെയാണ് ഗുണകരമാകുന്നത്?

alo

എന്താണ് കറ്റാർ വാഴ ജ്യൂസ്?

ലളിതമായി പറഞ്ഞാൽ കറ്റാർ വാഴയിൽ നിന്നും എടുക്കുന്ന ജ്യൂസ്.ലോകമെമ്പാടും ഉഷ്ണമേഖലാ കാലാവസ്ഥയിൽ വളരുന്ന ഈ ചെടി അലങ്കാരത്തിനും,വീട്ടിനകത്തു വയ്ക്കാനും മറ്റു പല ഗുണകരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.

ചർമ്മത്തിന്റെ ആരോഗ്യത്തിനും

ഇതിന്റെ ജ്യൂസ് ആരോഗ്യത്തിനും ചർമ്മത്തിനും വളരെ ഗുണകരമാണ്.ചർമ്മത്തിലെ ലോഷനും,എണ്ണ ,മരുന്നുകൾ,സൗന്ദര്യ വസ്തുക്കൾ എന്നിവ ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. ഹിന്ദിയിൽ ഗ്രിത്കുമാറി എന്നും തമിഴിൽ കതലായി എന്നും ഈ ചെടിയെ വിളിക്കുന്നു.ഈ ചെടിയുടെ ജ്യൂസിന് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട്.

alo

ഞങ്ങൾ തുടക്കത്തിൽ ചോദിച്ച ചോദ്യം തന്നെ ചോദിക്കുകയാണ് ഈ ജ്യൂസ് നമുക്ക് നല്ലതാണോ?

ഇതിനുള്ള ഉത്തരം പറയുന്നതിന് മുൻപ് ഈ ചെടിയുടെ ജ്യൂസിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ട് എന്നറിയാം.കറ്റാർ വാഴയിൽ 75 ഓളം സജീവ ഘടകങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.ഇവയിൽ വിറ്റാമിൻ ,മിനറലുകൾ,എൻസൈമുകൾ ,പഞ്ചസാര,അമിനോ ആസിഡ്,സാലിസിക് ആസിഡ്,ലിഗ്നിൻ,സാപോണിൻസ്തുടങ്ങിയവ.

ഇതിലെ വിറ്റാമിനുകൾ ചുരുക്കി പറയുകയാണെങ്കിൽ വിറ്റാമിൻ എ,സി ,ഇ,ഫോളിക് ആസിഡ്,വിറ്റാമിൻ ബി 12 കോളിൻ എന്നിവയാണ്.കറ്റാർ വാഴയിൽ കാൽസ്യം,കോപ്പർ,മഗ്നീഷ്യം,മംഗനീസ്‌,സെലേനിയം,സോഡിയം,സിങ്ക്,പൊട്ടാസ്യം തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു.

alo

ഗവേഷകരും കറ്റാർ വാഴയുടെ ഗുണങ്ങളെപ്പറ്റി ധാരാളം പറയുന്നുണ്ട്.അതുപോലെതന്നെ വിരുദ്ധമായ അഭിപ്രായങ്ങളും ഉണ്ട്.മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ കണ്ട ചില ഗുണങ്ങൾ മനുഷ്യരിൽ അനിശ്ചിതാവസ്ഥയിൽ ആണ്.ചില പഠനങ്ങളിൽ മൃഗങ്ങളിലും ദോഷവശങ്ങൾ കണ്ടിട്ടുണ്ട്.അതിനാൽ എല്ലാ വശങ്ങളും ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കറ്റാർ വാഴ ജ്യൂസിന് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്.ഹൃദയാരോഗ്യത്തിനും ഈ ചെടി മികച്ചതാണ്.ഇത് കൊളസ്ട്രോളും രക്തസമ്മർദ്ദവും നിയന്ത്രിക്കും.നമ്മുടെ ശരീരത്തിന്റെ പി ഹെച് ബാലൻസ് ചെയ്യുന്നു.ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ല ശ്വാസത്തിനും ഇത് മികച്ചതാണ്.ഗർഭാശയത്തെ ഉത്തെചിപ്പിക്കുകയും ആർത്തവത്തിനെ മെച്ചപ്പെടുത്തുകയും ചെയ്യും.പല ആയുർവേദ ഗ്രന്ഥങ്ങളിലും കറ്റാർ വാഴയുടെ ഗുണങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.ആയുർവ്വേദം പ്രകാരം കണ്ണിന്റെ ആരോഗ്യത്തിനും കണ്ണ് രോഗങ്ങൾ അകറ്റാനും ഇത് നല്ലതാണ്.മഞ്ഞപ്പിത്തത്തിനും ബ്രോങ്കൈറ്റിസിനും ആയുർവ്വേദം കറ്റാർ വാഴയെ ശുപാർശ ചെയ്യുന്ന

കറ്റാർ വാഴ ജ്യൂസ് മറ്റു ചേരുവകൾ കൂടി ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

alo

അത്തരത്തിൽ ഒന്നാണ് നെല്ലിക്ക.നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ 8 മടങ്ങു അധികം വിറ്റാമിനാണ് നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നത്.ഇത് നല്ലൊരു ആന്റി ഓക്സിഡന്റുമാണ്.ഇത് രണ്ടും ചേർത്ത് കഴിക്കുന്നത് ചർമ്മത്തിനും വീക്കം തടയാനും നല്ലതാണ്.

നിങ്ങൾക്ക് കറ്റാർ വാഴ ജ്യൂസും തേനും ചേർത്ത് കഴിക്കാവുന്നതാണ്.ഇതിൽ പഞ്ചസാരയുടെ അളവ് കുറവും ഫ്യ്റോ ന്യൂട്രിയൻസും അടങ്ങിയിരിക്കുന്നു.കറ്റാർ വാഴ ജ്യൂസും നാരങ്ങാ നീരും നല്ല ഉന്മേഷം തരുന്ന ഒന്നാണ്.കിടക്കുന്നതിനു മുൻപ് കറ്റാർ വാഴ ജ്യൂസ് കഴിച്ചാൽ വയറിലെ കൊഴുപ്പ് നീങ്ങാൻ സഹായിക്കും.

alo

ലോകത്തിന്റെ പല ഭാഗത്തും കറ്റാർ വാഴ ജ്യൂസിനെ കറ്റാർ വാഴ വെള്ളം എന്നാണ് പറയുന്നത്.അപ്പോൾ എവിടെയെങ്കിലും വച്ച് കറ്റാർ വാഴ വെള്ളം എന്ന് കേട്ടാൽ നിങ്ങൾക്ക് മനസിലാകുമല്ലോ

ഇനി കറ്റാർ വാഴ ജ്യൂസ് നിങ്ങൾക്ക് നൽകുന്ന ഗുണങ്ങളെപ്പറ്റി പറയാം

കറ്റാർ വാഴയുടെ ചില ഗുണങ്ങളെപ്പറ്റി ചുവടെ കൊടുക്കുന്നു

alo

ദഹനപ്രശ്‌നങ്ങൾ പരിഹരിക്കുന്നു

ഈ ജ്യൂസിന് ലാക്‌സറ്റീവ് ഗുണമുള്ളതിനാൽ ദഹനത്തിന് വളരെ ഗുണകരമാണ്.കുടലിലെ ബാക്ടീരിയയെ പരിപോഷിപ്പിക്കുകയും മലവിസർജ്ജനത്തിന് സഹായിക്കുകയും ചെയ്യും.വയറിലെ അൾസറും പരിഹരിക്കാൻ ഇത് ഗുണകരമാണ്.

കറ്റാർ വാഴ ജ്യൂസ് ദഹന പാത വൃത്തിയാക്കുന്നു.ഇത് വയറിന്റെ അസ്വസ്ഥതകൾ നീക്കുന്നു.കറ്റാർ വാഴ ജ്യൂസിനെ വയർ പെട്ടെന്ന് ആഗീരണം ചെയ്യുന്നു.ഈ ജ്യൂസ് ഗാൾബ്ലാഡറിലെ ബൈലിന്റെ പ്രവർത്തനത്തെ ഉത്തേചിപ്പിക്കുന്നു .ഇത് കൊഴുപ്പിനെ വിഘടിപ്പിക്കുന്നു.അല്ലെങ്കിൽ ഇവയെല്ലാം അടിഞ്ഞു മലബന്ധം ഉണ്ടാക്കും.ഒരു ഇറാനിയൻ പഠനം പറയുന്നത് ഇറിറ്റബിൾ ബൗൾ സിൻഡ്രം ഉള്ളവരിൽ കാണുന്ന വയറുവേദന കുറയ്ക്കും എന്നാണ്.ഇത്തരം രോഗികളിൽ കൂടുതൽ പഠനം നടത്തേണ്ടത് ആവശ്യമാണ്.ഇതിന്റെ ജ്യൂസ് മാത്രമല്ല കറ്റാർ വാഴ ചെടിയുടെ കറ മലബന്ധം അകറ്റുന്നു

alo

മറ്റൊരു പഠനം പറയുന്നത് കറ്റാർ വാഴ റെപ്റ്റിക് അൾസറിനെ ചികിത്സിക്കാൻ മികച്ചതെന്നാണ്.ഇതിന് ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഉണ്ട്.വയറിലെ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് ഫ്ലോറി എന്ന ബാക്ടീരിയയാണ്.മറ്റൊരു ഇന്ത്യൻ പഠനത്തിൽ പറയുന്നത് ദഹനപ്രശനങ്ങൾ പരിഹരിക്കാൻ മറ്റൊരു പാർശ്വ ഫലങ്ങൾ ഇല്ലാതെ ഒന്നാണ് കറ്റാർ വാഴ ജ്യൂസ് എന്നാണ്.ഈ പഠനങ്ങൾ അധികവും ആളുകളുടെ പരീക്ഷണമാണ്.ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതല്ല.അതിനാൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

അൾസറേറ്റിവ് കൊളൈറ്റിസ് ഉള്ള രോഗികൾക്ക് ആന്റി ഇൻഫ്ളമേറ്ററി ആയി ഇത് പ്രവർത്തിക്കുന്നു.ഇത് ചിലപ്പോൾ വയറിളക്കം ഉണ്ടാക്കാം. അതിനാൽ സൂക്ഷിച്ചു ഉപയോഗിക്കുക. ഈ ജ്യൂസിന് ലാക്‌സറ്റീവ് ഗുണങ്ങൾ ഉണ്ട്.കറ്റാർ വാഴയിലെ ആന്ത്രകുനിയന്സ്,ബാർബലോൺ എന്നിവ മലവിസർജ്ജനത്തിന് സഹായിക്കുന്നു

നിങ്ങളുടെ കോളനിൽ വെള്ളം ഇൻജെക്റ്റ് ചെയ്തു വൃത്തിയാക്കാൻ കറ്റാർ വാഴ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.ഇതിനെ എനിമ എന്ന് പറയുന്നു

alo

ഇൻഫ്ളമേഷൻ / വീക്കം കുറയ്ക്കുന്നു

കറ്റാർ വാഴയിലെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ വയറിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നു.ഒരു മെക്സിക്കൻ പഠനത്തിൽ പറയുന്നത് കറ്റാർ വാഴയിലെ ഈ ഗുണം എഡിമ ചികിത്സിക്കാൻ ഗുണകരമാണ് എന്നാണ്.

നിറമില്ലാത്ത കറ്റാർ വാഴ ചർമ്മത്തിന്റെ വീക്കം കുറയ്ക്കാൻ നല്ലതാണ്.പോഡിയാട്രിക് അഥവാ പദത്തിന്റെ ചികിത്സയ്ക്കായി ഇത് ഉപയോഗിക്കുന്നു . മറ്റൊരു ജർമ്മൻ പഠനത്തിൽ കറ്റാർ വാഴയുടെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമ്മത്തിന് ഗുണകരമാണെന്ന് കണ്ടെത്തി.കറ്റാർ വാഴ ജെൽ അൾട്രാ വയലറ്റ് രശ്മികൾ ഉണ്ടാക്കുന്ന എരിതിമ കുറയ്ക്കുന്നു

പ്രമേഹ രോഗികളിൽ കാണുന്ന ഹോർമോണായ ഗിബ്ബറിലിന് കറ്റാർ വാഴ ജ്യൂസ് നിയന്ത്രിക്കുന്നു.വളരെ കുറച്ചു ആന്റി ഇൻഫ്ളമേറ്ററി കഴിവുള്ള പ്രമേഹമുള്ള മൃഗങ്ങളിൽ നടത്തിയ പഠനത്തിൽ കറ്റാർ വാഴ ഇൻജക്ഷൻ കൊടുത്തപ്പോൾ അവയ്ക്ക് കൂടുതൽ ഇൻഫ്ളമേഷൻ കഴിവ് ലഭിച്ചതായി കണ്ടെത്തി.അകത്തെ വീക്കം കുറയ്ക്കാൻ മാത്രമല്ല വേദന കുറയ്ക്കാനും കറ്റാർ വാഴ സഹായിക്കും

സന്ധിവാതം ഉള്ളവർക്കും കറ്റാർ വാഴ ഉത്തമമാണ്.പഠനപ്രകാരം ക്യാൻസർ അല്ലാത്ത വേദന ശമിപ്പിക്കാൻ കറ്റാർ വാഴ ഗുണകരമാണ്.വാതസംബന്ധിയായ വേദനശമിപ്പിക്കാൻ ഇത് ഉത്തമമാണ്. കറ്റാർ വാഴ ജ്യൂസാണ് വാതത്തിന് മികച്ചതെന്ന് കണ്ടെത്താൻ വീണ്ടും പഠനങ്ങൾ ആവശ്യമാണ്.വേദനാജനകമായ വാതത്തിനു കറ്റാർ വാഴ നല്ലതാണ്.

ഇതിന്റെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ സന്ധികൾ ചലിപ്പിക്കാൻ സഹായിക്കും.കറ്റാർ വാഴ ജ്യൂസും ജെല്ലും ചേർത്ത് നിമുസ്ളിഡ് എമുജെൽ എന്ന രീതിയിൽ തയ്യാറാക്കുമ്പോൾ അതിലെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ റുമാറ്റോയിഡ് വാതത്തിനു ഗുണകരമാണ്.

alo

ഹൃദ്രോഗം ലഘൂകരിക്കുന്നു

ഒരു റിപ്പോർട്ട് പ്രകാരം 5 വർഷമായി നെഞ്ചു വേദനയോ ഹൃദ്രോഗമോ ഉള്ള 5000 രോഗികൾ കറ്റാർ വാഴ ഉപയോഗിച്ചപ്പോൾ വേദന കുറഞ്ഞതായി കാണപ്പെട്ടു.കൂടാതെ അവരുടെ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതായി കണ്ടെത്തി

എലികളിൽ നടത്തിയ ഒരു ഇന്ത്യൻ പഠനത്തിൽ കറ്റാർ വാഴ ഹൃദ്രോഗം ലഘൂകരിച്ചതായും എന്നാൽ ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോക്സോറുബിസിൻ എന്ന മരുന്ന് ഹരോദയത്തിനു ദോഷഫലങ്ങൾ ഉണ്ടാക്കുമെന്നും കണ്ടെത്തി.

മറ്റൊരു പഠനത്തിൽ 12 ആഴ്ച കറ്റാർ വാഴ ഉപയോഗിച്ചപ്പോൾ കൊളസ്‌ട്രോൾ കൂടിയിരുന്ന രോഗികളിൽ 15 % വരെ കൊളസ്‌ട്രോൾ കുറഞ്ഞതായി കണ്ടെത്തി.

മറ്റൊരു ഇന്ത്യൻ പഠനത്തിൽ കറ്റാർ വാഴയുടെ കാർഡിയോ പ്രൊട്ടക്ട്ടീവ് സ്വഭാവത്തെക്കുറിച്ചു പറയുന്നു.കറ്റാർവാഴ ശരിയായ പോഷണത്തോടൊപ്പം ഉപയോഗിക്കുമ്പോൾ രക്ത സമ്മർദ്ദവും പ്രമേഹവും കുറയുന്നതായി കണ്ടെത്തി

ഒരു ഇറാനിയൻ പഠനത്തിൽ കറ്റാർ വാഴ രക്തക്കുഴലുകൾ ചുരുങ്ങുന്നത് തടയുമെന്ന് കണ്ടെത്തി.ഈ ജ്യൂസ് കൊഴുപ്പ് അടിയുന്നത് തടയുന്നു.അങ്ങനെ പ്ലാക്ക് രൂപമാകുന്നത് തടയുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു

കരളിന്റെ കൊളസ്‌ട്രോൾ കുറയ്ക്കാനും കറ്റാർ വാഴയ്ക്കാകും.ഹെപ്പാറ്റിക് കൊളസ്‌ട്രോൾ 30 % കുറഞ്ഞതായി ഒരു ഗ്രൂപ്പിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി

കറ്റാർ വാഴ ജ്യൂസ് കാപ്പിലറിയെ കൂടുതൽ വികസിപ്പിക്കുകയും ആർട്ടറിയുടെ ഭിത്തിയെ കൂടുതൽ വലുതാക്കുകയും ചെയ്യും.ഇതിലെ വിറ്റാമിൻ സി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.രക്തക്കുഴലുകൾക്ക് ആവശ്യമായ പ്രോട്ടീനായ കൊളാജന്റെ പ്രവർത്തനത്തിന് വേണ്ട ഒന്നാണ് വിറ്റാമിൻ സി.

Read more about: ആരോഗ്യം health care
English summary

Benefits of Aloe Vera

Aloe gel is the clear, jelly-like substance found in the inner part of the aloe plant leaf. Aloe latex comes from just under the plant’s skin and is yellow in color. Some aloe products are made from the whole crushed leaf, so they contain both gel and latex.
Story first published: Tuesday, April 3, 2018, 17:30 [IST]