1 ആഴ്ച രാത്രി കുടിച്ചാല്‍ ആലിലവയര്‍ ഫലം

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന ഒന്നാണ്. പല കാരണങ്ങളും ഇതിനുണ്ടാകാം, പാരമ്പര്യം മുതല്‍ ഭക്ഷണശീലവും ചില അസുഖങ്ങളും വരെ.

വയര്‍ ചാടുന്നത് സൗന്ദര്യപരമായി മാത്രമല്ല, ആരോഗ്യപരമായും ഒട്ടും നല്ലതല്ല. ശരീരത്തിന്റെ ഏതു ഭാഗത്തേക്കാള്‍ വേഗം കൊഴുപ്പടിഞ്ഞു കൂടുന്നത് വയറ്റിലാണ്. എന്നാല്‍ ഇതു പോകാന്‍ ഏറ്റവും പ്രയാസവുമാണ്.

എന്നു കരുതി വയര്‍ പോകാന്‍ വഴികള്‍ ഇല്ലെന്നല്ല. വഴികളുണ്ട്. നാട്ടുവൈദ്യമുള്‍പ്പെടെ പലതും.

താഴെപ്പറയുന്നത് ഇപ്രകാരം ഒരു നാട്ടുവൈദ്യമാണ് ഒരാഴ്ചയില്‍ തന്നെ വയര്‍ കുറയ്ക്കുമെന്നുറപ്പു നല്‍കുന്ന ഒന്ന്.

മിശ്രിതം

മിശ്രിതം

തൈര്, തുളസിപ്പൊടി, കട്ടന്‍ചായ കറുവാപ്പട്ട, ഇഞ്ചി, തേന്‍, വെള്ളം എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.

വെള്ളം

വെള്ളം

വെള്ളം അര ലിറ്റര്‍, തൈര് 50 എംഎല്‍, കട്ടന്‍ചായ 3 ടീസ്പൂണ്‍, കറുവാപ്പട്ട പൊടിച്ചത് ഒരു ടീസ്പൂണ്‍, ഇഞ്ചിപ്പൊടി 1 ടീസ്പൂണ്‍, തുളസിപ്പൊടി എന്നിവയാണ് ഇതിനു വേണ്ടത്.

തൈര്

തൈര്

ഇതിനായി ഉപയോഗിയ്ക്കുന്ന തൈര് കൊഴുപ്പു നീക്കിയതാകണം. തൈരിലെ പ്രോട്ടീനുകള്‍ ശരീരത്തിന് പോഷകം നല്‍കുന്നതൊടൊപ്പം തടി കുറയാനും നല്ലതാണ്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട ശരീരത്തിന്റെ അപയചപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് കൊഴുപ്പും ടോക്‌സിനുകളുമെല്ലാം പുറന്തള്ളുന്ന ഒന്നാണിത്. ഇതുവഴിയും തടി കുറയ്ക്കാം.

തുളസിയില

തുളസിയില

തുളസിയിലയിലെ പല ഘടകങ്ങളും ആരോഗ്യഗുണങ്ങള്‍ക്കൊപ്പം തടി കുറയ്ക്കുയെന്ന കര്‍മവും ചെയ്യുന്നു.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയും ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ചു കൊഴുപ്പു കളയാനും ടോക്‌സിനുകള്‍ കളയാനും നല്ലതാണ്. ഇത് നല്ല ദഹനത്തിനും സഹായിക്കും.

തേന്‍

തേന്‍

തേന്‍ സ്വാഭാവികമായും തടി കുറയ്ക്കാന്‍ നല്ല ഒന്നാണ്. പല രീതിയിലും ഇതു തടി കുറയ്ക്കാന്‍ സഹായിക്കുന്നുമുണ്ട്.

എല്ലാ മിശ്രിതങ്ങളും

എല്ലാ മിശ്രിതങ്ങളും

വെള്ളം തുളസിപ്പൊടിയിട്ടു തിളപ്പിയ്ക്കുക. അല്ലെങ്കില്‍ ഒരു പിടി തുളസിയിലയിട്ടു തിളപ്പിച്ചാലും മതി. ഇത് ഊറ്റിയെടുക്കണം. ഇതില്‍ തൈരൊഴികെയുള്ള എല്ലാ മിശ്രിതങ്ങളും ചേര്‍ക്കാം. ഇഞ്ചി മുഴുവന്‍ ഇഞ്ചിയാണെങ്കില്‍ ചതച്ചിട്ടു തിളപ്പിയ്ക്കാം. അല്ലെങ്കില്‍ വാങ്ങി വയ്ക്കുന്ന വെള്ളത്തില്‍ ചതച്ചിട്ടാലും മതിയാകും. അല്ലങ്കില്‍ ഇഞ്ചി പൗഡര്‍ ചേര്‍ക്കാം. കട്ടന്‍ ചായ തയ്യാറാക്കിയതും ചേര്‍ക്കുക. ഇതെല്ലാം ചേര്‍ത്തു വെള്ളം തണുത്തു കഴിയുമ്പോള്‍ തൈരു ചേര്‍ത്തിളക്കാം.

 രാത്രി കിടക്കും മുന്‍പ്

രാത്രി കിടക്കും മുന്‍പ്

ഈ മിശ്രിതം രാത്രി കിടക്കും മുന്‍പ് കുടിയ്ക്കാം. ഇത് കുടിച്ച ശേഷം മറ്റൊന്നും കഴിയ്ക്കുകയുമരുത്. ഇതു കുടിയ്ക്കുമ്പോള്‍ ഡിന്നര്‍ ഒഴിവാക്കുകയോ വളരെ ലഘുമായി കഴിയ്ക്കുകയോ ചെയ്യുക.

മറ്റൊരു മിശ്രിതവും

മറ്റൊരു മിശ്രിതവും

മറ്റൊരു മിശ്രിതവും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതുണ്ട്. ഇതില്‍ തൈരിനു പകരം പാല്‍ ചേര്‍ക്കണമെന്നു മാത്രം. വെള്ളം 50 എംഎല്‍, പാല്‍ 120 എംല്‍ , കറുവാപ്പട്ട പൊടി, ഇഞ്ചിപ്പൊടി എന്നിവ അര ടീസ്പൂണ്‍ വീതമാണ് ഇതിനു വേണ്ടത്.

എല്ലാ ചേരുവകളും

എല്ലാ ചേരുവകളും

മുകളില്‍ പറഞ്ഞ രീതിയില്‍ വെള്ളം തിളപ്പിച്ചു വാങ്ങി പാലൊഴികെ എല്ലാ ചേരുവകളും ചേര്‍ത്തിളക്കി ആറുമ്പോള്‍ ഇതില്‍ തിളപ്പിച്ചാറ്റിയ പാല്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം. രാത്രി കുടിയ്ക്കുക. ഇതിനു ശേഷവും ഒന്നു കഴിയ്ക്കരുത്.

ഇത്തരം വഴികള്‍

ഇത്തരം വഴികള്‍

ഇത്തരം വഴികള്‍ അടുപ്പിച്ച് ഒരാഴ്ച പ്രയോഗിച്ചാല്‍ തന്നെ വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സാധിയ്ക്കും. വളരെ ആരോഗ്യകരമായ പാനീയം കൂടിയാണിത്.

English summary

Bed Time Drink To Reduce Belly Fat

Bed Time Drink To Reduce Belly Fat, Read more to know about,
Story first published: Tuesday, March 27, 2018, 12:02 [IST]