For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈറോയ്ഡ് വരാതെ തടയാന്‍ വഴികള്‍

തൈറോയ്ഡ് വരാതെ തടയാന്‍ വഴികള്‍

|

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പലതാണ്. ക്യാന്‍സര്‍ മുതല്‍ തൈറോയ്ഡ് വരെയുള്ള പല പ്രശ്‌നങ്ങളും ഇതില്‍ പെടുന്നു.

ഇന്നത്തെ കാലത്തു വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍. പ്രത്യേകിച്ചും സ്ത്രീകളില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ധാരാളം കണ്ടു വരുന്നു. കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോഴാണ് തൈറോയ്ഡ് വരുന്നതെന്നു പറയാം. ഹൈപ്പര്‍ തൈറോയ്ഡ്, ഹൈപ്പോ തൈറോയ്ഡ് എന്നിങ്ങനെ രണ്ടു വിധം തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ട്. ഹൈപ്പോ തൈറോയ്‌ഡെങ്കില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയും. അപ്പോള്‍ ടിഎസ്എച്ച് അതായത് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ ഉല്‍പാദനം, അതായത് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിയ്ക്കും. ഹൈപ്പറെങ്കില്‍ കുറയും. ചുരുക്കിപ്പറഞ്ഞാല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തന്നെയാണ് ഇതിനു കാരണമെന്നു പറയാം.

തൈറോയ്ഡിന് ചില പ്രധാന കാരണങ്ങളുണ്ട്. പാരമ്പര്യം അടക്കമുള്ള ചില കാരണങ്ങള്‍. പാരമ്പര്യമായി തൈറോയ്ഡുണ്ടെങ്കില്‍ ഇതു വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഇതുപോലെ ചില അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ തൈറോയ്ഡ് വരാതെ തടയുകയും ചെയ്യാം. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, തൈറോയ്ഡ് വരാതെ തടയാനുള്ള ചില വഴികള്‍.

അയൊഡിന്‍

അയൊഡിന്‍

ശരീരത്തില്‍ വേണ്ടത്ര അയൊഡിന്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഇത് തൈറോയ്ഡ് വരാതെ തടയാനുള്ള പ്രധാന വഴിയാണ്. ഭക്ഷണത്തിലൂടെ നിങ്ങളുടെ ശരീരത്തിലെത്തുന്ന അയൊഡിനാണ് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നത്. അയൊഡിന്‍ കുറവെങ്കില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയും. ഇതുവഴി തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ കൂടും. ഇത് ഹൈപ്പോതൈറോയ്ഡ് എന്ന അവസ്ഥയ്ക്കു വഴിയൊരുക്കുകയും ചെയ്യും. ദിവസം 150 ഗ്രാം എംസിജി അയൊഡിന്‍ ശരീരത്തില്‍ വേണമെന്നാണ് കണക്ക്. അയൊഡിന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

പുകവലി

പുകവലി

പുകവലി നിര്‍ത്തേണ്ടത് അത്യാവശ്യം. സിഗരറ്റിലെ തയോസൈനേറ്റ് തൈറോയ്ഡ് ഗ്രന്ഥിയെ നശിപ്പിച്ചു കളയും. പുകവലി തൈറോയ്ഡ് വരുത്തുമെന്നു മാത്രമല്ല, തൈറോയ്ഡ് ചികിത്സകള്‍ ഫലിക്കാനും ബുദ്ധിമുട്ടുണ്ടാക്കും. പുകവലി ഹൃദയാരോഗ്യത്തിനും ലംഗ്‌സ് ആരോഗ്യത്തിനും മാത്രമല്ല, തൈറോയ്ഡ് ആരോഗ്യത്തിനും ്അത്യാവശ്യമാണെന്നു വേണം, പറയാന്‍. ഈ ശീലം ഉപേക്ഷിയ്ക്കുക.

ചില പ്രത്യേക കെമിക്കലുകള്‍

ചില പ്രത്യേക കെമിക്കലുകള്‍

ചില പ്രത്യേക കെമിക്കലുകള്‍ തൈറോയ്ഡ് ഗ്ലാന്റിന്റെ ഉല്‍പാദനം കുറയ്ക്കും. തൈറോയ്ഡുണ്ടാകാന്‍ കാരണമാകും. ആന്റിബാക്ടീരിയല്‍ സോപ്പിലും ടൂത്ത്‌പേസ്റ്റിലും കാണുന്ന ട്രൈക്ലോസാന്‍, പ്ലാസ്റ്റിക്കില്‍ കാണുന്ന ബിസ്ഫിനോള്‍ എ, കാര്‍പെറ്റ്, ഫാബ്രിക് എന്നിവയില്‍ കണ്ടു വരുന്ന പെര്‍ഫ്‌ളൂറിനേറ്റഡ് കെമിക്കലുകള്‍ , നോണ്‍ സ്റ്റിക് പാത്രങ്ങളിലെ കോട്ടിംഗില്‍ കണ്ടു വരുന്ന ചില കെമിക്കലുകള്‍ എന്നിവയെല്ലാം തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നശിപ്പിയ്ക്കുന്നവയാണ്.

ഡെന്റല്‍ എക്‌സെറേകള്‍

ഡെന്റല്‍ എക്‌സെറേകള്‍

കൂടുതല്‍ തവണ ഡെന്റല്‍ എക്‌സെറേകള്‍ എടുക്കുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്. ഇവ തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നു. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു. ഇത്തരം എക്‌സ്‌റേകള്‍ എടുക്കുമ്പോള്‍ തൈറോയ്ഡ് കോളര്‍ ധരിയ്ക്കുന്നത് ഏറ്റവും നല്ലതാണ്. ഇത് ഒരു പരിധി വരെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ സഹായിക്കുന്നു.

സോയ

സോയ

സോയ അടങ്ങിയ ഭക്ഷണങ്ങള്‍ തൈറോയ്ഡ് പ്രവര്‍ത്തനത്തെ താറുമാറാക്കുന്ന ഒന്നാണ്. ഇവ ഉപയോഗിയ്ക്കാതിരിയ്ക്കുകയോ ഉപയോഗം കുറയ്ക്കുകയോ ചെയ്യുക. ഇവ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കാനുള്ള ശരീരത്തിന്റെ ശേഷിയെ തകരാറിലാക്കുന്ന ഒന്നാണ്. സോയ ഉല്‍പന്നങ്ങള്‍ നിര്‍ബന്ധമെങ്കില്‍ ഫെര്‍മെന്റഡ് ആയ ടോഫു പോലുള്ള സോയ ഉല്‍പന്നങ്ങള്‍ ഉപയോഗിയ്ക്കുക. ജിഎംഒ അതയാത് ജെനറ്റിക്കലി മോഡിഫൈഡ് സോയ ഉല്‍പന്നങ്ങള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക.

പച്ചക്കറി

പച്ചക്കറി

ഹൈപ്പോതൈറോയ്ഡിന് വഴിയൊരുക്കുന്ന ഒന്നാണ് ബ്രൊക്കോളി, ക്യാബേജ്, കോളിഫ്‌ളവര്‍ എന്നിവ പോലുള്ള ക്രൂസിഫൈഡ് പച്ചക്കറി

കളുടെ ഉപയോഗം. കാലേ, സ്പിനാച്ച്, ബ്രസല്‍ സ്പ്രൗട്‌സ് എന്നിവയും ഇതില്‍ പെടുന്നു. ഗോയിട്രനോജെനിക് എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവ കഴിയ്ക്കാം. എന്നാല്‍ നല്ലപോലെ വേവിച്ചോ ആവി കയറ്റിയോ വേണം, ഉപയോഗിയ്ക്കാന്‍. അമിത ഉപയോഗവും പച്ചയ്ക്കുളള ഉപയോഗവും കുറയ്ക്കുക.

സീലിയാക് രോഗങ്ങള്‍

സീലിയാക് രോഗങ്ങള്‍

സീലിയാക് രോഗങ്ങള്‍ ഓട്ടോ ഇമ്യുണ്‍ രോഗങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഗോതമ്പിലും മറ്റു ധാന്യങ്ങളിലുമുള്ള ഗ്ലൂട്ടെന്‍ ദഹിപ്പിയ്ക്കാനുള്ള ശേഷിക്കുറവാണ് സീലിയാക് രോഗങ്ങള്‍ എന്നറിയപ്പെടുന്നത്. ഇത്തരം രോഗങ്ങള്‍ തൈറോയ്ഡ് ആന്റിബോഡി ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തുകയും ചെയ്യും. ഇത്തരം അവസ്ഥകളില്‍ ഗ്ലൂട്ടെന്‍ ഇ്ല്ലാത്ത ഭക്ഷണം ഉപയോഗിയ്ക്കുകയാണ് വേണ്ടത്.

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡിയുടെ കുറവ് ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ഒന്നാണ്. വൈറ്റമിന്‍ ഡിയുടെ കുറവ് തൈറോയ്ഡ് പ്രശ്‌നത്തിനു വഴിയൊരുക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും വൈറ്റമിന്‍ ഡി 20ല്‍ താഴെയാണെങ്കില്‍. ഇത്തരം ഘട്ടങ്ങളില്‍ തൈറോയ്ഡ് ആന്റിബോഡി ഉല്‍പാദനം വര്‍ദ്ധിയ്ക്കും. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കും. ഇതിനുള്ള പരിഹാരം വൈറ്റമിന്‍ ഡി ചികിത്സയാണ്. ഇവ കലര്‍ന്ന ഭക്ഷണം, സൂര്യപ്രകാശം, മെഡിക്കല്‍ വഴികള്‍ എന്നിവ ഗുണം ചെയ്യും.

സെലേനിയം

സെലേനിയം

സെലേനിയം എന്ന ഘടകത്തിന്റെ കുറവ് തൈറോയ്ഡ് ആന്റിബോഡി ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുവഴി തൈറോയ്ഡ് ആരോഗ്യത്തെ വിപരീതമായി ബാധിയ്ക്കുകയും ചെയ്യും. സെലേനിയം അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. ബ്രസീല്‍ നട്‌സ് പോലുള്ളവയില്‍ ധാരാളം സെലേനിയം അടങ്ങിയിട്ടുണ്ട്. സെലേനിയം അ ടങ്ങിയ ഭക്ഷണങ്ങളും തീരെ കുറവാണ്. അതു കൊണ്ടു തന്നെ ചിലപ്പോള്‍ ചികിത്സാ രീതികള്‍ പരീക്ഷിയ്‌ക്കേണ്ടി വരും.

English summary

Basic Tips To Avoid Thyroid Problems

Basic Tips To Avoid Thyroid Problems, Read more to know about,
Story first published: Thursday, July 5, 2018, 14:20 [IST]
X
Desktop Bottom Promotion