For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടുവേദനയുടെ പ്രധാന കാരണങ്ങൾ

By Glory
|

ഇന്ന് ഒരു പ്രായം കഴിഞ്ഞാല്‍ എല്ലാവരെയും അലട്ടുന്ന പ്രധാനപ്രശ്‌നമാണ് നടുവേദന നമ്മുടെ ജീവിതശൈലി ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ നടുവേദനയ്ക്ക് കാരണമായി പറയുന്നുണ്ട്.

tg

സ്ത്രീകളിലും പുരുഷന്‍മാരിലും പല കാരണങ്ങള്‍ കൊണ്ടു നടുവേദന ഉണ്ടാകാം. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇതു കൂടുതല്‍, പ്രത്യേകിച്ച് മധ്യവയസ്‌ക്കരായ സ്ത്രീകളില്‍. നടുവേദനയുടെ പ്രധാന കാരണങ്ങളില്‍

നട്ടെല്ലിന്റെ ഘടന

നട്ടെല്ലിന്റെ ഘടന

മനുഷ്യനെ തല ഉയര്‍ത്തിപിടിച്ച് നിവര്‍ന്നു നടക്കാന്‍ സഹായിക്കുന്നത് നട്ടെല്ലാണ്. കശേരുക്കള്‍കൊണ്ടാണ് നട്ടെല്ല് നിര്‍മിച്ചിരിക്കുന്നത്. കശേരുക്കളോടൊപ്പം ഡിസ്‌ക് പേശികള്‍, സ്‌നായുക്കള്‍, ചലനവള്ളികള്‍ എന്നിവയും നട്ടെല്ലിന്റെ ഭാഗമാണ്. ആകെ 33 കശേരുക്കളാണ് നട്ടെല്ലില്ലുള്ളത്. കശേരുക്കള്‍ക്കിടയിലുള്ള വളരെ മൃദുവായ കുഷ്യന്‍പോലെയുള്ള ഭാഗമാണ് ഡിസ്‌ക്.

നട്ടെല്ലിനേല്‍ക്കുന്ന സമ്മര്‍ദം കുറയ്ക്കാന്‍ ഒരു ഷോക്ക് അബ്‌സോര്‍ബര്‍പോലെ ഡിസ്‌ക് പ്രവര്‍ത്തിക്കുന്നു. കശേരുക്കള്‍ ചേര്‍ന്നുനില്‍ക്കുമ്പോള്‍ അവയുടെ ഉള്ളിലായി രൂപപ്പെടുന്ന ദ്വാരത്തിലൂടെയാണ് സുഷുമ്‌നാ നാഡി കടന്നുപോകുന്നത്. ഡിസ്‌ക്കിന്റെ തകരാറുകളും കശേരുക്കളുടെ തേയ്മാനവും ചലനവള്ളികള്‍ക്കുണ്ടാകുന്ന വലിച്ചിലും പേശികള്‍ക്കുണ്ടാവുന്ന ഉളുക്കുമൊക്കെ നടുവേദനയ്ക്ക് കാരണമാകാം.

ഡിസ്‌ക്കിന്റെ പ്രശ്‌നങ്ങള്‍

ഡിസ്‌ക്കിന്റെ പ്രശ്‌നങ്ങള്‍

കശേരുക്കള്‍ക്കിടയിലെ മൃദുവായ കുഷ്യന്‍പോലെ പ്രവര്‍ത്തിക്കുന്ന ഡിസ്‌ക്കിനുണ്ടാകുന്ന തകരാറുകള്‍ നടുവേദനയുണ്ടാക്കാം. ഡിസ്‌ക്കില്‍ രണ്ടുഭാഗങ്ങളാണുള്ളത്. അനലസ് ഫൈബ്രോയ്ഡ് എന്ന പുറംഭാഗവും ന്യൂക്‌ളിയസ് പള്‍പോസസ് എന്ന ഉള്‍ഭാഗവും. അമിതഭാരം എടുക്കുമ്പോഴും ശരീരം തെറ്റായ രീതിയില്‍ പെട്ടെന്ന് തിരിയുമ്പോഴുമൊക്കെ ഡിസ്‌ക്കിന്റെ ഉള്‍ഭാഗമായ ന്യൂക്‌ളിയസ് പള്‍പോസസ് പുറത്തേക്കു തള്ളിവരാം.

അതുപോലെതന്നെ പ്രായമാവുമ്പോഴും ന്യൂക്‌ളിയസ് പള്‍പോസിസിലെ ജലാംശം കുറയുന്നത് ഡിസ്‌ക് പൊട്ടാനും ന്യൂക്‌ളിയസ് പള്‍പോസസ് പുറത്തേക്കു തള്ളാനും കാരണമാകാം. ഇങ്ങനെ തള്ളിവരുന്ന ഡിസ്‌ക് (ഡിസ്‌ക് പ്രൊലാപ്‌സ്) ശക്തമായ നടുവേദനയ്ക്ക് കാരണമാകാം. ഇവ നാഡീഞരമ്പുകളെ ഞെരുക്കുമ്പോഴാണ് നടുവേദന കാലിലേക്ക് വ്യാപിക്കുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമൊക്കെ വേദന അധികരിക്കാനും ഇടയുണ്ട്.

നട്ടെല്ലിന്റെ തേയ്മാനരോഗങ്ങള്‍

നട്ടെല്ലിന്റെ തേയ്മാനരോഗങ്ങള്‍

നടുവേദനയ്ക്കുള്ള മറ്റൊരു കാരണമാണ് നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനം. പ്രായമേറിയവരിലാണ് നട്ടെല്ലിലെ അസ്ഥികളെയും മൃദുകലകളെയുമൊക്കെ ബാധിക്കുന്ന തേയ്മാനരോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത.് അമിത ആയാസമുള്ള ജോലികളില്‍ സ്ഥിരമായി ഏര്‍പ്പെടുന്നവര്‍, സ്ഥിരമായി ദീര്‍ഘദൂര യാത്രചെയ്യുന്നവര്‍, നട്ടെല്ലില്‍ എന്തെങ്കിലും തരത്തിലുള്ള പരിക്കേറ്റവര്‍ തുടങ്ങിയവരില്‍ സ്‌പോണ്‍ഡൈലോസിസ് എന്നു വിളിക്കുന്ന തേയ്മാനരോഗത്തിനുള്ള സാധ്യത കൂടുതലാണ്.

നട്ടെല്ലിനെ ബാധിക്കുന്ന തേയ്മാനം ഭാവിയില്‍ സുഷ്മനാ നാഡി കടന്നുപോകുന്ന സ്‌പൈനല്‍ കനാല്‍ ഇടുങ്ങിപ്പോകുന്നതിന് കാരണമാകാം. സ്‌പൈനല്‍ സ്റ്റിനോസിസ് എന്നു വിളിക്കുന്ന ഈ അവസ്ഥ നടുവേദന, കാല്‍വേദന, കാല്‍പ്പാദങ്ങളില്‍ തരിപ്പും മരവിപ്പും, കാലില്‍ തളര്‍ച്ച, മലമൂത്ര തടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതം

നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതം

ചെറുപ്പക്കാരിലെ നടുവേദനയ്ക്കുള്ള കാരണമാണ് നട്ടെല്ലിലെ കശേരുക്കളെ ബാധിക്കുന്ന സന്ധിവാത രോഗമായ സ്‌പോണ്‍ഡൈലൈറ്റിസ്. പുരുഷന്മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന നടുവേദനയാണ് സ്‌പോണ്‍ഡൈലൈറ്റിസിന്റെ മുഖ്യലക്ഷണം. കുറച്ചുസമയം നടന്നും മറ്റു പ്രവൃത്തികളിലേര്‍പ്പെട്ടു കഴിയുമ്പോള്‍ നടുവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു.

നടുവേദനയോടൊപ്പം കഴുത്തുവേദന, കാല്‍മുട്ടുവേദന, ഉപ്പൂറ്റി വേദന തുടങ്ങിയവയുമുണ്ടാകാം. കണ്ണിന് ചുവപ്പ്, ഹൃദയവാല്‍വിനുണ്ടാകുന്ന തകരാറുകള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍ തുടങ്ങിയവ കാണാറുണ്ട്. രോഗം പുരോഗമിക്കുന്നതിനെത്തുടര്‍ന്ന് കശേരുക്കള്‍ തമ്മില്‍ കൂടിച്ചേര്‍ന്ന് നട്ടെല്ലിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാം.

 നടുവേദന

നടുവേദന

നടുവേദനയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണു ഡിസ്‌കിനുണ്ടാകുന്ന ക്ഷതം. ഈ അവസ്ഥയില്‍ ഇന്റര്‍ വെര്‍ട്ടിബിള്‍ ഡിസ്‌കിന്റെ പുറംപാടയ്ക്കു തകരാര്‍ സംഭവിക്കുന്നു. ഇതുമൂലം ഉളളിലുളള ജെല്ലി പോലുളള വസ്തു പുറത്തേക്കു തളളി അടുത്തുളള ഞരമ്പുകളില്‍ അമരുന്നു. ഇതു നീര്‍ക്കെട്ടിനും വേദനയ്ക്കും കാരണമാകുന്നു.

ഓസ്റ്റിയോപൊറോസിസ്

ഓസ്റ്റിയോപൊറോസിസ്

ഹോര്‍മോണുകളുടെ അളവിലും പ്രവര്‍ത്തനത്തിലുമുളള അപര്യാപ്തത കാരണം എല്ലിന്റെ ഘടനയ്ക്ക് വ്യത്യാസം വരാം. ഇതു ബലക്ഷയം, ഒടിവ് എന്നിവ ഉണ്ടാക്കും.

ഇന്‍ഫ്ളമേറ്ററി ബാക്ക് പെയ്ന്‍

ഇന്‍ഫ്ളമേറ്ററി ബാക്ക് പെയ്ന്‍

മൂന്നു മാസത്തിലേറെയായി അനുഭവപ്പെടുന്ന നടുവേദന, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വേദനയും പിടുത്തവും അധികരിക്കുക. മറ്റ് സന്ധികളില്‍ വേദനയും നീര്‍ക്കെട്ടും എന്നീ രോഗ ലക്ഷണങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.

ആര്‍ത്തവപൂര്‍വ അസ്വാസ്ഥ്യം

ആര്‍ത്തവപൂര്‍വ അസ്വാസ്ഥ്യം

ആര്‍ത്തവാരംഭത്തിനു തൊട്ടുമുമ്പുളള കാലം, ആര്‍ത്തവ കാലം എന്നീ സമയങ്ങളിലുളള വേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും നടുവേദന ഉണ്ടാക്കും.

ഫൈബ്രോമയാല്‍ജിയ ക്രോണിക്

ഫൈബ്രോമയാല്‍ജിയ ക്രോണിക്

നടുവേദനക്ക് കാരണമാകുന്ന ഒന്നാണിത്. വാതസഹജമായ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ നടുവേദനയോടൊപ്പം കോശങ്ങള്‍ക്കുണ്ടാകുന്ന വേദന, ശരീര തളര്‍ച്ച, ഉറക്കമില്ലായ്മ തുടങ്ങിയവയാണ്.

സുഷുമ്‌നാനാളം ചുരുങ്ങുക

സുഷുമ്‌നാനാളം ചുരുങ്ങുക

സുഷുമ്‌നാനാളം ചുരുങ്ങുന്നതുകൊണ്ടുള്ള നടുവേദന 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് പൊതുവേ കണ്ടുവരുന്നത്. ഇത്തരം നടുവേദക്ക് മിക്കപ്പോഴും ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.

മാംസപേശികളുടെ കഠിനാധ്വാനം

മാംസപേശികളുടെ കഠിനാധ്വാനം

ഏറ്റവും അധികം കണ്ടുവരുന്ന ഒന്നാണ് മാംസപേശികളുടെ കഠിനാധ്വാനം കൊണ്ടുണ്ടാവുന്ന നടുവേദന. നടുവിലെ മാംസപേശികള്‍ക്ക് അപ്രതീക്ഷിതമായുണ്ടാകുന്ന ആഘാതം ഇത്തരം നടുവേദനക്ക് കാരണമാകുന്നു.

ഞരമ്പിനുണ്ടാകുന്ന ഉളുക്ക്

ഞരമ്പിനുണ്ടാകുന്ന ഉളുക്ക്

മാംസപേശികളുടെ കഠിനാധ്വാനം കൊണ്ട് ഞരമ്പിനുണ്ടാകുന്ന ഉളുക്കുകൊണ്ട് നടുവേദന ഉണ്ടാകാം.

മറ്റു കാരണങ്ങള്‍

മറ്റു കാരണങ്ങള്‍

നട്ടെല്ലിന്റെ ക്രമാതീതമായ വളവ്

നട്ടെല്ലില്‍ ഉണ്ടാകുന്ന ട്യൂമര്‍

ക്ഷയം

കശേരുക്കളുടെ സ്ഥാനഭ്രംശം

കാന്‍സര്‍

കശേരുക്കളിലുണ്ടാകുന്ന പൊട്ടല്‍

ഗര്‍ഭാവസ്ഥ

ജന്‍മനാ കശേരുക്കളിലുണ്ടാകുന്ന വൈകല്യങ്ങള്‍

English summary

Back pain causes

Back pain is one of the main problem nowadays when the age increases. There are a number of reasons including our lifestyle that are responsible for the root cause,
X
Desktop Bottom Promotion