ബേബിഓയിലും കര്‍പ്പൂരവും, 3 ദിവസത്തില്‍ വയര്‍ പോകും

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നതും വയറ്റിലെ കൊഴുപ്പുമെല്ലാം പലേരയും അലട്ടുന്ന ആരോഗ്യ, സൗന്ദര്യ പ്രശ്‌നങ്ങളാണ്. ഇക്കാര്യത്തില്‍ സ്ത്രീ, പുരുഷഭേദവുമില്ല.

വയര്‍ ചാടുന്നതു പൊതുവെ അനാരോഗ്യത്തിന്റെ അടയാളമാണെന്നു കൂടി പറയാം. ഭക്ഷണശീലങ്ങളും വ്യായാമക്കുറവും തുടങ്ങി സ്ത്രീകളില്‍ പ്രസവം വരെ വയര്‍ ചാടാനുള്ള കാരണങ്ങളാകാറുണ്ട്.

വയര്‍ കുറയ്ക്കാന്‍ ശസ്ത്രക്രിയകളെ ആശ്രയിക്കുന്നവരുണ്ട്. പൊതുവെ ലിപ്പോസക്ഷന്‍ എന്നൊരു പ്രക്രിയ വഴിയാണ് ഇതു ചെയ്യുന്നത്. കൊഴുപ്പു വലിച്ചെടുക്കുന്ന ഇത്തരം പ്രക്രിയ ആരോഗ്യകരമാണെന്നു പറയാനാകില്ലെന്നു മാത്രമല്ല, പലപ്പോഴും ദോഷകരമായ ഫലങ്ങളുണ്ടാക്കുകയും ചെയ്യും.

വയര്‍ കുറയ്ക്കാന്‍ ഏററവും നല്ലതു വീട്ടുപായങ്ങള്‍ തന്നെയാണ്. ചുരുങ്ങിയ പക്ഷം ഇത് ദോഷങ്ങളുണ്ടാക്കില്ലെന്നു ഗുണമെങ്കിലുമുണ്ട്.

വയര്‍ കുറയ്ക്കാന്‍ സഹായകമായ വീട്ടുവൈദ്യങ്ങളില്‍ പെട്ട ഒന്നാണ് ബേബി ഓയിലും കര്‍പ്പൂരവും ഉപയോഗിച്ചുള്ള ഒരു പ്രത്യേക വിദ്യ. കൃത്യമായി ചെയ്താല്‍ വയര്‍ കുറയാന്‍ സഹായിക്കുമെന്നുറപ്പു നല്‍കുന്ന ഒന്ന്. ഇതെക്കുറിച്ചറിയൂ,

ബേബി ഓയില്‍, കര്‍പ്പൂരം

ബേബി ഓയില്‍, കര്‍പ്പൂരം

സാധാരണ ഏതെങ്കിലും ബേബി ഓയിലും കര്‍പ്പൂരവുമാണ് ഇതിനായി ഉപയോഗിയ്ക്കുക. ഇടത്തരം വലുപ്പമുള്ള കുപ്പിയില്‍ ലഭിയ്ക്കുന്ന ബേബി ഓയില്‍ എടുക്കുക. കര്‍പ്പൂരം ഒന്നര കട്ടയും എടുക്കുക. ശുദ്ധമായ കര്‍പ്പൂരമാണ് നല്ലത്.

കര്‍പ്പൂരം

കര്‍പ്പൂരം

കര്‍പ്പൂരം നല്ലപോലെ പൊടിച്ച് ബേബി ഓയിലില്‍ ഇളക്കിച്ചേര്‍ത്തു വയ്ക്കുക. ഇത് രണ്ടുദിവസം ഇതേ രീതിയില്‍ വയ്ക്കണം.

2 ദിവസത്തിനു ശേഷം

2 ദിവസത്തിനു ശേഷം

2 ദിവസത്തിനു ശേഷം ഇത് നല്ലപോലെ ഇളക്കി വയറില്‍ പുരട്ടാം. വയറ്റില്‍ പുരട്ടേണ്ട, അതായത് കൊഴുപ്പുള്ള ഭാഗം നല്ലപോലെ വൃത്തിയാക്കുക. പിന്നീട് ഈ ഓയില്‍-കര്‍പ്പൂരമിശ്രിതം പുരട്ടി സര്‍ക്കുലാര്‍ രീതിയില്‍ മസാജ് ചെയ്യുക. 2 മിനിറ്റു നേരം മസാജു ചെയ്യാം.

രാത്രിയില്‍

രാത്രിയില്‍

ഇത് രാത്രിയില്‍ ചെയ്യുന്നതാണ് നല്ലത്. പിന്നീട് ഇത് കഴുകിക്കളയുകയുമരുത്. എന്നാലേ ഗുണം പൂര്‍ണമായും ലഭിയ്ക്കൂ.

ഒരാഴ്ചയില്‍ മൂന്നു ദിവസമെങ്കിലും

ഒരാഴ്ചയില്‍ മൂന്നു ദിവസമെങ്കിലും

ഒരാഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇതടുപ്പിച്ചു ചെയ്യുക. ഇതിങ്ങനെ അടുപ്പിച്ച് അല്‍പആഴ്ചകള്‍ ചെയ്താല്‍ ഗുണം ലഭിയ്ക്കും. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഈ വഴി ആര്‍ക്കുവേണമെങ്കിലും ഉപയോഗിയ്ക്കാം.

കൊഴുപ്പു വലിച്ചെടുത്ത്‌

കൊഴുപ്പു വലിച്ചെടുത്ത്‌

വയറ്റിലെ കൊഴുപ്പു വലിച്ചെടുത്തും മസിലുകള്‍ ശക്തിപ്പെടുത്തിയുമാണ് വയറു കുറയ്ക്കാന്‍ ബേബി ഓയില്‍, കര്‍പ്പൂരമിശ്രിതം സഹായിക്കുന്നത്.

പുരട്ടുന്നതിനു മുന്‍പ്

പുരട്ടുന്നതിനു മുന്‍പ്

വയറ്റില്‍ പുരട്ടുന്നതിനു മുന്‍പ് ഇത് ചെറുതായി ചൂടാക്കുന്നതും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ചെറുചൂടോടെ വയറ്റില്‍ പുരട്ടി മസാജ് ചെയ്യാം.

 ഏതു ഭാഗത്തുമുള്ള കൊഴുപ്പു നീക്കാനും

ഏതു ഭാഗത്തുമുള്ള കൊഴുപ്പു നീക്കാനും

ശരീരത്തിന്റെ ഏതു ഭാഗത്തുമുള്ള കൊഴുപ്പു നീക്കാനും സഹായകമായ ഒരു വഴിയാണിത്. തുടയിലോ അരക്കെട്ടിലോ എവിടെ വേണമെങ്കിലും ഇത് കൊഴുപ്പു കുറയാനുള്ള വഴിയായി ഉപയോഗിയ്ക്കാം.

വ്യായാമവും ഭക്ഷണനിയന്ത്രണവും

വ്യായാമവും ഭക്ഷണനിയന്ത്രണവും

ഇതിനൊപ്പം വ്യായാമവും ഭക്ഷണനിയന്ത്രണവും കൂടിയുണ്ടെങ്കില്‍ ഗുണം വേഗം ലഭിയ്ക്കും. എങ്കിലും വയറ്റിലെ കൊഴുപ്പ് നീങ്ങാന്‍ മറ്റേതു ഭാഗത്തേക്കാളും കൂടുതല്‍ സമയം വേണമെന്ന കാര്യം ഓര്‍ത്തിരിയ്ക്കുക.

English summary

Baby Oil And Camphor To Reduce Belly Fat

Baby Oil And Camphor To Reduce Belly Fat, Read more to know about,