For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരുപിടി തുളസിയില്‍ കൊളസ്‌ട്രോള്‍ കീഴ്‌പ്പോട്ട്

ഒരുപിടി തുളസിയില്‍ കൊളസ്‌ട്രോള്‍ താഴെ

|

ഇന്നത്തെ കാലത്തു പ്രായഭേദമില്ലാതെ പലരേയും അലട്ടുന്ന ഒന്നായിരിയ്ക്കും കൊളസ്‌ട്രോള്‍. പണ്ടു കാലത്ത് ഒരു പ്രായം കടന്നാല്‍ വന്നിരുന്ന ഈ രോഗം ഇപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും സര്‍വ സാധാരണയാണ്.

എല്ലായ്‌പ്പോഴും ഈ രോഗത്തിനു കാരണം കൊഴുപ്പുള്ള ഭക്ഷണം എന്ന ഘടകമാണെന്നു പറയാന്‍ പറ്റില്ല. ഈ ഘടകം കൊളസ്‌ട്രോളിനുളള പ്രധാന കാരണമാണ്. എന്നു കരുതി ഇതു മാത്രമല്ല, കാരണം.

സ്‌ട്രെസ് അടക്കമുള്ള ഒരു പിടി ഘടകങ്ങള്‍ കൊളസ്‌ട്രോളിനുള്ള പ്രധാന കാരണമാണ്. ഇതില്‍ മറ്റൊന്നാണ് പാരമ്പര്യം. ഒരു പരിധി വരെ പാരമ്പര്യമായി ഈ പ്രശ്‌നമെങ്കില്‍ കൊളസ്‌ട്രോള്‍ സാധ്യതയും കൂടുതലാണ്. വ്യായാമക്കുറവും ചില മരുന്നുകളുമെല്ലാം മറ്റു ചില കാരണങ്ങളും. ഇതിനു പുറമേ പുകവലി, മദ്യപാനം ശീലങ്ങളും കാരണമാകുന്നു.

2അല്ലി വെളുത്തുള്ളി, മീതേ ചൂടുനാരങ്ങാവെള്ളം,രാവിലെ2അല്ലി വെളുത്തുള്ളി, മീതേ ചൂടുനാരങ്ങാവെള്ളം,രാവിലെ

കൊളസ്‌ട്രോള്‍ പരിഹാരത്തിനായി ആയുര്‍വേദത്തില്‍ പറയുന്ന പല മരുന്നുകളുമുണ്ട്. ഇത്തരം മരുന്നുകള്‍ക്കൊപ്പം ജീവിതചര്യകള്‍ കൂടി പാലിയ്ക്കുന്നത് കൊളസ്‌ട്രോള്‍ പരിഹാരത്തിനു സഹായിക്കും.

ഹണിമൂണ്‍ സുഖകരമാക്കാം, ഇതുവഴിഹണിമൂണ്‍ സുഖകരമാക്കാം, ഇതുവഴി

കൊളസ്‌ട്രോളിനുളള പല ഒറ്റമൂലികളും നമ്മുടെ വീട്ടില്‍ നിന്നും തന്നെ ലഭിയ്ക്കുമെന്നതാണ് കൂടുതല്‍ ഗുണകരം. യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാത്തവയാണ് ഇവ പലതും.

തുളസി

തുളസി

നമ്മുടെ വീട്ടുമുറ്റത്തെ തുളസി വെറും പൂജാ സസ്യം മാത്രമല്ല, ഇത്തരം പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. തുളിസിയില കൊളസ്‌ട്രോള്‍ പരിഹാരവുമാണ്. ഇതിനും മാവിന്റെ തളിരിലകളും ചേര്‍ത്ത് കൊളസ്‌ട്രോളിനു നല്ലൊരു മരുന്നുണ്ടാക്കാം. 10-15 തുളസിയില, ഇത്ര തന്നെ മാവില എന്നിവ ചേര്‍ത്തരയ്ക്കുക. മാവിന്റെ തളിരില കൂടുതല്‍ നല്ലത്. ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. തുളസിയും ആര്യവേപ്പിലയും ചേര്‍ത്തരച്ചു കഴിയ്ക്കുന്നതും നല്ലതാണ്. ഇവയും ഇതേ അളവില്‍ കഴിയ്ക്കുക.

കറിവവേപ്പില, മഞ്ഞള്‍

കറിവവേപ്പില, മഞ്ഞള്‍

കറിവവേപ്പില, മഞ്ഞള്‍ എന്നിവ കൊളസ്‌ട്രോളിനുള്ള നല്ലൊരു മരുന്നാണ്. കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ചെറുചൂടുള്ള മഞ്ഞള്‍ വെള്ളം ഏറെ നല്ലതാണ്. ഇവ രണ്ടും ചേര്‍ത്തും കൊളസ്‌ട്രോള്‍ പരിഹാരമാക്കാം. കറിവേപ്പില അല്‍പം മഞ്ഞളുമായി ചേര്‍ത്തരച്ചു ദിവസവും വെറുംവയറ്റില്‍ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. കറിവേപ്പില, ചിരട്ടക്കഷ്ണങ്ങള്‍ എന്നിവ ഒരുമിച്ചിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

തണ്ണിമത്തന്റെ കുരുവും

തണ്ണിമത്തന്റെ കുരുവും

നല്ലൊരു ഭക്ഷണ വസ്തുവായ തണ്ണിമത്തന്റെ കുരുവും കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണ്. തണ്ണിമത്തന്‍ കുരു വെയിലില്‍ വച്ച് ഉണക്കുക. ഇത് പൊടിയ്ക്കുക. ഇതില്‍ ഒന്നും 1 ടീസ്പൂണ്‍ വീതം പൗഡര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കാം. ഇത് ദിവസവും കുടിയ്ക്കുന്നതു കൂടിയ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

കാന്താരിമുളക്

കാന്താരിമുളക്

കാന്താരി മുളകു കൊളസ്‌ട്രോളിനുള്ള നല്ലൊരു മരുന്നാണ്. ഇത് വിനാഗിരിയില്‍ ഇട്ടു ദിവസവും കഴിയ്ക്കുന്നതു നല്ലതാണ്. കാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി എന്നിവ ചേര്‍ത്തുള്ള പ്രത്യേക ഒറ്റമൂലി കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണ്. പൊതുവെ കൊളസ്‌ട്രോളിനുള്ള പരിഹാരമായി കാന്താരി മുളക് ഉപയോഗിയ്ക്കാം. 6 കാന്താരി മുളക്, ഇഞ്ചി- 1 കഷ്ണം, 2 തണ്ടു കറിവേപ്പില, 3 തണ്ട് പുതിനയില 7 വെളുത്തുള്ളി എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. ഈ എല്ലാ ചേരുവകളും നാലു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് മൂന്നു ഗ്ലാസായി മാറുന്നതുവരെ തിളയ്ക്കണം. ഇതിനു ശേഷം രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസും പിന്നീട് ദിവസവും മുഴുവനുമായി ബാക്കിയുള്ളതും കുടിച്ചു തീര്‍ക്കുക.

നെല്ലിക്കയും മഞ്ഞളും

നെല്ലിക്കയും മഞ്ഞളും

നെല്ലിക്കയും മഞ്ഞളും ചേര്‍ത്തു കഴിയ്ക്കുന്നതും ആയുര്‍വേദത്തില്‍ കൊളസ്‌ട്രോളിനു പറയുന്ന പരിഹാരമാണ് നെല്ലിക്ക പൊതുവേ കൊളസ്‌ട്രോളിനു നല്ലതാണ്. പച്ചനെല്ലിക്കയും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ചു കഴിയ്ക്കാം. നെല്ലിക്കാനീരില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതും നല്ലതാണ്. നെല്ലിക്കയും കറിവേപ്പിലയും മോരില്‍ അരച്ചു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്‌

മുഴുവന്‍ മല്ലിയും

മുഴുവന്‍ മല്ലിയും

മുഴുവന്‍ മല്ലിയും ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഒരു ഗ്ലാസ് വെള്ളത്തില്‍ 2 ടീസ്പൂണ്‍ മല്ലിയിട്ടു വയ്ക്കുക. ഇത് 15 മിനിററു തിളപ്പിയ്ക്കുകണം. ഇത് ഊറ്റിയെടുത്തു കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

തെങ്ങിന്റെ വേര്

തെങ്ങിന്റെ വേര്

തെങ്ങിന്റെ വേര് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്.50 ഗ്രാം നാടന്‍ തെങ്ങിന്റെ വേര് കഷ്ണമാക്കി നുറുക്കി രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട് വെള്ളം ഒരു ഗ്ലാസാകുന്നതുവരെ തിളപ്പിയ്ക്കുക. ഇത് കുടിയ്ക്കാം.

ഗുഗ്ഗുലു

ഗുഗ്ഗുലു

ഗുഗ്ഗുലു എന്നറിയപ്പെടുന്ന ഒരു ആയുര്‍വേദ മരുന്നുണ്ട്. ഇട്ടിനി എന്നാണ് ഇതിന്റെ മലയാളം. ഇതിട്ടു തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ത്രിഫലയും ഇതുപോലെ കൊളസ്‌ട്രോളിനുളള ആയുര്‍വേദ പരിഹാരമാണ്.

English summary

Ayurvedic Home Remedies To Treat Cholesterol

Ayurvedic Home Remedies To Treat Cholesterol, Read more to know about,
X
Desktop Bottom Promotion