ഇംഗ്ലീഷ് മരുന്നു വേണ്ട, മുത്തശ്ശിയുടെ മരുന്നു മതി

Posted By:
Subscribe to Boldsky

ശാസ്ത്രം എത്ര വളര്‍ന്നാലും നാട്ടുവൈദ്യങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. കാരണം പാര്‍ശ്വഫലങ്ങളില്ലാത്ത, തലമുറകളായി കൈമാറി വന്ന, ഫലം മിക്കവാറു ഉറപ്പു നല്‍കുന്ന ഒന്നായതു കൊണ്ടുതന്നെ.

പണ്ടുകാലത്ത് നമ്മുടെ മുത്തശ്ശമാരും മറ്റും അസുഖങ്ങള്‍ക്ക് വൈദ്യം തേടിയിരുന്ന അവസരങ്ങള്‍ ഏറെ കുറവായിരുന്നു. പാടത്തും തൊടിയിലും അടുക്കളയിലുമുള്ള കൂട്ടുകള്‍ കൊണ്ടാണ് ഇവര്‍ ചികിത്സ നടത്തിയിരുന്നത്. മുറിവൈദ്യമാണെങ്കിലും ഫലം നല്‍കുമായിരുന്നു, ഇതു പലതും. ഇന്നത്തെക്കാലത്തും പലരും ഇംഗഌഷ് മരുന്നുകളേക്കാള്‍ വിശ്വസിയ്ക്കുന്നത് ഇത്തരം നാട്ടുവൈദ്യങ്ങള്‍ തന്നെയാണ്.

ഇംഗ്ലീഷ് മരുന്നുകള്‍ പെട്ടെന്നു ഗുണം ചെയ്യുമെങ്കിലും ദോഷകരമായ പല വശങ്ങളും അവയ്ക്കുണ്ടെന്നതാണ് പ്രധാനപ്പെട്ട ഒരു കാരണം. എ്ന്നാല്‍ നാട്ടുവൈദ്യങ്ങളെപ്പോഴും വളരെ ഫലവത്താണ്, മാത്രമല്ല, ഗുണങ്ങളല്ലാതെ ദോഷങ്ങളൊന്നും വരികയുമില്ല.

ഏതു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഏതു പ്രായത്തിലുള്ളവര്‍ക്കും യോജിച്ച മരുന്നുകള്‍ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും പെടുന്നുമുണ്ട്. ജലദോഷം മുതല്‍ തടി കുറയാന്‍ വരെയുള്ള ഒറ്റമൂലികള്‍ നമ്മുടെ മുത്തശ്ശിമാരുടെ പക്കലുമുണ്ട്.

പലതരം രോഗങ്ങള്‍ക്കായി പ്രയോജനപ്പെടുന്ന ചില ഒറ്റമൂലികളെക്കുറിച്ചറിയൂ,

ജലദോഷവും കോള്‍ഡും

ജലദോഷവും കോള്‍ഡും

ജലദോഷവും കോള്‍ഡും തൊണ്ടവേദനയുമെല്ലാം മാറാന്‍ ഇളംചൂടുപാലില്‍ മഞ്ഞള്‍പ്പൊടിയും കുരുമുളകും ചേര്‍ത്തു കഴിയ്ക്കുക. ഇത് ശരീരത്തിന് പ്രതിരോധശേഷിയും നല്‍കും.

മുരിങ്ങയില

മുരിങ്ങയില

മലബന്ധമകറ്റാനും ശോധന നല്ലതാക്കാനും വയറിന്റെ ആരോഗ്യത്തിനും മുരിങ്ങയില തോരന്‍ വച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതു മുടി വളരാനും കണ്ണിന്റെ ആരോഗ്യത്തിനും അത്യുത്തമവുമാണ്.

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴും ചെറുതേനും തുല്യഅളവില്‍ കലര്‍ത്തി കഴിയ്ക്കന്നത് ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

തുളസി, ഇഞ്ചി, ഉള്ളി

തുളസി, ഇഞ്ചി, ഉള്ളി

തുളസി, ഇഞ്ചി, ഉള്ളി എന്നിവയുടെ നീര് തുല്യ അളവിലെടുത്തു കഴിയ്ക്കുന്നത് പനിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

 ദഹനക്കേടിനും വയറുവേദനയ്ക്കും

ദഹനക്കേടിനും വയറുവേദനയ്ക്കും

ജാതിക്കാക്കുരു ചുട്ടുപൊടിച്ച് തേനില്‍ ചാലിച്ചു കഴിയ്ക്കുന്നത് ദഹനക്കേടിനും ഇതു മൂലമുള്ള വയറുവേദനയ്ക്കും നല്ലതാണ്.

വയമ്പ്

വയമ്പ്

വയമ്പ് വെള്ളത്തില്‍ അരച്ചു കുട്ടികള്‍ക്കു നല്‍കുന്നത് വിരശല്യത്തിനുളള നല്ലൊരു പരിഹാരമാണ്.

അനീമിയ

അനീമിയ

നന്നാറിക്കിഴങ്ങ് അരച്ച് പാലില്‍ കലക്കി കുടിയ്ക്കുന്നത് അനീമിയയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

വയര്‍

വയര്‍

വയര്‍ സംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍ മുരിങ്ങയുടെ വേര് വെള്ളത്തിലിട്ടു നല്ല പോലെ തിളപ്പിച്ച് അല്‍പം വറ്റിച്ച് ഇതില്‍ നെയ്യും ഇന്തുപ്പും ചേര്‍ത്തു കഴിയ്ക്കാം.

ചൊറി

ചൊറി

ശരീരത്തിലെ ചൊറിയും ചിരങ്ങുമെല്ലാം മാറാന്‍ പച്ചമഞ്ഞള്‍, ആര്യവേപ്പില എന്നിവയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിയ്ക്കുക.

വെളുത്തുള്ളി

വെളുത്തുള്ളി

അരച്ച വെളുത്തുള്ളി വെളിച്ചെണ്ണയില്‍ ചേര്‍ത്തു കഴിയ്ക്കന്നത് വാതരോഗത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്.

ചെമ്പരത്തിവേര്

ചെമ്പരത്തിവേര്

ചെമ്പരത്തിവേര് അരച്ച് മോരില്‍ കലക്കി കുടിയ്ക്കന്നത് മഞ്ഞപ്പിത്തത്തിനുള്ള പരിഹാരമാണ്.

ബീറ്റ്‌റൂട്ട് ജ്യൂസില്‍

ബീറ്റ്‌റൂട്ട് ജ്യൂസില്‍

ബീറ്റ്‌റൂട്ട് ജ്യൂസില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് അള്‍സറിനുള്ള നല്ലൊരു പരിഹാരമാണ്.

മൂത്രച്ചൂടിന്

മൂത്രച്ചൂടിന്

മൂത്രച്ചൂടിന് പൂവന്‍ പഴം പഞ്ചസാര ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്.

ത്രിഫലചൂര്‍ണം ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നത്

ത്രിഫലചൂര്‍ണം ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നത്

ത്രിഫലചൂര്‍ണം ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നത് മാസമുറ സമയത്തെ വയറുവേദനയ്ക്ക് ഏറെ നല്ലതാണ്.

ചേറുതേന്‍

ചേറുതേന്‍

വെളുത്തുള്ളി വെള്ളത്തില്‍ ചേറുതേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഇഞ്ചിയും ഉപ്പും

ഇഞ്ചിയും ഉപ്പും

ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് കഴിയ്ക്കുന്നതും ഇതിന്റെ നീരെടുത്തു കുടിയ്ക്കുന്നതുമെല്ലാം ഗ്യാസില്‍ നിന്നും പെട്ടെന്നു മോചനം നല്‍കുന്നു.

Read more about: health body
English summary

Ancient Home Remedies To Treat Different Health Conditions

Ancient Home Remedies To Treat Different Health Conditions