ചെറുനാരങ്ങത്തൊലി കഴിച്ചാല്‍ ഈ അത്ഭുതം

Posted By:
Subscribe to Boldsky

ആരോഗ്യത്തിനും സൗന്ദര്യത്തിനും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ ഉപയോഗിക്കാവുന്ന ഒന്നാണ് നാരങ്ങ. എന്നാല്‍ നാരങ്ങ നീര് മാത്രമല്ല നാരങ്ങത്തൊലിയും ആരോഗ്യം നല്‍കുന്നതാണ്. എന്നാല്‍ പലരും നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് അതിന്റെ തൊലി കളയുകയാണ് ചെയ്യുക. എന്നാല്‍ നാരങ്ങത്തൊലി കളയുമ്പോള്‍ അതിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. നമ്മള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നാരങ്ങത്തൊലിക്ക് ഉള്ളത്.

വയറിളക്കത്തിന് പെട്ടെന്ന് ആശ്വാസം നല്‍കും വൈദ്യം

ആരോഗ്യപരമായും സൗന്ദര്യപരമായും നിരവധി മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് നാരങ്ങത്തൊലി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇതെങ്ങനെ ഉപയോഗിക്കണമെന്ന് പലര്‍ക്കും അറിയില്ല. മാത്രമല്ല ഇതിന്റെ ആരോഗ്യഗുണത്തെക്കുറിച്ചും നിങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ ഇനി നാരങ്ങ തൊലി കളയുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നമ്മള്‍ ഭയപ്പെടുന്ന പല വിധത്തിലുള്ള് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നാരങ്ങ തൊലി സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിനും ആരോഗ്യത്തിനും സഹായകമാണ്.

എല്ലിന് ആരോഗ്യം

എല്ലിന് ആരോഗ്യം

ചെറുനാരങ്ങാത്തൊലിയില്‍ കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ മികച്ചതാണ്. എല്ലുകളെ ബാധിയ്ക്കുന്ന വാതം, എല്ലുതേയ്മാനം തുടങ്ങിയ രോഗങ്ങള്‍ക്കു മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് അത്രക്കധികം എല്ലിനും പല്ലിനും നല്ലതാണ്.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ഇതിലെ ബയോഫ്‌ളേവനോയ്ഡുകള്‍ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഏറെ മികച്ചതാണ്. ശരീരത്തില്‍ അമിത അളവില്‍ ടോക്‌സിന്‍ കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങത്തൊലി.

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച

ഇതില്‍ സാല്‍വെസ്‌ട്രോള്‍ ക്യൂ 40, ലിമോനിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സറിനെതിരെയുള്ള നല്ലൊരു മരുന്നാണ്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളര്‍ച്ച ആരംഭിച്ചിട്ടുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇതിലെ ഘടകങ്ങള്‍.

 പൊട്ടാസ്യം

പൊട്ടാസ്യം

ധാരാളം പൊട്ടാസ്യം നാരങ്ങത്തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ബിപി നിയന്ത്രണത്തിലാക്കി ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിയ്ക്കുന്നു. മാത്രമല്ല തല ചുറ്റല്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരവും നല്‍കുന്നു.

വായ്‌നാറ്റം

വായ്‌നാറ്റം

വായ്‌നാറ്റം ഇന്നത്തെ കാലത്ത് വലിയൊരു പ്രശ്‌നം തന്നെയാണ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ നാരങ്ങയില്‍ ഉണ്ട്. വൈറ്റമിന്‍ സി, നൈട്രിക് ആസിഡ് എന്നിവ വായുടെ ആരോഗ്യത്തിനും വായുടെ ദുര്‍ഗന്ധമൊഴിവാക്കാനുമെല്ലാം ഏറെ മികച്ചതാണ്.

 തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഇനി ചെറുനാരങ്ങത്തൊലിയിട്ട് തിളപ്പിച്ച വെള്ളം ഉത്തമമാണ്. ചെറുനാരങ്ങാത്തൊലിയില്‍ പെക്ടിന്‍ എന്ന ഘടകമടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ മാറിവരുന്ന ജീവിതശൈലിയുടെ ഫലമായി ഉണ്ടാവുന്ന രോഗാവസ്ഥയാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങയിലെ പോളിഫിനൈല്‍ ഫ്‌ളേവനോയ്ഡുകള്‍ തുടങ്ങിയവ.

ദഹനസംബന്ധമായ പ്രസ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രസ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് നാരങ്ങ നീര്. എന്നാല്‍ ഇനി നാരങ്ങത്തൊലിയും ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്.

 കരള്‍ ക്ലീന്‍ ചെയ്യാന്‍

കരള്‍ ക്ലീന്‍ ചെയ്യാന്‍

ഇതിനു പുറമെ ലിവര്‍ ക്ലീന്‍ ചെയ്യുക, രക്തക്കുഴലുകള്‍ ശക്തിപ്പെടുത്തുക, രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും, സ്‌ട്രോക്ക് സാധ്യത കുറയ്ക്കുക തുടങ്ങിയ പല ഗുണങ്ങളും

ചെറുനാരങ്ങാത്തൊലിയ്ക്കുണ്ട്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള സംശയവും കൂടാതെ കഴിക്കാവുന്നതാണ്.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി ഉറപ്പാക്കാന്‍ ചെറുനാരങ്ങാത്തൊലി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ജദോഷം, അലര്‍ജി എന്നിവയ്ക്കുള്ള നല്ലൊരു പ്രതിരോധമാണ് നാരങ്ങത്തൊലി. പല വിധത്തില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ചര്‍മസംരക്ഷണത്തിന്

ചര്‍മസംരക്ഷണത്തിന്

ചര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ചെറുനാരങ്ങാത്തൊലി. ചുളിവുകള്‍, പിഗ്മെന്റേഷന്‍, മുഖക്കുരു, ഡാര്‍ക് സ്‌പോട്‌സ് എന്നിവയ്‌ക്കെല്ലാം ചെറുനാരങ്ങാത്തൊലി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് അരച്ചു മുഖത്തിടുകയും ചെയ്യാം.

കഴിക്കേണ്ടതിങ്ങനെ

കഴിക്കേണ്ടതിങ്ങനെ

100 ഗ്രാം ചെറുനാരങ്ങാത്തൊലിയില്‍ 134 മില്ലീഗ്രാം കാല്‍സ്യം, 1620 മില്ലീഗ്രാം പൊട്ടാസ്യം, 129 മില്ലീഗ്രാം വൈറ്റമിന്‍ സി, 10.6 ഗ്രാം ഫൈബര്‍ എന്നിവയടങ്ങിയിട്ടുണ്ട്. ചെറു നാരങ്ങത്തൊലിയിട്ട്് തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് മുകളില്‍ പറഞ്ഞ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍.

English summary

Amazing health Benefits Of Lemon Peels

Did you know that lemon peels are nutritional power houses? Here are some amazing health benefits of lemon peel.