ക്യാന്‍സറിനും രോഗങ്ങള്‍ക്കും പ്രതിവിധി എബിസി ജ്യൂസ

Posted By:
Subscribe to Boldsky

എബിസി ജ്യൂസ് എന്നു പൊതുവേ നാം കേള്‍ക്കാറുണ്ട്. ഇത് വേറൊന്നുമല്ല, ആപ്പിള്‍, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ ഒരുമിച്ചു ചേര്‍ത്തുണ്ടാക്കുന്ന ജ്യൂസാണിത്.

എബിസി ജ്യൂസിന്റെ ഒരു പ്രധാന ഗുണമായി പറയുന്നത് ഇത് ക്യാന്‍സര്‍ തടയാന്‍ ഏറെ ഗുണകരമാണെന്നുള്ളതാണ്. ചൈനയില്‍ പ്രകൃതിദത്ത ചികിത്സാരീതികള്‍ പിന്‍തുടരുന്നവര്‍ കണ്ടെത്തിയ ചികിത്സാരീതിയാണിത്.

ആപ്പിളും ബീറ്റ്‌റൂട്ടും ക്യാരറ്റുമെല്ലാം ഏറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഭക്ഷ്യവസ്തുക്കളാണ്. വൈറ്റമിനുകളും കാല്‍സ്യവും കോപ്പറും പൊട്ടാസ്യവുമെല്ലാം ഒത്തിണങ്ങിയ ഗുണങ്ങളുള്ളവ. ഇതൊരുമിച്ച് ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കും.

ഓര്‍മശക്തി

ഓര്‍മശക്തി

ഈ പ്രത്യേക പാനീയം ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ഘടകങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന ഒന്നാണ്. മറവിപ്രശ്‌നങ്ങള്‍ക്കും ഏകാഗ്രത നല്‍കുന്നതിനുമെല്ലാം ഏറെ ഗുണകരമാണിത്.

ശരീരത്തിലെ വിഷാംശം

ശരീരത്തിലെ വിഷാംശം

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനുള്ള നല്ലൊരു പാനീയമാണിത്. ഇതുകൊണ്ടുതന്നെ അസുഖങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യാം.

തടിയും കൊഴുപ്പും

തടിയും കൊഴുപ്പും

തടിയും കൊഴുപ്പും കുറയ്ക്കുന്നതിനും ഏറെ ഗുണകരമാണ് ഈ എബിസി പാനീയം. തടി കുറയ്ക്കുന്നതിനൊപ്പം ഇതിലെ പോഷകങ്ങള്‍ ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും.

ദഹനക്കുറവ്

ദഹനക്കുറവ്

ദഹനക്കുറവ് വായ്‌നാറ്റത്തിനു കാരണമാകും. ഈ എബിസി പാനീയം വായ്‌നാറ്റമകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ്. ഇത് ദിവസവും കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്.

അസിഡിറ്റി

അസിഡിറ്റി

വയറിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു പാനീയമാണിത്. അസിഡിറ്റിയും മലബന്ധം പോലുളള പ്രശ്‌നങ്ങളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണിത്. ദഹനവും ശക്തിപ്പെടുത്തും.

സൗന്ദര്യത്തിനും

സൗന്ദര്യത്തിനും

ശരീരത്തിലെയും ചര്‍മത്തിലെയും ടോക്‌സിനുകള്‍ നീക്കുന്നതുകൊണ്ടുതന്നെ സൗന്ദര്യത്തിനും ഇത് ഏറെ നല്ലതാണ്. ഈ ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് നല്ല ചര്‍മത്തിനും നിറത്തിനുമെല്ലാം ഏറെ ഗുണകരമാണ്.

രക്തപ്രവാഹം

രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. ഇത് ദിവസവും കുടിയ്ക്കുന്നത് അയേണ്‍ ഗുളികകളുടെ ഗുണം ചെയ്യും.

ശരീരത്തിന് പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒരു പാനീയമാണിത്. ആസ്തമ, ഫ്‌ളൂ, അനീമിയ, തൊണ്ടയിലെ അണുബാധ, ലംഗ്‌സ് പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ശ്വേതാണുക്കളും രക്താണുക്കളുമെല്ലാം ഒരുപോലെ ശക്തിപ്പെടുന്ന ഒരു പ്രത്യേക ജ്യൂസാണിത്.

കാഴ്ചശക്തി

കാഴ്ചശക്തി

കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇത് ഏറെ നല്ലതാണ്. കണ്ണിന്റെ മസിലുകളെ ശക്തിപ്പെടുത്തുന്നതിനും കണ്ണിന്റെ സ്‌ട്രെയിന്‍ അകറ്റുന്നതിനുമെല്ലാം ഏറെ ഗുണകരവുമാണ്.

ലംഗ്‌സ്, ലിവര്‍, കിഡ്‌നി

ലംഗ്‌സ്, ലിവര്‍, കിഡ്‌നി

ലംഗ്‌സ്, ലിവര്‍, കിഡ്‌നി തുടങ്ങിയ ആന്തരികാവയവങ്ങള്‍ നല്ലപോലെ വൃത്തിയാക്കാന്‍ കഴിയുന്ന ഒന്നാണ് ഈ പാനീയം. ഇത് ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും.

ആപ്പിള്‍, ക്യാരറ്റ്, ബീറ്റ്‌റൂട്ട്

ആപ്പിള്‍, ക്യാരറ്റ്, ബീറ്റ്‌റൂട്ട്

1 ആപ്പിള്‍, ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയാണ് ഈ പ്രത്യേക ജ്യൂസ് തയ്യാറാക്കാന്‍ വേണ്ടത്. ഇതിന്റെ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി ആവശ്യമെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് ജ്യൂസാക്കിയെടുക്കുക. ഇതില്‍ അല്‍പം തേനും നാരങ്ങാനീരും കലര്‍ത്താം.

രാവിലെ വെറുംവയറ്റില്‍ ഈ ജ്യൂസ്

രാവിലെ വെറുംവയറ്റില്‍ ഈ ജ്യൂസ്

രാവിലെ വെറുംവയറ്റില്‍ ഈ ജ്യൂസ് കുടിയ്ക്കുന്നതാണ് ഏറ്റവും പ്രയോജനം. ഇത് അടുപ്പിച്ചു കുടിയ്ക്കുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കും.

English summary

Amazing Health Benefits Of ABC Juice

Amazing Health Benefits Of ABC Juice, read more to know about