For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പലതരം ജീരകവും നിരവധി ഗുണങ്ങളും

  By Johns Abraham
  |

  സ്വന്തം ഗുണങ്ങളെക്കൊണ്ട് രോഗശാന്തിയെ പ്രദാനം ചെയ്യുന്നത് എന്നാണ് ജീരകം എന്ന പദത്തിന്റെ അര്‍ത്ഥം സുഗന്ധവ്യഞ്ജനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന ജീരകത്തിന് ഏറെ ഗുണങ്ങളുണ്ട്. ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ഗുണത്തിലും ജീരകം മുന്നില്‍ തന്നെ. സംസ്‌കൃതത്തില്‍ സുഗന്ധ എന്നറിയപ്പെടുന്ന ജീരകത്തിന് ഇംഗ്ലീഷില്‍ കുമിന്‍ എന്നാണ് പേര്. ശാസ്ത്രീയ നാമം കുമിനും സിമിനും.

  ശ്വേതജീരകം (വെളുത്തത്), കൃഷ്ണജീരകം (കറുത്തത്), സ്ഥൂലജീരകം (പെരുംജീരകം), പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ 4 വിധത്തിലാണ് ജീരകങ്ങള്‍.കറികളില്‍ പൊടിച്ചുമൊക്കെ ഉപയോഗിക്കുന്ന ജീരകം സ്വാദ് മാത്രമല്ല അസുഖങ്ങള്‍ക്കും ഔഷധമാണെന്നും നമുക്കറിയാം. വായുകോപത്തിനും ജീരകം ഉത്തമമാണ്. നാമേറെ ഉപയോഗിക്കുന്ന ജീരക വെള്ളം പ്രതിരോധ ശേഷി നല്‍കുന്നതിന് ഉത്തമമാണെണ് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ട്.

   ചെറിയ ജീരകത്തിന്റെ ഔഷധഗുണങ്ങള്‍

  ചെറിയ ജീരകത്തിന്റെ ഔഷധഗുണങ്ങള്‍

  ജീരകം എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ജീരകം വിവിധ തരത്തില്‍ ഉണ്ട് ജീരകത്തിന്റെ ഗുണങ്ങള്‍ അനവധിയാണ്. വിശപ്പിനെ വര്‍ദ്ധിപ്പിക്കും, വായുവിനെ മാറ്റും, ദഹനത്തെ കൂട്ടും, കണ്ണിന് ഗുണകരമാണ്, തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും ഇങ്ങനെ അനേകം ഗുണങ്ങള്‍ ജീരകത്തിനുണ്ട്. ഗര്‍ഭാശയ ശുദ്ധിക്കും, പനി മാറാനും ജീരകം ഉപയോഗിക്കാം.ജീരകവും അല്പം ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ പനിക്ക് ശമനം ലഭിക്കും.

  ചിറ്റമൃതിന്റെ നീരില്‍ അല്പം ജീരകം ചതച്ചു ചേര്‍ത്ത് കഴിച്ചാല്‍ പനിക്കും, പ്രമേഹത്തിനും ഏറെ നല്ലതാണ്. സ്ത്രീകള്‍ക്കുണ്ടാകുന്ന വെള്ളപോക്കിന് നന്നാറിയും,കൊത്തമല്ലിയും, ജീരകവും ചേര്‍ത്ത് തിളപ്പിച്ചു വറ്റിച്ച വെള്ളം തണുത്ത ശേഷം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. പ്രസവിച്ച സ്ത്രികള്‍ ശുദ്ധമായ പശുവിന്‍ നെയ്യും, ജീരകവും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും. തേള്‍ വിഷം കുറയാന്‍ ജീരകം പൊടിച്ച്, തേനും, ഉപ്പും, വെണ്ണയും ചേര്‍ത്ത് യോജിപ്പിച്ച് പുരട്ടുന്നത് നല്ലതാണ്. ജീരകം പൊടിച്ചു ചെറുനാരങ്ങാനീരില്‍ ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ഛര്‍ദ്ധിക്ക് ആശ്വസം ലഭിക്കും.

   നെഞ്ചരിച്ചലിനും, ഗ്യാസിനും ജീരകം

  നെഞ്ചരിച്ചലിനും, ഗ്യാസിനും ജീരകം

  ശരീരത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് ജീരകം പശുവിന്‍ നെയ്യില്‍ വറുത്ത് അരച്ച് പുരട്ടിയാല്‍ കുരു പഴുത്ത് പൊട്ടുന്നതായിരിക്കും.ജീരകം, കൊത്തമല്ലി, എന്നിവ സമം എടുത്ത് അരച്ച് കല്‍ക്കമാക്കി പശുവിന്‍ നെയ്യില്‍ കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദ്ധി, അരുചി എന്നിവയ്ക്ക് ശമനം ലഭിക്കും.

  ജീരകം, എള്ള്, ഉലുവ എന്നിവ സമം എടുത്ത് കഷായം വെച്ച് ആറിയ ശേഷം ശര്‍ക്കര മേമ്പടി ചേര്‍ത്ത് 3 ദിവസം കഴിച്ചാല്‍ ആര്‍ത്തവം സമയക്രമം തെറ്റാതെ ഉണ്ടാകുന്നതിന് ഫലപ്രധമാണ്.

  നെഞ്ചരിച്ചലിനും, ഗ്യാസിനും ജീരകവും കൊത്തമല്ലിയും ഇട്ടു തിളപ്പിച്ചാറിയ വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് നല്ലതാണ്.ശരീരത്തിലുണ്ടാകുന്ന ഉഷ്ണത്തിനും, ചൊറിച്ചിലിനും ജീരകം ഇട്ടു തിളപ്പിച്ചാറിയ വെള്ളം തണുത്തതിനുശേഷം ശരീരത്തില്‍ ഒഴിച്ചു കുളിക്കുന്നത് നല്ലതാണ്.

   പെരുംജീരകത്തിന്റെ ഗുണങ്ങള്‍

  പെരുംജീരകത്തിന്റെ ഗുണങ്ങള്‍

  വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വായുകോപത്തിന്ഉത്തമ ഔഷധമാണ് പെരും ജീരകത്തിലടങ്ങിയിരിക്കുന്ന എണ്ണ ജലദോഷം, ബ്രോങ്കൈറ്റിസ്, മൂത്രതടസ്സംഎന്നിവയുടെ ശമനത്തിനും ഇതു നല്ലതാണ്. വായുശല്യമകറ്റാന്‍ പെരുംജീരകച്ചെടിയുടെ ഇലയ്ക്കു കഴിയും. ദഹനസഹായികളായ ഇഞ്ചി, ജീരകം, കുരുമുളക് എന്നിവയുമായി ചേര്‍ത്തു കഴിക്കുന്നതും നല്ലതാണ്.

  ഒരു ഏലക്കായും ഒരു നുള്ളു ജീരകവും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കൊടുക്കുന്നത് കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും ദഹനത്തെ സഹായിക്കും. ഒരു ടീസ്പൂണ്‍ പെരുംജീരകം ഒരു കപ്പു തിളച്ച വെള്ളത്തിലിട്ട്, ഒരു രാത്രി മുഴുവന്‍അടച്ചു വെച്ച് രാവിലെ തെളിവെള്ളം മാത്രം ഊറ്റി തേനും ചേര്‍ത്തു കഴിച്ചാല്‍ മലബന്ധം ശമിക്കും. പാനീയ മെന്ന നിലയിലും പെരുംജീരകം ഉദരവ്യാധികള്‍ക്ക് ആശ്വാസം പകരും. സോസ്പാനില്‍ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂണ്‍ പെരുംജീരകം ഇട്ടടച്ച്, തീരെ ചെറിയ തീയില്‍ 15 മിനിറ്റ് വയ്ക്കുക. പിന്നീട്അരിച്ച് ചെറുചൂടോടെ കുടിക്കുക. ഇതാണു പെരും ജീരക പാനീയം. സ്വാദു മെച്ചപ്പെടുത്താന്‍ കുറച്ചു പാലും തേനും ചേര്‍ക്കാം.ഇതില്‍ പെരും ജീരകപ്പൊടി ഉപയോഗിച്ചാലും മതി.

  മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് പെരുംജീരകം

  മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് പെരുംജീരകം

  തിമിരം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതക്ക് ദിവസവും രാവിലെയും വൈകുന്നേരവും 6 ഗ്രാം വീതം കഴിക്കുന്നത് ആശ്വാസമാണ്. തുല്യഅളവില്‍ പെരുംജീരകവും മല്ലിയും പഞ്ചസാരയും ചേര്‍ത്ത് പൊടിച്ച് 12 ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുന്നതും നല്ലതാണ്. ഉറക്കമില്ലായ്മക്ക് വായുകോപത്തിനു തയ്യാറാക്കിയതുപോലെ പാനീയം ഉണ്ടാക്കി രാത്രി ഭക്ഷണശേഷം കുടിക്കുക.

  സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനു തുല്ല്യമായ ഘടകങ്ങള്‍ പെരുംജീരകത്തില്‍ അടങ്ങിയിരിക്കുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് പെരുംജീരകം കൊണ്ട് തയ്യാറാക്കുന്ന പാനീയം ദിവസം മൂന്നു പ്രാവശ്യം കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും. ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന വിഷമതകള്‍ ഇല്ലാതാക്കാനും ഈ പാനീയത്തിനു കഴിയും. ദന്തരോഗ ശമനത്തിനു വേണ്ടി തയ്യാറാക്കുന്ന എല്ലാത്തരം മരുന്നുകളിലും മൌത്ത് വാഷുകളിലും പെരുംജീരകം ഒരു പ്രധാന ചേരുവയാണ്. ഇത് വെള്ളത്തിലിട്ട് ഒരുപാട് നേരം തിളപ്പിക്കരുത്

   ജീരകവെള്ളത്തിന്റെ ഗുണങ്ങള്‍; ദഹനപ്രശ്നത്തിന് പരിഹാരം-

  ജീരകവെള്ളത്തിന്റെ ഗുണങ്ങള്‍; ദഹനപ്രശ്നത്തിന് പരിഹാരം-

  ഭക്ഷണത്തിനൊപ്പം ജീരകവെളളം കുടിക്കുന്നത് ദഹനപ്രക്രിയ അനായാസമാക്കും. ദഹനപ്രശ്നമുള്ളവര്‍ ദിവസവം ഇടയ്ക്കിടെ ജീരകവെള്ളം കുടിക്കുന്നത് ഏറെ ഉത്തമമാണ്.

  നിര്‍ജ്ജലീകരണം തടയുന്നു-

  നിര്‍ജ്ജലീകരണം തടയുന്നു-

  ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയെയാണ് നിര്‍ജലീകരണം എന്ന് പറയുന്നത്. ഇടയ്ക്കിടെ ജീരകവെള്ളം കുടിക്കുന്നതിലൂടം നിര്‍ജലീകരണത്തിന് പരിഹാരം കണ്ടെത്താം.

  രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു-

  രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു-

  ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ദിവസവും ജീരകവെള്ളം ശീലമാക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

  ശരീരത്തിന്റെ വിളര്‍ച്ച തടയുന്നു-

  ശരീരത്തിന്റെ വിളര്‍ച്ച തടയുന്നു-

  ഇരുമ്പിന്റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ജീരകത്തില്‍ ധാരളമായി ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നതിനാല്‍ ഈ പ്രശ്നത്തിന് ഒരളവ് വരെ പരിഹാരം കാണാന്‍ ജീരകവെള്ളത്തിന് സാധിക്കും.

   രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു-

  രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു-

  ജീരകത്തില്‍ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്ന്. ഈ പൊട്ടാസ്യം ശരീരത്തിലെ ഇലക്ട്രോലൈറ്റ് തുലനം നിലനിര്‍ത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വളരെയധികം സഹായിക്കും.

  ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും-

  ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും-

  ജീരകവെള്ളം ശീലമാക്കുന്നത് ശരീരഭാരവും വണ്ണവും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുകയും അതിലൂടെ അമിതവണ്ണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

   ചര്‍മ്മത്തെ സംരക്ഷക്കുന്നു

  ചര്‍മ്മത്തെ സംരക്ഷക്കുന്നു

  ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിന്റെ സംരക്ഷണത്തിന് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ജീരകവെള്ളം പതിവായി കുടിക്കുന്നതിലൂടെ മുഖക്കുരു, കറുത്തപാടുകള്‍, കരുവാളിപ്പ് എന്നിവ ഒഴിവാക്കി ചര്‍മ്മം മൃദുലവും മിനുസവുമുള്ളതാക്കി മാറ്റാന്‍ സഹായിക്കും.

  Read more about: health tips ആരോഗ്യം
  English summary

  amazing-benefits-of-cumin-jeera-for-skin-hair-and-he

  The word 'cumiram' means a lot of good quality spice on spices.
  Story first published: Tuesday, July 17, 2018, 16:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more