കിടക്കാന്‍ നേരം മുന്തിരി കുതിര്‍ത്ത് കഴിക്കാം

Posted By:
Subscribe to Boldsky

ഉണക്കമുന്തിരി ഡ്രൈഫ്രൂട്‌സിലെ രാജാവാണ് എന്ന കാര്യത്തില്‍ സംശയമില്ല. അത്രക്കധികമാണ് ആരോഗ്യഗുണങ്ങളും. ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഏത് തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഉണക്കമുന്തിരി. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിച്ചാല്‍ അത് ആരോഗ്യത്തിന് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, ലൈംഗിക പ്രശ്‌നങ്ങള്‍ എന്നു വേണ്ട എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ഉണക്കമുന്തിരി.

കൊടിത്തൂവ കൊണ്ടൊരു ചായ, ആയുസ്സിന്റെ മരുന്ന്

പതിവായി കഴിക്കുന്നത് പല വിധത്തിലുള്ള ഗുണങ്ങള്‍ നമുക്ക് പ്രദാനം ചെയ്യുന്നു. എന്നാല്‍ പതിവായി കഴിക്കുന്ന രീതിയില്‍ അല്‍പം മാറ്റം വരുത്താം. കാരണം കിടക്കാന്‍ പോവുന്നതിന് മുന്‍പ് അല്‍പം ഉണക്കമുന്തിരി എടുത്ത് വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിച്ച് നോക്കൂ. ഇത് നല്‍കുന്ന ആരോഗ്യം സാധാരണ മുന്തിരിയേക്കാള്‍ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരില്ല എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുമ്പോള്‍ എന്തൊക്കെ ആ രോഗ്യഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

ശാരീരികോര്‍ജ്ജം വര്‍ദ്ധിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിക്കുന്നു

ഇന്നത്തെ കാലത്ത് ആവശ്യത്തിന് വ്യായാമവും കൃത്യമായ ഭക്ഷണശീലവും ഇല്ലാത്തത് വളരെയധികം തന്നെ നമ്മളെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഉണക്കമുന്തിരി വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം എളുപ്പത്തില്‍ ലഭ്യമാകും. ക്ഷീണം മാറാനുള്ള നല്ലൊരു വഴിയാണിത്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധമെന്ന പ്രശ്‌നത്തിന് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. രാത്രി കിടക്കാന്‍ നേരം എന്തായാലും കഴിക്കുക. ഇതിലെ ഫൈബറുകള്‍ ശരീരത്തില്‍ പെട്ടെന്ന് അലിഞ്ഞു ചേരാന്‍ ഇതു സഹായിക്കും.

അസിഡിറ്റി

അസിഡിറ്റി

അസിഡിറ്റി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി കുതിര്‍ത്തി കഴിയ്ക്കുന്നത്. പല ഭക്ഷണപ്രശ്‌നങ്ങള്‍ കൊണ്ടും പലരിലും അസിഡിറ്റിയെന്ന പ്രശ്‌നം ഉണ്ടാവാം. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഉണക്കമുന്തിരി.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം

കാല്‍സ്യത്തിന്റെ കലവറയാണ് ഉണക്കമുന്തിരി. കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ ഇത് ശരീരം പെട്ടെന്ന് ആഗിരണം ചെയ്യും. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. എല്ലുകളുടെ മാത്രമല്ല പല്ലിന്റെ ആരോഗ്യത്തിനും മികച്ചതാണ്.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ പല സ്ത്രീകളേയും വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഇത് കുതിര്‍ത്തി കഴിയ്ക്കുന്നത്. ഇതിലെ ഇരുമ്പ് ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നു.

ദഹിക്കാന്‍ എളുപ്പം

ദഹിക്കാന്‍ എളുപ്പം

ഉണക്കമുന്തിരി വെള്ളത്തിലിട്ടു കഴിയ്ക്കുമ്പോള്‍ ഇത് ദഹിയ്ക്കാന്‍ ഏറെ എളുപ്പമാണ്. മാത്രമല്ല, ശരീരത്തിന്റെ ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കാനും ഇത് സഹായിക്കും.

 ആന്റി ഓക്‌സിഡന്റുകള്‍

ആന്റി ഓക്‌സിഡന്റുകള്‍

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു ഉണക്കമുന്തിരി. ഇതിന്റെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ എളുപ്പം അലിഞ്ഞു ചേരാന്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത ഉണക്കമുന്തിരിയാണ് ഏറെ നല്ലത്. ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഉത്തമം.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തില്‍ രക്തം കൂട്ടുന്നതു കൊണ്ടുതന്നെ ചര്‍മത്തിളക്കത്തിനും ചര്‍മാരോഗ്യത്തിനും മുടിവളര്‍ച്ചയ്ക്കുമെല്ലാം കുതിര്‍ത്ത ഉണക്കമുന്തിരി ഏറെ നല്ലതാണ്. ശരീരത്തില്‍ രക്തം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

 ഉണക്കമുന്തിരി വെള്ളം

ഉണക്കമുന്തിരി വെള്ളം

ഉണക്കമുന്തിരി മാത്രമല്ല, ഇതിട്ട വെള്ളവും കുടിയ്ക്കാം. രാത്രിയില്‍ ഇത് വെള്ളത്തിലിട്ടു വച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.ഉണക്കമുന്തിരി കുതിര്‍ത്തു കഴിയ്ക്കുന്നതും ഇതിട്ട വെള്ളം കുടിയ്ക്കുന്നതും വായുടെ ആരോഗ്യത്തിന് നല്ലതാണ്.

English summary

Amazing Benefits Of Eating Soaked Raisins

Eating soaked raisins, also known as kishmish has a lot of health benefits. Make it a point to have it every day to prevent any kind of infections
Story first published: Monday, March 5, 2018, 18:46 [IST]