1 മാസത്തില്‍ കാഴ്ച ഇരട്ടിയാക്കും മരുന്ന്‌

Posted By:
Subscribe to Boldsky

ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. ഈ ലോകത്തെ എന്തു കാണണമെങ്കിലും ഇതില്ലാതെ പറ്റില്ല. ഇതുകൊണ്ടു തന്നെ കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നുമാണ്.

എന്നാല്‍ കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ചയറിയില്ല എന്ന പഴഞ്ചൊല്ലില്‍ ചിലപ്പോഴെങ്കിലും പരമാര്‍ത്ഥവുമുണ്ട്. പ്രത്യേകിച്ചും ഇന്നത്തെക്കാലത്ത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ജീവിതം കൂടുതല്‍ എളുപ്പമാക്കിയെങ്കിലും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യം, പ്രത്യേകിച്ചും കണ്ണിന്റെ ആരോഗ്യത്തിന് ഇത് ഏറെ ദോഷകരമാണെന്നതാണ് വാസ്തവം. ഇത്തരം ഇലക്ട്രോളിക് ഉപകരണങ്ങളില്‍ നിന്നുള്ള വികിരണങ്ങള്‍ കണ്ണിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണ്.

പ്രായമേറുമ്പോള്‍ തിമിരം പോലുള്ള രോഗങ്ങള്‍ വരുന്നത് സാധാരണയാണ്. ഇത് തടയാന്‍ പറ്റുന്നതിനും ഒരു പരിധിയുണ്ട്. എന്നാല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കാരണം ഇന്നത്തെ കാലത്ത് കുട്ടികളുടെ കണ്ണിനു പോലും പ്രശ്‌നങ്ങളുണ്ടാകുന്നതും കണ്ണട വയ്‌ക്കേണ്ടി വരുന്നതും സാധാരണയാണ്.

കണ്ണിന്റെ ആരോഗ്യത്തിന് പ്രത്യേകം ശ്രദ്ധിയ്ക്കണം. ഇതിനായി ചെറുപ്പം മുതല്‍ തന്നെ വഴികള്‍ തേടുകയും വേണം. കാരണം ഒരു പരിധി വിട്ടു കണ്ണിനു പ്രശ്‌നം വന്നാല്‍ പിന്നെ പരിഹാരം തന്നെ ഏറെ ബുദ്ധിമുട്ടാകും. സര്‍ജറി, സ്ഥിരം കണ്ണട, ലെന്‍സ് പോലുള്ള വഴികളിലേയ്ക്കു പോകേണ്ടി വരും.

ഏതു പ്രശ്‌നത്തിനുമെന്ന പോലെ കണ്ണിന്റെ ആരോഗ്യത്തിനും സഹായകമായ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് ദോഷങ്ങള്‍ നീക്കാന്‍ ഏറെ സഹായകമാണ്. യാതൊരു പാര്‍ശ്വഫലവും വരുത്തില്ലെന്നതും മറ്റൊരു കാര്യം.

കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന, കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന, കാഴ്ചയെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക മരുന്നു നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി കഴിയ്ക്കാം. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ ഉപയോഗിച്ചാണ് ഈ പ്രത്യേക മരുന്നു തയ്യാറാക്കുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് കറ്റാര്‍ വാഴ. ആരോഗ്യത്തിനും ചര്‍മ മുടി സംരക്ഷണത്തിനുമെല്ലാം ഒരുപോലെ സഹായിക്കുന്ന ഒന്നും. കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കറ്റാര്‍ വാഴ ജെല്‍. ഇത് കണ്ണിനുള്‍പ്പെടെയുള്ള പല മരുന്നുകള്‍ക്കും പണ്ടു മുതലേ ഉപയോഗിച്ചു വരുന്ന ഒന്നുമാണ്.

കറ്റാര്‍ വാഴയില്‍

കറ്റാര്‍ വാഴയില്‍

കറ്റാര്‍ വാഴയില്‍ ധാരാളം വെള്ളവും വൈറ്റമിനുകളും ആന്റിഓക്‌സിന്റുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. ശ്വേതാണുക്കളുടെ ഉല്‍പാദനത്തിനും ഇതു സഹായിക്കും. കണ്ണിന്റെ കോശങ്ങളേയും കണ്ണിനെ മൂടുന്ന മെംമ്പ്രേയ്‌നിന്റെ ആരോഗ്യത്തെയുമെല്ലാം സംരക്ഷിയ്ക്കാന്‍ കറ്റാര്‍ വാഴ ഏറെ ഗുണകരമാണ്.

കണ്ണിനെ ബാധിയ്ക്കുന്ന

കണ്ണിനെ ബാധിയ്ക്കുന്ന

കണ്ണിനെ ബാധിയ്ക്കുന്ന തിമിരം, കോര്‍ണിയയ്ക്കുണ്ടാകുന്ന പ്രശ്‌നം. മാക്യുലാര്‍ ഡീജെനറേഷന്‍ തുടങ്ങിയ ധാരാളം പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നാണ് കറ്റാര്‍ വാഴ ജെല്‍. ഇതിനു പുറമേ പ്രമേഹ നിയന്ത്രണത്തിനും ഇത് ഏറെ നല്ലതാണ്. പ്രമേഹം പലപ്പോഴും കണ്ണിന്റെ കാഴ്ചയെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്.

വാള്‍നട്‌സും

വാള്‍നട്‌സും

കറ്റാര്‍വാഴയ്‌ക്കൊപ്പം ഇതില്‍ വാള്‍നട്‌സും ഉപയോഗിയ്ക്കുന്നുണ്ട്. ഡ്രൈ നട്‌സിന്റെ കൂട്ടത്തില്‍ പെട്ട വാള്‍നട്‌സ് ആരോഗ്യഗുണങ്ങളാല്‍ ഏറെ സമ്പുഷ്ടമാണ്. ഇവയിലെ വൈറ്റമിന്‍ തിമിരം പോലുള്ള രോഗങ്ങള്‍ ചെറുക്കാന്‍ ഏറെ നല്ലതാണ്. കണ്ണുകള്‍ക്കുണ്ടാകുന്ന കോശനാശം ചെറുക്കാനും ഇത് ഏറെ നല്ലതാണ്.

തേന്‍

തേന്‍

തേന്‍ ഈ മരുന്നില്‍ ഉപയോഗിയ്ക്കുന്ന മറ്റൊരു ചേരുവയാണ്. തേന്‍ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ഒന്നോ രണ്ടോ തുള്ളി തേന്‍ കണ്ണിലിറ്റിയ്ക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഉത്തമമാണെന്നു പറയാം. കണ്ണിന്റെ ആരോഗ്യത്തിനായി ഉപയോഗിയ്ക്കുന്ന ആയുര്‍വേദ മരുന്നായ ഇളനീര്‍ കുഴമ്പു പോലുള്ളവയില്‍ തേന്‍ ഒരു പ്രധാന ചേരുവയാണ്.

തേനിനൊപ്പം നാരങ്ങാനീരും

തേനിനൊപ്പം നാരങ്ങാനീരും

തേനിനൊപ്പം നാരങ്ങാനീരും ഈ മരുന്നില്‍ ഉപയോഗിയ്ക്കുന്നുണ്ട്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഇത് വൈറ്റമിന്‍ സി യാല്‍ സമ്പുഷ്ടവുമാണ്. വൈറ്റമിന്‍ സി കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

പ്രത്യേക മിശ്രിതം

പ്രത്യേക മിശ്രിതം

അര കപ്പ് കറ്റാര്‍ വാഴ ജെല്‍, അര കപ്പ് പൊടിച്ച വാള്‍നട്‌സ്, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 ചെറുനാരങ്ങയുടെ നീര് എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍ ഫ്രഷായി സസ്യത്തില്‍ നിന്നും എടുക്കുന്നതാണ് നല്ലത്. ഇത് അല്‍പം വെള്ളം ചേര്‍ത്ത് കുറഞ്ഞ ചൂടില്‍ 10-15 മിനിറ്റ് ചൂടാക്കുക.

പീന്നീട്

പീന്നീട്

പീന്നീട് ഇതില്‍ നിന്നും വെള്ളം ഊറ്റിക്കളഞ്ഞ് ഈ ജെല്‍ ഫ്രിഡ്ജില്‍ വയ്ക്കുക. പിന്നീട് 12 മണിക്കൂര്‍ കഴിഞ്ഞ് പുറത്തെടുത്ത് ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. നല്ല പാനീയമാക്കി ഇതു മാറ്റണം.

ഈ പാനീയം

ഈ പാനീയം

ഈ പാനീയം ദിവസവും മൂന്നു നേരമായ ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി കുടിയ്ക്കണം. ഇത് അല്‍പനാള്‍ ചെയ്യുക. കണ്ണിന്റെ ആരോഗ്യം നില നിര്‍ത്താനും കാഴ്ച ശക്തി വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

വൈറ്റമിന്‍ എ

വൈറ്റമിന്‍ എ

ഇതല്ലാതെ കണ്ണിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും കാഴ്ച ശക്തിയ്ക്കു നല്ലതാണ്.കണ്ണിന്‍െറ ആരോഗ്യവും മതിയായ കാഴ്ചശക്തിയും നിലനിര്‍ത്തുന്നതിന് വൈറ്റമിന്‍ എ യും കെയും അടങ്ങിയ ഭക്ഷണം അത്യന്താപേക്ഷിതമാണ്. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസവും കഴിക്കാന്‍ ശ്രമിക്കണം

കണ്ണ്

കണ്ണ്

ഇടക്ക് കൃഷ്ണമണികള്‍ അഞ്ചുമിനിറ്റ് വൃത്താകൃതിയില്‍ ചലിപ്പിക്കുകയോ കണ്ണ് നിരവധി തവണ തുറക്കുകയോ അടക്കുകയോ ചെയ്യുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ രണ്ട് കൈയും ചേര്‍ത്ത് തിരുമി ഇളം ചൂടോടെ കൈപ്പത്തികള്‍ കണ്ണിന് മുകളില്‍ വെക്കുകയും വേണം. ഈര്‍പ്പം കാത്തുസൂക്ഷിക്കാനും അതുവഴി കണ്ണിന്‍െറ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

കമ്പ്യൂട്ടറില്‍

കമ്പ്യൂട്ടറില്‍

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവരും പുസ്‌തകം വായിക്കുന്നവരും ഇടക്ക് അഞ്ച് മിനിറ്റ് ഇടവേളയെടുക്കുക. കണ്ണിലെ മാംസപേശികള്‍ക്ക് വിശ്രമം ലഭിക്കാന്‍ ഇത് സഹായകരമാകും. കണ്ണില്‍ തണുത്ത വെള്ളമൊഴിച്ച് കണ്ണുകള്‍ അഞ്ച് മിനിറ്റ് അടച്ചുവെക്കുക. ഇതിന് ശേഷം ജോലി/വായന തുടരുക

English summary

Aloe Vera Remedy To Improve Eye Health

Aloe Vera Remedy To Improve Eye Health, Read more to know about,