നാരങ്ങ ഉപയോഗിക്കുന്നത് തണുപ്പിച്ച ശേഷം മാത്രം

Posted By:
Subscribe to Boldsky

നാരങ്ങ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്നു വേണ്ട പാത്രത്തിലെ കറ കളയാന്‍ വരെ നാരങ്ങ ഉപയോഗിക്കാം. അത്രയേറെ ഉപയോഗപ്രദമാണ് ഓരോ കാര്യത്തിലും നാരങ്ങ.

നാരങ്ങ നീരിനേക്കാള്‍ 10 മടങ്ങ് പോഷകങ്ങളാണ് നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിരിയ്ക്കുന്നത്. ഇതാകട്ടെ ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം പുറത്ത് കളയാന്‍ സഹായകമാണ്.

മാംസത്തിന്റെ അളവ് കൂടുന്തോറും ക്യാന്‍സര്‍ സാധ്യത

എന്നാല്‍ ഇനി നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് തണുപ്പിച്ച ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക. കാരണം ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലാണ് എന്നാണ് പലരും പറയുന്നത്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം പോലുള്ള മാനസികാവസ്ഥയെ തരണം ചെയ്യാനുള്ള കഴിവ് തണുത്ത നാരങ്ങയ്ക്കുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവര്‍ നാരങ്ങ തണുപ്പിച്ച് ഉപയോഗിച്ച് നോക്കൂ. മാറ്റം അനുഭവിച്ചറിയാം.

 രക്തസമ്മര്‍ദ്ദം കൃത്യമാക്കാന്‍

രക്തസമ്മര്‍ദ്ദം കൃത്യമാക്കാന്‍

ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. എന്നാല്‍ ശരീരത്തില്‍ രക്തസമ്മര്‍ദ്ദം കൃത്യമാക്കാന്‍ തണുപ്പിച്ച നാരങ്ങ ഉപയോഗിക്കുന്നതാണ് ഉത്തമം.

 നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍

നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍

നാഡീ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും തണുപ്പിച്ച നാരങ്ങ ഉപയോഗിക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് തണുപ്പിച്ച നാരങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട.

 കീമോതെറാപ്പിയേക്കാള്‍ ഫലപ്രദം

കീമോതെറാപ്പിയേക്കാള്‍ ഫലപ്രദം

ക്യാന്‍സര്‍ ചികിത്സയായ കീമോതെറാപ്പിയേക്കാള്‍ ഫലപ്രദമാണ് നാരങ്ങ. തണുപ്പിച്ച് ഉപയോഗിക്കുമ്പോള്‍ ഗുണം വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്.

വിഷാദരോഗം

വിഷാദരോഗം

വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും പരിഹാരമാണ് നാരങ്ങ. നല്ലതു പോലെ തണുപ്പിച്ച് ഉപയോഗിച്ചാല്‍ വിഷാദ രോഗത്തിന് മരുന്ന് കഴിയ്‌ക്കേണ്ട ആവശ്യമില്ല.

വിരകളെ നശിപ്പിക്കുന്നു

വിരകളെ നശിപ്പിക്കുന്നു

ആരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന വിരകളെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമാണ് തണുപ്പിച്ച നാരങ്ങ. ഇത് ശരീരത്തനകത്തും മറ്റും വളരുന്ന അപകടകരമായ വിരകളെ നശിപ്പിക്കുന്നു.

 ഉപയോഗിക്കേണ്ടത്

ഉപയോഗിക്കേണ്ടത്

തണുത്ത നാരങ്ങ ഉപയോഗിക്കാന്‍ എളുപ്പമാണ്. നിങ്ങള്‍ കഴിയ്ക്കുന്ന സൂപ്പിലും സാലഡിലും എല്ലാം നല്ലതു പോലെ തണുത്ത നാരങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടാം. ഇതിലൂടെ ആരോഗ്യം സംരക്ഷിക്കാം.

English summary

Why You Should Freeze Every Lemon You Consume

Why You Should Freeze Every Lemon You Consume, read on to know more about it.
Subscribe Newsletter