For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിയ്ക്കാറുണ്ടോ, എങ്കില്‍..

മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിയ്ക്കണമെന്നു പറയാനുള്ള പ്രധാന കാരണങ്ങളെക്കുറിച്ചറിയൂ,

|

ഈന്തപ്പഴം ഏതു കാലത്തു കഴിച്ചാലും ആരോഗ്യത്തിന് ഏറെ ഗുണകരം തന്നെയാണ്. സാധാരണ ഈന്തപ്പഴവും പച്ച ഈന്തപ്പഴവും ഉണക്കിയതുമെല്ലാം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയതു തന്നെ.

എന്നാല്‍ മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിച്ചാലോ, എന്താണെന്നല്ലേ, ഗുണങ്ങളേറെയാണ്. എന്നു മാത്രമല്ല, നിങ്ങള്‍ മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിയ്ക്കുക തന്നെ വേണം.

മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിയ്ക്കണമെന്നു പറയാനുള്ള പ്രധാന കാരണങ്ങളെക്കുറിച്ചറിയൂ, സെക്‌സ്‌ ഗുണങ്ങള്‍ക്ക്‌ ഈന്തപ്പഴം ഇങ്ങനെ......

ശരീരത്തിന് ചൂടു നല്‍കുന്നതിന്

ശരീരത്തിന് ചൂടു നല്‍കുന്നതിന്

ഇതില്‍ ഫൈബര്‍, അയേണ്‍, കാല്‍സ്യം, വൈറ്റമിനുകള്‍, മഗ്നീഷ്യം എന്നിവ ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ മഞ്ഞുകാലത്ത് ശരീരത്തിന് ചൂടു നല്‍കുന്നതിന് സഹായകമാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

വിന്ററില്‍ കോള്‍ഡും അണുബാധയുമെല്ലാമുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇതകറ്റി ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിന് ഈന്തപ്പഴം നല്ലതാണ് 2-3 ഈന്തപ്പഴം, 2 ഏലയ്ക്ക, അല്‍പം കുരുമുളക് എന്നിവ വെള്ളത്തിലിട്ടു തിളപ്പിച്ച് ആ വെള്ളം കുടിയ്ക്കാം. കോള്‍ഡിനുള്ള നല്ലൊരു പ്രതിവിധിയാണ്.

ആസ്തമ

ആസ്തമ

മഞ്ഞുകാലത്ത് ആസ്തമയുള്ളവര്‍ക്ക് ഇത് കൂടുന്നത് സാധാരണയാണ്. രാവിലെയും വൈകീട്ടും 2 ഈന്തപ്പഴം വീതം കഴിയ്ക്കുന്നത് നല്ലതാണ്.

ഊര്‍ജം

ഊര്‍ജം

മഞ്ഞുകാലത്ത് രാവിലെയെഴുന്നേറ്റാല്‍ എല്ലാറ്റിനും മടി തോന്നാറില്ലേ, പ്രതിവിധിയാണ് ഈന്തപ്പഴം. ശരീരത്തിന് ഊര്‍ജം നല്‍കി ഉന്മേഷം ലഭിയ്ക്കാന്‍ ഏറെ ഗുണകരം.

മലബന്ധം

മലബന്ധം

മഞ്ഞുകാലത്ത് ശരീരം കൂടുതല്‍ വരണ്ടതാകും. ഇതുകൊണ്ടുതന്നെ ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ സാധാരണം. ഈന്തപ്പഴത്തിലെ നാരുകള്‍ ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

തണുത്ത അന്തരീക്ഷത്തില്‍ ഹൃദയമിടിപ്പ് സാധാരണ നിലയില്‍ തന്നെ തുടരാനും ഇതു വഴി ഹൃദയാരോഗ്യം കാത്തുസൂക്ഷിയ്ക്കാനും ഈന്തപ്പഴം ഏറെ നല്ലതാണ്.

വാതം, കാലുവേദന

വാതം, കാലുവേദന

വാതം, കാലുവേദന പോലുള്ള പ്രശ്‌നങ്ങള്‍ മഞ്ഞുകാലത്ത് സര്‍വസാധാരണം. ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഈന്തപ്പഴം.

ബിപി

ബിപി

ഇതിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ മഞ്ഞുകാലത്ത് ശരീരത്തിന്റെ ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ്.

സോക്‌സിട്ടു സെക്‌സെങ്കില്‍ ആ ഗുണം......

സോക്‌സിട്ടു സെക്‌സെങ്കില്‍ ആ ഗുണം......

സോക്‌സിട്ടു സെക്‌സെങ്കില്‍ ആ ഗുണം......സോക്‌സിട്ടു സെക്‌സെങ്കില്‍ ആ ഗുണം......

English summary

Why Should You Eat Dates During Winter

Why Should You Eat Dates During Winter, Read more to know about,
X
Desktop Bottom Promotion