സ്ത്രീകളുടെ ഭക്ഷണക്രമീകരണം താളം തെറ്റുമ്പോൾ

Posted By: Jibi Deen
Subscribe to Boldsky

ഭക്ഷണം ക്രമീകരിച്ചശേഷം സ്ത്രീകൾ ആഗ്രഹിക്കുന്നത് മെലിഞ്ഞിരിക്കണമെന്നും പങ്കാളിയെ ആകർഷകനാക്കണം എന്നുമാണെന്ന് പഠനങ്ങൾ പറയുന്നു.

പഠനത്തിൽ പറയുന്നത് പങ്കാളി/ഭർത്താവ് സുന്ദരനും എന്നാൽ അവർക്ക് ആകർഷണം കുറഞ്ഞ സ്ത്രീയുമാണെങ്കിൽ അവർ നന്നായി ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നവരും,മെലിഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നവരുമായിരിക്കും.

എന്നാൽ ഈ പ്രോത്സാഹനം ഭർത്താവിനേക്കാൾ ഭാര്യ ആകർഷകമുള്ളവളാണെങ്കിൽ ഉണ്ടാകില്ല.

food

പുരുഷന്മാരെ സംബന്ധിച്ച് ഭക്ഷണം കഴിക്കാനുള്ള പ്രോത്സാഹനം ഭാര്യമാരോടോ അല്ലെങ്കിൽ തന്നോട് തന്നെയുള്ള നന്ദിപ്രകടനമാണ്.

ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയായ ടാനിയ റെയ്നോൾഡ് പറയുന്നത്, സുന്ദരന്മാരായ ഭർത്താക്കന്മാർക്ക്‌ ഭാര്യമാരിൽ നിന്നും പ്രത്യേകിച്ച് സുന്ദരിയല്ലാത്ത ഭാര്യയിൽ നിന്നും നെഗറ്റീവ് ആയ ഫലങ്ങളാകും ലഭിക്കുക എന്നാണ്.

ബോഡി ഇമേജ് എന്ന ജേണലിൽ പറയുന്നത് പങ്കാളിയുടെ പ്രതീക്ഷയിൽ കുറവ് വരുമോയെന്നു സ്ത്രീകൾ ഭയക്കുന്നുവെന്നാണ്.

ഇത്തരത്തിൽ ഭക്ഷണത്തിലെ താളക്രമം സ്ത്രീകളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

സ്ത്രീകളിൽ കൂടുതലായി ഭാരം കുറയ്ക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ അത് പിന്നീട് മനസികപ്രശ്നങ്ങളിലേക്കും, വിഷാദം, ഉത്കണ്ഠ,ജീവിതത്തോട് വിരക്തി ഇവയെല്ലാത്തിനും കാരണമാകുമെന്ന് റെയ്നോൾഡ് പറയുന്നു.

എങ്ങനെ ബന്ധങ്ങൾ സ്ത്രീകളുടെ ഭക്ഷണക്രമീകരണത്തെ ബാധിക്കുമെന്ന് നാം മനസിലാക്കണം. സാമൂഹിക ചുറ്റുപാടിൽ ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം രൂപപ്പെട്ടാൽ നാം അവരെ സഹായിക്കണം. ഈ പഠനത്തിനായി അവർ 20 വയസ്സ് പ്രായമുള്ള, വിവാഹം കഴിഞ്ഞു നാലു മാസം മാത്രമുള്ള ദല്ലാ സ്ഥലത്തുള്ള 113 പുതിയ ദമ്പതിമാരെ നിരീക്ഷിച്ചു.

English summary

Why Do Women Fall Prey To Eating Disorders

Why Do Women Fall Prey To Eating Disorders, read more to know about,