പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

Posted By:
Subscribe to Boldsky

മുട്ട സമീകൃതാഹാരമാണ്. ആരോഗ്യത്തിന് ഏറെ ഗുണകരം. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒത്തിണങ്ങിയ ഒന്ന്.

ഒരു മുട്ട പ്രാതലിന് ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാണെന്നു പറയും. എന്നാല്‍ രാവിലെ തന്നെ മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടില്ലേയെന്നു ചിന്തിയ്ക്കുന്നവരുമുണ്ട്.

രാവിലെ ബ്രേക്ഫാസ്റ്റിന് ഒരു മുട്ട കഴിച്ചാലുണ്ടാകുന്ന ആരോഗ്യഗുണങ്ങളെ കുറിച്ചറിയൂ

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

പ്രോട്ടീന്റെ ഏറ്റവും നല്ലൊരു ഉറവിടമാണ് മുട്ട. രാവിലെ തന്നെ മുട്ട കഴിയ്ക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കും. അതുപോലെ തന്നെ അമിനോ ആസിഡുകളും.

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

മുട്ട രാവിലെ കഴിയ്ക്കുന്നത് വിശപ്പു കുറയാനുളള നല്ലൊരു വഴിയാണ്. അമിതാഹാരം കുറച്ചും അപചയപ്രക്രിയ ശക്തിപ്പെടുത്തിയും തടി കുറയ്ക്കാനുള്ള നല്ലൊരു വഴി.

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

ദിവസം മുഴുവനുമുള്ള ഊര്‍ജം പ്രാതലില്‍ നിന്നാണ് ലഭിയ്ക്കുന്നത്. മുട്ട ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള പ്രധാനപ്പെട്ട വഴിയാണ്.

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

വൈറ്റമിന്‍ ഡിയുടെ പ്രധാന ഉറവിടമാണ് മുട്ട. മുട്ടയും രാവിലെ അല്‍പം സൂര്യപ്രകാശവും കൂടിയാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ഏതാണ്ടു ലഭിയ്ക്കുമെന്നു പറയാം.

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

മുട്ടയില്‍ 200 മില്ലീഗ്രാം കൊളസ്‌ട്രോള്‍ മാത്രമേയുള്ളൂ, ഇതാകട്ടെ ശരീരം ഉപയോഗപ്പെടുത്തുന്നതും. മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോയെന്ന ഭയത്തിന് അടിസ്ഥാനമില്ലെന്നര്‍ത്ഥം.

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

മുട്ടയിലെ അമിനോആസിഡുകള്‍ സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇത് റിലാക്‌സ് ചെയ്യാന്‍ ഏറെ സഹായിക്കും. ദിവസം തുടങ്ങുമ്പോഴുള്ള സ്‌ട്രെസും ടെന്‍ഷനുമെല്ലാം കുറയ്ക്കാന്‍ ഇത് നല്ലതാണെന്നര്‍ത്ഥം.

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

മുട്ടയിലെ കൊളീന്‍ എന്ന ഘടകം തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഏറെ നല്ലതാണ്. മുട്ട രാവിലെ കഴിയ്ക്കുമ്പോള്‍ തലച്ചോര്‍ ഫ്രഷായി പ്രവര്‍ത്തിയ്ക്കുമെന്നതര്‍ത്ഥം.

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

പ്രാതലിന് ഒരു മുട്ട കഴിയ്ക്കുമ്പോള്‍...

ഇതിലെ സെലേനിയം പോലുള്ള ഘടകങ്ങള്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കും. അസുഖങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കാന്‍ പ്രാതലിന് ഒരു മുട്ട ശീലമാക്കുന്നതു നല്ലതാണ്.

Read more about: health, body, egg
English summary

What Happens When You Have An Egg For Breakfast

What Happens When You Have An Egg For Breakfast, read more to know about,
Story first published: Wednesday, July 12, 2017, 11:05 [IST]
Subscribe Newsletter