For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിന്റെ ആരോഗ്യത്തിന് ഈ വഴി

കണ്ണിന്റെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കാനും കാഴ്ചശക്തിക്കും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍

|

കണ്ണ് ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ പലപ്പോഴും കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് ചെറിയ കുട്ടികള്‍ മുതലങ്ങോട്ട് പലരും കണ്ണട വെക്കേണ്ടതായി വരുന്നത്. ഭക്ഷണ രീതിയും ജീവിതശൈലിയിലെ മാറ്റങ്ങളും എല്ലാമാണ് പലപ്പോഴും കണ്ണിന്റെ ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്.

എന്നാല്‍ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ അത് കണ്ണിനേയും കാഴ്ച ശക്തിയേയും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇനി ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി.

നാവിലെ വെളുത്ത നിറത്തിന് പരിഹാരം ഉടന്‍നാവിലെ വെളുത്ത നിറത്തിന് പരിഹാരം ഉടന്‍

കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെട്ടാല്‍ പിന്നെ തിരിച്ച് കിട്ടാന്‍ എന്തൊക്കെ ചെയ്തിട്ടും ഫലമില്ല. അതുകൊണ്ട് തന്നെയാണ് കണ്ണിന്റെ ആരോഗ്യകാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നമ്മള്‍ നല്‍കേണ്ടത്. അല്ലാത്ത പക്ഷം കണ്ണിന്റെ ആരോഗ്യം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി ഇത്തരം കാര്യങ്ങളില്‍ ചിലത് ശ്രദ്ധിച്ചാല്‍ കണ്ണിനെ നമുക്ക് പൊന്നുപോലെ സംരക്ഷിക്കാം. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണം

ഭക്ഷണം

കണ്ണിന്റെ ആരോഗ്യവും മതിയായ കാഴ്ചശക്തിയും നിലനിര്‍ത്തുന്നതിന് വൈറ്റമിന്‍ എ യും കെയും അടങ്ങിയ ഭക്ഷണം അത്യന്താപേക്ഷിതമാണ്. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസവും കഴിക്കാന്‍ ശ്രമിക്കണം

ഇടവേളയെടുക്കുക

ഇടവേളയെടുക്കുക

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവരും പുസ്തകം വായിക്കുന്നവരും ഇടക്ക് അഞ്ച് മിനിറ്റ് ഇടവേളയെടുക്കുക. കണ്ണിലെ മാംസപേശികള്‍ക്ക് വിശ്രമം ലഭിക്കാന്‍ ഇത് സഹായകരമാകും. കണ്ണില്‍ തണുത്ത വെള്ളമൊഴിച്ച് കണ്ണുകള്‍ അഞ്ച് മിനിറ്റ് അടച്ചുവെക്കുക. ഇതിന് ശേഷം ജോലി,വായന തുടരുക

കൃഷ്ണമണികള്‍

കൃഷ്ണമണികള്‍

ഇടക്ക് കൃഷ്ണമണികള്‍ അഞ്ചുമിനിറ്റ് വൃത്താകൃതിയില്‍ ചലിപ്പിക്കുകയോ കണ്ണ് നിരവധി തവണ തുറക്കുകയോ അടക്കുകയോ ചെയ്യുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ രണ്ട് കൈയും ചേര്‍ത്ത് തിരുമി ഇളം ചൂടോടെ കൈപ്പത്തികള്‍ കണ്ണിന് മുകളില്‍ വെക്കുകയും വേണം. ഈര്‍പ്പം കാത്തുസൂക്ഷിക്കാനും അതുവഴി കണ്ണിന്റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

വെള്ളരി

വെള്ളരി

വെള്ളരിവൃത്താകൃതിയില്‍ അരിഞ്ഞ് കണ്ണിന് മുകളില്‍ വെക്കുന്നത് വഴി കണ്ണിന് ഈര്‍പ്പം ലഭിക്കും. ചുറ്റുമുള്ള കറുത്ത നിറം കുറക്കാനും ചുവന്നുകലങ്ങല്‍ ഒഴിവാക്കി കണ്ണിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനും ഇത് വഴി കഴിയും.

 ഈര്‍പ്പം

ഈര്‍പ്പം

കണ്ണിന് ഏറെ അത്യന്താപേക്ഷിതമായ ഒന്നാണ് ഈര്‍പ്പം. വെള്ളരി ലഭിക്കാത്ത പക്ഷം മോയിസ്ചറൈസിംഗ് ഡ്രോപ്പ് ഉപയോഗിക്കുക

കണ്ണ് തിരുമുന്നത്

കണ്ണ് തിരുമുന്നത്

രാവിലെ എഴുന്നേല്‍ക്കുമ്പോഴോ കണ്ണില്‍ എന്തെങ്കിലും പോയാലോ കണ്ണ് തിരുമുന്നത് ഒഴിവാക്കുക. പകരം കണ്ണിലേക്ക് തണുത്ത വെള്ളം ചീറ്റിക്കുക

സണ്‍ഗ്‌ളാസുകള്‍

സണ്‍ഗ്‌ളാസുകള്‍

പുറത്ത് പോകുമ്പോള്‍ സണ്‍ഗ്‌ളാസുകള്‍ ഉപയോഗിക്കുക. കണ്ണുകളില്‍ വെയിലടിക്കുന്നത് ഈര്‍പ്പം കുറയാനും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം വര്‍ധിക്കാനും കാരണമാകും. കാഴ്ച ശക്തിയെ സാരമായി തകരാറിലാക്കാനും കാരണമാകുന്നു.

കണ്ണില്‍ കരട് പോയാല്‍

കണ്ണില്‍ കരട് പോയാല്‍

അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടിയ ഒരു സ്ഥലത്താണ് നമ്മുടെ ജീവിതം. അതുകൊണ്ട് തന്നെ കണ്ണില്‍ കരട് പോവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇനി ഇത്തരത്തില്‍ കണ്ണില്‍ കരട് പോയാല്‍ അതിനെ എടുക്കുന്നതിനായി ഒരിക്കലും കണ്ണ് തിരുമ്മരുത്.കാരണം കണ്ണ് തിരുമ്മുന്നത് കാഴ്ച ശക്തിയെ വരെ ദോഷകരമായി ബാധിക്കുന്നു.

വെള്ളം ധാരാളം

വെള്ളം ധാരാളം

കണ്ണിന്റെ ആരോഗ്യത്തിനും വെള്ളം ധാരാളം കഴിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇത് കണ്ണിന്റെ ആരോഗ്യത്തേയും വളരെ ദോഷകരമായി തന്നെയാണ് ബാധിക്കുക. അത് കൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

English summary

Ways To Protect Your Eyesight

To protect your eyesight and keep your eyes healthy as you age, consider these simple guidelines.
Story first published: Tuesday, November 7, 2017, 14:08 [IST]
X
Desktop Bottom Promotion