For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രഹണം കണ്ടാൽ കാഴ്ച പോവുമോ, അറിഞ്ഞിരിക്കേണ്ടത്

|

സൂര്യഗ്രഹണ സമയത്ത് സൂര്യനെ നോക്കുന്നത് കണ്ണിന് അത്രയേറെ ദോഷം ചെയ്യുന്ന ഒന്നാണ്. കാഴ്ചക്ക് വരെ ദോഷകരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും കാഴ്ച പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവാം. ചിലപ്പോള്‍ കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടാവുന്ന അവസ്ഥ വരെ ഉണ്ടാവാം എന്നതാണ് സത്യം.

സൂര്യഗ്രഹണ സമയത്ത് പ്രവഹിക്കുന്ന രശ്മികള്‍ക്ക് വളരെയേറെ ശക്തിയാണ് ഉള്ളത്. ഇത് റെറ്റിനയിലെ കോശങ്ങള്‍ക്ക് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ചിലപ്പോള്‍ സ്ഥിരമായ കാഴ്ച പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടാകാം.

അള്‍ട്രാ വയലറ്റ് രശ്മികള്‍ കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട. നഗ്ന നേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണസമയമല്ലെങ്കില്‍ പോലും സൂര്യനെ നോക്കുന്നത് ദോഷം ചെയ്യുന്നു. എന്നാല്‍ വളരെ സുരക്ഷിതമായ രീതിയില്‍ സൂര്യഗ്രഹണ സമയത്ത് സൂര്യനെ നോക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കണ്ണിനെ സംരക്ഷിച്ച് കൊണ്ട് തന്നെ സൂര്യഗ്രഹണം കാണാം, എങ്ങനെയെന്ന് നോക്കാം.

eyes

പച്ചവെളുത്തുള്ളി ഉപ്പും കൂട്ടി; വയറ് പോവുംപച്ചവെളുത്തുള്ളി ഉപ്പും കൂട്ടി; വയറ് പോവും

ഒരിക്കലും നഗ്ന നേത്രങ്ങള്‍ കൊണ്ട് സൂര്യ ഗ്രഹണ സമയത്ത് സൂര്യനെ നോക്കരുത്. ഇത്തരത്തില്‍ ചെയ്താല്‍ അത് നിങ്ങളുടെ കണ്ണിന് പല തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. കണ്ണിന്റെ കേന്ദശക്തി നഷ്ടപ്പെടുകയും നിറങ്ങളെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.

 പ്രത്യേക ഗ്ലാസ്സ് ഉപയോഗിക്കുക

പ്രത്യേക ഗ്ലാസ്സ് ഉപയോഗിക്കുക

പ്രത്യേക ഗ്ലാസ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ഉപയോഗിക്കുന്ന ഗ്ലാസ്സിന് അള്‍ട്രാ വയലറ്റ് രശ്മികളെ ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്ന് ആദ്യം ഉറപ്പിക്കണം. എന്നാല്‍ ഗ്ലാസ്സ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഗ്ലാസ്സില് പോറലുണ്ടാവരുത്

പൊട്ടിയ ഗ്ലാസ്സ് ആയിരിക്കരുത്

പഴയ ഗ്ലാസ്സ് ആയിരിക്കരുത്

 സൂര്യഗ്രഹണത്തിന് ശേഷം ഗ്ലാസ്സ്

സൂര്യഗ്രഹണത്തിന് ശേഷം ഗ്ലാസ്സ്

സൂര്യ ഗ്രഹണത്തിന് ശേഷം ഗ്ലാസ്സ് ഊരുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഗ്ലാസ്സ് ഊരി മാറ്റിയ ഉടനേ സെക്കന്റ് നേരത്തേക്ക് പോലും സൂര്യനെ വെറും കണ്ണ് കൊണ്ട് നോക്കരുത്.

മറ്റ് മാര്‍ഗ്ഗങ്ങള്‍

മറ്റ് മാര്‍ഗ്ഗങ്ങള്‍

കൃത്യമായ മാര്‍ഗ്ഗത്തിലൂടെ അല്ലാതെ കാമറ, ടെലസ്‌കോപ് മറ്റ് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഒരിക്കലും സൂര്യഗ്രഹണസമയത്ത് സൂര്യനെ നോക്കരുത്. കൃത്യമായി ലെന്‍സെല്ലാം ഘടിപ്പിച്ച ശേഷം മാത്രമേ ഇത്തരം സാഹസത്തിന് മുതിരാവൂ. സൂര്യഗ്രഹണ സമയത്തുള്ള സൂര്യന്റെ രശ്മിക്ക് വളരെ ശക്തിയായിരിക്കും. ഇത് കണ്ണിനു മാത്രമല്ല കൃത്യമായ രീതിയില്‍ അല്ലെങ്കില്‍ ക്യാമറക്കും ലെന്‍സിനും ടെലസ്‌കോപ്പിനും വരെ പ്രശ്‌നമുണ്ടാക്കും.

 കണ്ണട ധരിക്കുന്നവര്‍ക്ക്

കണ്ണട ധരിക്കുന്നവര്‍ക്ക്

കണ്ണട ധരിക്കുന്നവര്‍ക്ക് സൂര്യഗ്രഹണം കാണാന്‍ ചില ട്രിക്കുകള്‍ ഉണ്ട്. നിങ്ങള് കണ്ണട ധരിച്ചിട്ടുണ്ടെങ്കിലും അതിനു മുകളില്‍ സോളാര്‍ ഗ്ലാസ്സ് ധരിക്കേണ്ടത് അത്യാവശ്യമാണ്.

വിദഗ്ധരുടെ ഉപദേശം

വിദഗ്ധരുടെ ഉപദേശം

വിദഗ്ധരുടെ ഉപദേശം ഈ സമയത്ത് ആരായുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത്തരം വിദഗ്ധരുടെ ഉപദേശ പ്രകാരം നമുക്ക് കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുന്നതാണ് സൂര്യഗ്രഹണം എന്ന് നമുക്കെല്ലാം അറിയാം. ഈ സമയത്ത് ചന്ദ്രനാല്‍ സൂര്യന്‍ മുഴുവനായി മറക്കപ്പെടുന്നു. ഭൂമിയുടെ ചിലഭാഗങ്ങളില്‍ നിന്ന് നോക്കിയാല്‍ മാത്രമേ ഇത് കൃത്യമായി കാണാന്‍ കഴിയുകയുള്ളൂ. ഈ സമയത്ത് നഗ്ന നേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കിയാല്‍ പ്രശ്‌നമില്ല.

എന്നാല്‍ അതിനു ശേഷമുള്ള അവസാന രണ്ട് മിനിട്ടില്‍ പൂര്‍വ്വാധികം ശക്തിയോടെ സൂര്യരശ്മികള്‍ പുറപ്പെടുന്നു. ഇതാണ് കണ്ണിന് ഏറ്റവും അപകടമുണ്ടാക്കുന്ന കാഴ്ച. ഈ സമയത്താണ് കൃത്യമായ ഗ്ലാസ്സ് ഇല്ലാതെ സൂര്യനെ നോക്കിയാല്‍ അത് കാഴ്ചയെ ബാധിക്കുന്നത്.

English summary

Best Ways To Protect Your Eyes During A Solar Eclipse

Know about a few of the best ways to protect your eyes during a solar eclipse, here on malayalam Boldsky
X
Desktop Bottom Promotion