For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്ര കൂടിയ കൊളസ്‌ട്രോളെങ്കിലും ഈന്തപ്പഴം കുറക്കും

നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്

|

ഭക്ഷണക്രമത്തിലെ നിയന്ത്രണമാണ് കൊളസ്‌ട്രോള്‍ കുറക്കുന്നതിന് പ്രധാനമായും വേണ്ടത് എന്നതില്‍ തര്‍ക്കമില്ല. കാരണം അത്രയേറെ ആരോഗ്യപ്രശ്‌നങ്ങളാണ് കൊളസ്‌ട്രോള്‍ മുഖേന ഉണ്ടാവുന്നത് എന്നത് തന്നെയാണ് കാര്യം. ദിവസന്തോറും മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും വ്യായാമത്തിന്റെ അഭാവവും ഭക്ഷണ കാര്യത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളുമാണ് പലപ്പോഴും കൊളസ്‌ട്രോള്‍ എന്ന ആരോഗ്യ പ്രതിസന്ധിയിലേക്ക് നമ്മളെ എത്തിക്കുന്നത്.

ഇനി ദിവസവും മത്തി വറുത്ത് കഴിക്കണം, കാരണംഇനി ദിവസവും മത്തി വറുത്ത് കഴിക്കണം, കാരണം

ജീവിത ശൈലിയും ഭക്ഷണ രീതിയും മാറ്റിയാല്‍ തന്നെ പല രോഗങ്ങളേയും നമുക്ക് ഇല്ലാതാക്കാം. ഭക്ഷണ ക്രമത്തിലെ നിയന്ത്രണം വരുത്തേണ്ടത് അത്യാവശ്യമാണ്. ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നതില്‍ കൊളസ്‌ട്രോളിന്റെ പങ്ക് ഒട്ടും ചെറുതല്ല. അതുകൊണ്ട് തന്നെ എന്തൊക്കെ മാറ്റങ്ങളാണ് കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ചെയ്യേണ്ടത് എന്ന് നോക്കാം.

ഈന്തപ്പഴം കഴിക്കാം

ഈന്തപ്പഴം കഴിക്കാം

കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി ധാതുക്കളുടെ സംഗമ കേന്ദ്രമാണ് ഈന്തപ്പഴം. ഇത് കൊളസ്‌ട്രോള്‍ കുറക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഈന്തപ്പഴം കഴിക്കണം. ഇത് ഹൃദയത്തേയും സംരക്ഷിക്കുന്നു.

 ബദാം

ബദാം

കൊഴുപ്പ് ബദാമില്‍ ഉണ്ടെങ്കിലും ഒരിക്കലും അപകടകരമായ കൊഴുപ്പ് ഇതില്‍ ഇല്ല എന്നു തന്നെ പറയാം. ഇത് കൊളസ്‌ട്രോള്‍ കുറക്കാനും നല്ല കൊളസ്‌ട്രോള്‍ ശരീരത്തില്‍ ഉണ്ടാവാനും സഹായിക്കുന്നു. സ്‌നാക്‌സ് എന്ന ഗണത്തില്‍ ബദാം ഉള്‍പ്പെടുത്താവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു ശീലം നിര്‍ബന്ധമായും നമുക്ക് തുടങ്ങി വെക്കാം.

ആവക്കാഡോ

ആവക്കാഡോ

എത്ര കൂടിയ കൊളസ്‌ട്രോള്‍ ആണെങ്കിലും അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ. ദിവസവും ഒരു ആവക്കാഡോ കഴിക്കുന്നത് ശീലമാക്കൂ. ഇത് ശരീരത്തിലെ ഏത് കൊളസ്‌ട്രോളിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാന്‍ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ.

ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസ്

ദിവസം മൂന്ന് തവണ എട്ട് ഔണ്‍സ് വീതം ക്രാന്‍ബെറി ജ്യൂസ് കുടിക്കുക. ഇത് ഒരുമാസം പതിവായി ചെയ്യുന്നവരില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നു. ഇത് ഹൃദ്രോഗസാധ്യത 40 ശതമാനം വരെ കുറയ്ക്കും.

മധുര നാരങ്ങ

മധുര നാരങ്ങ

ദിവസം ഒരു മധുരനാരങ്ങ കഴിച്ചാല്‍ രക്തക്കുഴലുകള്‍ ചുരുങ്ങുന്നത് കുറയുന്നു. മാത്രമല്ല ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോള്‍ നല്‍കാന്‍ സഹായിക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം കൃത്യമാക്കാനും സഹായിക്കുന്നു.

 ഭക്ഷണം കുറച്ചായി കൂടുതല്‍ തവണ

ഭക്ഷണം കുറച്ചായി കൂടുതല്‍ തവണ

ഭക്ഷണം കഴിക്കുന്നവര്‍ കുറച്ചായി കൂടുതല്‍ തവണകളിലായി കഴിക്കുക. ഒന്നോ രണ്ടോ തവണ എന്നത് അഞ്ചോ ആറോ തവണയായി കുറേശ്ശെ ആയി കഴിക്കാന്‍ ശ്രമിക്കുക. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നതിന് നല്ല വഴിയാണ്.

ഓട്‌സ് വിഭവങ്ങള്‍

ഓട്‌സ് വിഭവങ്ങള്‍

ഓട്‌സ് വിഭവങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രഭാത ഭക്ഷണം തന്നെ ഓട്‌സ് ആക്കുക. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നു. മാത്രമല്ല പുരുഷന്‍മാരില്‍ ചീത്ത കൊളസ്‌ട്രോളിനെ പുറന്തള്ളി നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

English summary

ways to lower cholesterol naturally and fast

If you're already eating plenty of the following foods that lower cholesterol naturally
Story first published: Friday, October 6, 2017, 13:06 [IST]
X
Desktop Bottom Promotion