For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എളുപ്പത്തിൽ ഭാരം കുറയ്ക്കാനുള്ള വഴികൾ

|

ഭാരം കുറയ്ക്കണം എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന കാര്യം കലോറി എന്നാണ് അല്ലേ?

കാരണം നാം കഴിക്കുന്ന ഭക്ഷണത്തിനു ആനുപാതികമായി നമ്മുടെ ശരീരത്തിൽ കലോറി ഉണ്ടാകുമെന്നും ആ ഭാരം കുറയ്‌ക്കണമെന്നും നാം മനസ്സിൽ ചിന്തിക്കുന്നു.

ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിൽ കലോറിക്ക് വളരെ പ്രാധാന്യമുണ്ട്.എന്നാൽ ഭാരം കുറയ്ക്കുക എന്ന കാര്യത്തിൽ മറ്റനേകം ഘടകങ്ങളും ഉൾപ്പെടുന്നു.

വളരെ കുറച്ചു കലോറി ഉള്ള ഭക്ഷണം കഴിച്ചാൽ ഭാരം കുറയുമായിരിക്കും എന്നാൽ അത് ആ വ്യക്തിയുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും.

കലോറി എന്നാൽ നമ്മുടെ ഭക്ഷണത്തിൽ നിന്നുമുള്ള ഊർജ്ജത്തിന്റെ യൂണിറ്റ് ആണ്.ഇത് നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും നന്നായി പ്രവർത്തിക്കാൻ സഹായിക്കും.

food

നാം ഓരോ ദിവസവും ആവശ്യത്തിന് കലോറി എടുത്തില്ലെങ്കിൽ നമ്മുടെ ശരീരത്തിന് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല.ഇത് ക്ഷീണം, തലവേദന,മറ്റു അസുഖങ്ങൾ എന്നിവക്ക് കാരണമാകാം.

മറുവശത്തു നാം ആവശ്യത്തിൽ കൂടുതൽ കലോറി സ്വീകരിക്കുകയാണെങ്കിൽ അത് കൊഴുപ്പായി മാറും.അത് ശരീരം ഉപയോഗിക്കുന്നില്ല.അങ്ങനെ കൊഴുപ്പ് കോശങ്ങളിൽ അടിയുകയും ഭാരം കൂടുകയും ചെയ്യും.

അതിനാൽ ശരിയായ അളവ് കലോറി കഴിക്കണമെന്നു പറയുമ്പോൾ പലർക്കും സംശയമുണ്ടാകുന്നു.കാരണം വിവിധ ഭക്ഷണവസ്തുക്കൾക്ക് വിവിധതരം കലോറിയാണ്.

നാം ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമ്മുടെ ഭക്ഷണത്തിന്റെ കലോറി എത്രയാണെന്ന് അറിഞ്ഞിരിക്കണം. എന്നാൽ മാത്രമേ എത്ര കലോറി നാം എടുത്തു എന്നറിയാൻ കഴിയൂ.

നമ്മുടെ ഭക്ഷണത്തിൽ എത്ര കലോറി അടങ്ങിയിരിക്കുന്നു എന്നറിയുന്നതിനു ധാരാളം ആപ്പുകളും ഓൺലൈൻ വെബ്‌സൈറ്റുകളും ഇപ്പോൾ ലഭ്യമാണ്.അതിനാൽ മിനിറ്റുകൾ കൊണ്ട് നമുക്ക് കലോറി എത്രയാണെന്ന് കണ്ടുപിടിക്കാം.

കലോറി നിരീക്ഷിക്കുന്നതിനൊപ്പം വ്യായാമം ചെയ്യുന്നതും പ്രാധാന്യമാണ്.അതോടൊപ്പം ഭാരം കൂടുന്ന അവസ്ഥകളും പരിഗണിക്കേണ്ടതാണ്.

ഭാരം കുറയ്ക്കാനായി ഒരു വ്യക്തി ഓരോ ദിവസവും എത്ര കലോറി എടുക്കണം എന്നതിനെക്കുറിച്ചു ചുവടെ കൊടുക്കുന്നു.

food2

കലോറിയും ഭാരം കുറയ്ക്കലും

നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു നിശ്ചിതഅളവ് കലോറി നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി ശരീരത്തിന് ആവശ്യമാണ്.ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട കലോറി അദ്ദേഹത്തിന്റെ പ്രായം,ലിംഗം,ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

നിങ്ങൾ 19 ഉം 30 ഉം വയസ്സിനിടയിലുള്ള പുരുഷനാണെങ്കിൽ , ദിവസം 2600-2800 കലോറി ഊർജ്ജം എടുക്കണം.19-30 വയസ്സിനുമിടയിലുള്ള ഉർജ്ജസ്വലയായ സ്ത്രീയാണെങ്കിൽ 2000-2200 കലോറി നിങ്ങൾക്ക് ഉപഭോഗം ചെയ്യാം.

ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഈ കലോറി നിലനിർത്താം.നിങ്ങൾ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദിവസേന 500 കലോറി വീതം കുറയ്ക്കാം.ഉദാഹരണത്തിന് ഭാരം കുറയ്ക്കാനാഗ്രഹിക്കുന്ന പുരുഷൻ ഏകദേശം 2000 കലോറിയും സ്ത്രീ 1500 കലോറിയും ഉറപ്പായും സ്വീകരിക്കണം.നിങ്ങൾ കുറച്ചു കലോറിയാണ് എടുക്കുന്നതെങ്കിൽ ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പ് ദൈനംദിന പ്രവർത്തനങ്ങൾക്കായി എടുക്കപ്പെടും.അങ്ങനെ എളുപ്പത്തിൽ ഭാരം കുറയ്ക്കാനാകും.

English summary

Want To Lose Weight Quickly Then Eat These Many Caloried Food

Want To Lose Weight Quickly Then Eat These Many Caloried Food
X
Desktop Bottom Promotion