ഈ ഭാഗങ്ങളില്‍ വേദനയുണ്ടോ, അവഗണിക്കരുത്‌

Posted By:
Subscribe to Boldsky

വലിപ്പച്ചെറുപ്പവും പ്രായഭേദവും അനുസരിച്ച് നിരവധി വേദനകള്‍ ശരീരത്തിനുണ്ടാവും. ചിലപ്പോള്‍ എവിടെയെങ്കിലും തട്ടിയും മുട്ടിയും ചിലപ്പോള്‍ വേറെന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് അങ്ങനെ നിരവധി തരത്തിലുള്ള വേദനകള്‍ ഉണ്ടാവും. എന്നാല്‍ എത്ര ചെറിയ വേദനയാണെങ്കിലും അതിനെ ഒരിക്കലും അവഗണിക്കരുത്. ശരീര വേദനയുടെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കാന്‍ എപ്പോഴും ഒരു സ്‌പെഷ്യലിസ്റ്റിന്റെ സഹായം കൂടിയേ തീരൂ.

തടി കുറയാത്തത് ഇതുകൊണ്ടാണ്

ഇത്തരത്തില്‍ ശരീരത്തില്‍ എവിടെയെല്ലാം ഉണ്ടാവുന്ന വേദനകളാണ് അവഗണിക്കാനാവാത്തത് എന്ന് നോക്കാം. ഇത്തരം വേദനകളെല്ലാം തന്നെ അവഗണിച്ചാല്‍ അത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്കാണ് നമ്മളെ എത്തിക്കുക. ഏതൊക്കെ വേദനകളാണ് അവഗണിക്കാനാവാത്തത് എന്ന് നോക്കാം.

 നെഞ്ച് വേദന

നെഞ്ച് വേദന

ഒരു കാരണവശാലും നിസ്സാരമായി കാണരുതാത്ത വേദനയാണ് നെഞ്ച് വേദന. ഹൃദയാഘാതത്തിന്റേയോ മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടേയോ ഫലമായായിരിക്കും ഇത്തരം വേദനകള്‍. ചിലപ്പോഴാകട്ടെദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും നെഞ്ച് വേദന അനുഭവപ്പെടാം.

തലവേദന

തലവേദന

തലവേദനയാണ് മറ്റൊരു പ്രധാന വേദന. പല കാരണങ്ങളാണ് തലവേദനക്ക് പുറകില്‍. എന്നാല്‍ ഇത് സ്ഥിരമായി നില്‍ക്കുന്ന തലവേദന ആണെങ്കില്‍ അത് പലപ്പോവും ബ്രെയിന്‍ ട്യൂമറോ തലച്ചോറിലെ പ്രശ്‌നങ്ങളോ ആയിരിക്കാം. അതുകൊണ്ട് തലവോദനയെ ശ്രദ്ധിക്കാം.

നടു വേദന

നടു വേദന

മാനസിക സമ്മര്‍ദ്ദം പലപ്പോഴും നടുവേദനക്ക് കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്ക് നടുവേദന ഉണ്ടെങ്കില്‍ അതിനെ നിസ്സാരമാക്കരുത്.

അടിവയറ്റില്‍ വേദന

അടിവയറ്റില്‍ വേദന

വയറു വേദന സാധാരണമാണ്. എന്നാല്‍ എപ്പോഴും അടിവയറ്റില്‍ ശക്തമായ വേദന ഉണ്ടെങ്കില്‍ അത് പലപ്പോഴും അപ്പന്റിക്‌സ് സൂചനയാകാം.

 കാല്‍ വേദന

കാല്‍ വേദന

പ്രായമായവരിലാണ് സാധാരണയായി കാല്‍ വേദന കാണാറുള്ളത്. എന്നാല്‍ഞരമ്പ് സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ കാല്‍ വേദന സാധാരണമാകും.ഇത്തരത്തില്‍ കണ്ടാല് അത് വെച്ചിരിക്കാതെ ഉടന്‍ തന്നെ ചികിത്സ തേടണം.

പേശീ വേദന

പേശീ വേദന

പേശീ വേദനയാണ് മറ്റൊന്ന്. മസില്‍ കയറിയതാണ് എന്ന് പറഞ്ഞ് അവഗണിക്കുമ്പോള്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത് എന്നത് പലരും മറക്കുന്നു. അതുകൊണ്ട് തന്നെ പേശീവേദന ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാം.

 ശരീര വേദന

ശരീര വേദന

ശരീര വേദന എന്ന് പറയുമ്പോള്‍ ശരീരത്തിന്റെ ഏത് ഭാഗത്തും വേദന ഉണ്ടാവാം. ശരീരത്തിന്റെ ഏതെങ്കിലും പ്രത്യേക ഭാഗത്ത് കാര്യമായി വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.

English summary

Types of Pain You Should not Ignore

The human body has inbuilt warning mechanisms, with certain types of pain in particular requiring our utmost attention. Here are 7 of the most significant