പേരക്ക തൊലി കളയാതെ ദിവസവും, പ്രമേഹം കുറയും

Posted By:
Subscribe to Boldsky

നമ്മുടെ നാട്ടില്‍ ധാരാളം ലഭിക്കുന്ന ഒന്നാണ് പേരക്ക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന പഴങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പേരക്ക. പേരക്ക ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ്. പേരക്ക സ്ഥിരമായി കഴിക്കുന്നത് കൊണ്ട് നിരവധി തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നതാണ്. ആരോഗ്യം മാത്രമല്ല സൗന്ദര്യവും പേരക്ക കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു. ഇപ്പോഴാകട്ടെ പേരക്ക സീസണ്‍ ആണെന്നതും പേരക്കക്ക് ആവശ്യക്കാരെ വര്‍ദ്ധിപ്പിക്കുന്നു. നാരങ്ങയില്‍ ഉള്ളതിനേക്കാള്‍ നാല് മടങ്ങ് വൈറ്റമിന്‍ സി പേരക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റമിന്‍ എ, സി, ബി2, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം എന്നിവയെല്ലാം പേരക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ദിവസവും ഒരു പേരക്ക വീതം കഴിച്ചാല്‍ അത് ആരോഗ്യ ഗുണങ്ങള്‍ ധാരാളം നല്‍കുന്നു. പേരക്ക മാത്രമല്ല പേരയുടെ ഇലയിലും ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പല്ലിന്റെ ആരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് പേരയില. പലരും കടിക്കാനുള്ള ബുദ്ധിമുട്ട് എന്ന് പറഞ്ഞ് പേരക്കയെ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ ശരിക്കുള്ള ആരോഗ്യ ഗുണങ്ങളറിഞ്ഞാല്‍ ഒരിക്കലും പേരക്കയെ നമ്മള്‍ അവഗണിക്കുകയില്ല. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് പേരക്കയില്‍ അടങ്ങിയിട്ടുള്ളത്.

വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിക്കാം

നാട്ടിന്‍ പുറങ്ങളില്‍ ധാരാളമായി ലഭിക്കുന്ന ഒന്നാണ് പേരക്ക. അതുകൊണ്ട് തന്ന നമ്മുടെ കൈയ്യിലെ കാശ് ചിലവാക്കി പേരക്ക് വാങ്ങിക്കേണ്ട ആവശ്യമില്ല. ഒന്ന് ചുറ്റും കണ്ണോടിച്ചാല്‍ തന്ന പേരക്ക നിങ്ങള്‍ക്ക് വീട്ടില്‍ ലഭിക്കും. ദിവസവും ഒരു പേരക്ക വീതം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പേരക്ക വളരെ നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ദിവസേന കഴിക്കാവുന്നതാണ്. ഏത് രോഗത്തേയും പരിഹരിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പേരക്ക.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് പേരക്ക. പ്രമേഹം നിയന്ത്രിക്കാന്‍ തൊലികളയാത്ത പേരക്ക ദിവസവും കഴിക്കാവുന്നതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു. ഉണക്കിപ്പൊടിച്ച പേരയിലയുടെ വെള്ളം കുടിക്കുന്നതും പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

 ക്യാന്‍സര്‍ കുറക്കുന്നു

ക്യാന്‍സര്‍ കുറക്കുന്നു

ക്യാന്‍സര്‍ രോഗ കോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പേരക്ക. ഇതിലുള്ള ലിക്കോപ്പൈന്‍, വിറ്റാമിന്‍ സി എന്നിവയാണ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നത്. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട് പേരക്കയില്‍. ഇത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ഇല്ലാതാക്കുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒന്നാണ് പേരക്ക.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പേരക്ക നല്ലതാണ്. ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പേരക്ക മുന്നിലാണ്. നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ പേരക്ക സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും പേരക്ക കഴിക്കുന്നത് നല്ലതാണ്.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പേരക്ക. ഇതിലുള്ള നാരുകള്‍ ആണ് മലബന്ധത്തിന് പരിഹാരം നല്‍കുന്നത്. ആഹാരം പെട്ടെന്ന് ദഹിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പേരക്ക. അതുകൊണ്ട് തന്നെ പേരക്ക സ്‌നാക്‌സ് ആയി ഇടക്കിടക്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും ഉത്തമമായ ഫലവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പേരക്ക. ഇതിലുള്ള വിറ്റാമിന്‍ എ കണ്ണുകളുടെ കാഴ്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കാരറ്റ് കഴിക്കുന്നതിനേക്കാള്‍ ഇരട്ടി ഫലമാണ് പേരക്ക കഴിക്കുന്നതിലൂടെ ലഭിക്കുന്നത്. ഇത് നിശാന്ധത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു.

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പേരക്ക. ഇതിലുള്ള വിറ്റാമിന്‍ ബി 9 ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുവിനും വളരെയധികം ആരോഗ്യം നല്‍കുന്നു. ഇത് കുഞ്ഞിന്റെ ഞരമ്പുകള്‍ക്കും ആരോഗ്യവും മറ്റ് പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണാനും സഹായിക്കുന്നു.

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

പല്ലിലെ പോടും മറ്റ് ദന്തപ്രശ്‌നങ്ങളും പരിഹരിക്കാനും ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് പേരക്ക. പല്ല് വേദന, മോണരോഗങ്ങള്‍, വായ്‌നാറ്റം എന്നിവക്കെല്ലാം പരിഹാരം കാണാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പേരക്ക. പേരക്ക കഴിക്കുന്നതും പല്ലിന് ബലവും ആരോഗ്യവും നല്‍കാന്‍ സഹായിക്കുന്നു.

മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍

മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍

മാനസിക സമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകളെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് പേരക്ക കഴിക്കുന്നത് സഹായിക്കുന്നു. ഇതിലുള്ള മഗ്നീഷ്യം പേശികള്‍ക്കും ഞരമ്പുകള്‍ക്കും റിലാക്‌സേഷന്‍ നല്‍കാന്‍ സഹായിക്കുന്നു.

 തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് പേരക്ക. വിറ്റാമിന്‍ ബി3 വിറ്റാമിന്‍ ബി6 എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പേരക്ക. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ദിവസവും പേരക്ക കഴിക്കുന്നത് തലച്ചോറിലെ നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു.

English summary

Top 10 healthy reasons to eat guavas this season

Did you know guavas are one of the richest sources of vitamin C? Find out all other health benefits of eating guava.
Story first published: Monday, December 4, 2017, 15:47 [IST]