മൗത്ത് ക്യാന്‍സര്‍ വരുന്നതു തടയൂ

Posted By:
Subscribe to Boldsky

ക്യാന്‍സര്‍ ശരീരത്തിന്റെ ഏതു ഭാഗങ്ങളില്‍ വേണമെങ്കിലും വരാം. തുടക്കത്തില്‍ കണ്ടുപിടിച്ചു ചികിത്സിച്ചില്ലെങ്കില്‍ മരണത്തില്‍ കലാശിയ്ക്കാവുന്ന ഒന്ന്.

ശരീരത്തില്‍ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ ഒന്നാണ് വായയെ ബാധിയ്ക്കുന്ന ക്യാന്‍സര്‍. വായയെ ബാധിയ്ക്കുന്ന ക്യാന്‍സറിന് കാരണങ്ങളും പലതുണ്ട്. ഈ കാരണങ്ങള്‍ അറിഞ്ഞാല്‍ പരിഹാരവും എളുപ്പമാകും.

മൗത്ത്ക്യാന്‍സര്‍ വരുന്നതു തടയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

മൗത്ത് ക്യാന്‍സര്‍ വരുന്നതു തടയൂ

മൗത്ത് ക്യാന്‍സര്‍ വരുന്നതു തടയൂ

സൂര്യപ്രകാശം ഏറെ ഏല്‍ക്കുന്നത്‌ ചര്‍മാര്‍ബുദം പോലെ തന്നെ വായിലെ അര്‍ബുദത്തിന്റെയും സാധ്യത ഉയര്‍ത്തും പ്രത്യേകിച്ച്‌ ചുണ്ടില്‍ അര്‍ബുദം വരാനുള്ള സാധ്യത കൂട്ടും. സൂര്യപ്രകാശം അധികം ഏല്‍ക്കുന്നത്‌ ഒഴിവാക്കുക. സൂര്യപ്രകാശം ഏല്‍ക്കേണ്ടി വരികയാണെങ്കില്‍ സണ്‍സ്‌ക്രീന്‍ ചുണ്ടിലും ഉപയോഗിക്കുക.

മൗത്ത് ക്യാന്‍സര്‍ വരുന്നതു തടയൂ

മൗത്ത് ക്യാന്‍സര്‍ വരുന്നതു തടയൂ

മദ്യത്തിന്റെ ഉപയോഗവും വായില്‍ അര്‍ബുദം വരാനുള്ള സാധ്യത ഉയര്‍ത്തും. ദിവസം എത്ര മദ്യം ഉപയോഗിക്കുന്നു എന്നതിനുസരിച്ച്‌ അപകടസാധ്യതയും കൂടും. മദ്യപിക്കാത്തവരേക്കാള്‍ ദിവസവും മദ്യപിക്കുന്നവരില്‍ അര്‍ബുദം വരാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്‌.

മൗത്ത് ക്യാന്‍സര്‍ വരുന്നതു തടയൂ

മൗത്ത് ക്യാന്‍സര്‍ വരുന്നതു തടയൂ

സിഗരറ്റ്‌, ചുരുട്ട്‌, പൈപ്പ്‌ തുടങ്ങി ഏത്‌ തരം പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗവും വായില്‍ അര്‍ബുദം ഉണ്ടാകുന്നതിന്‌ കാരണമാകും. എത്ര സിഗരറ്റ്‌ വലിക്കുന്നുവോ അതിനുസൃതമായി വായില്‍ അര്‍ബുദം വരാനുള്ള സാധ്യതയും ഉയരും. പുകയിലയുടെ ഉപയോഗം കുറച്ചു കൊണ്ട്‌ അപകട സാധ്യതയും കുറയ്‌ക്കാം.

മൗത്ത് ക്യാന്‍സര്‍ വരുന്നതു തടയൂ

മൗത്ത് ക്യാന്‍സര്‍ വരുന്നതു തടയൂ

ആരോഗ്യമുള്ള വായ്‌ക്ക്‌ അര്‍ബുദ സാധ്യതയെ ചെറുത്ത്‌ നിര്‍ത്താനുള്ള ശേഷിയുണ്ടാകും.പല്ലുകളും നാവും എന്നും വൃത്തിയാക്കുക.

മൗത്ത് ക്യാന്‍സര്‍ വരുന്നതു തടയൂ

മൗത്ത് ക്യാന്‍സര്‍ വരുന്നതു തടയൂ

സ്ഥിരമായുള്ള വ്യായാമം രോഗ പ്രതിരോധ ശേഷി ഉയര്‍ത്തുകയും അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ശേഷി നല്‍കുകയും ചെയ്യും.

മൗത്ത് ക്യാന്‍സര്‍ വരുന്നതു തടയൂ

മൗത്ത് ക്യാന്‍സര്‍ വരുന്നതു തടയൂ

ബീന്‍സ്‌, കാബേജ്‌, കോളിഫ്‌ളവര്‍ പോലുള്ള പച്ചക്കറികള്‍, ഇലക്കറികള്‍, ഗ്രീന്‍ ടീ, തക്കാളി, ചണവിത്ത്‌ തുടങ്ങിയവ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്‌ . ഇവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Read more about: cancer health
English summary

Tips To Prevent Mouth Cancer

Tips To Prevent Mouth Cancer, read more to know about