ഓഫീസ് സമയത്തും സ്മാർട്ടായി ഭക്ഷണം കഴിക്കാം

Posted By: Jibi Deen
Subscribe to Boldsky

ഭക്ഷണം കഴിക്കുന്നത് ആസ്വദിക്കുക എന്നത് ഒരു കലയാണ് .അതിനേക്കാൾ മികച്ചകല സന്തോഷവും ആരോഗ്യകരവുമായ ജീവിതരീതി ഉണ്ടാക്കുക എന്നതാണ് .ഇന്നത്തെ സമ്മർദ്ദം നിറഞ്ഞ കാലഘട്ടത്തിൽ നന്നായി ഭക്ഷണം കഴിക്കുക എന്നത് പിന്നിലേക്ക് പോകുകയാണ്. ഇത് ധാരാളം ആരോഗ്യപ്രശ്നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യും .

കൂടാതെ ഓഫീസിലെ മോണിറ്ററിൽ നോക്കി 8 -10 മണിക്കൂർ ജോലിയിൽ മുഴുകുകയും ശാരീരിക വ്യായാമം ഒന്നുമില്ലാതിരിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ ലോകത്തെ ഓരോ വ്യക്തികളുടെയും പ്രശ്നം.

Smart and Easy Ways To Eat Healthy During Office Hours

ആരോഗ്യകരമായ ശരീരമില്ലെങ്കിൽ നല്ല ശമ്പളത്തിന്റെ ആവശ്യമെന്താണ് ?ആരോഗ്യകരമായ ,കാലറി കുറഞ്ഞ ,പോഷകസമൃദ്ധമായ പലഹാരവും ഭക്ഷണവും ആരോഗ്യമുള്ള ജീവിതം സമ്മാനിക്കും.

പോഷകമൂല്യമുള്ള ഭക്ഷണം എങ്ങനെ ഓഫീസിൽ കൊണ്ടുപോകാം എന്ന് നമുക്ക് നോക്കാം .നിങ്ങൾക്ക് ഓഫീസ് സമയത്തു കഴിക്കാൻ പറ്റുന്ന ചില പലഹാരങ്ങളും ചുവടെ പരിചയപ്പെടുത്തുന്നു .നമുക്ക് ഓഫീസ് സമയത്തു കാലറി കൂടിയ ജങ്ക് ഫുഡുകളെ അവഗണിക്കാം.

വീട്ടിൽ പാകം ചെയ്ത ഭക്ഷണം

Smart and Easy Ways To Eat Healthy During Office Hours

ഓഫീസ് സമയങ്ങളിൽ എപ്പോഴും വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം .ഇത് സാമ്പത്തികലാഭവും ,സമയലാഭവും നൽകും .കൂടാതെ വൃത്തിയിൽ ആരോഗ്യകരമായി പാകം ചെയ്യുന്നതിനാൽ ആരോഗ്യപരിപാലനത്തിനും നല്ലതാണ് .

വെള്ളക്കുപ്പികൾ ഓഫീസ് മേശപ്പുറത്തു വച്ചിരിക്കുക

Smart and Easy Ways To Eat Healthy During Office Hours

ആരോഗ്യം സൂക്ഷിക്കാനായി ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ് .നിർജ്ജലീകരണം ശക്തിയും ദൃഡതയും നഷ്ടപ്പെടുത്തും .ഇത് ജോലിസമത്തെ കാര്യക്ഷമതയെ ബാധിക്കും .കൂടാതെ മലബന്ധം ,വൃക്കരോഗം ,പേശികളുടെ ആരോഗ്യപ്രശ്‌നം എന്നിവയ്ക്കും കാരണമാകും .അതിനാൽ ഓഫീസിലോ അല്ലെങ്കിൽ നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്ന സ്ഥലത്തോ ഒരു വെള്ളക്കുപ്പി കരുതുന്നത് നല്ലതാണ് .

നട്സ് പോലുള്ള ലഘുഭക്ഷണങ്ങൾ കരുതുക

Smart and Easy Ways To Eat Healthy During Office Hours

നിങ്ങൾക്ക് ജോലിസമയത്തു കഴിക്കാവുന്ന മികച്ച ഭക്ഷണങ്ങളാണ് നട്സും ,മുളപ്പിച്ച ധാന്യങ്ങളും . പാക്കറ്റിലെ ഉപ്പുള്ള ചിപ്സ് പോലുള്ളവയെക്കാൾ ഇവ മികച്ചതാണ് .ധാന്യങ്ങളും ,നട്സും രോഗമില്ലാത്ത ജീവിതം നിങ്ങൾക്ക് നൽകാൻ മികച്ചതാണ് .ഇവ നിങ്ങളുടെ വിശപ്പിനെ ശമിപ്പിക്കുകയും ചെയ്യും .

പഴങ്ങൾ

Smart and Easy Ways To Eat Healthy During Office Hours

ഇടയ്ക്ക് കഴിക്കാൻ പഴങ്ങൾ മികച്ചവയാണ് .ഇവ നാരുകളാൽ സമ്പന്നമാകയാൽ മികച്ച പ്രകൃതിദത്ത പോഷകാഹാരമാണ് .ഓഫീസിൽ വച്ച് പഴങ്ങൾ കഴിക്കുക എന്നത് വളരെ നല്ലതാണ് .ഇതോടൊപ്പം ഒരു ഗ്ലാസ് പാൽ കൂടിയായാൽ നിങ്ങളുടെ ശരീരത്തിന് വിറ്റാമിനും മിനറലുകളുമെല്ലാം സ്വന്തമാക്കാം

ഓട്സ്

Smart and Easy Ways To Eat Healthy During Office Hours

നിങ്ങൾക്ക് ഓഫീസിൽ ധാരാളം ജോലി ചെയ്യേണ്ടതുണ്ടെങ്കിൽ എളുപ്പത്തിൽ ഓട്സ് തയ്യാറാക്കാം .ഇതിലേക്ക് പഴങ്ങളും നട്സും ചേർക്കുകയാണെങ്കിൽ വളരെ നല്ലതാണ് .ഇവ ഭാരം കുറയ്ക്കാനും കൊളസ്‌ട്രോൾ നിയന്ത്രിക്കാനും സഹായിക്കും .

ജങ്ക് ഫുഡ് ഒഴിവാക്കുക

Smart and Easy Ways To Eat Healthy During Office Hours

ജങ്ക് ഫുഡ് കഴിക്കുന്നതിനു മുൻപ് രണ്ടുതവണ ചിന്തിക്കുക .ഇവ കാരണം ഹൃദ്രോഗം ,പ്രമേഹം ,ദന്തരോഗം ,ഡിപ്രഷൻ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാം .ജീവിതം എന്നത് ദൈവത്തിന്റെ സമ്മാനമാണ് .ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സും അനുഗ്രഹവും ഉണ്ടാകൂ .അതിനാൽ ആരോഗ്യകരമായ ശീലങ്ങളിലൂടെ കടന്ന് പോയി ഓഫീസിലും സന്തോഷകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കൂ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Smart and Easy Ways To Eat Healthy During Office Hours

    Eating healthy at work is very essential. Know about the best ways to eat healthy at work here
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more