രാത്രിയിലെ അമിതവിയര്‍പ്പ് നിങ്ങളോട് പറയുന്ന അപകടം

Posted By:
Subscribe to Boldsky

വിയര്‍പ്പ് ശരീരം ആരോഗ്യകരമാണ് എന്നതിന്റെ സൂചനയാണ്. എന്നാല്‍ വിയര്‍പ്പ് അമിതമായാലോ അത് നല്‍കുന്നതാകട്ടെ ശരീരം ആരോഗ്യകരമല്ല എന്നതിന്റെ സൂചനയാണ്. എന്നാല്‍ വിയര്‍പ്പ് നാറ്റം പലരിലും പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്.

ഇതിനു മുന്നില്‍ ഏത് പഴകിയ ബിപിയും മുട്ടുമടക്കും

വിയര്‍പ്പ് നാറ്റത്തിന്റെ പ്രത്യേകതയും വിയര്‍പ്പിന്റെ അതിപ്രസരവും കാണിച്ച് തരുന്നത് പലപ്പോഴും അനാരോഗ്യകരമായ ചില ലക്ഷണങ്ങളാണ്. അമിത വിയര്‍പ്പ് നല്‍കുന്ന സൂചനകള്‍ എന്തൊക്കെയെന്ന് നോക്കാം.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

അമിതവിയര്‍പ്പ് സൂചിപ്പിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയാണ് എന്നതാണ് പറയുന്നത്. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയും അമിത വിയര്‍പ്പിലൂടെ ഉണ്ടാവുന്ന ഒന്നാണ്.

 ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍

ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍

രാത്രിയില്‍ അമിത വിയര്‍പ്പുണ്ടെങ്കില്‍ അത് പലപ്പോഴും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ സൂചനകളായിരിക്കും.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ക്കും സൂചന നല്‍കുന്ന ഒന്നാണ് രാത്രിയിലെ അമിത വിയര്‍പ്പ്. ഇത്തരം രോഗാവസ്ഥയില്‍ പലപ്പോഴും അമിതവിയര്‍പ്പ് തന്നെയാണ് സൂചന.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സറും അമിതവിയര്‍പ്പും തമ്മിലെന്ത് ബന്ധം എന്നാലോചിക്കുന്നുണ്ടോ? എന്നാല്‍ സത്യമാണ് ലിംഫ് ഗ്രന്ഥികളുടെ വീക്കം കൊണ്ടുണ്ടാവുന്ന രക്താര്‍ബുദമാണ് ഇത്. ഇതിന്റെ സൂചന എന്ന് പറയുന്നതും അമിതവിയര്‍പ്പാണ്.

 ഗുരുതര അണുബാധകള്‍

ഗുരുതര അണുബാധകള്‍

എച്ച് ഐ വി, ക്ഷയം പോലുള്ള അണുബാധ ഉണ്ടെങ്കില്‍ രാത്രിയിലെ വിയര്‍പ്പാണ് ഇതിന്റെ പ്രധാന ലക്ഷണം.

വിഷാദ രോഗത്തിന്റെ മരുന്ന്

വിഷാദ രോഗത്തിന്റെ മരുന്ന്

വിഷാദ രോഗത്തിന് കഴിയ്ക്കുന്ന മരുന്നും അമിത വിയര്‍പ്പിന് കാരണമാകുന്ന ഒന്നാണ്. ഇത് ശരീര താപനിലയെ ഉയര്‍ത്തുന്നു. ഇതാണ് അമിത വിയര്‍പ്പിന് കാരണമാകുന്നത്.

 ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം പോലുള്ള സമയത്തും സ്ത്രീകളില്‍ അമിത വിയര്‍പ്പ് കാണുന്നുണ്ട്. പ്രത്യേകിച്ച് രാത്രി സമയങ്ങളില്‍ ആയിരിക്കും അമിത വിയര്‍പ്പ് ഉണ്ടാവുന്നത്.

 സ്‌ട്രോക്കിനു മുന്നോടി

സ്‌ട്രോക്കിനു മുന്നോടി

സ്‌ട്രോക്കിനു മുന്നോടിയായും ശരീരം വിയര്‍ക്കാറുണ്ട്. അതുകൊണ്ട് തന്നെ രാത്രിയിലെ അമിതവിയര്‍പ്പിനെ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

English summary

things your night sweat is trying to tell you

It is important to contact your physician if you see a repetitive sign of night sweating. Here are some causes of night sweating.
Story first published: Thursday, May 4, 2017, 18:13 [IST]