For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവകാലത്ത് ഐസ് വെള്ളം അപകടമാകും!!

ആര്‍ത്തവസമയത്തെ ആരോഗ്യം കളയുന്ന ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

|

ആര്‍ത്തവം പൊതുവെ സ്ത്രീകള്‍ക്കു പിടിയ്ക്കാത്ത സമയമാണ്. ശാരീരിക അസ്വസ്ഥതകളും ദേഷ്യവും മൂഡുമാറ്റവുമെല്ലാം പതിവ്.

ആര്‍ത്തവം ആരോഗ്യമുള്ള സ്ത്രീ ശരീര ലക്ഷണമാണെങ്കിലും ആര്‍ത്തവസമയത്തെ ചില അനാവശ്യ ചെയ്തികള്‍ ആരോഗ്യത്തിനു തന്നെ കേടാണ്. ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

ആര്‍ത്തവസമയത്തെ ആരോഗ്യം കളയുന്ന ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഭക്ഷണം

ഭക്ഷണം

ആര്‍ത്തവസമയത്ത് ചിലര്‍ക്കെങ്കിലും വിശപ്പു കുറയുന്നത് സാധാരണയാണ്. എന്നാല്‍ ഭക്ഷണം യാതൊരു കാരണവശാലും ഉപേക്ഷിയ്ക്കരുത്. കാരണം രക്തനഷ്ടത്തിനൊപ്പം ഭക്ഷണം കൂടിയില്ലാത്തത് ആരോഗ്യം കളയും.

ഫാസ്റ്റ്ഫുഡ്

ഫാസ്റ്റ്ഫുഡ്

ഫാസ്റ്റ്ഫുഡ് ആര്‍ത്തവസമയത്ത് ഒഴിവാക്കുക. ഇത് വയറ്റില്‍ കൂടുതല്‍ അസ്വസ്ഥതകളുണ്ടാക്കും. ആകെയുള്ള അസ്വസ്ഥത വര്‍ദ്ധിയ്ക്കും.

ഗര്‍ഭനിരോധന ഉപാധികള്‍

ഗര്‍ഭനിരോധന ഉപാധികള്‍

ആര്‍ത്തവസമയത്ത് ഇരുപങ്കാളികള്‍ക്കും പ്രശ്‌നമില്ലെങ്കില്‍ സെക്‌സാകാം. എന്നാല്‍ ഗര്‍ഭനിരോധന ഉപാധികള്‍ ഉപയോഗിച്ചില്ലെങ്കില്‍ ഗര്‍ഭധാരണസാധ്യത കുറവെങ്കിലും ഇല്ലെന്നു പറയാനാകില്ല. മാത്രമല്ല, അണുബാധകള്‍ക്കും സാധ്യതയേറും. കോണ്ടംസാണ് ഇതിനു പറ്റിയ വഴി.

ഐസ് വാട്ടര്‍

ഐസ് വാട്ടര്‍

ആര്‍ത്തവസമയത്ത് കഴിവതും ഐസ് വാട്ടര്‍ കുടിയ്ക്കരുത്. ഇത് ആര്‍ത്തവരക്തം യൂട്രസില്‍ തന്നെ കട്ട പിടിച്ചു നില്‍ക്കാനും ഭാവിയില്‍ സിസ്റ്റ് പോലുള്ളവയ്ക്കും സാധ്യതയുണ്ടാക്കും.

കുക്കുമ്പര്‍

കുക്കുമ്പര്‍

ആ സമയത്ത് കുക്കുമ്പര്‍ കഴിയ്ക്കുന്നതും ഒഴിവാക്കുക. കാരണം ഇത് വെള്ളം യൂട്രസ് ഭിത്തിയില്‍ ശേഷിയ്ക്കാന്‍ വഴിയൊരുക്കും.

നേരത്തെ കിടക്കുന്നതു ശീലമാക്കുക

നേരത്തെ കിടക്കുന്നതു ശീലമാക്കുക

ഈ സമയത്ത് നേരത്തെ കിടക്കുന്നതു ശീലമാക്കുക. ഏറെ വൈകി ഉണര്‍ന്നിരിയ്ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

ശാരീരികാധ്വാനം

ശാരീരികാധ്വാനം

കഠിനമായ ശാരീരികാധ്വാനം ഒഴിവാക്കുക. ഇത് രക്തനഷ്ടത്തിനൊപ്പം ശരീരത്തിനു വല്ലാത്ത തളര്‍ച്ചയുണ്ടാക്കും.

ഉപ്പു കുറയ്ക്കുക

ഉപ്പു കുറയ്ക്കുക

ഉപ്പു കഴിവതും കുറയ്ക്കുക. ഇത് വയറ്റില്‍ വെള്ളം കെട്ടാനും വയര്‍ വീര്‍ത്തതു പോലുള്ള തോന്നലുണ്ടാകാനും കാരണമാകും.

English summary

Things You Should Avoid During Menstruation

Things You Should Avoid During Menstruation, Read more to know about,
Story first published: Wednesday, January 25, 2017, 15:22 [IST]
X
Desktop Bottom Promotion