ബീറ്റ്‌റൂട്ട് സ്ഥിരമായി കഴിച്ച് നോക്കൂ

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ഭക്ഷണത്തില്‍ ഒഴിവാക്കാത്ത ചില പച്ചക്കറികളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് കാരറ്റ്, ബീറ്റ്‌റൂട്ട്, ചീര, മുരിങ്ങ തുടങ്ങിയവയെല്ലാം. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ തന്നെയാണ് ഇവയിലെല്ലാം അടങ്ങിയിട്ടുള്ളത് എന്നത് തന്നെ കാര്യം. ഓരോ ഭക്ഷണം കഴിക്കുമ്പോഴും ഓരോ തരത്തിലാണ് അത് ശരീരത്തെ ബാധിക്കുന്നത്.

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ആര്യവേപ്പ് മുന്നില്‍

ബീറ്റ്‌റൂട്ട് കഴിക്കുമ്പോള്‍ ശരീരത്തെ ഏതൊക്കെ രീതിയില്‍ ഇത് ബാധിക്കും എന്ന് നോക്കാം. ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബീറ്റ്‌റൂട്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും ശരീരത്തില്‍ പവ്വര്‍ഫുള്‍ ആയ ആന്റി ഓക്‌സിഡന്റുകള്‍ക്ക് സ്ഥാനം നല്‍കുകയും ചെയ്യുന്നു. എന്തുകൊണ്ട് ഡയറ്റില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്തണം എന്ന് നോക്കാം.

പൊളിഫിനോള്‍സ് ബീറ്റെയ്ന്‍

പൊളിഫിനോള്‍സ് ബീറ്റെയ്ന്‍

പോളിഫിനോള്‍സും ബീറ്റെയ്‌നും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനെ ചെറുക്കാനും പല രോഗാവസ്ഥകളേയും തരണം ചെയ്യാനും സഹായിക്കുന്നു. മാത്രമല്ല ഓക്‌സിഡേറ്റീവ് ഡാമേജ് കുറക്കുകയും ചെയ്യുന്നു.

വിറ്റാമിന്‍ കലവറ

വിറ്റാമിന്‍ കലവറ

വിറ്റാമിന്‍ കലവറയാണ് ബീറ്റ്‌റൂട്ട്. ബി ഗ്രൂപ്പ് വിറ്റാമിനുകളെല്ലാം തന്നെ ധാരാളം അടങ്ങിയിട്ടുണ്ട് ബീറ്റ്‌റൂട്ടില്‍. മാത്രമല്ല വിറ്റാമിന്‍ സിയും ഒട്ടും മോശമല്ലാത്ത അളവില്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി പതിവിലും അധികം വര്‍ദ്ധിപ്പിക്കുന്നു.

 മിനറലിന്റെ കലവറ

മിനറലിന്റെ കലവറ

മിനറല്‍സ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്. ഇതില്‍ ഫോസ്ഫറസ്, അയോഡിന്‍, മഗ്നീഷ്യം എന്നിവയെല്ലാം വളരെ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകള്‍ക്ക് കരുത്ത് നല്‍കുന്നു. മാത്രമല്ല മൊത്തത്തില്‍ ശരീരത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും ബീറ്റ്‌റൂട്ട് ഉപയോഗത്തിലൂടെ സാധിക്കുന്നു.

 ശരീരത്തെ പുനരുജ്ജീവിപ്പിക്കുക

ശരീരത്തെ പുനരുജ്ജീവിപ്പിക്കുക

ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ഏറ്റവും സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. ആരോഗ്യ ഗുണങ്ങളാകട്ടെ എത്ര പറഞ്ഞാലും തീരാത്തതും. വിറ്റാമിന്‍ ബി9 ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു.

 ദഹനം കൃത്യമാക്കുന്നു

ദഹനം കൃത്യമാക്കുന്നു

ദഹനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. ഇതിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ദഹനത്തെ സഹായിക്കുന്നു. മാത്രമല്ല വയറിനുണ്ടാകുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കുകയും ചെയ്യുന്നു.

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്ന കാര്യത്തിലും ബീറ്റ്‌റൂട്ട് നല്ലതാണ്. മെറ്റബോളിസം ഉയര്‍ത്തുക വഴി അമിതവണ്ണം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡിയുടെ അഭാവം ശരീരത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമാവാന്‍ സഹായിക്കുന്നു.

 മറവി രോഗങ്ങള്‍ക്ക് വിട

മറവി രോഗങ്ങള്‍ക്ക് വിട

മറവി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരം കാണുക എന്നത് ഫലപ്രദമായ ഒരു കാര്യമല്ല. എന്നാല്‍ വിവിധ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റ് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുക വഴി ഇത് കൂടുതല്‍ ഓക്‌സിജന്‍ ശരീരത്തിന് നല്‍കാന്‍ കാരണമാകുന്നു. അതിലൂടെ മറവി രോഗങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസം കാണാന്‍ സാധിക്കുന്നു.

English summary

Things That Happen Inside Your Body When You Eat Beets

Here are some good reasons why beets should become a part of your diet.
Story first published: Wednesday, July 5, 2017, 13:46 [IST]
Subscribe Newsletter