തൊണ്ടയില്‍ ക്യാന്‍സറെങ്കില്‍ ഈ ലക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

ക്യാന്‍സര്‍ പല ഭാഗങ്ങളേയും ബാധിയ്ക്കാം. അവയുടെ കാരണങ്ങളും ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിയ്ക്കും.

ശരീരത്തെ ബാധിയ്ക്കുന്ന പലതരം ക്യാന്‍സറുകളില്‍ തൊണ്ടയിലെ ക്യാന്‍സറും പെടും. പലപ്പോഴും നാം നിസാരമായി തള്ളിക്കളയുന്ന പലതും തൊണ്ടയിലെ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകും.

തൊണ്ടയിലെ ക്യാന്‍സറിന്റെ ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

തൊണ്ടയില്‍ ക്യാന്‍സറെങ്കില്‍ ഈ ലക്ഷണങ്ങള്‍

തൊണ്ടയില്‍ ക്യാന്‍സറെങ്കില്‍ ഈ ലക്ഷണങ്ങള്‍

കോള്‍ഡും തൊണ്ടയിലെ അണുബാധയും ചിലപ്പോള്‍ ശബ്ദം മാറാന്‍ ഇട വരുത്തിയേക്കും. എന്നാല്‍ ഇവയൊന്നുമില്ലാതെ ശബ്ദം മാറുന്നത് തൊണ്ടയെ ബാധിയ്ക്കുന്ന ക്യാന്‍സറിന്റെ മ്‌റ്റൊരു ലക്ഷണമാകാം.

തൊണ്ടയില്‍ ക്യാന്‍സറെങ്കില്‍ ഈ ലക്ഷണങ്ങള്‍

തൊണ്ടയില്‍ ക്യാന്‍സറെങ്കില്‍ ഈ ലക്ഷണങ്ങള്‍

തൊണ്ടയില്‍ എപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്ത അസ്വസ്ഥതയുണ്ടാകുന്നത് തൊണ്ടയിലെ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. തൊണ്ടയില്‍ എപ്പോഴും ഒരുതരം കരുകരുപ്പനുഭവപ്പെടും. എന്നാല്‍ ഇതിനു പിന്നില്‍ വ്യക്തമായ ഒരു കാരണവും രോഗിയ്ക്ക് കണ്ടെത്താന്‍ കഴിയുകയുമില്ല.

തൊണ്ടയില്‍ ക്യാന്‍സറെങ്കില്‍ ഈ ലക്ഷണങ്ങള്‍

തൊണ്ടയില്‍ ക്യാന്‍സറെങ്കില്‍ ഈ ലക്ഷണങ്ങള്‍

തൊണ്ടയില്‍ വരുന്ന ട്യൂമര്‍ കാരണം ഭക്ഷണവും വെള്ളവും ഇറക്കാന്‍ പ്രയാസം നേരിടും. ട്യൂമര്‍ ഭക്ഷണത്തിന്റെ സുഗമമായ നീക്കത്തെ തടയുന്നതാണ് ഇതിന് കാരണം.

തൊണ്ടയില്‍ ക്യാന്‍സറെങ്കില്‍ ഈ ലക്ഷണങ്ങള്‍

തൊണ്ടയില്‍ ക്യാന്‍സറെങ്കില്‍ ഈ ലക്ഷണങ്ങള്‍

എപ്പോഴുമുള്ള ചുമ തൊണ്ടയിലെ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. എപ്പോഴും പുക വലിയ്ക്കുന്നവര്‍ ചുമയ്ക്കും. ഇതിന് സമാനമായ ചുമയായിരിക്കും തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിയ്ക്കുമ്പോഴും ഉണ്ടാവുക. മറ്റു രോഗങ്ങളില്ലാതെ നിരന്തരം വരുന്ന ചുമ ക്യാന്‍സര്‍ ലക്ഷണമാണോയെന്നും സംശയിക്കണം.

തൊണ്ടയില്‍ ക്യാന്‍സറെങ്കില്‍ ഈ ലക്ഷണങ്ങള്‍

തൊണ്ടയില്‍ ക്യാന്‍സറെങ്കില്‍ ഈ ലക്ഷണങ്ങള്‍

ശ്വസിക്കുമ്പോള്‍ വ്യത്യസ്തമായ ശബ്ദങ്ങളുണ്ടാകുന്നതും തൊണ്ടയിലെ ക്യാന്‍സറിന്റെ ഒരു ലക്ഷണം തന്നെയാകാം.

തൊണ്ടയില്‍ ക്യാന്‍സറെങ്കില്‍ ഈ ലക്ഷണങ്ങള്‍

തൊണ്ടയില്‍ ക്യാന്‍സറെങ്കില്‍ ഈ ലക്ഷണങ്ങള്‍

ഭാരം കുറയുക, തൊണ്ടയിലെ സുഖപ്പെടാത്ത മുഴ അല്ലെങ്കില്‍ മുറിവ് എന്നിവ സുഖപ്പെടാതിരിയ്ക്കുക എന്നിവയും തൊണ്ടയിലെ ക്യാന്‍സര്‍ ലക്ഷണങ്ങളാണ്.

English summary

Symptoms Of Throat Cancer

Symptoms Of Throat Cancer, read more to know about,
Subscribe Newsletter