നിങ്ങളുടെ ലിവര്‍ തകരാറിലേയ്‌ക്കോ, അറിയാം

Posted By:
Subscribe to Boldsky

കരള്‍ ശരീരത്തിന്റൈ സുപ്രധാന ധര്‍മങ്ങളെല്ലാം നിര്‍വഹിയ്ക്കുന്ന പ്രധാന അവയവമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന പ്രധാന അവയവം. ടോക്‌സിനുകള്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയാല്‍ തന്നെ ശരീരത്തിലെ പല അവയവങ്ങളുടേയും പ്രവര്‍ത്തനം തകരാറിലാകും. ഇതിനു പുറമെ ശരീരത്തില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നതാണ് ക്യാന്‍സറടക്കമുളള പല രോഗങ്ങള്‍ക്കും കാരണമാകുന്നതും.

ലിവറാണ് ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്നതെന്നിരിക്കെ ലിവറിന്റെ തന്നെ പ്രവര്‍ത്തനം തകരാറിലായാലോ, ഇതില്‍ തന്നെ ടോക്‌സിനുകള്‍ അടിഞ്ഞു കൂടിയാലോ, ശരീരമാകെ പ്രവര്‍ത്തനരഹിതമാകാന്‍ മറ്റൊന്നും തന്നെ വേണ്ട. ലിവറിന്റെ പ്രവര്‍ത്തനം തകരാറിലായെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങളൊന്നും തന്നെ നടക്കാതാകും.

ലിവറാണ് ശരീരത്തിലെ രക്തം ശുദ്ധീകരിയ്ക്കുന്നത്. രക്തത്തില്‍ ടോക്‌സിനുകള്‍ അടിയുന്നത് പലതരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകും. അപചയപ്രക്രിയകള്‍ ശക്തിപ്പെടുത്തുന്നതിനും ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കുന്നതിനും ലിവറിന്റെ പ്രവര്‍ത്തനം ശരിയായി നടക്കേണ്ടത് അത്യാവശ്യമാണ്. കാര്‍ബോഹൈഡ്രേറ്റുകളെ ദഹിപ്പിയ്ക്കുന്നതിനും ലിവര്‍ ശരിയായി പ്രവര്‍ത്തിയ്‌ക്കേണ്ടത് അത്യാവശ്യം തന്നെയാണ്.

ലിവറിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ മുതല്‍ മദ്യപാനം വരെയുള്ള ശീലങ്ങള്‍. മഞ്ഞപ്പിത്തം, ലിവര്‍ സിറോസിസ് എന്നിവ ലിവറിന്റെ ആരോഗ്യത്തെ കേടു വരുത്തുന്ന ഘടകങ്ങളുമാണ്.

ലിവറില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നത് ലിവറിന്റെ ആരോഗ്യത്തെ ബാധിയ്ക്കും. ഇത് ശരീരത്തില്‍ നിന്നും തന്നെ നമുക്കു തിരിച്ചറിയാം. ലിവറില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാമെന്നു നോക്കൂ,

വയറിന്റെ ആരോഗ്യാവസ്ഥ മോശമാകും.

വയറിന്റെ ആരോഗ്യാവസ്ഥ മോശമാകും.

ലിവര്‍ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ വയറിന്റെ ആരോഗ്യാവസ്ഥ മോശമാകും. വയര്‍ വന്നു വീര്‍ക്കാന്‍ ഇടയാകും. വയറ്റില്‍ എപ്പോഴും ഗ്യാസ് പോലുള്ള അസ്വസ്ഥതകളുണ്ടാകുകയും ചെയ്യും. വയറിന് വേദനയും സാധാരണയാണ്.

ചര്‍മത്തില്‍

ചര്‍മത്തില്‍

ലിവറില്‍ വിഷാംശമുണ്ടാകുമ്പോള്‍ ചര്‍മത്തില്‍ അസ്വസ്ഥതകളുണ്ടാകും. വിഷാംശം വര്‍ദ്ധിയ്ക്കുന്നത് ചര്‍മത്തെ ബാധിയ്ക്കുന്നതാണ് കാരണം. ചര്‍മം വരളുക, ചര്‍മത്തില്‍ കുരു എന്നിവയെല്ലാം ലിവര്‍ പ്രശ്‌നത്തിലാകുമ്പോളുണ്ടാകുന്ന ചര്‍മപ്രശ്‌നങ്ങള്‍ തന്നെയാണ്.

ചര്‍മത്തില്‍ മഞ്ഞപ്പു വരുന്നത്

ചര്‍മത്തില്‍ മഞ്ഞപ്പു വരുന്നത്

ചര്‍മത്തില്‍ മഞ്ഞപ്പു വരുന്നത് ലിവര്‍ തകരാറിലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. രക്തത്തില്‍ ബിലിറൂബിന്‍ എന്ന ഘടകം വര്‍ദ്ധിച്ചു വരും. ഇത് ലിവര്‍ സാധാരണ രീതിയില്‍ പുറന്തള്ളുന്നതാണ്. ഇതു ചെയ്യാതെ വരുമ്പോള്‍ ബിലിറൂബിന്‍ അളവു കൂടുകയും ഇത് ചര്‍മത്തില്‍ മഞ്ഞപ്പുണ്ടാക്കുകയും ചെയ്യും.

വിശപ്പു കുറയുന്നതാണ്

വിശപ്പു കുറയുന്നതാണ്

വിശപ്പു കുറയുന്നതാണ് മറ്റൊരു ലക്ഷണം. ലിവര്‍ തകരാറിലാകുമ്പോള്‍ വിശപ്പു കുറയും. അതും പ്രത്യേകിച്ചു കാരണങ്ങളില്ലാതെ. ഇത് ലിവറില്‍ വിഷാംശം നിറയുമ്പോഴുള്ള ഒന്നാണ്.

ശരീരത്തില്‍ വെള്ളം

ശരീരത്തില്‍ വെള്ളം

ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ് ലിവര്‍ തകരാറിലായതിന്റെ മറ്റൊരു ലക്ഷണം. കണങ്കാലിലും മറ്റും വീര്‍മതയുണ്ടാകും. കിഡ്‌നി പ്രശ്‌നമെങ്കിലും ഇത് സാധാരണയാണ്.

ഛര്‍ദി

ഛര്‍ദി

കരള്‍ പ്രവര്‍ത്തനം തകരാറിലായവര്‍ക്ക് ദഹന പ്രശ്നവും ആസിഡ് ഉല്‍പ്പാദനവുമടക്കം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതുമൂലം ഛര്‍ദി സാധാരണമാണ്.

ദുര്‍ബലാവസ്ഥ

ദുര്‍ബലാവസ്ഥ

കടുത്ത തളര്‍ച്ചയും ശാരീരികവും മാനസികവുമായ ദുര്‍ബലാവസ്ഥയും ഓര്‍മ കുറവും ആശയകുഴപ്പവും കരള്‍ രോഗികളില്‍ കണ്ടുവരാറുണ്ട്. കരള്‍ പ്രവര്‍ത്തനം തകരാറിലാകുന്നതോടെ കോമാ സ്റ്റേജില്‍ വരെ കൊണ്ടുചെന്ന് എത്തിക്കുന്നു.

വയറ്റില്‍ കനവും

വയറ്റില്‍ കനവും

വയറ്റില്‍ കനവും തുടര്‍ന്ന്‌ അടിവയര്‍ വേദനയും കരള്‍ പ്രശ്‌നത്തിലാണെന്നതിന്റെ സൂചനയാണ്‌ നല്‍കുന്നത്‌. വയറ്റില്‍ ഫ്‌ളൂയിഡ്‌ അടിഞ്ഞു കൂടും. ഇത്‌ രക്തധമനികളിലെ ബിപി കൂട്ടും.

Read more about: health, liver
English summary

Symptoms That Affect Liver When It Is Overloaded With Toxins

Symptoms That Affect Liver When It Is Overloaded With Toxins
Story first published: Wednesday, December 6, 2017, 13:35 [IST]
Subscribe Newsletter