മുരിങ്ങയില്‍ ഉപ്പിട്ട് വേവിച്ച് കഴിച്ചാല്‍

Posted By:
Subscribe to Boldsky

ജീവന്റെ വൃക്ഷം എന്ന് പറയാവുന്ന ഒന്നാണ് മുരിങ്ങ. ഇത് ഒരു കണക്കിന് ശരിയുമാണ്. നിരവധി ആരോഗ്യ ഗുണങ്ങളാണ് മുരിങ്ങ കഴിയ്ക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നത്. അതിലുപരി നമ്മുടെ നാട്ടിന്‍പുറത്ത് സ്ഥിരമായി കാണുന്ന ഒന്നാണ് മുരിങ്ങ. മുരിങ്ങയില്‍ ഉള്ള ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍....

ക്യാന്‍സര്‍ വരെ പ്രതിരോധിയ്ക്കാനുള്ള കഴിവ് മുരിങ്ങയ്ക്കുണ്ട്. പല രോഗങ്ങള്‍ക്കും നിമിഷ നേരം കൊണ്ട് പരിഹാരം കാണാന്‍ മുരിങ്ങയ്ക്ക് കഴിയും. എന്നാല്‍ മുരിങ്ങ കറി വെച്ചല്ലാതെ തന്നെ നിരവധി തരത്തില്‍ കഴിയ്ക്കാവുന്നതാണ്. ആയുര്‍വ്വേദമനുസരിച്ച് ഏതൊക്കെ രീതിയില്‍ മുരിങ്ങ കഴിയ്ക്കാം എന്ന് നോക്കാം.

തിമിര രോഗബാധ

തിമിര രോഗബാധ

മുരിങ്ങയില നീര് അരച്ച് കഴിയ്ക്കുന്നത് തിമിര രോഗത്തിന് പരിഹാരം കാണും. കഴിയ്ക്കുമ്പോള്‍ മുരിങ്ങ നീരില്‍ അല്‍പം തേന്‍ ചാലിച്ച് കഴിയ്ക്കാം.

ദന്തസംരക്ഷണത്തിന്

ദന്തസംരക്ഷണത്തിന്

ദന്തസംരക്ഷണത്തിനും മുരിങ്ങ സഹായിക്കും. മുരിങ്ങയില, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ അരച്ച് കഴിയ്ക്കുന്നത് ദന്തരോഗങ്ങള്‍ക്ക് പരിഹാരം നല്‍കും.

 നേത്രരോഗങ്ങള്‍

നേത്രരോഗങ്ങള്‍

മുരിങ്ങയില നീര് കൊണ്ട് കണ്ണ് കഴുകുന്നത് പല നേത്ര രോഗങ്ങള്‍ക്കും പരിഹാരം നല്‍കും. ചെങ്കണ്ണ, കണ്ണിലെ കുരു തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാണ്.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

മിതമായ രീതിയില്‍ ഉപ്പ് ചേര്‍ത്ത് കഞ്ഞി വെള്ളത്തില്‍ മുരിങ്ങ വേവിച്ച് കഴിയ്ക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് ആശ്വാസം നല്‍കും.

 നീരിന് പരിഹാരം

നീരിന് പരിഹാരം

നീര്‍ക്കെട്ട് ഉള്ള ഭാഗങ്ങളില്‍ മുരിങ്ങയില അരച്ച് പുരട്ടുന്നത് നീരിന് ആശ്വാസം നല്‍കും.

കുട്ടികളുടെ ആരോഗ്യം

കുട്ടികളുടെ ആരോഗ്യം

കുട്ടികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ നെയ് ചേര്‍ത്ത് മുരിങ്ങയില പാകം ചെയ്‌തെടുത്തത് കൊടുത്താല്‍ മതി.

 മുലപ്പാല്‍ വര്‍ദ്ധിക്കാന്‍

മുലപ്പാല്‍ വര്‍ദ്ധിക്കാന്‍

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും മുരിങ്ങയില കഴിയ്ക്കാം. പ്രസവശേഷം സ്ത്രീകള്‍ക്ക് മുരിങ്ങയിലയും പൂവും തോരന്‍ വെച്ച് നല്‍കാം.

 ശരീരക്ഷീണത്തിന്

ശരീരക്ഷീണത്തിന്

മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ഏത് വലിയ ക്ഷീണമാണെങ്കിലും പമ്പ കടക്കും.

English summary

Surprising Facts About Moringa And How It Can Improve Your Health

Surprising Facts About Moringa And How It Can Improve Your Health. read on to know more
Story first published: Friday, May 19, 2017, 15:55 [IST]
Subscribe Newsletter